S.S 4th sem important areas - previous questions and answers


സാമൂഹ്യശാസ്ത്ര പഠനരീതി


🔰തീരുമാനിക്കപ്പെട്ടിട്ടുളള ലക്ഷ്യം/പഠനനേട്ടം കൈവരിക്കുന്നതിന് ശാസ്ത്രത്തിന്റെ രീതി സ്വീകരിക്കൽ.


🔰ഉള്ളടക്കത്തോടൊപ്പം പ്രക്രിയാ ശേഷികൾക്കും പ്രാധാന്യം.


🔰ഒറ്റയ്ക്കും കൂട്ടായുമുളള പ്രവർത്തനങ്ങൾക്ക് അവസരം.


🔰സാമൂഹ്യ-ജനാധിപത്യ മൂല്യങ്ങൾക്ക് പ്രമുഖസ്ഥാനം.


🔰സ്വതന്ത്രവും ഫലപ്രദവുമായ പഠനാന്തരീക്ഷം


🔰കുട്ടികളുടെ അവകാശങ്ങൾക്കു പരിഗണന


🔰ടീച്ചറുടെ ഗുണാത്മക ഇടപെടലുകളും സഹായങ്ങളും







സാമൂഹ്യശാസ്ത്രപഠനവും പഠിതാക്കളും


🔰കുട്ടികൾ ജന്മനാതന്നെ വ്യത്യസ്‌ത കഴിവുകളുടെ ഉടമകളാണെന്ന ബോധ്യത്തോടെ അവരോട് ഇട പെടേണ്ടതുണ്ട്.


🔰പഠിതാക്കൾ ജന്മനാ ഗവേഷകരാണ്. എന്നാൽ അവർ,


വ്യത്യസ്‌ത പഠന വേഗതയുള്ളവരാണ്.


🔰പഠനശൈലികളിൽ വ്യത്യസ്‌തരാണ്


🔰ഭൗതിക പഠനസാഹചര്യങ്ങളുടെ ലഭ്യതയിൽ വ്യത്യസ്‌തരാണ്.


🔰വ്യത്യസ്‌ത അനുഭവങ്ങളിലൂടെ കടന്നു വരുന്നവരും വ്യത്യസ്‌ത മാനസികാവസ്ഥയ്ക്ക് ഇടമക ളുമായിരിക്കും.


🔰ഇക്കാരണങ്ങളാൽ ഓരോ പഠിതാവിനും ബഭിക്കേണ്ട കൈത്താങ്ങും പരിഗണനയും വ്യത്യസ്ത‌മായി രിക്കും. പഠനസന്ദർഭങ്ങൾ ഒരുക്കുമ്പോൾ അവരുടെ പ്രത്യേകതകളും പരിമിതികളും പരിഗണിക്കാതെ പഠനാനുഭവങ്ങൾ ഫലപ്രദമാക്കാൻ ടീച്ചർക്കു സാധ്യമല്ല.






സാമൂഹ്യശാസ്ത്രപഠനവും ടീച്ചറും

സാമൂഹ്യശാസ്ത്രപഠനത്തിലൂടെ ലക്ഷ്യമിടുന്ന ആശയ ധാരണകൾ, കഴിവുകൾ, മൂല്യങ്ങൾ, മനോ ഭാവങ്ങൾ എന്നിവ യാഥാർഥ്യമാക്കുന്നതിൽ ടീച്ചറുടെ പങ്ക് വളരെ വലുതാണ്. ഒരു സാമൂഹ്യ ശാസ്ത്ര ടീച്ചർ,


🔰സാമൂഹ്യശാസ്ത്ര വിഷയങ്ങളുടെ ഉള്ളടക്കം വ്യക്തമായി സ്വാംശീകരിച്ചിരിക്കണം.


🔰സാമൂഹ്യശാസ്ത്ര സമീപനം പൂർണതോതിൽ ഉൾക്കൊണ്ടിരിക്കണം.


🔰സമീപനമുൾക്കൊണ്ട് പഠനസന്ദർഭങ്ങൾ ഒരുക്കുമ്പോൾ പഠനനേട്ടങ്ങളെ സംബന്ധിച്ച് കൃത്യ മായ ധാരണയുള്ള വ്യക്തിയാകണം


🔰വ്യത്യസ്‌ത പഠനതന്ത്രങ്ങളിൽ വഴക്കമുണ്ടാകുന്നതോടൊപ്പം പഠനസന്ദർഭങ്ങളിൽ യഥോ ചിത്രം ഉപയോഗപ്പെടുത്താൻ പഠിതാക്കളെ സഹായിക്കുന്ന വ്യക്തിയാകണം.


🔰ഒരു നല്ല ഗവേഷകയും സഹപഠിതാവുമാകണം. 


🔰ഒരു നല്ല ഗവേഷകയ്ക്കു മാത്രമെ ഗവേഷണ പ്രവർത്തനങ്ങളിൽ പഠിതാക്കളോടൊപ്പം പ്രവർത്തിക്കാനാകു. അവരുടെ പ്രശ്നപരിഹാരശ്ര മങ്ങളുടെ ഓരോ ഘട്ടത്തിലും ആവശ്യാനുസരണം ഇടപെട്ട് കൈത്താങ്ങുകൾ നൽകുന്നതിനും നേർവഴികാട്ടിക്കൊടുക്കുന്നതിനും ടീച്ചറിനു സാധ്യമാകണം.


🔰മികച്ചതും അനുകൂലവും സ്വതന്ത്രവുമായ പഠനാന്തരീക്ഷം ഒരുക്കികൊടുക്കുന്നതിനാവശ്യമായ ഭാവനയും നൈപുണിയും ടീച്ചർക്കുണ്ടാകണം. ജനാധിപത്യ കാഴ്ച്ചപ്പാടോടെ കുട്ടികളോട് ഇടപെടാനും ടീച്ചർക്കു കഴിയണം.


🔰കുട്ടികളുടെ പ്രകൃതത്തിലും പ്രത്യേകതകളിലുമുള്ള വൈജാത്യങ്ങളും ടീച്ചട്


സർവോപരി, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ധാരണയുണ്ടാകുകയും ള ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.





പ്രയുക്ത സോഫ്റ്റ് വെയറുകൾ (Application Softwares) - സാമൂഹികശാസ്ത്ര പഠനത്തിൽ



🔅സ്റ്റെല്ലേറിയം (Stellarium)


ഒരു ഡെസ്‌ക്ടോപ്പ് പ്ലാനറ്റോറിയം സോഫ്റ്റ്‌വെയറാണ് സ്റ്റെല്ലേറിയം ഏതു ദിവസത്തെയും ഏതു സയമത്തെയും ആകാശത്തെ നിരീക്ഷിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. നക്ഷത്രഗണങ്ങളടക്കം 21 കോടി നക്ഷത്രങ്ങളുടെ വിവരങ്ങൾ ഈ സോഫ്റ്റ് വെയറിൽ ലഭ്യമാണ്. സൗരയുഥ/പ്രപഞ്ച നിരീ ക്ഷണത്തിന് ഈ സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്താം.


🔅മാർബിൾ (Marble)


ഭൂമിയെയും ചന്ദ്രനെയും പൂർണരൂപത്തിൽ നിരീക്ഷിക്കാനുള്ള ഡിജിറ്റൽ ഗ്ലോബാണ് മാർബിൾ, ഭൂമി യെയും ഭൂമിയുടെ അന്തരീക്ഷത്തെയും വിശദമായും ഓരോഭാഗം സൂം ചെയ്‌തും (പരന്ന പ്രതലമാ യും) നമുക്ക് കാണാനാവും കൂടാതെ അക്ഷാംശരേഖാംശങ്ങൾ, വൻകരകൾ, സമുദ്രങ്ങൾ എന്നിവ നിരീക്ഷിക്കുവാനും ഈ സോഫ്റ്റ് വെയർ ഉപയോഗിക്കാം. ചന്ദ്രൻ്റെ ഉപരിതലവും താപിയ മേഖല കളും നിരീക്ഷിക്കാം. പ്രൈമറി ക്ലാസിലെ ഏതെല്ലാം പാഠഭാഗങ്ങൾ വിനിമയം ചെയ്യാൻ ഈ സോഫ്റ്റ് വെയർ ഉപയോഗിക്കാമെന്ന് പരിശോധിച്ച് കുറിപ്പ് തയാറാക്കുക.


🔅XR map


ഡിജിറ്റൽ ഗ്ലോബുതന്നെയാണ് ഈ സോഫ്റ്റ് വെയർ. രാജ്യങ്ങളുടെയും വിവിധ സ്ഥലങ്ങളുടേയും വിശദാംശങ്ങൾ ശേഖരിക്കാനും ഈ സോഫ്റ്റുവെയറുകൾ ഉപയോഗപ്പെടുത്താം. ഓരോ രാജ്യവും സെലക്ട് ചെയ്ത‌ാൽ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങളും ദേശീയ പതാക, ദേശീയ ഗാനം തുടങ്ങിയവയും ഈ മാപ്പിലെ ലിങ്കിൽ ലഭ്യമാണ്


🔅Sun clock


സമയമേഖലകൾ, ഭൂമിയുടെ ശ്രമണം മൂലം ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കുവാൻ പര്യാ പതമായ സോഫ്റ്റ്‌വെയറാണിത്.


🔅K. Geography


ഈ സോഫ്റ്റ് വെയറിലൂടെ സൗരയൂഥം. പരിക്രമണം. ഭ്രമണം തുടങ്ങിയ മേഖലകളുടെ വിനിമയ ത്തിന് ഉപയോഗിക്കുന്നതിനൊപ്പം സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, തുടങ്ങിയവ നിരീക്ഷിക്കാനും സാധി ക്കും. ചില സോഫ്റ്റുവെയറുകൾ കൂടി ഉബണ്ടുവിൻ്റെ പുതിയ പതിപ്പിൽ ലഭ്യമാണ്. അവയേതെ





ടൈം ലൈൻ 

ചരിത്ര സംഭവങ്ങളെയും അവ നടന്ന കാലഘട്ടങ്ങളേയും ക്രമപ്പ ടുത്തി ആരോഹണ ക്രമത്തിലോ അവരോഹണ ക്രമത്തിലോ തയ്യാ റാക്കുന്ന രേഖയാണ് ഒടൈംലൈൻ. 




ശിലായുഗങ്ങൾ

ആദ്യകാലമനുഷ്യ ജീവിതം എങ്ങനെയായിരുന്നു? കായ്കനികൾ ശേഖരിച്ചും വേട്ടയാടിയും മനു ഷ്യർ ചെറിയ കൂട്ടങ്ങളായി പ്രകൃതിയോടും വന്യമൃഗങ്ങളോടും പൊരുതിയാണ് വസിച്ചിരുന്നത്. രക്ഷനേടാനായി ഉപകരണങ്ങളും ആയുധങ്ങളും ആവശ്യമായി വന്നു. ആദ്യകാലഘട്ടങ്ങളിൽ പ്രക്രിതിയിൽ നിന്നും ലഭിച്ച പരുക്കൻ കല്ലുകളും എല്ലിൻ കഷണങ്ങളും തടിക്കഷണങ്ങളും ഉപയോഗിച്ചു. പിന്നീട് ആയുധങ്ങൽ പരിഷ്ക്കരിച്ച് ഉപയോഗിക്കുവാൻ തുടങ്ങി. ക്രമേണ കൃഷി ആരംഭിക്കുകയും സ്ഥിരതാമസം തുടങ്ങുകയും ചെയ്‌തു........



ആദിമ മനുഷ്യരുടെ ജീവിതത്തെ സ്വാധിനിച്ച പ്രധാനവസ്തുവാണ് ശിലകൾ ശിലകൾ ആയുദമായി ഉപയോഗിച്ച കാലഘട്ടം ശിലായുഗം എന്നറിയപ്പെടുന്നു. ലോഹങ്ങളുടെ കണ്ടുപിടിത്തത്തോടെ വെങ്കലയുഗം, ഇരുമ്പുയുഗം എന്നീപേരുകളിലും കാലഗണന അറിയപ്പെടുന്നു. താഴെ നൽകിയ ഫ്ളോചാർട്ട് നിരീക്ഷിക്കു


ഇരുമ്പുയുഗം

വെങ്കല യുഗം (താമ്രശിലായുഗം)

നവീന ശിലായുഗം

മധ്യകാല ശിലായുഗം

പ്രാചീന ശിലായുഗം





പഠിക്കേണ്ട കുറച്ച് കാര്യങ്ങൽ:-

🔅 ടീച്ചിംഗ് മാന്വൽ എഴുതാൻ പഠിക്കൽ 

🔅വിലയിരുത്തൽ സമീപനങ്ങൾ

🔅പഠനബോധനസമഗ്രി ( പഠനോപകരണങ്ങൾ)

🔅 ക്രിയാ ഗവേഷണം ഉദാഹരണം

DEl.Ed Previous Year Questions & Notes – Complete Guide

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.