D.El.Ed. SECOND SEM EXAM Question paper 2023

D.El.Ed. SECOND SEM EXAM Question paper 2023 - DEl.Ed previous question paper

D.El.Ed. SECOND SEMESTER REGULAR EXAMINATION, NOVEMBER - 2023

201 : വിദ്യാഭ്യാസ മനഃശ്ശാസ്ത്രം - പഠനവും പഠന പ്രക്രിയയും

Time: 2½ Hours

(Malayalam Version)

Cool off Time: 15 Minutes


Total Score: 70

നിർദ്ദേശങ്ങൾ :

ചോദ്യങ്ങൾ ശ്രദ്ധയോടെ വായിച്ച് ഉത്തരം എഴുതാനുള്ള മുൻഗണനാക്രമം നിശ്ചയിക്കണം.

സമാശ്വാസ സമയം 15 മിനിട്ട് ഉൾപ്പടെ രണ്ടര മണിക്കൂറാണ് അനുവദിച്ചിട്ടുള്ളത്.


(1 മുതൽ 5 വരെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിര ഞ്ഞെടുത്ത് എഴുതുക . 1 സ്കോർ വീതം 5×1=5)


1. പഠനം പ്രധാനമായും ഒരു സാമൂഹിക സാംസ്‌കാരിക പ്രക്രിയ ആണെന്ന ആശയത്തെ ആധാരമാക്കി രൂപപ്പെട്ട സിദ്ധാന്തം ഏതാണ് ?

(A) ചേഷ്ട‌ാവാദം (Behaviourism)

(B) മാനവികതാവാദം (Humanism)

(C) സാമൂഹിക ജ്ഞാന നിർമിതിവാദം (Social Constructivism)

(D) മനോവിശ്ലേഷണ സിദ്ധാന്തം (Psycho analysis theory)



2. സർഗാത്മകത (Creativity) യുടെ ആദ്യഘട്ടമാണ് :

(A) വിലയിരുത്തൽ (Verification)

(B) ഉദ്ഭവനം (Incubation)

(C) സജ്ജീകരണം (Preparation)

(D) പ്രകാശനം (Illumination)



3. യുക്തിപൂർവ്വം ചിന്തിക്കുന്നതിനും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നതിനും പരിസ്ഥിതിയുമായി സമായോജനം ചെയ്യുന്നതിനുമുള്ള ഒരു വ്യക്തിയുടെ കഴിവാണ് ബുദ്ധിയെന്ന് അഭിപ്രായപ്പെട്ടത് :

(A) ആൽഫ്രഡ് ബിനെ (Alfred Binet)

(B) ഡേവിഡ് വെഷ്‌ലർ (David Wechsler)

(C) ജി. ഡബ്ല്യു. ആൽപോർട്ട് (G.W. Allport)

(D) ജെ. പി. ഗിൽഫോർഡ് (J.P. Guilford)


4. ഒരു സന്ദർഭത്തിലെ പഠനം അടുത്ത ഒരു സന്ദർഭത്തിലെ പഠനത്തെ സഹായിക്കുന്നത്:

(A) അനുബന്ധനം (Conditioning)

(B) മാതൃക നല്‌കൽ (Modelling)

(D) പഠനന്തരണം (Transfer of learning)

(C) അനുകരണം (Imitation)



5.താഴെ കൊടുത്തിരിക്കുന്നവയിൽ ഗസ്റ്റാൾട്ട് തത്ത്വങ്ങളിൽ വരാത്തത് ഏതാണ് ?

(A) സാമീപ്യ നിയമം (Law of Proximity)

(B) നിരുപയോഗ നിയമം (Law of Disuse)

(D) പരിപൂർത്തി നിയമം (Law of Closure)

(C) സാദൃശ്യ നിയമം (Law of Similarity)


(6 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു വാക്കിലോ വാക്യത്തിലോ  ഉത്തരമെഴുതുക.

1 സ്കോർ വീതം) 5x1=5


6 അഭിപ്രേരണ (Motivation) എന്നാൽ എന്താണ് ?

7.നേടിയ അറിവിന്മേൽ നിരന്തരം പുതിയ അറിവു ചേർത്ത് കൂടുതൽ ആഴത്തിലേക്കും വ്യാപ്തിയിലേക്കും പോകുന്ന പഠനതന്ത്രം ഏതാണ് ?


8. ദമന സിദ്ധാന്ത (Theory of Repression) ത്തിൻ്റെ ആവിഷ്കർത്താവ് ആരാണ് ?


9. വൈഗോട്സ്ക‌ിയുടെ ആശയങ്ങളുടെ പിൻബലത്തിൽ കുട്ടികളുടെ വായന-പരിശീലന പരിപോഷണത്തിനായി ആവിഷ്‌കരിച്ച രീതി ഏതാണ് ?


10.'രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്' എന്ന തത്ത്വത്തിൽ അധിഷ്ഠിതമായ കൗൺസിലിങ് ഏതാണ് ?


(11 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 10 എണ്ണത്തിന് ഒരു ഖണ്ഡികയിൽ കവിയാതെ ഉത്തരം എഴുതുക. 3 സ്കോർ വീതം)


11. സ്റ്റേൺ ബർഗിന്റെ ബുദ്ധിയെക്കുറിച്ചുള്ള ട്രയാർക്കിക്ക് സിദ്ധാന്തം വിശദീകരിക്കുക.


12.വൈജ്ഞാനിക ഘടന (Cognitive Structure) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?


13. സംഘപഠന (Group learning) ത്തിൽ നിന്നു സഹവർത്തിത പഠm (Collaborative learning)ത്തെ വ്യത്യസ്ത‌മാക്കുന്ന മൂന്നു ഘടകങ്ങൾ എഴുതുക.


14 നല്ല ഓർമശക്തി പഠിതാവിനെ ഏറെ സഹായിക്കും. ഓർമ മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കാവുന്ന മാർഗങ്ങൾ ലിസ്റ്റു ചെയ്യുക.


താഴെ കാണുന്നവ വിശദമാക്കുക :

  • (i) അനുഭവാധിഷ്ഠിത പഠനം (Experiential learning)
  • (ii) വിനിമയ വിശകലനം (Transactional analysis)
  • (ii) വിവര വിശകലന സിദ്ധാന്തം (Information processing theory)


16. കൈത്താങ്ങ് (Scaffolding) നല്കേണ്ടതിന്റെ പ്രസക്തി എന്താണ് ?

17. മാർഗദർശന (Guidance) ത്തിന്റെ ആവശ്യം അടുത്ത കാലത്തായി വർദ്ധിച്ചു വരുകയാണ്. മാർഗ്ഗദർശനം ആവശ്യമായി വരുന്നതിൻറെ സാമൂഹിക കാരണങ്ങൾ എന്തൊക്കെയാണ്?

18. വ്യക്തി വ്യത്യാസം തിരിച്ചറിഞ്ഞാണ് സർഗാത്മകത പരിപോഷിപ്പിക്കേണ്ടത്. സർഗാത്മകത വളർത്തുന്നതിനു സ്വീകരിക്കാവുന്ന തന്ത്രങ്ങളും രീതികളും ചുരുക്കി എഴുതുക.


19. നൈതികത (Ethics) ഏറെ ആവശ്യമുള്ള ഒരു മേഖലയാണ് കൗൺസിലിങ്. എന്തെല്ലാം നൈതികതയാണ് കൗൺസിലിങ് ആവശ്യപ്പെടുന്നത് ?


20. 2014 ബ്രൂണറുടെ ആശയാദാന മാതൃക (Concept attainment model) പഠന പ്രക്രിയയുടെ ഘട്ടങ്ങൾ ഏതൊക്കെയാണെന്നു വിശദമാക്കുക.


21. കുട്ടികളിൽ ഉത്കണ്ഠ (Anxiety) കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ എന്തൊക്കെയാണ് ?


22. ക്രിയാഗവേഷണ (Action Research) ത്തിൻ്റെ വിവിധ ഘട്ടങ്ങൾ ഏതൊക്കെയാണ് ?


(23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് മാത്രം ഒരു  പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. 5 സ്കോർ വീതം)

23. വൈകാരിക ബുദ്ധി (Emotional Intelligence) യുടെ ക്ലാസ്‌റൂം പ്രസക്തി വിശദമാക്കുക.

24. ഉപബോധന (Counselling) ത്തിലെ സമന്വിത സമീപനം (Eclectic approach) എന്താണ് ?


25. താഴെ കാണുന്ന വ്യക്തികളിൽ ബഹുമുഖ ബുദ്ധി (Multiple Intelligence) യുടെ ഏതു ഘടകമാണ് കൂടുതൽ പ്രകടമായി കാണാൻ കഴിയുക  വിശദമാക്കുക.?

(i) എം. ടി. വാസുദേവൻ നായർ കഥാ

(ii) മേധാ പട്‌കർ

(iii) കെ. എസ്. ചിത്ര 

(iv) ശ്രീനിവാസ രാമാനുജൻ

(v) പി. ടി. ഉഷ


26. പ്രബലന (Reinforcement) ത്തെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.


27. അതീതചിന്ത (Meta cognition) എന്താണ് ? അതിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?


(28, 29 ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. 10 സ്കോർ) 1x10=10


28. മറവി (Forgetting), ശ്രദ്ധ (Attention), താത്പര്യം (അഭിരുചി- Interest), മനോഭാവം (Attitude) എന്നീ ഘടകങ്ങൾ പഠനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദമാക്കുക.


29. ബുദ്ധിയെക്കുറിച്ചുള്ള ആദ്യകാല സിദ്ധാന്തങ്ങളിൽ പ്രധാനപ്പെട്ടത് വിശദീകരിക്കുക


Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.