KTET Maths 2025: Easy Tricks, Previous Year Questions, Malayalam Notes & Explanations



Ktet common Maths problems - ktet Maths notes

KTET പരീക്ഷയിലെ കണക്ക് ചോദ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങളും tricks ഉം മാണ് താഴെ എഴുതിയിട്ടുള്ളത്.

ജോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

3 പേര് 6 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 2 പേർക്ക് ചെയ്യാൻ എത്ര സമയം വേണം ?


ഇവിടെ ഒരു സമവാക്യം ഉണ്ട്.

M1× D1 = M2×D2


ആദ്യ ആളുകൾ × ആദ്യ ദിവസം =  രണ്ടാം ആളുകൾ × രണ്ടാം ആളുകളുടെ ദിവസം 


3പെർ × 6 ദിവസം= 2 പെർ × ദിവസം?


3 × 6 = 2 × D2 ?


18 = 2 D2

18/2 = D2

9 = D2


ഇവിടെ 2 പേര് ഈ ജോലി ചെയ്യുകയാണെങ്കിൽ 6 ദിവസം വേണം.



അഭാജ്യസംഖ്യകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ


അഭാജ്യസംഖ്യകൾ: ഒരിക്കലും വിഭജിക്കാൻ കഴിയാത്ത സംഖ്യകളാണ് ഇവ.  1 അല്ലാത്ത മറ്റൊരു പൂർണ്ണ സംഖ്യകൊണ്ടും ഹരിക്കാൻ കഴിയില്ല.

Eg: 7 നേ 1 കൊണ്ടും 7 കൊണ്ടും മാത്രം ഹരിക്കാം ഇത് അഭാജ്യ സംഖ്യയാണ്.


അഭാജ്യ സംഖ്യകൾ: 2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47, 53, 57, 59, 61, 67, 69, 71, 73, 79, 83, 87, 89, 93, 97.........



താഴേ തന്നിട്ടുള്ളവയിൽ അഭാജ്യ സംഖ്യ ഏത്?

A) 9

B) 29

C) 39

D) 49

ഉത്തരം: 29




ദശാംശസംഖ്യകൾ : 

10.4 + 21.3+ 3.5 + 2.13 + 1.29 = ?


10.4 + 

23.3+ 

  3.5 + 

  2.53 + 

  4.29

-------

44.02


ഇവിടെ പോയിൻ്റിൻ്റെ സ്ഥാനം ശ്രദ്ധിക്കണം.




ശതമാനം :

ഒരു സംഖ്യയുടെ 15% എങ്ങനെ കാണാം?


സംഖ്യ × ശതമാനം /100


1240  ൻ്റെ 15 ശതമാനം?

= 1240× 15/100

= 186



1340 ൻ്റെ 20 ശതമാനം ?

1340× 20/100

= 268



a ൻ്റെ b ശതമാനം ?

= a × b /100

= ab/100



പലിശ നിരക്ക് 12% ആയ ബാങ്കിൽ 24000 രൂപ നിക്ഷേപിച്ചാൽ പലിശ എത്ര ?


പലിശ= 24000× 12/100

= 2880




കലണ്ടറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ 

ഒരു മാസത്തിൽ ഏകദേശം 30,31 ദിവസങ്ങൾ ഉണ്ട്. ഒരു ദിവസം വീണ്ടും ആവർത്തിക്കുന്നത് 7 ദിവസം കഴിയുമ്പോഴാണ്. 1-ാം തീയതി തിങ്കൾ ആയാൽ പിന്നെ 7 -ാം ദിവസം കഴിഞ്ഞ് 8-ം തീയതി വീണ്ടും തിങ്കൾ വരുന്നു. പിന്നെ 7+7=14 , അപ്പൊൾ 15- ന് വീണ്ടും തിങ്കൾ തുടങ്ങുന്നു. ഇങ്ങനെ 7+7+7= 21 , 22 ആം തീയതിയും തിങ്കളാവും. 


ജനുവരി 1 ന് തിങ്കളാണ്. 245 ദിവസം കഴിഞ്ഞാൽ ഏത് ദിവസം ആകും ?

ഇവിടെ 245÷7 ചെയ്യുക , ഉത്തരം 35 ആണ്.

അതായത് 35 ആഴ്ചകൾ ഉണ്ട്. 246 അം ദിനം തിങ്കൾ ആണ്. 


ഇത്തരത്തിൽ ജനുവരി 1 ന് ഞായർ ആയാൽ ഏപ്രിൽ 30 ന് ഏതു ദിവസം ആകും എന്ന് ചോദിച്ചാൽ ഇതിനിടയിൽ ആകെ എത്ര ദിവസം ഉണ്ട് എന്ന് കണ്ടെത്തണം. 

ജനുവരി - 31

ഫെബ്രുവരി - 29 

മാർച്ച് - 31

ഏപ്രിൽ -30

Total - 121


121÷7 ചെയ്യുക= 17 ശിഷ്ടം 2

അതായത് 2 ദിവസം മുന്നേ ആഴ്ച അവസാനിച്ചിട്ടുണ്ട്. ഏപ്രിൽ 28 ന്  അവസാനിച്ചു. 29 ന് ഞായർ 30ന് തിങ്കൾ അങ്ങനെ ആയിരിക്കും. 


ജനുവരി 1 ന് ബുധനാഴ്ചയാണ് അടുത്തകൊല്ലം ജനുവരി 1 ന് ഏത് ദിവസമാണ് ?


ഒരു കൊല്ലത്തിൽ 365 ദിവസങ്ങൾ ഉണ്ട്. 365÷7 ചെയ്യുക = 32 ശിഷ്ടം 1.

364 - അം ദിവസം ആഴ്ച അവസാനിക്കും. 365 ദിവസം ആഴ്ച വീണ്ടും ആവർത്തിക്കുന്നു. അതായത് ബുധനാഴ്ച ആണ് . പുതിയ വർഷത്തിലെ ആദ്യ ദിനം വ്യാഴാഴ്ച ആയിരിക്കും. 


കോണുമായി ബന്ധപ്പെട്ടത്

› ഒരു സമാന്തരികത്തിന് എതിർ കോണുകൾ തുല്യമാണ്.

› ഒരു മൂലയിൽ 60° ആണെങ്കിൽ തൊട്ടടുത്ത 180- 60= 120° ആണ്.

› സമാന്തര വരകൾക്കിടയിൽ ഓരോ വരിയിൽ നിന്നും ഓരോ കോണിൽ പുതിയ വരകൾ വരച്ച് കൂട്ടിമുട്ടുന്ന ഭാഗത്തേക്കും കാണാൻ പറയും അതിനായി വരച്ചിട്ടുള്ള രണ്ടുകോണം കൂട്ടിയാൽ മതി. 


ചതുരത്തിന്റെ ചുറ്റളവ് = നീളം + വീതി + നീളം + വീതി 

ചതുരത്തിന്റെ പരപ്പളവ് = നീളം × വീതി 

ത്രികോണത്തിന്റെ ചുറ്റളവ് = മൂന്നുവശവും കൂട്ടുക

ത്രികോണത്തിന്റെ പരപ്പളവ് = ½× പാദം× ഉയരം = ½bh 



ശ്രേണിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ 

› ഒരു ശ്രേണിയിലെ തൊട്ടടുത്ത പദങ്ങൾക്കിടയിലുള്ള വ്യത്യാസം പലപ്പോഴും തുല്യമാണ്. 

2,4,6,8,____തൊട്ടടുത്ത പദം എത്ര? 

വ്യത്യാസം = 8-6=2 , അടുത്ത പദം 10,12 എന്നിവയാണ്. 


› 1, 6, 11, 16,...... ശ്രേണിയിലെ അടുത്ത പദം എത്രയാണ് 


ഇവിടെ വ്യത്യാസം 6-1= 5 ആണ്.

അതിനാൽ അടുത്ത പദം 21 ആണ് 


› ഒരു ശ്രേണിയുടെ ഒന്നാം പദം 4 വ്യത്യാസം 3 ആറാമത്തെ പദം എത്രയായിരിക്കും ?


= 4 + 5 വ്യത്യാസം

= 4 + 5×3

= 4 + 15

= 19



ശരാശരിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ 

› തൊട്ടടുത്ത 5 സംഖ്യകളുടെ ശരാശരി 31 ആയാൽ ചെറിയ സംഖ്യ എത്രയാണ്? 


ആകെ അഞ്ച് സംഖ്യകൾ ഉണ്ട് നടുവിലെ സംഖ്യ 31 ആണ്. അതിനാൽ സംഖ്യകൾ 29, 30, 31, 31, 31 എന്നിവയാണ് അതിനാൽ ചെറിയ സംഖ്യ 29 ആണ്.


› ശരാശരി = തുക/ എണ്ണം,

തുക= ശരാശരി × എണ്ണം


ഒരു ക്ലാസിലെ കുട്ടികളുടെ മാർക്കിൻ്റെ തുക 168 ആണ്. ക്ലാസിലെ മൊത്തം കുട്ടികൾ 14 ആണ്. എങ്കിൽ ശരാശരി മാർക്ക് എത്ര?


ശരാശരി = തുക/ എണ്ണം 

= 168/14 

= 12


› 35 കുട്ടികളുള്ള ഒരു ക്ലാസിൽ ഫണ്ട് ശേഖരണം നടത്തിയപ്പോൾ ശരാശരി തുക 42 രൂപയാണ് കിട്ടിയത്, എങ്കിൽ ആ ക്ലാസ്സിൽ ഒന്നും കിട്ടിയ ആകെ തുക എത്രയാണ് ?

തുക = ശരാശരി × എണ്ണം 

= 42× 35

= 1470




അംശബന്ധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ 

ഒരു വസ്തു 2:4 ൽ ഭാഗിച്ചു എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്?


അതായത് ഒരു വസ്തു ആറ് ഭാഗങ്ങളാക്കി അതിൽ രണ്ടെണ്ണം വേറെയും നാലെണ്ണം വേറെയും ആക്കി ഭാഗിച്ചു വെച്ചു.



12 മിഠായികൾ 2:4 എന്ന് അംശബന്ധത്തിൽ രണ്ടുപേർക്ക് വീതിച്ചു ഓരോരുത്തർക്കും എത്ര കിട്ടും? 


അതായത് 12ന് ആറുഭാഗങ്ങളാകുന്നു(2+4=6 ആയതിനാൽ) അത് രണ്ടുഭാഗം ഒരാൾക്കും നാലു ഭാഗം മറ്റൊരാൾക്കും കൊടുക്കണം.


12÷ 6 = 2

( 2 , 2 , 2 , 2 , 2 , 2 )

ഇതിൽ 2 ഭാഗം ഒരാൾക്ക് = 4

ഇതിൽ 4 ഭാഗം മറ്റൊരാൾക്ക് = 8


› രാമു, രാധ എന്നിവർ ചേർന്ന് ഒരു  കച്ചവടം തുടങ്ങി, ലാഭമായി 49000 രൂപ കിട്ടി ഇത് 4:3 എന്ന അംശബന്ധത്തിൽ വീതിക്കണം ഓരോരുത്തർക്കും എത്ര കിട്ടും? 


രാമുവിന് നാലുഭാഗം 

രാധയ്ക്ക് മൂന്ന് ഭാഗം 

ആകെ ഏഴ് ഭാഗം 


49000 നേ 7 ഭാഗമാക്കണം 

4900÷7 = 7000


രാമന് കിട്ടുന്നത് = 4 × 7000= 28000

രാധയ്ക്ക് കിട്ടുന്നത് = 3× 7000= 21000




ലാഭവും നഷ്ടവും എന്നത്തുമായി ബന്ധപ്പെട്ടത്

ഒരു സൈക്കിളിന്റെ യഥാർത്ഥ വില 2500 രൂപയാണ് ഇത് 3000 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര? 


ലാഭ ശതമാനം =[ ലാഭം/ ആകെ വില]× 100

= 500/2500×100

= 5/25 ×100

= 5 × 4 

= 20%



ഒരു ബാഗിന്റെ വില 800 രൂപയാണ്. ഇത് 600 രൂപയ്ക്ക് വിട്ടപ്പോൾ നഷ്ടം വന്നു. നഷ്ട ശതമാനം എത്ര? 


നഷ്ട ശതമാനം= [നഷ്ടം / ആകെ വില] ×100

= 200/800×100

= 25%



ഭിന്നസംഖ്യയുമായി ബന്ധപ്പെട്ടത് 

› 1/2 അര 

1/4 കാൽ 

ഇതിൽ ഏതാണ് വലുത്?

1/2 ആണ് വലുത്.


› 1/2 , 1/4,   1/3 ,  1/8  ഇതിൽ ഏതാണ് വലുത് ?

½ ആണ് വലുത്.


› 2/6 , 3/6 , 5/6 , 1/6 ഇതിലേതാണ് വലുത് ?

5/6 ആണ് വലുത്


› 2/3 2/6 , 3/4 , 5/10 ഇതിൽ ഏതാണ് വലുത് ?

സംഖ്യകളിൽ ഒരു പൂജ്യം ചേർത്ത് ഹരിച്ചു നോക്കിയാൽ മതി .


20/3 = 6.6666

20/6= 3.3333

30/4= 7.5

50/10 = 0.5


ഇതിൽ ഏറ്റവും വലുത് 7.5 വരുന്നത് ആണ്. അതായത് 3/4 



› 1/3 നോട് ഏത് സംഖ്യ ഗുണിച്ചാൽ 18 കിട്ടും


സംഖ്യക്ക് പകരം x എന്നെഴുതുന്നു.

1/3 × X = 18


X ൻ്റെ വില കാണാനായി 1/3 നേ = ൻ്റെ അപ്പുറത്തേക്ക് മാറ്റുന്നു.

X = 18 × 3/1

= 54



› 1/2 നോട് എത്ര കൂട്ടിയാൽ 4/5 കിട്ടും 


ഇതറിയാനായി 4/5 ൽ നിന്നും 1/2 കുറച്ചാൽ മതി 


= 4/5 - 1/2 

= 4×2 - 5×1 / 10 ( cross multiplication)

= 8- 5 / 10

= 3/10



› 1/2 ൻ്റെ 2/5 ഭാഗത്തിൻ്റെ 2/3 ഭാഗം എത്ര?


1       2       2       4

-- × -- × --- = ---

2       5      3      30




› 1/2 + 1/4 + 1/8 + 1/16 എത്ര?

ഇവിടെ ഏറ്റവും വലിയ ചേതം 16 ആണ്. എളുപ്പത്തിൽ കൂട്ടാനായി എല്ലാത്തിന്റെയും ചേതം 16 ആക്കുന്നു .


1/2 -->8/16

1/4 --> 4/16

1/8--> 2/16


ഇനി കൂട്ടുന്നു 

8/16 + 4/16 + 2/16 + 1/16 = 15/16

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.