KTET verification documents |KTET വെരിഫിക്കേഷൻ എങ്ങനെ |How to verify KTET

KTET verification documents |KTET വെരിഫിക്കേഷൻ എങ്ങനെ |How to verify KTET

KTET പരീക്ഷ കഴിഞ്ഞാൽ വെരിഫിക്കേഷൻ കഴിഞ്ഞാലേ ഇതിൻറെ ഘട്ടം പൂർണ്ണമാവുകയുള്ളൂ.. ഇതിനായി നമ്മൾ നേടിയെടുത്ത സർട്ടിഫിക്കറ്റുകളും പരീക്ഷാ റിസൽട്ടും അടങ്ങിയ ഡോക്യുമെൻസുകൾ സമർപ്പിക്കേണ്ടതുണ്ട്


ജില്ലാതലത്തിലുള്ള ഔദ്യോഗിക സ്ഥാപനമായ District education office ൽ ആണ്. ktet verification നടക്കുന്നത്.

sslc, pluse two, bEd or DEled, degree എന്നിവയുടെ സർട്ടിഫിക്കറ്റുകൾ കെട്ടറ്റ് hallticket, കെടെറ്റ് മാർക്ക് ലിസ്റ്റ് എന്നീ രേഖകളും വെരിഫിക്കേഷൻ ആയി വേണ്ടതുണ്ട്. രേഖകളുടെ ഫോട്ടോ കോപ്പിയും അവിശ്യമായി വരും

കൂടൂതൽ കാര്യങ്ങള് വായിക്കാം..

KTET verification documents

KTET Hallticket:-

കെ ടെറ്റ് പരീക്ഷാ സമയത്ത് നിങ്ങൾ ഉപയോഗിച്ച ഇൻവിജിലേറ്ററുടെ സൈൻ അടങ്ങിയ ഒറിജിനൽ ഹാൾടിക്കറ്റാണ് ഇത്. നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ, റോൾ നമ്പർ, ഫോട്ടോ എന്നിവ എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിൻ്റെ കോപ്പിയും വേണം.


KTET Mark List:

കെടെറ്റ് പരീക്ഷയിൽ പാസായാൽ മാർക്ക് ലിസ്റ്റ് സൈറ്റിൽ ലഭ്യമാകും. KTET പരീക്ഷയുടെ റിസൾട്ട് വന്നശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും ഡേറ്റ് ഓഫ് ബർത്ത് നൽകി സബ്മിറ്റ് ചെയ്യുമ്പോൾ കിട്ടുന്ന നിങ്ങളുടെ ktet പരീക്ഷ മാർക്കടങ്ങിയ ഫോട്ടോ ഉള്ള 'QUALIFIED' എന്നെല്ലാം എഴുതിയ പിഡിഎഫ് ആണിത്. ഇത് പ്രിൻറ് ഔട്ട് എടുക്കാവുന്നതാണ്.


SSLC Certificate:

SSLCയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ഒപ്പം അതിന്റെ ഒരു കോപ്പി എന്നിവ ആവശ്യമാണ് Only Category 1 ആണെങ്കിൽ ഇത് മതി; Category 2 ഉൾപ്പെടുന്നതെങ്കിൽ ഒരു കോപ്പി കൂടി ഒരുക്കുക.


Plus Two Certificate:

Plus Two ഒറിജിനൽ സർട്ടിഫിക്കറ്റ് ഒപ്പം ഒരു കോപ്പി വേണം. Category 2 ഉണ്ടെങ്കിൽ അതിനും ഒരു അധിക കോപ്പി വേണം.


DElEd Certificate:

DElEd കോഴ്സ് പൂർണമായി പാസായതിനു ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്. 4 സെമസ്റ്ററുകളും പൂർത്തിയായതോടെയാണ് ഇത് ലഭിക്കുന്നത്. ഇതിൻറെ ഒരു കോപ്പി കയ്യിൽ കരുതണം സര്‍ട്ടിഫിക്കറ്റിനൊപ്പം നാല് സെമസ്റ്ററുകളിലെ മാർക്ക് ലിസ്റ്റുകളും വേണം.


DElEd Mark List:

ഓരോ സെമസ്റ്ററിന്റെയും മാർക്ക് ലിസ്റ്റ് (ഒന്നോന്നായി 4 പേപ്പർ). ഇവ ഓരോന്നും ആവശ്യമാണ്. ഓരോ സെമസ്റ്ററിയും മാർക്ക് ഇതിൽ നിന്നും മനസ്സിലാകും. ഇതിൻറെ അടിസ്ഥാനത്തിലാണ് മാർക്ക് ശതമാനം കണക്കാക്കുന്നത്


നാല് സെമസ്റ്ററിലെ വിഷയാടിസ്ഥാനത്തിലുള്ള മാർക്ക്, ഇൻ്റേൺഷിപ്പ് മാർക്ക്, മറ്റു മാർക്കുകൾ എന്നീ മൊത്തം മാർക്കും കൂട്ടിച്ചേർത്താൽ 1600 മാക്സിമം മാർക്കിൽനിന്ന് നിങ്ങൾക്ക് ലഭിച്ച മാർക്കുകൾ എത്രയാണ് എന്ന് കണ്ടെത്തി ശതമാനം അറിയാം.... Percentage = (കിട്ടിയ മാർക്ക് ÷ 1600) × 100     ഓരോ പേപ്പർ ൻ്റെ കോപ്പി ആവിശ്യമാണ്.


Degree Certificate:

Category 2 എഴുതിയവർക്ക് ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. പ്രൊവിഷണൽ സർട്ടിഫിക്കറ്റ്‌ സ്വീകരിക്കപ്പെടാറില്ല. സർട്ടിഫിക്കറ്റ് കൂടെ അതിലെ മാർക്ക് ലിസ്റ്റും വേണം. അതിൽ അതിൻറെ ശതമാനവും തന്നിട്ടുണ്ടാകും.


സാക്ഷ്യപത്രം:

DEled കോഴ്സ് പഠനകാലയളവിലാണ് ktet എക്സാം എഴുതി നിങ്ങൾ പാസായത് എങ്കിൽ വെരിഫിക്കേഷൻ ചെയ്യുന്നത് കോഴ്സ് പൂർത്തിയായതിനുശേഷം ആയിരിക്കും. അതിനാൽ, പഠനകാലയളവിലാണ് ktet പരീക്ഷ എഴുതിയത് എന്നത് കോളേജിന്റെ ലെറ്റർ പാടിൽ എഴുതി പ്രിൻസിപ്പളിന്റെ സൈൻ വാങ്ങി വെരിഫിക്കേഷൻ ആയി സമർപ്പിക്കണം.


Verification പ്രക്രിയ

ഫോം ൽ പേര്, മൊബൈൽ, KTET രജിസ്റ്റർ നമ്പർ എന്നിവ കൃത്യമായി പൂരിപ്പിക്കുക.


താഴെ SSLC, Plus Two, Degree, TTC —ഓരോ സർട്ടിഫിക്കറ്റ് രജിസ്റ്റർ നമ്പർ,പഠന കാലയളവ്, മാർക്ക് ശതമാനം എന്നിവ ശരിയായി നൽകുക.


എല്ലാ സർട്ടിഫിക്കറ്റ് കോപ്പികളിലും Self-attest ചെയ്യാൻ പേപ്പർ താഴെ പേര് & സൈൻ നൽകുക.


ഓറിജിനലുകളും രജിസ്റ്റർ നമ്പറുകളും പരിശോധിച്ച് ഫൈനൽ വെരിഫിക്കേഷൻ നടക്കും


നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യൂ..