D.El.Ed. FOURTH SEMESTER EXAMINATION, SEPTEMBER - 2024

D.El.Ed. FOURTH SEMESTER EXAMINATION, SEPTEMBER 2024 - D.El.Ed previous question paper

D.El.Ed. FOURTH SEMESTER EXAMINATION, SEPTEMBER - 2024

Paper - 410 : സാമൂഹ്യശാസ്ത്രം - പഠനവും ബോധനവും

(Malayalam Version)

Time: 2½ Hours

Cool off Time: 15 Minutes

Total Score 70

നിർദ്ദേശങ്ങൾ:

ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ ശ്രദ്ധയോടെ വായിച്ച്  മനസ്സിലാക്കുന്നതിനും മുൻഗണനാക്രമം നിശ്ചയിക്കുന്നതിനും ഈ സമയം ഉപയോഗിക്കണം.

പാർട്ട് - എ

(1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക. 1 സ്കോർ വീതം.)

1. യൂണിറ്റ് ആസൂത്രണവും ദൈനംദിന ആസൂത്രണവും തയ്യാറാക്കി രേഖപ്പെടുത്താൻ ഉള്ള അടിസ്ഥാന രേഖ :

(A) വർക്ക്ഷീറ്റ്

(B) ടീച്ചിങ് മാന്വൽ

(C) ആശയ ചിത്രീകരണം

(D) പോർട്ട് ഫോളിയോ

2. വർഷാന്ത്യ പരീക്ഷകൾ എന്തിൻ്റെ ഭാഗമാണ് ?

(A) ആത്യന്തിക വിലയിരുത്തൽ

(B) തുടർച്ചയായ വിലയിരുത്തൽ

(C) സംരചന വിലയിരുത്തൽ

(D) പരിഹാര വിലയിരുത്തൽ

3. സാമൂഹ്യശാസ്ത്രക്ലാസ് മുറിയിൽ പ്രത്യേക തരത്തിലുള്ള പെരുമാറ്റ പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടിയെ പഠിക്കാൻ ഏറ്റവും അനുയോജ്യമായ പഠന രീതി :

(A) പരീക്ഷണം

(B) സർവ്വേ

(C) നിരീക്ഷണം

(D) വ്യക്തി പഠനം

4. ഈ ജിപ്ഷ്യൻ സംസ്കാരം ആവിർഭവിച്ച നദീതടം :

(A) ടൈബർ

(B) യൂഫ്രട്ടീസ്

(C) നൈൽ

(D) റൈൻ 

5. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി :

(A) ആനമുടി

(B) മീശപ്പുലിമല

(C) മ്ലാക്കാര് കുന്ന്

(D) ഉതൽ മല

പാർട്ട് - ബി

(6 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു വാക്കിലോ വാചകത്തിലോ ഉത്തരമെഴുതുക. 1 സ്കോർ വീതം.)

6.കേരളത്തിന്റെ ചരിത്രവും സാമൂഹികാവസ്ഥയും വിശദമാക്കിക്കൊണ്ട് വില്യം ലോഗൻ തയ്യാറാക്കിയ ചരിത്ര ഗ്രന്ഥം ഏത് ?

7.ഡിജിറ്റൽ വിഭവങ്ങൾ അധ്യാപകർക്ക് ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള വിഭവപോർട്ടലിന്റെ പേര് എന്താണ്? 

A) സമഗ്ര

8. ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന് ?

9.ചലനശേഷി ഇല്ലാത്ത ഉൽപ്പാദന ഘടകമേത് ?

10. പണത്തിന്റെ ആവിർഭാവത്തിന് മുമ്പ് നിലനിന്നിരുന്ന കൈമാറ്റ വ്യവസ്ഥ ഏതായിരുന്നു ?

പാർട്ട് - സി

(11 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും 10 എണ്ണത്തിന് അരപേജിൽ കവിയാതെ ഉത്തരമെഴുതുക. ഓരോ ഉത്തരത്തിനും 3 സ്കോർ വിതം.)

11.ചരിത്ര മ്യൂസിയങ്ങളിൽ കണ്ടിട്ടുള്ള ചരിത്ര ശേഷിപ്പുകളെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.

12. സാമൂഹ്യശാസ്ത്ര ക്ലാസ് മുറിയിൽ വിനിമയം ചെയ്യുന്നതിനായി സ്വീകരിച്ച വിവിധ പഠനതന്ത്രങ്ങൾ എന്തെല്ലാമായിരുന്നു ?

13. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ള വിനിമയ സമീപനത്തിന്റെ പ്രധാന ആശയങ്ങൾ രേഖപ്പെടുത്തുക.

14.ഇന്റേൺഷിപ്പിന് മുന്നോടിയായി നടത്തിയ പ്രധാന ആസൂത്രണ ഘട്ടങ്ങൾ ലിസ്റ്റ് ചെയ്യുക.

15.ജനാധിപത്യബോധം കൂട്ടിയിലുറപ്പിക്കുന്നതിനായി നടത്തിയ ക്ലാസ് റൂം സാഹചര്യങ്ങളേവ ?

16. നിരന്തര വിലയിരുത്തലിനായി പ്രയോജനപ്പെടുത്തിയ വിലയിരുത്തൽ ഉപാധികൾ എന്തെല്ലാമായിരുന്നു ?

17.സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണ പഠനത്തിനായി നിലവിലുള്ള ഏതെങ്കിലും 3 സ്ഥാപനങ്ങളുടെ പേരെഴുതുക.

18. ഇന്ത്യയിലെ നെൽകൃഷി കുറഞ്ഞു വരുന്നു' എന്ന പ്രശ്നത്തിനായി ശേഖരിക്കേണ്ടി വരുന്ന പ്രധാന വിവരങ്ങൾ ലിസ്റ്റ് ചെയ്യുക.

19. ഭൂമിരാസ്സ് പാഠഭാഗങ്ങൾ വിനിമയം ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന മൂന്ന് ICT സാധ്യതകൾ വക്തമാക്കുക.

20. സുസ്ഥിര വികസനം എന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ അവതരിപ്പിക്കേണ്ട പ്രധാന സൂചകങ്ങൾ തയ്യാറാക്കുക.

21.ഇന്റേൺഷിപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ ഏവ ?

22. നമ്മുടെ ഭരണഘടനയുമായി ബന്ധപ്പെട്ട ഏതൊക്കെ ആശയങ്ങളാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ ചർച്ചക്ക് വിധേയമാക്കുന്നത് ?

പാർട്ട് - ഡി

(23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും 4 എണ്ണത്തിന് ഒരു പേജിൽ കവിയാതെ ഉത്തരമെഴുതുക. ഓരോന്നിനും 5 സ്കോർ വീതം.)

23. പ്രാദേശിക ചരിത്ര രചനയുടെ രീതിശാസ്ത്രം വിവരിക്കുക.

24.'ഇന്ത്യ-ഭൂപ്രകൃതി' എന്ന വിഷയത്തിൽ ആശയ ചിത്രീകരണം നടത്തുക.

25. വിലയിരുത്തൽ ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ എന്തൊക്കെയാണ്?

26. ടീച്ചർ ട്രെയിനി എന്ന നിലയിൽ വിദ്യാലയ അനുഭവ പരിപാടിയിൽ നിങ്ങൾക്കനുഭവപ്പെട്ട പ്രശ്നങ്ങൾ എന്തെല്ലാം? അവ പരിഹരിക്കുവാനായി നിങ്ങൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.

27. നിതല പഞ്ചായത്ത് സംവാദിക്കാക്കുറിച്ച് പ്രാദേശിക ഭരണകർത്താക്കളുമായി അഭിമുഖം നടത്തേണ്ടിവരുമ്പോൾ ചോദിക്കാവുന്ന വിവരശേഖരണ ചോദ്യങ്ങൾ തയ്യാറാക്കുക.

(28 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് രണ്ട് പേജിൽ കവിയാതെ ഉത്തരമെഴുതുക. 10 സ്കോർ വീതം.)

28. സൂചനയിൽ നൽകിയിട്ടുള്ള പഠന തന്ത്രങ്ങളെക്കുറിച്ച് ഉദാഹരണ സഹിതം വിശദീകരിക്കുക.

  • പ്രോജക്ട് രീതി
  • സെമിനാർ രീതി

29. ഇന്റേൺഷിപ്പിൻ്റെ ഭാഗമായി നിങ്ങൾ ക്ലാസ്‌മുറിയിൽ പ്രയോജനപ്പെടുത്തിയ പഠനോപകരണങ്ങൾ ലിസ്റ്റ് ചെയ്യുക. അവ ഉപയോഗപ്പെടുത്തിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിവരണം തയ്യാറാക്കുക

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.