D.El.Ed Malayalam 303- THIRD SEMESTER EXAMINATION, APRIL - 2024 Question paper
D.El.Ed Malayalam 303- THIRD SEMESTER EXAMINATION, APRIL - 2024 Question paper
Paper - 303 : മലയാള ഭാഷാധ്യാപനം - സമീപനവും രീതിയും
(Malayalam Version)
Time :3hr
Total Score: 80
വിഭാഗം - എ
(1 മുതൽ 5 വരെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരരഞ്ഞടുത്തെഴുതുക. 1 സ്കോർ വിതം
1. നാടൻപാട്ടുകളിലെ സാഹിത്യവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട ചർച്ചാ സൂചകമേത്?
(A) താളവട്ടം
(B) ചൊൽവടിവ്
(C) വർണ്ണന
(D) സാമൂഹിക ജീവിതം
2. നിർമ്മിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതും ഇപ്പോൾ ഏറെ ചർച്ച
ചെയ്യുന്നതുമായ ഒരു ആധുനിക സാങ്കേതികവിദ്യ താഴെപ്പറയുന്നവയിൽ ഏതാണ് ?
(A) ബ്ലോഗ്
(B) ഷെയർ ചാറ്റ്
(C) ചാറ്റ് gpt
(D) യൂട്യൂബ്
3 താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
(A) കുഞ്ചൻ നമ്പ്യാർ ആദ്യത്തെ ജനകീയ കവിയാണ്.
(B) ഗാഥ എന്ന പദത്തിന് ഗാനം എന്നാണ് അർത്ഥം.
(C) ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്ന കവിയാണ് എഴുത്തച്ഛൻ. -
(D) വാധ്യാർ കഥകളാണ് കാരിൻ്റെ ഏറെ പ്രശസ്തി നേടിയ രചനകൾ
4. മുഖാവയവങ്ങൾ കൊണ്ട് വിവിധ രസങ്ങൾ അഭിനയിക്കുന്നതിനു പേരെന്ത് ?
(A) നാട്യം
(B) കലാശം
(C) സോപാന സംഗീതം
(D) നൃത്തം
5. പ്രൈമറി ക്ലാസുകളിലെ ഭാഷണാഭ്യസനത്തിന് എറെ അനുയോജ്യമായ ഒരു പ്രവർത്തനം
താഴെപ്പറയുന്നവയിൽ ഏതാണ് ?
(A) കഥാ വതരണം
(B) ചോദ്യോത്തരപ്പയറ്റ്
(C) കഥാപ്രസംഗം
(D) പ്രഭാഷണം
(6 മുതൽ 10 വരെ ചോദ്യങ്ങൾക്ക് ഒരു വാക്കിലോ ഒരു വാക്യത്തിലോ ഉത്തരമെഴുതുക. 1
സ്കോർ വിതം)
5x1-5
6. പഠിപ്പിക്കേണ്ട ആശയങ്ങൾ അധ്യാപകൻ പ്രസംഗരൂപത്തിൽ
അവതരിപ്പിക്കുന്നതിനുപേര്ന്ത്?
7. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന കൃതിയുടെ ചെയിതാവ് ആരാണ് ?
8. ഉച്ചാരണാവയവങ്ങളിൽ താരതമ്യേന ചലന സ്വാതന്ത്ര്യം കുറഞ്ഞവയ്ക്ക് പറയുന്ന
പേരെന്ത് ?
9. നയനകേന്ദ്രീകരണം എന്നാലന്ത് ?
10. പഠനത്തിലൂടെ നേടിയ ആശയങ്ങളെയും ധാരണകളെയും സ്വയം വിമർശനാത്മകമായി
പരിശോധിക്കുന്ന വിലയിരുത്തൽ രീതിയുടെ പേരെന്ത് ?
വിഭാഗം സി
(11 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 10 എണ്ണത്തിന് ഒരു ഖണ്ഡികയിൽ
കവിയാതെ ഉത്തരമെഴുതുക. 3 സ്കോർ വിതം)
10x3=30
11. വായ്ത്താരികളെപ്പറ്റി ലഘുക്കുറിപ്പ് തയ്യാറാക്കുക
12. മനനവായനയിൽ പരിശീലനം നേടുന്നതിന് ക്ലാസ്സിൽ നല്കാവുന്ന ഒരു പ്രവർത്തനം
കുറിപ്പാക്കുക
13. ചിത്രകഥകളെ ബാലസാഹിത്യമായി പരിഗണിക്കുന്നത് എന്നുകൊണ്ട് ?
14. 'വ്യാകരണം പഠിക്കണം. അതിലൂടെ ഭാഷ നന്നായി ഉപയോഗിക്കാൻ കഴിയും !! ഈ
അഭിപ്രായത്തോട് യോജിച്ചുകൊണ്ട് നിങ്ങൾ നടത്തുന്ന പ്രതികരണം കുറിപ്പാക്കുക.
15. തിരു ഓണം, തിരുവോണം എന്നിവയിലെ ഭാഷാപരമായ വ്യത്യാസം കുറിപ്പാക്കുക.
16.ആഘോഷങ്ങൾ ജീവിതത്തിൻ്റെ ഭാഗമാണല്ലോ. ഒറ്റയ്ക്കും കൂട്ടായും
ഇത്തരം
ആഘോഷങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ഭാഷണാവസരങ്ങൾ നിരവധിയാണ്
അത്തരം ഭാഷണ സന്ദർഭങ്ങളെപ്പറ്റി കുറിപ്പ് തയ്യാറാക്കുക
17. 'മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്നു
കവി പറയുന്നതിലെ യുക്തി വിശദീകരിക്കുക
18. മൂന്നാം ക്ലാസ്സ് കേരള പാഠാവലിയിലെ 'കണ്ണൻ്റെ അമ്മ' എന്ന പാഠഭാഗവുമായി
ബന്ധപ്പെട്ട് 'ഊഹിച്ചെഴുതാം' എന്ന പ്രവർത്തനം (ചോദ്യം : കണ്ണൻ അമ്മയെ ഒളിച്ചു
നടക്കുന്നത് എന്തുകൊണ്ടാവാം ?) കുട്ടികൾ ക്ലാസിൽ ചർച്ച ചെയ്തു
കുറിപ്പാക്കുന്നതിൻ്റെ പ്രക്രിയ രേഖപ്പെടുത്തുക.
19. ആശയാവതരണ രീതിയുടെ സവിശേഷതകൾ കുറിപ്പാക്കുക.
20. ഐ സി ടി അധിഷ്ഠിതമായി ക്ലാസ്സെടുക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ
എന്തെല്ലാം ? അവ മറികടക്കുന്നതിന് ചെയ്യേണ്ട പ്രവർത്തനങ്ങൾ ഏവ ? കുറിപ്പെഴുതുക.
21. നാലാം ക്ലാസ്സ് കേരള പാഠാവലിയിലെ 'സ്നേഹം താൻ ശക്തി' എന്ന പാഠഭാഗം
ക്ലാസ്സിൽ അവതരിപ്പിക്കുന്നതിനുള്ള ആമുഖപ്രവർത്തനം ടീച്ചിംഗ് മാന്വലിന്റെ
പ്രക്രിയ പേജിൽ രേഖപ്പെടുത്തുന്നത് കുറിപ്പായി എഴുതുക
22. ഭാഷയിലെ പ്രയാസ മേഖലകൾ സ്വയം വിശദീകരണക്ഷമമല്ലാതാകുമ്പോൾ സഹാധ്യാപകരുമായി
ചർച്ച ചെയ്യുന്നതിന് സബ്ജക്ട് കൗൺസിൽ സഹായകമാവാറുണ്ട്. ഇതേപ്പറ്റി നിങ്ങളുടെ
അഭിപ്രായം സോദാഹരണം രേഖപ്പെടുത്തുക.
വിഭാഗം ഡി
(23 മുതൽ 30 വരെയുള്ള 8 ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഒരു പുറത്തിൽ
കവിയാതെ ഉത്തരമെഴുതുക. 5 സ്കോർ വിതം)
6x5-30
23. ഹിരോഷിമ ദിനാചരണം സ്കൂളിൽ നടത്തുന്നതിന് സ്കൂൾ പ്രഥമാധ്യാപിക
സാമൂഹ്യശാസ്ത്രം അധ്യാപികയുടെ അഭാവത്തിൽ ഭാഷാധ്യാപികയായ നിങ്ങളെ
ചുമതലപ്പെടുത്തി. ദിനാചരണം മികവുറ്റതാക്കുന്നതിന് നിങ്ങൾ നടത്തുന്ന പ്രവർത്തനം
വിശദമാക്കുക
24. നാടൻപാട്ടിന്റെ ശേഖരണവും അവയുടെ പുനരുപയോഗവും വളരെ പ്രധാനപ്പെട്ടതാണ് എന്നു
പറയുന്നത് എന്തുകൊണ്ട് ? വിശദീകരിക്കുക.
25. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ ഭാഷാപഠന സമീപനത്തെക്കുറിച്ച് കുറിപ്പ്
തയ്യാറാക്കുക.
26. ലോവർ പ്രൈമറി തലത്തിലെ ഏതെങ്കിലും നാല് ഗദ്യാധ്യാപന ലക്ഷ്യങ്ങൾ
വിശദീകരിക്കുക.
27. പഠന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ സൂക്ഷ്മതല പാഠാസൂത്രണ
രേഖയ്ക്കുള്ള പ്രാധാന്യം ചർച്ച ചെയ്യുക.
28.വർണ്ണങ്ങൾ കൃടിച്ചേരുന്നതിൻ്റെ ഫലമായി രൂപപ്പെടുന്ന വാക്കുകളുടെ പ്രത്യേകത
കുട്ടികൾ തിരിച്ചറിയേണ്ടതുണ്ട് സന്ധിയുടെ സവിശേഷതകൾ സോദാഹരണം വിശദീകരിക്കുക
29. ഓഷയിലെ അടിസ്ഥാന നൈപുണികൾ ഏതെല്ലാം ? ചർച്ച ചെയ്യുക
30. ഭാഷാധ്യാപിക ആർജിച്ചിരിക്കേണ്ട കഴിവുകൾ എന്തെല്ലാം ? കുറിപ്പെഴുതുക.
വിഭാഗം - ഇ
(31 മുതൽ 32 വരെ 2 ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് രണ്ടു പുറത്തിൽ കവിയാതെ
ഉത്തരമെഴുതുക. 10 സ്കോർ)
1x10-10
31. മഴ എന്ന തീം മുൻനിർത്തി ഭിന്നതല ബുദ്ധിയുടെ (Multiple intelligence)
സാധ്യതകൾ കൂടി പരിഗണിച്ച് രണ്ടാം ക്ലാസിലേക്കുള്ള ടീച്ചിംഗ് മാന്വൽ
തയ്യാറാക്കുക. (സമയം : 45 മിനിറ്റ് പഠനനേട്ടം മഴയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ,
സ്വന്തം ആശയം എന്നിവ ചിത്രംവര, നിർമ്മാണം എന്നിവയിലൂടെ അവതരിപ്പിക്കുന്നു.)
32. നാലാം ക്ലാസിലെ കുട്ടികൾക്ക് തഴെക്കാണുന്ന പഠന നേട്ടത്തിന് അനുയോജ്യമായ
പ്രക്രിയകളും വിലയിരുത്തൽ സാധ്യതകളും ഉൾപ്പെടുത്തി ടീച്ചിംഗ് മാന്വൽ
തയ്യാറാക്കുക.
(സമയം : 45 മിനിറ്റ് പഠനനേട്ടം കവിതയുടെ ആസ്വാദനത്തിലൂടെ തൻ്റെ ചുറ്റുപാടിനോടും
ജീവജാലങ്ങളോടും സ്നേഹവും ആഭിമുഖ്യവും വളർത്തുന്നു.)
- പച്ചക്കിളി -
പച്ചക്കിളിയൊന്നു പാറി- യൊരു കൊച്ചശോകത്തോപ്പിലേറി, ചാഞ്ചാടിയപ്പഴാച്ചില്ലി-
ക്കൊമ്പു താൻ ചാടുമർമരം ചൊല്ലി, ചഞ്ചൽ തളിർ കൊണ്ടു വീശി- നറും-ചെഞ്ചായമൊന്നങ്ങു
പൂശി ശാരികപ്പൈതലിൻ മോടി- കണ്ടു മാരുതനും ചെന്നു കൂടി ഊഞ്ഞാലിലാടിത്തുടങ്ങി -
കിളി ചാഞ്ഞു കുഴഞ്ഞു കുലുങ്ങി. തൻപദമൂന്നിയക്കൊമ്പിൽ - പല ചെമ്പവിഴം
ചാർത്തിയമ്പിൽ, അങ്ങുമിങ്ങും താൻ ചെരിഞ്ഞും, ചിറ-കണ്ടിനെ ഭംഗ്യാ വിരിഞ്ഞും
കുങ്കുമ കസ്തൂരി ബിന്ദു - പോലെ തൽകണ്ണു ചിമ്മി വിടർന്നു.
Join the conversation