D.El.Ed EVs, science fourth sem question paper

D.El.Ed EVs, science fourth sem question paper - D.El.Ed previous question paper 2023

D.El.Ed. FOURTH SEMESTER EXAMINATION, SEPTEMBER - 2024

Paper - 406 : ശാസ്ത്ര വിദ്യാഭ്യാസം - പഠനവും ബോധനവും

(Malayalam Version)

Total Score: 70

Time: 24 Hours

Cool off Time: 15 Minutes

നിർദ്ദേശങ്ങൾ:

ആദ്യത്തെ പതിനഞ്ച് മിനിട്ട് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കുന്നതിനും മുൻഗണനാക്രമം നിശ്ചയിക്കുന്നതിനും ഈ സമയം ഉപയോഗിക്കണം.


പാർട്ട് - എ

(1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക. 1 സ്കോർ വീതം.)



1.വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്ത് വരുന്ന ഭാഗം ഏത് ?

(A) ബീജമൂലം

(B) ബീജശീർഷം

(C) ബീജപത്രം

(D) ഭ്രൂണം 




2.കേരളത്തിൽ എവിടെയാണ് ദേശീയ ഭൂമിശാസ്ത്ര പഠനകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

(A) കൊച്ചി

(B) കോഴിക്കോട്

(C) തിരുവനന്തപുരം

(D) കണ്ണൂർ



3 തരംഗദൈർഘ്യം കുറഞ്ഞ നിറം ഏതാണ് ?

(A) ചുവപ്പ്

(B) വയലറ്റ്

(C) ഓറഞ്ച്

(D) നീല 



4.ആസിഡിന്റെ pH മൂല്യം എത്രയാണ് ?

(A) 7- കൂടുതൽ 

(B) 7

(C) 7.4

(D) 7-ൽ കുറവ്


5.ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശാസ്ത്രത്തിന്റെ    പ്രക്രിയകൾ പ്രയോജനപ്പെടുത്തുക എന്നുള്ളത് ശാസ്ത്ര പഠന ലക്ഷ്യത്തിൻ്റെ ഏത്  മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

(A) പ്രയോഗമേഖല

(B) സർഗാത്മക മേഖല

(C) പ്രക്രിയാ മേഖല

(D) വിജ്ഞാന മേഖല


പാർട്ട് - ബി

6 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു വാക്കിലോ ഒരു വാചകത്തിലോ  ഉത്തരമെഴുതുക സ്കോർ 1 വീതം.) 5x1=5


6. ശാസ്ത്ര പ്രശ്നവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പരികല്പന എഴുതുക.

7. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണവസ്തു ഏതാണ് ?

8.പാൽ കേടാകാതെ സൂക്ഷിക്കാനുള്ള ശാസ്ത്രീയ മാർഗം ഏതാണ് ?

9.ഏത് ആസിഡാണ് നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നത് ?

10. അസൈൻമെന്റ് എന്നാലെന്ത് ?



 പാർട്ട് - സി

(11 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 10 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം.)

11. ശാസ്ത്രീയ മനോഭാവമുള്ള വ്യക്തികളിൽ കാണുന്ന ഏതെങ്കിലും 3 സവിശേഷതകൾ എഴുതുക.


12. ഒരു ശാസ്ത്രപാഠ്യ പദ്ധതി സ്വീകരിക്കേണ്ട ഭരണഘടനാപരമായ മൂല്യങ്ങൾ ഏവ  ?

13. വിശകൂലനാത്മക പഠിതാക്കൾക്കുള്ള ഏതെങ്കിലും 3 പ്രത്യേകതകൾ  വിശദമാക്കുക.


14. യു.പി. ക്ലാസുകളിൽ സയൻസ് കിറ്റ് ഉപയോഗപ്പെടുത്തി സ്കൂൾ അനുഭവ പരിപാടി സമയത്ത് ചെയ്ത ഒരു പരീക്ഷണം എഴുതുക.


15. 7-ാം തരത്തിലെ "വൈദ്യുതിയുടെ ലോകം" എന്ന യൂണിറ്റിലെ ഒരു പഠന പ്രവർത്തനം  CWSN കുട്ടികൾക്കായി അനുരൂപീകരിച്ച് എഴുതുക.


16. 5-ാം തരത്തിലെ "ഒറ്റയല്ലൊരു ജീവിയും" എന്ന യൂണിറ്റ് വിനിമയം ചെയ്യാൻ  സഹായകകരമായ ഒരു പഠനോപകരണം നിർമ്മിച്ചത് വിശദമാക്കുക.


17. ശാസ്ത്രപഠന പരിപോഷണ ഉപാധിയായ "ചോദ്യപ്പെട്ടി' ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രയോജനങ്ങൾ ഏവ ?


18. മാറ്റത്തിന്റെ പൊരുൾ എന്ന യൂണിറ്റിൽ ICT ഉപ പ്രയോഗപ്പെടുത്താവുന്ന ഏതെങ്കിലും 3 സന്ദർഭങ്ങൾ എഴുതുക.


19. ലിറ്റ്മസ് പേപ്പർ ഉപയോഗിച്ച് ആസിഡോ ബേസോ എന്നറിയാൻ പരീക്ഷണം ആർജിക്കുന്ന 3 പ്രക്രിയാശേഷികൾ എഴുതുക. ഷണങ്ങൾ ചെയ്യുമ്പോൾ


20 കുട്ടികളുടെ പഠന പുരോഗ പുരോഗതി രേഖയിൽ (SEP) നിരന്തര വിലയിരുത്തർ രേഖപ്പെടുത്തുന്നതിനുവേണ്ടി അധ്യാപിക നടത്തേണ്ട മുന്നൊരുക്കങ്ങൾ എന്തെല്ലാം ?


21. "ശാസ്ത്രക്ലാസ് ആസൂത്രണം ഒരു സർഗാത്മക പ്രവർത്തനമാണ്?” സമർത്ഥിക്കുക.


22. ശാസ്ത്ര പഠനത്തിലെ നിരന്തര വിലയിരുത്തലിലെ മൂന്ന് ഘടകങ്ങൾ വിശദീകരിക്കുക.


പാർട്ട് - ഡി

(23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 5 സ്കോർ വീതം.) 4x5=20


23."ജൈവ വൈവിധ്യ ഉദ്യാനവും പ്രകൃതിയില്ലാ രോഗവും" എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രബന്ധം തയ്യാറാക്കുക.


24. "7-ാം തരത്തിലെ ചില കുട്ടികൾക്ക് പരീക്ഷണകുറിപ്പ് കൃത്യമായി തയ്യാറാക്കാൻ കഴിയുന്നില്ല", എന്ന് കണ്ടെത്തിയ അധ്യാപിക ക്രിയാഗവേഷണത്തിലൂടെ ഈ പ്രശ്നം എങ്ങനെയായിരിക്കും പരിഹരിച്ചത്.


25. അന്വേഷണാത്മക പഠന മാത്യകയുടെ "പ്രശ്നം ഏറ്റെടുക്കൽ" (Engage) എന്ന ഘട്ടം ശാസ്ത്രാധ്യാപകനെ സംബന്ധിച്ചടത്തോളം നിർണായകമായ ഒന്നാണ്. ഉദാഹരണത്തിലൂടെ വിശദമാക്കുക.


26. 'വ്യാധികൾ പടരാതിരിക്കാൻ' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് ഒരു ആശയചിത്രീകരണം തയ്യാറാക്കുക. ആശയചിത്രീകരണത്തിൻ്റെ 2 മേന്മകൾ എഴുതുക.


27. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി ശാസ്ത്ര ക്ലബിന്റെ നേത്യത്വത്തിൽ നടപ്പിലാക്കാവുന്ന 5 പ്രവർത്തനങ്ങൾ നിർദ്ദേശിക്കുക.


പാർട്ട് - ഇ

(28 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 10 സ്കോർ)


28. 7-ാം തരത്തിലെ “വിളയിക്കാം നൂറുമേനി” എന്ന യൂണിറ്റിലെ “നിരീക്ഷണം, വിവരശേഖരണം എന്നിവയിലൂടെ സസ്യങ്ങളുടെ വ്യത്യസ്ത ഭാഗങ്ങൾ പ്രജനനത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തുക" എന്ന പഠനലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി '5E' മാതൃകയിൽ ഒരു പാഠാസൂത്രണം തയ്യാറാക്കുക.


29. 6-ാം തരത്തിലെ "പൂവിൽ നിന്ന് പൂവിലേക്ക്" എന്ന യൂണിറ്റിലെ ഒരു പഠനനേട്ടമെടുത്ത് '5E' മാതൃകയിൽ ഒരു ടീച്ചിംഗ് മാന്വൽ തയ്യാറാക്കുക.

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.