Fireman grade psc question paper 2023
Fireman grade
psc main examination
Question 150/2023/OL
Paper Code:
Category 071/2021
Code:
Exam: Fireman Grade II
Date of Test 15-09-2023
Department Kerala Minerals and Metals Ltd
Language: Malayalam
Question1:-വാസ്കോഡഗാമയുടെ പിൻഗാമിയായി ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ ആര്?
A:-പെഡ്രോ അൽവാരിസ് കബ്രാൾ
B:-അൽബുക്കർക്
C:-അൽമേഡ
D:-ബാർത്തലോമിയോ ഡയസ്
Correct Answer:- Option-A
Question2:-ബർദോളി സത്യാഗ്രഹവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏവ?
(i) ഇത് ബീഹാറിലെ നീലം കർഷകരുടെ സമരം ആയിരുന്നു
(ii) സർദാർ വല്ലഭായ് പട്ടേൽ നേതൃത്വം നൽകി
(iii) ക്ഷാമകാലത്ത് നികുതി വർദ്ധിപ്പിച്ചതിനെതിരെ കർഷകരുടെ സത്യാഗ്രഹമായിരുന്നു
(iv) മഹാത്മാഗാന്ധി ഇന്ത്യയിൽ നേതൃത്വം നൽകിയ ആദ്യ സമരം
A:-(i), (iii)
B:-(ii), (iv)
C:-(iii), (iv)
D:-(i), (iv)
Correct Answer:- Option-D
Question3:-'നിയമങ്ങളുടെ അന്തഃസത്ത' എന്ന കൃതി രചിച്ചതാര്?
A:-വോൾട്ടയർ
B) റൂസ്റ്റോ
C:-മോണ്ടെസ്ക
D) പ്ലാറ്റോ
Correct Answer:- Option-C
Question4:-'ഒമിക്രോൺ' എന്ന കൊറോണാ വൈറസ് വകഭേദത്തിൻറെ പേർ ഗ്രീക്ക് അക്ഷരമാലയുടെ എത്രാമത്തെ അക്ഷരമാണ്?
A:-14
B:-15
C:-16
D:-17
Correct Answer:- Option-B
Question5:-രണ്ടാം ലോകമഹായുദ്ധകാലത്തെ 'അച്ചുതണ്ട് ശക്തികളി'ൽ പെടാത്ത രാഷ്ട്രം ഏത്?
A:-ജർമ്മനി
B:-ഫ്രാൻസ്
C) ഇറ്റലി
D:-ജപ്പാൻ
Correct Answer:- Option-B
Question6:-'ഇന്ത്യ ഇന്ത്യക്കാർക്ക്' എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
A:-സ്വാമി വിവേകാനന്ദൻ
B:-സുഭാഷ് ചന്ദ്രബോസ്
C:-വി.ഡി. സവർക്കർ
D:-സ്വാമി ദയാനന്ദ സരസ്വതി
Correct Answer:- Option-D
Question7:-ഭൂമിശാസ്ത്രം എന്ന വാക്കിൻറെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?
A:-സംസ്കൃതം
B:- ഗ്രീക്ക്
C:-ലാറ്റിൻ
D:-ഇംഗ്ലീഷ്
Correct Answer:- Option-B
Question8:-അഗ്നിപർവത സ്ഫോടനമുണ്ടാകുമ്പോൾ ഭൂമിയുടെ ഉപരിതലത്തിലേക്ക് ഒഴുകിയെത്തുന്ന പദാർത്ഥമാണ്
A) മാഗ്മ
B:-സിമ
C:-സിയാൽ
D:- ലാവ
Correct Answer:- Option-D
Question9:- ഹിമാലയത്തിൻറെ ഏതു ഭാഗത്താണ് കരേവ നിക്ഷേപങ്ങൾ കാണപ്പെടുന്നത്?
A:-കാശ്മീർ ഹിമാലയം
B:-അരുണാചൽ ഹിമാലയം
C:-സിക്കിം ഹിമാലയം
D:-കിഴക്കൻ മല
Correct Answer:- Option-A
Question10:-ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ഹൈവേ
A:-ΝΗ 7A
B:-NH 47A
C:-NH 74A
D:-NH 4A
Correct Answer:- Option-B
Question11:-കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന തുറമുഖം
A:-മുംബൈ
B:-ഹാൽഡിയ
C:-വിശാഖപട്ടണം
D:-കൊച്ചി
Correct Answer:- Option-C
Question12:-ഏറ്റവും അധികം ആളുകൾ നഗരങ്ങളിൽ വസിക്കുന്ന സംസ്ഥാനം
A:-ഉത്തർപ്രദേശ്
B:-സിക്കിം
C:-മിസോറാം
D:-തമിഴ്നാട്
Correct Answer:- Option-D
Question 13:-താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം?
(i) ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് 1950 മാർച്ച് 15 നാണ്.
(ii) ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിൻറെ പേര് ദേശീയ വികസന സമിതി എന്നാണ്.
(iii) ആസൂത്രണ കമ്മീഷൻറെ ആദ്യ ചെയർമാൻ ജവഹർലാൽ നെഹ്റു ആണ്.
A:-(i), (ii) എന്നിവ മാത്രം ശരിയാണ്
B:-(i), (iii) എന്നിവ മാത്രം ശരിയാണ്
C:-(ii), (iii) എന്നിവ മാത്രം ശരിയാണ്
D:-(i), (ii), (iii) എന്നിവ ശരിയാണ്
Correct Answer:- Option-B
Question14:-ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ
(ii) ഹരിതവിപ്ലവത്തിൻറെ ഒന്നാംഘട്ടം 1975-85 ആണ് (iii) ഹരിതവിപ്ലവത്തെ ഗോതമ്പുവിപ്ലവം എന്ന് വിശേഷിപ്പിച്ചു
A:-(i), (ii) എന്നിവ മാത്രം ശരിയാണ്.
B:-(i), (iii) എന്നിവ മാത്രം ശരിയാണ്.
C:-(ii), (iii) എന്നിവ മാത്രം ശരിയാണ്.
D:-(i), (ii), (iii) എന്നിവ ശരിയാണ്.
Correct Answer:- Option-B
Question15:-നീതി ആയോഗുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) ഭാരതസർക്കാറിൻെറ ഒരു വിദഗ്ധോപദേശ സമിതിയാണ് നീതി ആയോഗ്
(ii) 2015 ജനുവരി 1 ന് നിലവിൽ വന്നു
(iii) പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ അധ്യക്ഷൻ
A:-(i), (ii) എന്നിവ മാത്രം ശരിയാണ്.
B:-(ii), (iii) എന്നിവ മാത്രം ശരിയാണ്.
C:-(i), (iii) എന്നിവ മാത്രം ശരിയാണ്.
D:-(i), (ii), (iii) എന്നിവ ശരിയാണ്.
Correct Answer:- Option-D
Question16:-അഞ്ചാം പഞ്ചവത്സരപദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ എന്ന മുദ്രവാക്യം ഈ പദ്ധതിയുടെ ഭാഗമായിരുന്നു
(ii) 1975 ൽ ഇരുപതിന പരിപാടി നടപ്പിലാക്കി
(iii) 14 വാണിജ്യ ബാങ്കുകൾ ദേശസാൽക്കരിച്ചു
A:-(i), (ii) എന്നിവ മാത്രം ശരിയാണ്
B:-(ii), (iii) എന്നിവ മാത്രം ശരിയാണ്.
C:-(i), (iii) എന്നിവ മാത്രം ശരിയാണ്.
D:-(i), (ii), (iii) എന്നിവ ശരിയാണ്.
Correct Answer:- Option-A
Question17:-വ്യവസായങ്ങളേയും വിദേശവിനിമയത്തേയും സംബന്ധിക്കുന്ന ചില നിയമങ്ങൾ താഴെ ചേർക്കുന്നു :
(i) ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട്
(ii) ഇൻഡസ്ട്രിയൽ ഡവലപ്മെൻറ് ആൻറ് റഗുലേഷൻ ആക്ട് (
iii) മൊണോപോളീസ് ആൻറ് റസ്ട്രിക്ടീവ് ട്രേഡ് പ്രാക്ടീസസ് ആക്ട്
(iv) ഫോറിൻ എക്സ്ചേഞ്ച് റഗുലേഷൻ ആക്ട്
ഇവയെ കാലഗണനാക്രമത്തിലാക്കുമ്പോൾ ലഭിക്കുന്ന ശരിയായ ക്രമം ഏത്?
A:-(iii), (ii), (iv), (i)
B:-(ii), (iii), (iv), (i)
C:-(ii), (iv), (iii), (i)
D:-(i), (iv), (ii), (iii)
Correct Answer:- Option-B
Question18-2021 ലെ ലോക എക്സിബിഷന് (World Expo) ആതിഥ്യമരുളിയ പട്ടണം ഏത്?
A:-ദുബായ്
B:-അബുദാബി
C:- ദോഹ
D:-മസ്കറ്റ്
Correct Answer:- Option-A
Question19:-ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) സഭയിലെ അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിൻറെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുത്തത്.
(ii) സഭ ഒരു പ്രാതിനിധ്യ വിഭാഗമാകുവാനുള്ള ശ്രമങ്ങളുണ്ടായി.
(iii) സഭയിൽ ഏല്ലാ മതത്തിനും പ്രാതിനിധ്യമുണ്ടായിരുന്നു.
A:-Only (i) and (ii)
B:-Only (ii) and (iii)
C:-Only (i) and (iii)
D:-All of the above (i), (ii) and (iii)
Correct Answer:- Option-D
Question20:-കാനഡയിലെ ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ ഉൾക്കൊള്ളുന്ന ശരിയായ പ്രസ്താവനയേത്?
(i) അർദ്ധ ഫെഡറൽ സമ്പ്രദായം
(ii) നിയമ നിർമ്മാണ നടപടിക്രമങ്ങൾ
(iii) ശിഷ്ടാധികാരങ്ങൾ
A:-Only (i) and (iii)
B:-Only (ii) and (iii)
C:-Only (ii)
D:-All of the above (i), (ii) and (iii)
Correct Answer:- Option-A
Question21:-Right to Constitutional Remedies ബന്ധപ്പെട്ട് താഴെപ്പറയുന്ന ശെരിയായ പ്രസ്താവന ഏത്?
(i) Article 226 പ്രകാരം ഒരു പൌരന് മൌലിക അവകാശം പുനസ്ഥാപിക്കുവാൻ ഹൈക്കോടതിയെ സമീപിക്കാം
(ii) Article 32 പ്രകാരം ഒരു പൌരന് മൌലിക അവകാശം പുനസ്ഥാപിക്കുവാൻ
സുപ്രീം കോടതിയെ സമീപിക്കാം (
iii) Article 32 പ്രകാരംഒരു പൌരന് മൌലിക അവകാശം പുനസ്ഥാപിക്കുവാൻ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.
A:-All of the above (i), (ii) and (iii)
B:-Only (i) and (ii)
C:-Only (ii) and (iii)
D:-Only (i) and (iii)
Correct Answer:- Option-B
Question22:-സ്വത്തവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) സ്വത്തവകാശം ഒരു മൌലിക അവകാശമാണ്.
(ii) സ്വത്തവകാശം ഒരു നിയമാവകാശമാണ്.
(iii) ആർട്ടിക്കിൾ 300 A സ്വത്തവകാശവുമായി ബന്ധപ്പെട്ട അനുച്ഛേദമാണ്.
A:-Only (iii) and (ii)
B:-Only (i) and (iii)
C:-Only (i) and (ii)
D:-All of the above (i), (ii) and (iii)
Correct Answer:- Option-A
Question23:-അനുച്ഛേദം 324 പ്രകാരം ശരിയായ പ്രസ്താവന ഏത്?
(i) ഇന്ത്യയിൽ ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രദാനം ചെയ്യുന്നു. (ii) ഇന്ത്യയിൽ ഒരു മനുഷ്യാവകാശ കമ്മീഷൻ പ്രദാനം ചെയ്യുന്നു.
(iii) വോട്ടർ പട്ടിക തയ്യാറാക്കുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
A:-All of the above (i), (ii) and (iii)
D:-Only (i) and (iii)
Correct Answer:- Option-C
Question28:-രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(1) രാജ്യസഭ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
(ii) രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന മന്ത്രിസഭയാണ്.
(iii) പരോക്ഷമായി തിരഞ്ഞെടുക്കുന്ന സഭയാണ് രാജ്യസഭ.
A:-Only (ii) and (iii)
B:-Only (i) and (ii)
C:-All of the above (i), (ii) and (iii)
D:-Only (i) and (iii)
Correct Answer:- Option-D
Question29:-കേരള സംസ്ഥാന ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) ഓംബുഡ്സ്മാൻ ഒരു ഏകാംഗ സംവിധാനമാണ്. (ii) തിരുവനന്തപുരമാണ് ഓംബുഡ്സ്മാൻറെ ആസ്ഥാനം.
(iii) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് ഓംബുഡ്സ്മാൻറെ പ്രവർത്തന മണ്ഡലം.
A:-All of the above (i), (ii) and (iii)
B:-Only (i) and (ii)
C:-Only (ii) and (iii)
D:-Only (i) and (iii)
Correct Answer:- Option-A
Question30:-കേരള വനിതാ കമ്മീഷൻറെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതികൾ സ്വീകരിക്കുന്നു.
(ii) കേരള വനിതാകമ്മീഷൻ വിവിധ സംവിധാനങ്ങളിലൂടെ നിയമ സഹായം നൽകുന്നു. (iii) കമ്മീഷൻ കൌൺസിലന്മാരുടെ സേവനം നൽകുന്നു.
A:-Only (i) and (ii)
B:-Only (ii) and (iii)
C:-All of the above (i), (ii) and (iii)
D:-Only (i) and (iii)
Correct Answer:- Option-B
Question31:-Indian Law Commission - നുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
( i) ഇത് ഭരണഘടനാപരമല്ലാത്ത ഒരു സംവിധാനമാണ്
(ii) നിയമകാര്യങ്ങളിൽ ഗവണ്മെൻ്റിന് ശുപാർശകൾ നൽകുന്നു
(iii) ഇത് ഒരു ഭരണഘടനാ പ്രകാരമുള്ള സ്ഥാപനമാണ്
A:-All of the above (i), (ii) and (iii)
B:-Only (ii) and (iii)
C:-Only (i) and (iii)
D:-Only (i) and (ii)
Correct Answer:- Option-D
Question32:-താഴെ കൊടുത്തിരിക്കുന്നവയിൽ പ്ലാസൻ്റയുടെ ധർമ്മങ്ങൾ എന്തെല്ലാമാണ്?
(i) ഓക്സിജനും പോഷകങ്ങളും ഭ്രൂണത്തിന് എത്തിച്ചുകൊടുക്കുക
(ii) ഭ്രൂണത്തെ പൊതിഞ്ഞു സംരക്ഷിക്കുക
(iii) ഭ്രൂണത്തിൽ ഉണ്ടാക്കുന്ന കാർബൺ ഡൈ ഓക്സൈഡും വിസർജ്ജ്യ വസ്തുക്കളും പുറന്തള്ളുക
A:-(i) & (ii)
B:-(ii) & (iii)
C:-(i), (ii) & (iii)
D:-(i) & (iii)
Correct Answer:- Option-D
Question33:-ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ ഏതാണ്?
A:-ക്യൂലക്സ് പൈപ്പിയെൻസ്
B:-ഈഡിസ് ഈജിപ്റ്റി
C:-ക്യൂലക്സ് ടാർസാലിസ്
D:-ഈഡിസ് വെക്സൻസ്
Correct Answer:- Option-B
Question34:-'അതിസൂക്ഷ്മ അരിക്കൽ' എന്ന പ്രക്രിയ നമ്മുടെ ശരീരത്തിലെ ഏത് അവയവത്തിലാണ് നടത്തുന്നത്?
A:-കരൾവ
B:-വൃക്ക
C:- പ്ലീഹ
D:-മലാശയം
Correct Answer:- Option-B
Question35:-ഏതു വിറ്റാമിൻ്റെ അപര്യാപ്തതയാണ് 'ബെറിബെറി' എന്ന രോഗത്തിന് കാരണമാകുന്നത്?
A:-തയാമിൻ
B:-റിബോഫ്ലേവിൻ
C:-നിയാസിൻ
D:-ഫോളേറ്റ്
Correct Answer:- Option-A
Question36:-ഹൃദയ പേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞുകൂടുന്നതിൻറെ ഫലമായി ധമനികളുടെ ഉള്ള് കുറഞ്ഞുപോകുന്ന അവസ്ഥയ്ക്ക് പറയുന്നതെന്താണ്?
A:-ആൻജിന
B:-ഹൃദയസ്തംഭനം
C:-അതിറോസ്ക്ലീറോസിസ്
D:-രക്താതിസമ്മർദ്ദം
Correct Answer:- Option-C
Question37:-എത്മോയിഡ് അസ്ഥി മനുഷ്യശരീരത്തിൽ ഏത് ഭാഗത്താണ് കാണപ്പെടുന്നത്?
A:-തലയോട്
B:-നട്ടെല്ല്
C:-കൈകൾ
D:-കാലുകൾ
Correct Answer:- Option-A
Question38:-പ്രകാശ തീവ്രതയുടെ യുണിറ്റ്
A:-ഫാരഡ്
B:-ഹെൻറി
C:-കാൻഡല
D:-ടെസ് ല
Correct Answer:- Option-C
Question39:-നേത്ര ചികിത്സയിൽ ഉപയോഗിക്കുന്നത് ഏതാണ്?
A:-ഇൻഫ്രാറെഡ് കിരണം
B:-റേഡിയോ കിരണം
C:-അൾട്രാവയലറ്റ് കിരണം
D:-മൈക്രോവേവ് കിരണം
Correct Answer:- Option-C
Question40:-ഹൈഡ്രോളിക് ലിഫ്റ്റിൻെറ പ്രവർത്തന തത്വം
A:-ബെർണോളിസ് നിയമം
B:-പാസ്കൽ നിയമം
C:-ആർക്കിമിഡീസ് നിയമം
D:-ഹൂക്സ് നിയമം
Correct Answer:- Option-B
Question41:-ഇവരിൽ ആർക്കാണ് 2021 ലെ ഭൌതികശാസ്ത്ര നോബൽ സമ്മാനം ലഭിക്കാത്തത്?
A:-കുറോ മനാബെ
B:-ബെഞ്ചമിൻ ലിസ്റ്റ്
C:-ക്ലോസ് ഹാസൽമാൻ
D:-ജോർജിയോ പാരിസി
Correct Answer:- Option-B
Question42:-പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?
A:-പ്ലാസ്മ
B:-ഖരം
C:-ദ്രാവകം
D:-വാതകം
Correct Answer:- Option-A
Question43:-മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡ്
A:-മാർഗോസീൻ
B:-കാപ്സസിൻ
C:-ജിഞ്ചറിൻ
D:-കർക്കുമിൻ
Correct Answer:- Option-D
Question44:-മനുഷ്യ രക്തത്തിൻറെ pH മൂല്യം എന്താണ്?
A:-7.4
B:-7
C:-6.3
D:-8.2
Correct Answer:- Option-A
Question45:-ഇരുമ്പ് തുരുമ്പ് പിടിക്കാതിരിക്കാൻ സിങ്ക് പൂശുന്ന പ്രക്രിയ ഏതാണ്?
A:-വൾക്കനൈസേഷൻ
B:-ഗാൽവനൈസേഷൻ
C:-സ്പെക്ട്രോസ്കോപ്പി
D:-പോളിമറൈസേഷൻ
Correct Answer:- Option-B
Question46:-കേരളത്തിൽ 'അലാമികളി' എന്ന അനുഷ്ഠാന കലാരൂപം പ്രചാരത്തിലുണ്ടായിരുന്ന ജില്ലാ ഏത്?
A:-ആലപ്പുഴ
B:-കാസർഗോഡ്
C ) കണ്ണൂർ
D:-മലപ്പുറം
Correct Answer:- Option-B
Question47:-ഇന്ത്യയിൽ ആദ്യമായി ' രാജീവ് ഗാന്ധി ഖേൽരത്ന' അവാർഡ് നേടിയതാര്?
A:-സച്ചിൻ ടെഡുൽക്കർ
B:-ശ്രീനിവാസ റാവു
C:-എം.എസ്. ധോണി
D:-വിശ്വനാഥൻ ആനന്ദ്
Correct Answer:- Option-D
Question48:-ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നതെന്ന്?
A:- ജൂലൈ 29
B:- ജൂൺ - 29
C:-ആഗസ്റ്റ് - 29
D:-സെപ്റ്റംബർ - 29
Correct Answer:- Option-C
Question49:-താഴെ പറയുന്ന സാഹിത്യക്കാരന്മാരിൽ 'ജ്ഞാനപീഠ പുരസ്കാരം' നേടാത്തതാര്?
A:-ഒ.എൻ.വി. കുറിപ്പ്
B:-എൻ. എൻ. കക്കാട്
C:-എം.ടി. വാസുദേവൻ നായർ
D:-തകഴി ശിവശങ്കര പിള്ള
Correct Answer:- Option-B
Question50-2023 ഒക്ടോബറിൽ നടക്കുന്ന ഇന്ത്യൻ ദേശീയ ഗെയിംസിന്റെ അതിഥേയത്വം വഹിക്കുന്ന സംസ്ഥാനമേത്?
A:-ഗുജറാത്ത്
B:-പഞ്ചാബ്
C:-മഹാരാഷ്ട്ര
D:-ഗോവ
Correct Answer:- Option-D
Question51:-താഴെ പറയുന്ന ശ്രേണിയിൽ അടുത്ത സംഖ്യയേത്? 15, 31, 48, 66, 85,
A:-100
B:-105
C:-171
D:-ഇവയൊന്നുമല്ല
Correct Answer:- Option-B
Question52:-ഒറ്റയാനെ കണ്ടെത്തുക. 246, 352, 453, 507, 633
A:-453
B:-352
C:-507
D:-246
Correct Answer:- Option-B
Question53:-ഒരാൾ ഒരിടത്തേക്ക് സൈക്കിളിൽ പോവാനും തിരിച്ചു നടന്നു പോരാനും 12 മണിക്കൂർ എടുത്തു. രണ്ട് യാത്രയും സൈക്കിളിലായിരുന്നുവെങ്കിൽ 2 മണിക്കൂർ ലാഭിക്കാമായിരുന്നു. എങ്കിൽ 2 യാത്രയും നടന്നു പോകാൻ എത്ര സമയം എടുക്കും?
A:-7 മണിക്കൂർ
B:-5 മണിക്കൂർ
C:-14 മണിക്കൂർ
D:-ഇതൊന്നുമല്ല
Correct Answer:- Option-C
Question54:-അനിൽ ഒരു ജോലി 12 ദിവസം കൊണ്ടും ബാബു അതേ ജോലി 20 ദിവസം കൊണ്ടും ചെയ്ത് തീർക്കും. രണ്ടു പേരും ചേർന്നാൽ എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്ത് തീർക്കാൻ സാധിക്കും?
A:-8 ദിവസം
B:-512 ദിവസം
C:-6 ദിവസം
D:-72 ദിവസം
Correct Answer:- Option-D
Question55:-5 കൊല്ലം മുമ്പ് അമ്മയുടെ വയസ്സ് കുഞ്ഞിൻ്റെ വയസ്സിൻറെ 7 ഇരട്ടിയായിരുന്നു. ഇന്ന് ഇരട്ടിയാണ് എങ്കിൽ അമ്മയ്ക്ക് ഇന്ന് എത്ര വയസ്സ്?
A:-40
B:-45
C:-30
D:-50
Correct Answer:- Option-A
Question56:- 32 -1/5 (27)-2/3 =
A:-7/9
B:-15/2
C:-7/18
D:-18/5
Correct Answer:- Option-C
Question57:-5+20/7+80/49+.... =
A:- 105/9
B: 35/3
C:- 16/7
D:-ഇതൊന്നുമല്ല
Correct Answer:- Option-B
Question58:-ഒരു വാച്ചിലെ മിനിറ്റ് സൂചിയുടെ നീളം 2 സെ.മീ. ആയാൽ 45 മിനിറ്റ് കഴിയുമ്പോൾ സൂചിയുടെ അറ്റം സഞ്ചരിക്കുന്ന ദൂരം എത്ര?
A:-3.14
B:-6.28
C:-9.42
D:-1.57
Correct Answer:- Option-C
Question59:-സുനിൽ അർദ്ധവാർഷികമായി കൂട്ടുപലിശ കണക്കാകുന്ന ഒരു ബാങ്കിൽ 5,000 രൂപ 6% പലിശനിരക്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം സുനിലിന് പലിശ ഇനത്തിൽ എത്ര രൂപ ലഭിക്കും?
A:-205.3
B:-304.5
C:-405.8
D:-ഇവയൊന്നുമല്ല
Correct Answer:- Option-B
Question60:-ഒരു വ്യാപാരി തൻ്റെ ക്യാമറ വാങ്ങിയ വിലയുടെ എട്ടിലൊന്ന് ലാഭത്തിന് വിറ്റു. വിറ്റവില 1,080 എങ്കിൽ ലാഭശതമാനം എത്ര?
A:-13%
B:-15%
C:-12.5%
D:-10%
Correct Answer:- Option-C
Question61:-Choose the correct spelt word.
A:-cantaintment
B:-contentment
C:-contantment
D:-cantantment
Correct Answer:- Option-B
Question62:-Choose the correct one
A:-rustling of birds
B:-rustling of animals
C:-rustling of leaves
D:-rustling of chains
Correct Answer:- Option-C
Question63:-Choose the appropriate opposite of the word 'cordial'.
A:-warm
B:-unfriendly
C:-strong
D:-amiable
Correct Answer:- Option-B
Question64:-Find appropriate one word substitute for 'a high pitched cry'
A:-sob
B:-whimper
C:-yell
D:-whine
Correct Answer:- Option-D
Question65:-Find appropriate meaning of the Phrasal verb 'to put up with'
A:-endure something
B:-short lived
C:-resemble
D:-disgusting
Correct Answer:- Option-A
Question66:-All of you different but each of you unique.
A:-is, are
B:-are, are
C:-are, is
D:-is, is
Correct Answer:- Option-C
Question67:-'What was taken by you for breakfast?' (Choose the appropriate active voice sentence of it.)
A:-What do you take for breakfast?
B:-What did you take for breakfast?
C:-What have you taken for breakfast?
D:-What had you taken for breakfast?
Correct Answer:- Option-B
Question68:-The reporter exclaimed sadly that many lives had been lost due to boat accident. (Choose the appropriate Direct Speech sentence of it.)
A:-The reporter said, "Alas! Many lives has been lost due to boat accident."
B:-The reporter said, "Alas! Many lives have been lost due to boat accident."
C:-The reporter said, "Alas! Many lives was lost due to boat accident."
D:-The reporter said, "Alas! Many lives are lost due to boat accident."
Correct Answer:- Option-B
Question69:-The bus_______ (overtake) a car when it accident. (Choose correct verb form) _________(meet) with an
A:-was overtaking, met
B:-is overtaking, met
C:-was overtaking, had met
D:-had overtaken, met
Correct Answer:- Option-A
Question70:-You have to go, _______? (Use correct question tag)
A:-do you?
B:-haven't you?
C:-have you?
D:-don't you?
Correct Answer:- Option-D
Question71:-ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക ആശ നശിച്ചവൻ
A:-അനാശൻ
B:-വിവൃതാശൻ
C:-വിനാശൻ
D:-ഹതാശൻ
Correct Answer:- Option-D
Question 72:-വിപരീതപദം തിരഞ്ഞെടുത്തെഴുതുക - സൂക്ഷ്മം
A:-സ്ഥൂലം
B:-വിശാലം
C:-സസൂക്ഷ്മം
D:-അസൂക്ഷ്മം
Correct Answer:- Option-A
Question73:-ശരിയായത് തിരഞ്ഞെടുക്കുക.
A:-ലതാഗൃഹം
B:-ലതാഗ്രഹം
C:-ലതഗൃഹം
D:-ലതഗേഹം
Correct Answer:- Option-A
Question74:-പകരം പദം തിരഞ്ഞെടുക്കുക - ക്ഷണനം
A:-ക്ഷണിക്കൽ
B:-വധം
C:-നിമിഷം
D:-വേഗം
Correct Answer:- Option-B
Question 75:-പദം പിരിച്ചെഴുതുക - വാഗ്വിലാസം
A:-വാഗ് + വിലാസം
B:-വാക് + വിത് + ആസം
C:-വാക് + വിലാസം
D:-വാഗ് വി + ഇലാസം
Correct Answer:- Option-C
Question 76:-ചേർത്തെഴുതുക -
ശരത് + ചന്ദ്രൻ
A:-ശരത്ചന്ദ്രൻ
B:-ശരഛന്ദ്രൻ
C:-ശരച്ഛന്ദ്രൻ
D:-ശരച്ചന്ദ്രൻ
Correct Answer:- Option-D
.
Question77:-ഏറ്റവും ശരിയായ വാക്യം തിരഞ്ഞെടുക്കുക.
A:-ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷഫലത്തിൽ വളരെയേറെ വർദ്ധനവ് കാണുന്നു. വിദ്യാർത്ഥികളിൽ നൂറിൽ തൊണ്ണൂറ്റൊമ്പതും വിജയിച്ചു.
B:-ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷഫലത്തിൽ വളരെ വർദ്ധനവ് കാണുന്നു. വിദ്യാർത്ഥികളിൽ തൊണ്ണൂറ്റൊമ്പത് ശതമാനം വിജയിച്ചു.
C:-ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷഫലത്തിൽ ഏറെ വർദ്ധനവ് കാണുന്നു. നൂറിൽ തൊണ്ണൂറ്റൊമ്പതു ശതമാനം പേരും വിജയിച്ചു.
D:-ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷഫലത്തിൽ ഏറെ വർദ്ധനവ് കാണുന്നു. നൂറിൽ തൊണ്ണൂറ്റൊമ്പതു ശതമാനവും വിജയിച്ചു.
Correct Answer:- Option-B
Question78:-മഞ്ഞിൻറെ പര്യായപദങ്ങളിൽപ്പെടാത്തതേത്?
A:-നീഹാരം
B:-പ്രാലേയം
C:-ജലധരം
D:-തുഷാരം
Correct Answer:- Option-C
Question79:-'അനിശ്ചിതത്വത്തിൽ തുടരുക' - എന്ന പ്രയോഗത്തിന് തത്തുല്ല്യമായി ഉപയോഗിക്കാവുന്നത്.
A:-Difference of opinion
B:-Default of agreement, in
C:-Dance to one's tune
D:-Hang in the balance
Correct Answer:- Option-D
Question80:-'Hit the headlines' - എന്ന പ്രയോഗത്തിന് ഏറ്റവും യോജിച്ച മലയാളവിവർത്തനം കണ്ടെത്തുക.
A:-പെട്ടെന്ന് വാർത്താപ്രാധാന്യം നേടുക
B:-ശീർഷകം ആകർഷകമാക്കുക
C:-തലയ്ക്കടിയേൽക്കുക
D:-വരികൾക്കിടയിലൂടെ വായിക്കുക
Correct Answer:- Option-A
Question81:-ക്ലാസ് ബി ഫയറുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്?
(i) ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം
(ii) ജ്വലന സാധ്യതയുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം
(iii) ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം
A:-(i) & (ii) 20
B:-(iii) മാത്രം
C:-(i) മാത്രം
D:-ഇതൊന്നുമല്ല
Correct Answer:- Option-B
Question82:-താഴെ പറയുന്ന പ്രസ്താവനകളിൽ ജ്വലനവുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ്?
(i) ജ്വലനം ഒരു താപമോചക (Exothermic) രാസ പ്രവർത്തനമാണ്. (
ii) ഒരു വസ്തു ഓക്സിജനുമായി സംയോജിച്ച് താപവും പ്രകാശവും പുറത്തുവിടുന്ന
രാസ പ്രവർത്തനമാണ് ജ്വലനം
(iii) ജ്വലനത്തിൻറെ നിലനില്പ് ജ്വലന സ്വഭാവമുള്ള വസ്തുവിൻെറയും ഓക്സിജൻറെയും ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു.
A:-(ii) & (iii) മാത്രം
B:-(i) & (ii) മാത്രം
C:-(ii) മാത്രം
D:-എല്ലാം ശരിയാണ് (i), (ii) & (iii)
Correct Answer:- Option-D
Question83:-അഗ്നിബാധയുണ്ടാകുന്ന സാഹചര്യങ്ങളിൽ കത്തുന്ന ഇന്ധനങ്ങളുടെ സമീപത്തുനിന്നും ഓക്സിജനെ നീക്കം ചെയ്ത് അഗ്നിബാധ കെടുത്തുന്ന രീതിയെ പറയുന്ന പേരാണ്
A:-സ്ഫോതറിംഗ് (smothering)
B:-സ്റ്റാർവേഷൻ (starvation)
C:- കൂളിംഗ് (cooling)
D:-ഇതൊന്നുമല്ല
Correct Answer:- Option-A
Question84:-കത്താൻ പര്യാപ്തമായ ഒരു ദ്രാവകം/വാതകം അന്തരീക്ഷവായുവുമായി ചേരുമ്പോഴുള്ള മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രയിൽ കത്തി അണയുന്നതിനുവേണ്ട കുറഞ്ഞ ഊഷ്മവിനെ ------- എന്നു പറയുന്നു.
A:-ഫയർ പോയിന്റ്റ് (Fire Point)
B:-ഫ്ലാഷ് പോയിന്റ് (Flash Point)
C:-ജ്വലനോഷ്മാവ് (Ignition temperature)
D:-ജ്വലന പരിധി (Range of flammability)
Correct Answer:- Option-B
Question85:-യൂണിറ്റ് മാസുള്ള ഒരു വസ്തുവിൻറെ ഊഷ്മാവ് 1°C ഉയർത്തുന്നതിനാവശ്യമായ താപമാണ്
A:- താപതാരിത (Heat Capacity)
B:-ദ്രവീകരണ ലീനതാപം (Latent heat of fusion)
C:-ബാഷ്പീകരണ ലീനതാപം (Latent heat of vapourisation)
D:-വിശിഷ്ട താപധാരിത (Specific heat capacity)
Correct Answer:- Option-D
Question86:-അഗ്നിശമനത്തിനുപയോഗിക്കുന്ന ഡ്രൈ കെമിക്കൽ പൌഡറിൽ (DCP) ഉൾപ്പെടാത്ത ഘടകം ചുവടെ ചേർക്കുന്നവയിൽ ഏതാണ്?
A:-സോഡിയം ബൈകാർബണേറ്റ്
B:-പൊട്ടാസ്യം ക്ലോറൈഡ്
C:-ട്രൈ കാൽസ്യം ഫോസ്ഫേറ്റ്
D:-കോപ്പർ സൾഫേറ്റ്
Correct Answer:- Option-D
Question87:- ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ കാർബൺ ഡയോക്സൈഡ് വാതകം അഗ്നിശമനത്തിനായി ഉപയോഗിക്കുന്നതിനുള്ള കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
(i) വൈദ്യുത ചാലകമല്ല
(ii) ഉപകരണങ്ങൾക്കോ വസ്തുവകൾക്കോ കേടുപാടുകൾ വരുത്തുന്നില്ല.
(iii) തുറസ്സായ സ്ഥലത്ത് ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിക്കുന്നു.
A:-(iii) മാത്രം
B:-(ii) മാത്രം
C:-(i) മാത്രം
D:-(i) & (ii) മാത്രം
Correct Answer:- Option-A
Question88:-MSDS ൻ്റെ ശരിയായ പൂർണ്ണരൂപം താഴെ പറയുന്നവയിൽ ഏതാണ്?
A:-Material Secret Data Sheet
B:-Material Safety Data System
C:-Major Secret Data System
D:-Material Safety Data Sheet
Correct Answer:- Option-D
Question89:-Liquified Petroleum Gas (LPG) ๓๗๒๓ ๑๐ ๑๓๒ ๓๗
(UN No.) താഴെ പറയുന്നവയിൽ ഏതാണ്?
A:-UN No. 1075
B:-UN No. 1017
C:-UN No. 1005
D:-UN No. 1831
Correct Answer:- Option-A
.
Question90:-C P R ൻെറ ശരിയായ പൂർണ്ണരൂപം ചുവടെ ചേർക്കുന്നവയിൽ ഏതാണ്?
A:-Cardio Pulmonary Respiration
B:-Cardio Pulmonary Resuscitation
C:-Cardiac Pulmonology Resuscitation
D:-Cardio Pulmonology Respiration
Correct Answer:- Option-B
Question91:-വിവര സാങ്കേതിക വിദ്യാനിയമം - 2000 (The Information Technology Act - 2000) ത്തിലെ സെക്ഷൻ 65 ഏതിനെ കുറിച്ച് പ്രതിപാദിക്കുന്നു?
A:-ഹാക്കിങ്
B:-ആൾമാറാട്ടം
C:-കമ്പ്യൂട്ടർ ഉറവിടരേഖകളിലെ കൃത്രിമം
D:-വിവരങ്ങൾ പരിരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നതിനുള്ള നഷ്ടപരിഹാരം
Correct Answer:- Option-C
Question92:- വിവര സാങ്കേതിക വിദ്യനിയമം -2000 (The Information Technology Act-2000) പ്രകാരം സ്വകാര്യത ലംഘിക്കുന്നതിനുള്ള ശിക്ഷയെപ്പറ്റി ചുവടെ ചേർക്കുന്ന ഏത് സെക്ഷനിൽ ആണ് പ്രതിപാദിക്കുന്നത്?
A:-സെക്ഷൻ 66D
B:-സെക്ഷൻ 66E
C:-സെക്ഷൻ 67
D:-സെക്ഷൻ 67B
Correct Answer:- Option-B
Question93:-ദുരന്ത/അപകട സാഹചര്യങ്ങളിൽ അപകടത്തിൽപ്പെടുന്ന വ്യക്തികളുടെ പരിക്കിൻെറ തീവ്രതയുടേയും നൽകേണ്ട ചികിത്സയുടേയും അടിസ്ഥാനത്തിൽ അപകടത്തിൽപ്പെട്ടവരെ തരംതിരിക്കുന്നതിനെ എന്നു പറയുന്നു.
A: (Triage)
B:-ഒബ്സർവേഷൻ (Observation)
C:-ഫസ്റ്റ് എയ്ഡ് (First Aid)
D: (Therapy)
Correct Answer:- Option-A
Question94:-A E D യുടെ ശരിയായ പൂർണ്ണരൂപം ചുവടെ ചേർക്കുന്നവയിൽ ഏതാണ്?
A:-Automated Exterior Device
B:-Automatic External Defibrillator
C:-Automated External Defibrillator
D:-Automatic Emergency Defibrillator
Correct Answer:- Option-C
Question95:-രക്തസ്രാവം നിയന്ത്രിക്കുന്നതിനായി ചുവടെ ചേർക്കുന്ന ഏതെല്ലാം ധമനികൾ (Arteries) പ്രഷർ പോയിന്റുകളായി കണക്കാകുന്നു?
(i) ബ്രാക്കിയൽ ആർട്ടറി (Brachial artery)
(ii) ഫിമൊറൽ ആർട്ടറി (Femoral artery)
(iii) പൊപ്ലിറ്റിയൽ ആർട്ടറി (Popliteal artery)
A:-(i) & (iii) മാത്രം
B:-(ii) & (iii) മാത്രം
C:-ഇവ എല്ലാം (i), (ii) & (iii)
D:-(i) & (ii)
Correct Answer:- Option-C
Question96:-ചുവടെ ചേർക്കുന്നവയിൽ അസ്ഥിഭംഗത്തിൻറെ (Fracture) ലക്ഷണങ്ങളിൽ ശരിയായത് ഏത്?
(i) അവയവത്തിൻറെ സ്വാഭാവിക ചലനശേഷി നഷ്ടപ്പെടുക
(ii) അസ്ഥികൾ ക്രമരഹിതമായി കാണപ്പെടുക
(iii) അസ്ഥിഭംഗം സംശയിക്കുന്ന ഭാഗത്ത് വേദന, നീർക്കെട്ട് എന്നിവ അനുഭവപ്പെടുക
A:-(i) & (iii)
B:-ഇവയെല്ലാം ശരിയാണ് (i), (ii) & (iii)
C:-(ii) & (iii)
D:-(ii) മാത്രം
Correct Answer:- Option-B
Question97:-പൊള്ളലേറ്റ വ്യക്തികൾക്ക് നൽകുന്ന പ്രഥമ ശുശ്രൂഷയിൽ ശരിയല്ലാത്തത് ചുവടെ ചേർക്കുന്നവയിൽ ഏതാണ്?
(i) പൊള്ളലേറ്റ ഭാഗം സാധാരണ ജലത്തിൽ കഴുകുക. (ii) പൊള്ളലേറ്റ വ്യക്തിയ്ക്ക് ബോധം ഉണ്ടെങ്കിൽ ധാരാളം വെള്ളം നൽകുക.
(iii) പൊള്ളലേറ്റ ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന വസ്ത്രം ബലമായി നീക്കം ചെയ്യുക.
A:-(ii) മാത്രം
B:-(i) മാത്രം
C:-(iii) മാത്രം
D:-(i) & (ii) മാത്രം
Correct Answer:- Option-C
Question98:- ചുവടെ ചേർക്കുന്നവയിൽ പ്രഥമ ശുശ്രൂഷ കിറ്റിൽ ഉണ്ടായിരിക്കേണ്ട വസ്തുക്കൾ/ഉപകരണങ്ങൾ ഏവ?
(i) കത്രിക, റബർ ഗ്ലൌസ്
(ii) അണുവിമുക്തമായ ബാൻഡേജ്, പ്ലാസ്റ്റർ
(iii) അണുനാശിനി, സോപ്പ്
A:-(ii) & (iii) മാത്രം
B:-(i) & (iii)മാത്രം
C:-(i) & (ii)മാത്രം
D:- ഇവയെല്ലാം(i), (ii) & (iii)
Correct Answer:- Option-D
Question99:-പാമ്പ് കടിയേറ്റ വ്യക്തിക്കു നൽകുന്ന പ്രഥമ ശുശ്രൂഷയിൽ ശരിയല്ലാത്തത് ചുവടെ ചേർക്കുന്നവയിൽ ഏതാണ്?
(i) കടിയേറ്റ ഭാഗം ഹൃദയത്തിൻറെ ലെവലിൽ നിന്നും താഴ്ത്തി വയ്ക്കുക.
(ii) അടിയന്തിരമായി ആൻ്റിവെനം കുത്തിവെക്കാൻ സൌകര്യമുള്ള ആശുപത്രിയിൽ എത്തിക്കുക.
(iii) കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഒഴുക്കി കളയുക.
A:-(iii) മാത്രം
B:-(i) മാത്രം
C:-(i) & (ii) മാത്രം
D:-(ii) മാത്രം
Correct Answer:- Option-A
Question100:-ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി (IRCS) നിലവിൽ വന്ന വർഷം ഏതാണ്?
A:-1947
B:-1942
C:-1920
D:-1950
Correct Answer:- Option-C
Join the conversation