Practice KTET previous year questions and answers in Malayalam to strengthen your Kerala Teacher Eligibility Test preparation. Explore category-wise mock tests, detailed explanations, and exam-focused notes for Category 1 and 2.
Preparing for the KTET exam becomes easier with the right practice. In this
post, you can attempt 150 important subject-wise KTET questions from the
February 2025 question paper. These questions cover Psychology, Mathematics,
EVS, English and Malayalam to help you improve accuracy, speed and confidence.
This mock test is useful for all KTET candidates who want to revise previous
questions and score high in the upcoming exam.
Psychology
1. ലിവ് വിഗോട്സ്കിയുടെ അഭിപ്രായത്തിൽ കുട്ടികളുടെ വൈജ്ഞാനിക വികാസത്തിൽ
ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഘടകം ഏതാണ് ?
പാരമ്പര്യം
സാമൂഹിക ഇടപെടലുകൾ
ശാരീരിക പക്വത
ഗ്രേഡ്
2. കുട്ടികളുടെ പരാജയ കാരണങ്ങളിൽ പെടുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?
(1) ഭയം
(2) പഠന പിന്തുണയില്ലായ്മ
(3) വിദ്യാർഥി കേന്ദ്രീകൃത ബോധന രീതി
(4) മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ
(5) ആരോഗ്യപ്രശ്നങ്ങൾ
(1), (4), (5), (3)
(1), (3), (5), (2)
(2), (3), (4), (5)
(1), (2), (4), (5)
3. ഒരു കുട്ടി ഗണിതക്രിയകൾ ചെയ്യുമ്പോൾ ആവർത്തിച്ച് തെറ്റുകൾ വരുത്തുന്നു.
ഒരു ടീച്ചർ എന്ന നിലയിൽ നിങ്ങൾ ഈ പ്രശ്നം എങ്ങനെ പരിഹരിക്കും ?
തെറ്റിലേക്ക് നയിക്കുന്ന
പ്രയാസം തിരിച്ചറിയാൻ കുട്ടിയെ പ്രാപ്തമാക്കുന്നു.
തെറ്റിയവ ആവർത്തിച്ച്
എഴുതിക്കുന്നു.
ശിക്ഷ നൽകുന്നു.
രക്ഷിതാവിനോട് കുട്ടിയെ
നന്നായി പഠിപ്പിച്ചു വിടാൻ പറയുന്നു.
4. പ്രീ പ്രൈമറി ക്ലാസുകളിൽ എത്തുന്ന കുട്ടിയുടെ വികാസഘട്ടത്തെ വിളിക്കുന്ന
പേര് :
ശൈശവം
കൗമാരകാലം
അന്ത്യ ബാല്യം
ആദി ബാല്യം
5. ദൃശ്യസ്ഥലപരമായ ബുദ്ധി (Visual & Spatial Intelligence) കൂടുതൽ ഉള്ള
കുട്ടിക്ക് നൽകാവുന്ന പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുക.
(1) ഭാഷയിലെ വിവിധ വ്യവഹാര രൂപങ്ങൾ നിർമ്മിക്കുക...
(2) പരീക്ഷണം നിരീക്ഷണങ്ങളിൽ ഏർപ്പെടുക.,
(3) സ്കൂളിന്റെ പ്ലാൻ വരയ്ക്കുക.
(4) കൊളാഷ് നിർമ്മിക്കുക.
ഒന്നും രണ്ടും ശരി
രണ്ടും മൂന്നും ശരി
മൂന്നും നാലും ശരി
നാലും ഒന്നും ശരി
6. വളർച്ചയുടെ ലക്ഷണങ്ങളിൽ പെടാത്തത് ഏത് ?
കോശ വർദ്ധനവ്
രൂപത്തിലും പിണ്ഡത്തിലുമുള്ള
വർദ്ധനവ്
പരിപക്വനം സംഭവിക്കുന്നതോടെ
നിലയ്ക്കുന്നു
ജനനം മുതൽ മരണം വരെ അനസ്യൂതം
നടക്കുന്നു
7. താഴെപ്പറയുന്നവയിൽ ഏതാണ് കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഒരു സാഹചര്യ
ഘടകമായി കണക്കാക്കുന്നത് ?
ബുദ്ധിശക്തി
ശാരീരികാരോഗ്യം
ബോധനരീതികൾ
വിഷയത്തോടുള്ള താൽപര്യം
8. അനുരൂപീകരണ ടീച്ചിങ് മാന്വൽ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തെരഞ്ഞെടുക്കുക.
(1) പഠന ബോധന തന്ത്രങ്ങൾ തയ്യാറാക്കൽ
(2) എല്ലാ കുട്ടികൾക്കുമുള്ള പ്രവർത്തനം മാത്രം മതി
(3) വിലയിരുത്തൽ
(4) പരിഹാരബോധന പ്രവർത്തനം
എല്ലാം ശരി
(1) And (2)
(3) And (4)
ഒന്നും ശരിയല്ല
9. എബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങളുടെ ശ്രേണി അനുസരിച്ച് ഒരു കുട്ടിയുടെ
പെരുമാറ്റത്തെ ഏറ്റവും അടിസ്ഥാനമായി ബാധിക്കുന്ന ആവശ്യം ഏത് ?
ശാരീരിക ആവശ്യങ്ങൾ
സുരക്ഷിതത്വത്തിനായുള്ള
ആവശ്യങ്ങൾ
സ്നേഹവും പരിഗണനയും
ആത്മസാക്ഷാത്കാരം
10. അധ്യാപക കേന്ദ്രീകൃത പഠന രീതികളിൽ പെട്ടത് ഏത് ?
അപഗ്രഥനം
ഡെമോൺസ്ട്രേഷൻ രീതി
പ്രോജക്ട് രീതി
പ്രശ്ന പരിഹരണ രീതി
11. ഭാഷ കേട്ട് മനസ്സിലാക്കാനും പറയാനും വായിക്കാനും എഴുതാനും കണക്ക്
കൂട്ടാനും ശേഷികൾ നേടുന്നതിലും ഉപയോഗിക്കുന്നതിലും കാര്യകാരണ വിചിന്തനത്തിലും
വരുന്ന ഒരു കൂട്ടം വ്യത്യസ്ത വൈകല്യങ്ങളാണ്
പഠന വൈകല്യങ്ങൾ
പഠനത്തകരാറുകൾ
പഠന വ്യത്യാസങ്ങൾ
പഠന വിഷമതകൾ
12. ചിത്രം വരച്ച് നിറം നൽകലിനോട് 5+ വയസ്സിൽ കുട്ടി കൂടുതൽ താൽപര്യം
കാണിക്കുന്നു. ഏത് വികസനത്തെയാണ് ഇത് സൂചിപ്പിക്കുന്നത് ?
ഭാഷാപരം
സാമൂഹികപരം
സ്ഥൂലപേശീ വികാസം
സൂക്ഷ്മപേശി വികാസം
13. പഠന പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിന്റെ ഫലപ്രാപ്തി വിലയിരുത്തൽ
നടത്തുന്നത് ഏതു തരം വിലയിരുത്തലാണ് ?
പഠനത്തിനായുള്ള വിലയിരുത്തൽ
വിലയിരുത്തൽ തന്നെ പഠനം
പഠനത്തെ വിലയിരുത്തൽ
ടേം മൂല്യനിർണ്ണയം
14. പി. ഡബ്ല്യു. ഡി. ആക്ട് പാസാക്കിയ വർഷം:
1990
1995
2016
2020
15. ബ്രൂണറുടെ അഭിപ്രായത്തിൽ ആശയരൂപീകരണ പ്രക്രിയയിൽ പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടു കൊണ്ടുള്ള പഠനം നടക്കുന്ന ഘട്ടം ഏതാണ് ?
ബിംബന ഘട്ടം
വസ്തുനിഷ്ഠ ഘട്ടം
പ്രവർത്തന ഘട്ടം
പ്രതിരൂപാത്മക ഘട്ടം
16. ‘Science and Human Behavior’ എന്ന കൃതിയുടെ കർത്താവ് ആര് ?
ബി. എഫ്. സ്കിന്നർ
പാവ്ലോവ്
തോൺഡൈക്ക്
പിയാഷെ
17. താഴെ പറയുന്നവയിൽ രക്തസംബന്ധമായ ഒരു രോഗാവസ്ഥ ഏത് ?
ഓട്ടിസം
സെറിബ്രൽ പൾസി
ചുമ
അനീമിയ
18. ബുദ്ധി, അഭിക്ഷമതകൾ, മനോഭാവം എന്നിവയിൽ ഉയർന്ന നിലയിൽ നിൽക്കുന്ന ഒരു
കുട്ടിയെ ഈ നേട്ടങ്ങൾ കൈവരിക്കാൻ കൂടുതൽ പ്രാപ്തമാക്കിയ ഘടകം ഏത് ?
പാരമ്പര്യം
വായന
പരിസരം
പഠന വേഗത
19. ചെറിയ ക്ലാസുകളിൽ എല്ലാവരുടെയും സഹകരണം ഉറപ്പാക്കാൻ അനുയോജ്യമായ
പ്രവർത്തനം ഏത് ?
പ്രസംഗം
പാട്ടുപാടൽ
കഥപറയൽ
സംഘംകളി
20. ക്ലാസ് മുറിയിൽ അനുഭവാധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ഒരുക്കുമ്പോൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പെടാത്തത് ഏത് ?
പഠന പ്രവർത്തനങ്ങളെക്കുറിച്ച്
ധാരണയുണ്ടാവണം.
പഠിതാക്കളുടെ പൂർണ്ണ സമർപ്പണം
ഉറപ്പാക്കണം.
പഠനോപകരണങ്ങൾ ഉപയോഗിക്കരുത്.
പഠനാനുഭവങ്ങളുടെ പ്രതിഫലനം
നടത്താൻ അവസരം നൽകണം.
21. ശിശു സൗഹൃദ പഠനാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ പ്രൈമറി ക്ലാസുകളിൽ
ഏറ്റവും അനുയോജ്യമായ പഠനമാധ്യമം ഏതാണ് ?
ഇംഗ്ലീഷ്
ഹിന്ദി
മാതൃഭാഷ
വിദേശഭാഷ
22. UNICEF (2003) ലെ കണക്കനുസരിച്ച് മിതമായ (mild, moderate) മാനസിക
വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളിൽ എത്ര ശതമാനം വരെ
പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കാനാകും ?
40%
50%
60%
70%
23. 'കുട്ടിയുടെ സ്വയം തിരുത്തൽ സ്വഭാവം' കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
കുട്ടികളെ ഒരിക്കലും തെറ്റ്
ചെയ്യാൻ അനുവദിക്കരുത്.
അനുഭവങ്ങളിലൂടെയും
ഫീഡ്ബാക്കുകളിലൂടെയും സ്വന്തം ധാരണകൾ പരിഷ്കരിക്കാനുള്ള ആന്തരിക കഴിവ്
കുട്ടികൾക്കുണ്ട്.
അധ്യാപകനു മാത്രമേ കുട്ടിയുടെ
തെറ്റ് തിരുത്താൻ അവകാശമുള്ളു.
ശരിയായ ഉത്തരങ്ങൾ ഉടൻ നൽകിയാൽ
മാത്രമേ കുട്ടികൾ പഠിക്കൂ.
24. ഒരേതരം പരിമിതിയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിരക്ഷയും
പരിശീലനവും പകൽ സമയം മാത്രം നൽകുന്ന സ്ഥാപനം ഏത് ?
പൊതു വിദ്യാലയം
ബി.ആർ.സി
സ്പെഷ്യൽ ഡേ സ്കൂൾ
ഡയറ്റ്
25. വികാസതത്വങ്ങൾ മനസ്സിലാക്കുന്നത് കൊണ്ട് ഒരു അധ്യാപികയ്ക്ക് ഉണ്ടാവുന്ന
നേട്ടങ്ങളിൽ പെടാത്തത് ഏത് ?
കുട്ടികളിൽ വ്യത്യാസം
നിലനിൽക്കുന്നു എന്ന് അറിയാൻ കഴിയും.
പരിസരം കുട്ടിക്ക്
അനുയോജ്യമാക്കാൻ കഴിയും.
കുട്ടികളുടെ കഴിവുകൾക്ക്
പ്രോത്സാഹനം നൽകാതെ ക്ലാസ്‌റൂം പഠനത്തിന് മാത്രം പ്രാധാന്യം നൽകാം.
കുട്ടികളുടെ പെരുമാറ്റത്തിലെ
അസ്വാഭാവികതകൾ കണ്ടെത്താനും പരിഹരിക്കാനും കഴിയും.
26. പിയാഷെയുടെ അഭിപ്രായത്തിൽ ചിന്താ പ്രക്രിയയുടെ വികാസത്തിന് നിദാനമായ നാല്
ഘടകങ്ങളിൽ പെടാത്തത് ഏത് ?
ശാരീരിക പക്വത
പ്രബലം
സാമൂഹിക അനുഭവങ്ങൾ
സന്തുലീകരണം
27. താഴെ പറയുന്നവയിൽ 'കുട്ടി ഒരു ശാസ്ത്രപര്യവേക്ഷകനാണ്' എന്ന ആശയത്തെ
ഏറ്റവും കൂടുതൽ പിന്തുണക്കുന്ന പ്രസ്താവന ഏത് ?
ടീച്ചർ പറയുന്നതെന്തും
അനുസരിക്കും.
പരീക്ഷയിൽ ഉയർന്ന ഗ്രേഡ്
നേടാൻ മാത്രം പഠിക്കും.
ചുറ്റുപാടുമായി ഇടപഴകുകയും
പരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തുകയും ചെയ്യും.
പഠന പ്രവർത്തനങ്ങളിൽ നിശബ്ദത
പാലിക്കും.
28. ക്ലാസ് മുറിയിൽ പുസ്തകം തുറന്ന് ഇരിക്കാൻ മടിയുള്ള കുട്ടിയാണ് ലിന്റോ.
പ്രശ്നം കണ്ടെത്തി പരിഹരിക്കാൻ ഏറ്റവും ഉചിതമായ മാർഗം ഏത് ?
ഏക വ്യക്തി പഠനം
നിരീക്ഷണം
ക്രിയാഗവേഷണം
അഭിമുഖം
29. "ചിരിച്ചീടിന മധ്യേതാൻ കരയുന്നിതു ബാലകൻ" — ബാല്യത്തിലെ വികാരങ്ങളുടെ
ഏതുതരം പ്രത്യേകതയാണ് ഈ വരികളിൽ സൂചിപ്പിക്കുന്നത് ?
തീവ്രത
ക്ഷണികത
ആവൃത്തി
പ്രകടനം
30. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വിലയിരുത്തി
നേട്ടങ്ങളുടെ അളവ് കണ്ടെത്തുന്ന രീതി ഏത് ?
യൂണിറ്റ് വിലയിരുത്തൽ
വാർഷിക വിലയിരുത്തൽ
പോർട്ട്ഫോളിയോ വിലയിരുത്തൽ
ബാഹ്യ വിലയിരുത്തൽ
Maths
31. ചിത്രത്തിൽ കോൺ y യുടെ അളവെന്ത് ?
30°
15°
20°
22.5°
32. 5 (3⁴)⁵ × 7¹² / (7²)⁶ × 9¹⁰ ന് തുല്യമായത് :
0
1
3⁻¹⁰
75
33. "ഗണിതമില്ലാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾക്കു
ചുറ്റിലുള്ളതെല്ലാം ഗണിതമാണ്. നിങ്ങൾ ചുറ്റിലുള്ളതെല്ലാം സംഖ്യകളാണ്" — ഈ
വാക്കുകൾ ആരുടേതാണ് ?
യൂക്ലിഡ്
രാമാനുജൻ
ശകുന്തളാദേവി
ഭാസ്കരാചാര്യ
34. ചുവടെ കൊടുത്തിട്ടുള്ളവയിൽ ഒരു കലണ്ടറിലെ അക്കങ്ങൾ ആകുന്നത് ഏത് ?
A
B
C
D
35. ഒരു കുട്ടി കുറേ ത്രികോണങ്ങൾ വരച്ച് കോണുകൾ അളന്ന് തുക കണ്ടുപിടിച്ചു
ശേഷം ഒരു ത്രികോണത്തിന്റെ കോണുകളുടെ തുക 180° എന്ന് നിഗമനത്തിലെത്തി.
ഗണിതപഠനത്തിലെ ഏതു രീതിയാണ് ഇത് ?
അപഗ്രഥന രീതി
നിഗമനിക രീതി
പ്രോജക്ട് രീതി
ആഗമന രീതി
36. 'സിദ്ധാന്തശിരോമണി' എന്ന ഗണിതകൃതി എഴുതിയത് ആര് ?
ബ്രഹ്മഗുപ്തൻ
ഭാസ്കരാചാര്യ
മാധവ
ആര്യഭടൻ
37. 8 ന്റെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുക എന്ത് ?
14/8
15/8
8/15
1/5
38. 245 ൽ നിന്ന് ഏത് സംഖ്യ കുറച്ചാൽ 378 ലഭിക്കും?
133
-378
-133
378
39. ഒരു മട്ടത്രികോണത്തിന്റെ ഏറ്റവും വലിയ വശം 13 സെ.മീയും ഏറ്റവും ചെറിയ വശം
5 സെ.മീയും ആണ്. ത്രികോണത്തിന്റെ പരപ്പളവ് എത്ര ?
65
40
32.5
30
40. ക്ലാസ് മുറിയിൽ ഗണിത ഗെയിമുകൾ ചെയ്യുന്നതിന്റെ പ്രയോജനം ഏത് ?
സമയം ചെലവഴിക്കാൻ
ഗണിതാശയങ്ങൾ ഉറപ്പിക്കാൻ
മത്സരബുദ്ധി സൃഷ്ടിക്കാൻ
പാഠഭാഗങ്ങൾ പെട്ടെന്ന്
തീർക്കാൻ
41. ഒരു ചതുരത്തിന് 5½ സെ.മീ നീളവും 3⅓ സെ.മീ വീതിയുമുണ്ട്. ഇതിന്റെ ഉള്ളിൽ ½
സെ.മീ നീളവും ⅓ സെ.മീ വീതിയുമുള്ള എത്ര ചതുരങ്ങൾ അടുക്കിവെക്കാം ?
108
110
120
116
42. ഗണിത ഗവേഷണത്തിനും പ്രോത്സാഹനത്തിനും നൽകുന്ന ഏറ്റവും ഉന്നതമായ പുരസ്കാരം
ഏത് ?
ഫീൽഡ് മെഡൽ
നോബൽ പ്രൈസ്
പത്മശ്രീ
ഫാൽക്കെ അവാർഡ്
43. 2/3 നും 3/4 നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?
1/3
1/4
3/2
7/10
44. X = 4, Y = 3 ആകുമ്പോൾ Z = (x/y - y/x) ആകുന്ന സംഖ്യ ഏത് ?
⅔
5/12
7/12
¾
45. 2500 നും 3000 നും ഇടയിൽ വരുന്ന പൂർണവർഗങ്ങളുടെ എണ്ണം എത്ര ?
7
6
5
4
46. ചിത്രത്തിലെ തുല്യമായ കോണുകൾ ഏതൊക്കെ ?
1, 3, 4
1, 5, 3
5, 8, 6
1, 3, 8
47. ഒരു റിബണിന്റെ നീളം മറ്റൊരു റിബണിന്റെ നീളത്തിന്റെ 2⅔ മടങ്ങാണ്. വലിയ
റിബണിന്റെ നീളത്തിന്റെ എത്ര ഭാഗമാണ് ചെറുതിന്റെ നീളം ?
2/3
2 3/2
3/8
7/2
48. സർഗാത്മക ഗണിതപഠനത്തിന് ഉദാഹരണമായത് ഏത് ?
പ്രകൃതിയിലെ ഗണിത പ്രത്യേകതകൾ
കണ്ടെത്തുന്നത്
പാഠപുസ്തകത്തിലെ പ്രശ്നങ്ങൾ
ചെയ്യുന്നത്
ഗണിതാശയങ്ങൾ മാക്കുന്നത്
മറ്റു കുട്ടികളെ
സഹായിക്കുന്നത്
49. ലോവർ പ്രൈമറി തലത്തിൽ ഭിന്നസംഖ്യാപഠനം ഏത് ഗണിത ശാഖയിൽ ഉൾപ്പെടുന്നു ?
ബീജഗണിതം
അങ്കഗണിതം
ജ്യാമിതി
സ്ഥിതിവിവരക്കണക്ക്
50. 30ന്റെ 40% ഉം 40ന്റെ 30% യും തുക 60ന്റെ എത്ര ശതമാനം ആണ് ?
30%
40%
50%
60%
51. ഒരു വാർഡിലെ പുരുഷ വനിതാ വോട്ടർമാരുടെ എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 10 :
11 ആണ്. സ്ത്രീ വോട്ടർമാരുടെ എണ്ണം 1397 ആണ്. പുരുഷ വോട്ടർമാരുടെ എണ്ണം എന്ത്
?
1270
1240
137
1340
52. ചുവടെക്കൊടുത്തിട്ടുള്ളവയിൽ ഒരു ത്രികോണത്തിൻറെ വശങ്ങൾ ആകാവുന്ന സംഖ്യകൾ
ഏത് ?
10,14,15
15, 16, 31
11, 12, 23
13, 13, 26
53. ജ്യാമിതിയുടെ ചലനാത്മകത മനസിലാക്കാൻ ഏറ്റവും അനുയോജ്യമായ ഗണിത
സോഫ്റ്റവെയർ ഏത് ?
ഡൊസിറ്റി
ഡോ ജിയോ
ജിയോജിബ്ര
കിഗ്
54. 3 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 2 വരുന്ന സംഖ്യകളുടെ ബീജഗണിതരൂപം!
3n-1
3n+1
3n-2
3n+2
55. x ഏതു സംഖ്യ ആകുമ്പോഴാണ് ചുവടെയുള്ള സമവാദ്യം ശരിയാകുന്നത് ? 3x-8 = 5x+6
7
-7
8
0
56. ചിത്രത്തിൽ ചതുരത്തിനുള്ളിൽ ത്രികോണം വരച്ചിരിക്കുന്നു. ത്രികോണത്തിന്റെ
കോണുകളുടെ അളവുകൾ ഏത് ?
40° 28° 72°
62° 50° 68°
50° 58° 72°
50° 78° 52°
57. ഒരു കേക്ക് ഉണ്ടാക്കാൻ 5¼ കപ്പ് ഗോതമ്പ് പൊടി ആവശ്യമാണ്. ഒരാൾ അതിന്റെ 2⅗
കപ്പ് ഉപയോഗിച്ചു. ഇനി എത്ര കപ്പ് പൊടി വേണം ?
2 5/12
2 13/20
2 17/30
2 7/12
58. ഒരു സംഖ്യ 10% വർധിപ്പിച്ചതിനു ശേഷം 10% കുറച്ചാൽ ആദ്യ സംഖ്യയേക്കാൾ എത്ര
ശതമാനം വ്യത്യാസം വരും ?
1% കൂടുതൽ
1% കുറവ്
10% കുറവ്
10% കൂടുതൽ
59. 0.375 ന്റെ ഭിന്നസംഖ്യാരൂപം :
2/3
3/8
2/9
3/5
60. ചുവടെക്കൊടുത്തിട്ടുള്ളവയിൽ നല്ല ഗണിതപഠന രീതി അല്ലാത്തത് ഏത് ?
Frequently Asked Questions (FAQ) – KTET February 2026
1. What is included in the KTET February 2026 full subject questions?
This mock test includes 150 important questions from Psychology,
Mathematics, EVS, English and Malayalam based on the February 2026 KTET
question paper.
2. Is this KTET mock test useful for all categories?
Yes, these subject-wise questions are useful for KTET Category 1, Category
2, Category 3 and Category 4 candidates for revision and practice.
3. Are answers provided for all KTET questions?
Yes, all questions come with correct answers to help you understand
4. How can this KTET question paper help in exam preparation?
Practicing previous questions improves accuracy, time management and
confidence for the upcoming KTET exam.
5. Is this KTET February 2026 mock test free?
Yes, you can practice all the questions online for free without
registration.
6. How many questions are included in this KTET practice set?
This test contains a total of 150 important questions covering all major
subjects.
7. Can I attempt this KTET mock test on mobile?
Yes, the mock test is fully mobile-friendly and can be accessed on
smartphones, tablets and desktops.
8. How often should I practice KTET mock tests?
It is recommended to practice mock tests regularly to improve speed,
accuracy and exam performance.
Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.
Join the conversation