KTET 2026 Category 2 Maths Mock Test | Previous Questions with Detailed Solutions

Practice KTET 2026 Category 2 Maths previous questions with answers and step-by-step solutions. Improve speed, accuracy, and exam confidence.

KTET 2026 Category 2 Maths Previous Questions with Answers and Solutions

Prepare for KTET 2026 Category 2 Maths exam with previous questions, answers, and step-by-step solutions. This mock test helps improve problem-solving skills, speed, and accuracy. Practice important KTET Maths questions for better exam performance and quick revision.

KTET 2026 Category 2 Maths Mock Test | Previous Questions with Detailed Solutions
31. സമചതുരാകൃതിയുള്ള ഒരു മൈതാനത്തിന്റെ പരപ്പളവ് 5700.25 ചതുരശ്ര മീറ്റർ ആണെങ്കിൽ അതിന്റെ ഒരു വശം എത്ര ?
45.5 മീ
55.5 മീ
65.5 മീ
75.5 മീ
Click here to see the Explanation

സമചതുരത്തിന്റെ പരപ്പളവ് = വശം × വശം
അതായത്, വശം = √പരപ്പളവ്

വശം = √5700.25 = 75.5 മീ

ശരിയായ ഉത്തരം: 75.5 മീ

32. 11 സംഖ്യകളുടെ ശരാശരി 21 ആണ്. എല്ലാ സംഖ്യകളുടെയും കൂടെ 4 കൂടി ചേർത്താൽ പുതിയ ശരാശരി എത്ര ?
21
22
25
27
Click here to see the Explanation

ശരാശരി = 21, സംഖ്യകളുടെ എണ്ണം = 11
ആകെ തുക = 21 × 11 = 231

ഓരോ സംഖ്യക്കും 4 കൂടി ചേർത്താൽ ആകെ തുകയിൽ വർധനം = 4 × 11 = 44

പുതിയ ആകെ തുക = 231 + 44 = 275
പുതിയ ശരാശരി = 275 ÷ 11 = 25

ശരിയായ ഉത്തരം: 25

33. ഗണിതശാസ്ത്രജ്ഞന്മാരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരാണ് ?
ജോഹാൻ കാൾ ഫ്രെഡറിക് ഗൗസ്
ലിയോനാർഡ് യൂളർ
പിയറി ഡി ഫെർമാറ്റ്
സർ ഐസക് ന്യൂട്ടൺ
Click here to see the Explanation

ജോഹാൻ കാൾ ഫ്രെഡറിക് ഗൗസ് “Prince of Mathematicians” എന്നറിയപ്പെടുന്നു.

ശരിയായ ഉത്തരം: ജോഹാൻ കാൾ ഫ്രെഡറിക് ഗൗസ്

34. വിദ്യാലയങ്ങളിലെ ഗണിത ലാബുകളുടെ പ്രധാന ലക്ഷ്യം?
കുട്ടികളിൽ യുക്തിപരമായ ചിന്താശേഷി വളർത്തുക
ഗണിത സർഗാത്മക ചിന്ത വളർത്തുക
പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുക
മുകളിൽ പറഞ്ഞവയെല്ലാം
Click here to see the Explanation

ഗണിത ലാബുകൾ കുട്ടികളിൽ യുക്തിപരമായ ചിന്ത, സർഗാത്മകത, പ്രശ്ന പരിഹരണ കഴിവുകൾ എന്നിവ വളർത്താൻ സഹായിക്കുന്നു.

ശരിയായ ഉത്തരം: മുകളിൽ പറഞ്ഞവയെല്ലാം

35. ഗണിത ക്ലാസിൽ ഉപയോഗിക്കുന്നതിന്റെ ജിയോജിബ്ര ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഇനിപ്പറയുന്നവയിൽ ഏതാണ് ?
കാൽക്കുലേറ്ററുകളേക്കാൾ വേഗത്തിൽ സമവാക്യങ്ങൾ പരിഹരിക്കാൻ ഇത് വിദ്യാർത്ഥികളെ അനുവദിക്കുന്നു.
ജ്യാമിതിയിലെ ആശയങ്ങൾ വ്യക്തമായി സ്വാംശീകരിക്കത്തക്ക രീതിയിൽ ചലനാത്മക ദൃശ്യവൽക്കരണം സാധ്യമാക്കുന്നു.
ക്ലാസ് മുറിയിൽ അധ്യാപകരുടെ ആവശ്യകതയെ ഇല്ലാതാക്കുന്നു.
ജിയോജിബ്ര ഉപയോഗിച്ചുള്ള പഠനത്തിന് കൂടുതൽ സമയം ആവശ്യമാണ്.
Click here to see the Explanation

ജിയോജിബ്ര (GeoGebra) ഉപയോഗിച്ച് ജ്യാമിതിയിലെ ആശയങ്ങൾ ചലനാത്മകമായി ദൃശ്യവൽക്കരിക്കാനാകുന്നു, ഇത് വിദ്യാർത്ഥികൾക്ക് ആശയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നു.

ശരിയായ ഉത്തരം: ജ്യാമിതിയിലെ ആശയങ്ങൾ വ്യക്തമായി സ്വാംശീകരിക്കത്തക്ക രീതിയിൽ ചലനാത്മക ദൃശ്യവൽക്കരണം സാധ്യമാക്കുന്നു.

36. ഒരു മണിക്കൂറിൽ 72 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന തീവണ്ടി ഒരു സെക്കന്റിൽ എത്ര ദൂരം സഞ്ചരിക്കും ?
20 മീ
40 മീ
72 മീ
144 മീ
Click here to see the Explanation

വേഗം = 72 km/hr
= (72 × 1000) മീ / 3600 സെക്കന്റ്
= 72000 / 3600 = 20 മീ/സെക്കന്റ്

അതായത് 1 സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം = 20 മീ

ശരിയായ ഉത്തരം: 20 മീ

37. ജ്യോതിഷിന് 10% സാധാരണ പലിശ നിരക്കിലുള്ള തന്റെ നിക്ഷേപത്തിൽ നിന്നും 3 വർഷം കൊണ്ട് 480 രൂപ പലിശ ലഭിച്ചു. എങ്കിൽ, ജ്യോതിഷ് നിക്ഷേപിച്ച തുകയെത്ര ?
1800
1600
1400
1700
Click here to see the Explanation

സാധാരണ പലിശ (SI) = (P × R × T) / 100

നൽകിയിരിക്കുന്നത്: SI = 480, R = 10%, T = 3 വർഷം

480 = (P × 10 × 3) / 100
480 = (30P) / 100
480 = 0.3P
P = 480 ÷ 0.3 = 1600

ശരിയായ ഉത്തരം: 1600

38. 250 ന്റെ പകുതി എത്രയാണ് ?
225
2100
249
210
Click here to see the Explanation

250 ന്റെ പകുതി = 250 ÷ 2
= 250 ÷ 21
=250-1
= 249


ശരിയായ ഉത്തരം 249 ആണ്.

39. (1/2)3 × (1/2)4 × (1/2)5 = ?
1/256
1/512
1/4096
1/2024
Click here to see the Explanation

(1/2)3 × (1/2)4 × (1/2)5
= (1/2)(3+4+5)
= (1/2)12
= 1 / 212 = 1/4096

ശരിയായ ഉത്തരം: 1/4096

40. 10 3/7 നോട് ഏതു സംഖ്യ കൂട്ടിയാൽ 27 കിട്ടും?
6 3/7
16 4/7
14 3/7
12 4/7
Click here to see the Explanation

ആവശ്യമുള്ള സംഖ്യ = 27 - 10 3/7

27 = 26 7/7
26 7/7 - 10 3/7 = 16 4/7

ശരിയായ ഉത്തരം: 16 4/7

41. ചിത്രത്തിൽ എത്ര സമചതുരങ്ങളുണ്ട് ?
number of squares Puzzle
11
12
13
14
Click here to see the Explanation

ചെറിയ സമചതുരങ്ങൾ = 6
മധ്യമ വലുപ്പത്തിലുള്ളത് = 5
ഇടത്തരം വലിയത് = 1
വലിയ സമചതുരം = 1

ആകെ = 6 + 5 + 1 + 1 = 13

ശരിയായ ഉത്തരം: 13

42. ഒരു സംഖ്യയുടെ 60 ശതമാനം 288 ആയാൽ സംഖ്യ ഏത് ?
480
240
360
510
Click here to see the Explanation

60% of number = 288

(60/100) × Number = 288
0.6 × Number = 288

Number = 288 ÷ 0.6 = 480

ശരിയായ ഉത്തരം: 480

43. തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
(i) (a+b)² = a² + 2ab + b²
(ii) a² - b² = (a+b)(a-b)
(iii) a³ - b³ = (a-b)³ + 3ab(a-b)
(iv) a³ + b³ = (a+b)³ + 3ab(a+b)
Click here to see the Explanation

(i) (a+b)² = a² + 2ab + b² ✔️
(ii) a² - b² = (a+b)(a-b) ✔️
(iii) a³ - b³ = (a-b)(a² + ab + b²) ✔️
(iv) a³ + b³ = (a+b)³ + 3ab(a+b) ❌

ശരിയായ സമവാക്യം
a³ + b³ = (a+b)(a² - ab + b²)

നൽകിയിരിക്കുന്ന (iv)ൽ തെറ്റായി (a+b)³ + 3ab(a+b) എന്ന് നൽകിയിരിക്കുന്നു.
അതിനാൽ (iv) ആണ് തെറ്റായത്.

ശരിയായ ഉത്തരം: (iv)

44. രണ്ട് സെക്കൻഡിൽ ഒരു സംഖ്യ എന്ന കണക്കിൽ രാജു 1 മുതലുള്ള എണ്ണൽ സംഖ്യകൾ എണ്ണുന്നു. മൂന്ന് മണിക്കൂർ കൊണ്ട് രാജുവിന് ഏതു വരെയുള്ള സംഖ്യകൾ എണ്ണിത്തീർക്കാനാവും ?
5400
3600
1800
7200
Click here to see the Explanation

2 സെക്കൻഡിൽ 1 സംഖ്യ
1 സെക്കൻഡിൽ = 1/2 സംഖ്യ

3 മണിക്കൂർ = 3 × 60 × 60 = 10800 സെക്കൻഡ്

എണ്ണം = 10800 ÷ 2 = 5400

അതായത് രാജു 5400 വരെ എണ്ണും.

ശരിയായ ഉത്തരം: 5400

45. തന്നിരിക്കുന്ന സംഖ്യകളുടെ കൂട്ടത്തിൽ ഒരു സംഖ്യ ക്രമപ്രകാരം അല്ല. ഏതാണ് ആ സംഖ്യ ?
1,8,27,64,125,216,363,512,729
27
363
512
729
Click here to see the Explanation

നൽകിയ സംഖ്യകൾ:
1 = 1³
8 = 2³
27 = 3³
64 = 4³
125 = 5³
216 = 6³
343 = 7³ ആയിരിക്കണം, എന്നാൽ 363 നൽകിയിരിക്കുന്നു ❌
512 = 8³
729 = 9³

അതിനാൽ തെറ്റായ സംഖ്യ = 363

ശരിയായ ഉത്തരം: 363

46. ഗണിതശാസ്ത്രത്തിലെ യൂണിറ്റ് പരീക്ഷകളുടെ (Unit Tests) പ്രാഥമിക ലക്ഷ്യം:
പഠന ബുദ്ധിമുട്ടുകൾ കണ്ടെത്തുകയും പഠന ലക്ഷ്യങ്ങളുടെ നേട്ടം വിലയിരുത്തുകയും ചെയ്യുക.
വിദ്യാർത്ഥികളെ മാർക്കനുസരിച്ച് റാങ്ക് ചെയ്യുക.
സിലബസ് കൃത്യ സമയത്ത് പൂർത്തിയാക്കുക
അധ്യാപകന്റെ ജോലി ഭാരം കുറയ്ക്കുക.
Click here to see the Explanation

യൂണിറ്റ് ടെസ്റ്റുകളുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുകയും ബുദ്ധിമുട്ടുകൾ കണ്ടെത്തുകയും ചെയ്യുന്നതാണ്.

ശരിയായ ഉത്തരം: പഠന ബുദ്ധിമുട്ടുകൾ കണ്ടെത്തുകയും പഠന ലക്ഷ്യങ്ങളുടെ നേട്ടം വിലയിരുത്തുകയും ചെയ്യുക.

47. തന്നിരിക്കുന്നവയിൽ ശരിയായത് ഏത് ?
9/13 < 6/11
1/3 < 1/4
2/7 = 5/14
1/4 > 1/5
Click here to see the Explanation

(A) 9/13 ≈ 0.69, 6/11 ≈ 0.54 → തെറ്റ് ❌
(B) 1/3 ≈ 0.33, 1/4 = 0.25 → തെറ്റ് ❌
(C) 2/7 ≠ 5/14 → തെറ്റ് ❌
(D) 1/4 = 0.25, 1/5 = 0.20 → ശരി ✔️

ശരിയായ ഉത്തരം: 1/4 > 1/5

48. പ്രൈമറി ക്ലാസുകളിൽ ഗണിതം പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല രീതി :
പ്രഭാഷണ രീതി
മനഃപാഠപഠനം
പ്രവർത്തനാധിഷ്ഠിത പഠനം
ഗവേഷണ രീതി
Click here to see the Explanation

പ്രൈമറി തലത്തിൽ കുട്ടികൾ പ്രവർത്തനങ്ങളിലൂടെ പഠിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. അതിനാൽ പ്രവർത്തനാധിഷ്ഠിത പഠനമാണ് ഏറ്റവും ഉചിതമായ രീതി.

ശരിയായ ഉത്തരം: പ്രവർത്തനാധിഷ്ഠിത പഠനം

49. ഗണിതപഠനത്തിൻ്റെ പ്രധാന ലക്ഷ്യം:
യന്ത്രങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി വികസിപ്പിക്കുക.
യുക്തിപരമായ ചിന്താശേഷി വികസിപ്പിക്കുക.
എഴുത്തിൻ്റെ വേഗത വർദ്ധിപ്പിക്കുക.
വായനാശീലം വളർത്തുക
Click here to see the Explanation

ഗണിതപഠനത്തിന്റെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളിൽ യുക്തിപരമായ ചിന്താശേഷി വികസിപ്പിക്കുന്നതാണ്.

ശരിയായ ഉത്തരം: യുക്തിപരമായ ചിന്താശേഷി വികസിപ്പിക്കുക.

50. പ്രൈമറി തലത്തിൽ ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിൽ ടീച്ചിംഗ് - ലേണിംഗ് മെറ്റീരിയലുകളുടെ (TLM) ഏറ്റവും ഉചിതമായ ഉപയോഗം ഇനിപ്പറയുന്നവയിൽ ഏതാണ് ?
ക്ലാസ് മുറി ആകർഷകമാക്കുക
ഗണിത സൂത്രവാക്യങ്ങൾ മനഃപാഠമാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക
അധ്യാപകൻ്റെ വിശദീകരണ സമയം കുറയ്ക്കുക
അമൂർത്തമായ ആശയങ്ങളുടെ ധാരണയിലേക്ക് നയിക്കുന്ന മൂർത്തമായ അനുഭവങ്ങൾ നൽകുക
Click here to see the Explanation

TLM ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അമൂർത്തമായ ആശയങ്ങൾ മൂർത്തമായ അനുഭവങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും.

ശരിയായ ഉത്തരം: അമൂർത്തമായ ആശയങ്ങളുടെ ധാരണയിലേക്ക് നയിക്കുന്ന മൂർത്തമായ അനുഭവങ്ങൾ നൽകുക

51. ഇന്ന് തിങ്കളാഴ്‌ച ആണെങ്കിൽ 75 ദിവസങ്ങൾക്കു ശേഷം വരുന്ന ദിവസം ഏതാണ്?
തിങ്കളാഴ്‌ച
ബുധനാഴ്‌ച
വ്യാഴാഴ്‌ച
ശനിയാഴ്‌ച
Click here to see the Explanation

ഇന്ന് തിങ്കളാഴ്ച
ഇതിൻ്റെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ ആഴ്ച്ച അവസാനിക്കുന്നത് ഞായർ
75 ÷ 7 = 10 ആഴ്ച + 5 ദിവസം

അതിനാൽ 10 ആഴ്ച കഴിയുമ്പോൾ കഴിയുന്ന അവസാന ദിവസം ഞായർ ആയിരിക്കും
ഞായറാഴ്ചയ്ക്ക് 5 ദിവസം കൂടി ചേർത്താൽ:
തിങ്കൾ(1) , ചൊവ്വ (2), ബുധൻ (3), വ്യാഴം (4), വെള്ളി (5)

ഈ 75 ദിവസങ്ങളും കഴിഞ്ഞാലുള്ള അടുത്ത ദിവസം ശനിയാഴ്ച ആയിരിക്കും

ശരിയായ ഉത്തരം: ശനിയാഴ്‌ച

52. 0.525 ÷ 0.7 = ?
0.70
0.86
0.75
0.97
Click here to see the Explanation

0.525 ÷ 0.7
= 0.525/0.7
(അംശവും ചേദവും 10 കൊണ്ട് ഗുണിക്കുന്നു.)
= 5.25 / 7
= 0.75

ശരിയായ ഉത്തരം: 0.75

53. 5-4 × 5-6 × 58 = ?
1/25
1/50
1/20
1/125
Click here to see the Explanation

5-4 × 5-6 × 58
= 5(-4 - 6 + 8)
= 5-2
= 1 / 52 = 1/25

ശരിയായ ഉത്തരം: 1/25

54. 6 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിൽ എത്ര വികർണങ്ങൾ വരയ്ക്കാം ?
7
8
9
10
Click here to see the Explanation

വികർണങ്ങളുടെ എണ്ണം = n(n - 3) / 2

n = 6
= 6(6 - 3) / 2
= 6 × 3 / 2 = 9

ശരിയായ ഉത്തരം: 9

55. ഉദാഹരണങ്ങളിൽ നിന്ന് തുടങ്ങുകയും നിഗമനങ്ങളിൽ അവസാനിക്കുകയും ചെയ്യുന്ന ഗണിത പഠന രീതി ഏത് ?
നിഗമന രീതി
ആഗമന രീതി
പ്രഭാഷണ രീതി
ഗവേഷണ രീതി
Click here to see the Explanation

ഉദാഹരണങ്ങളിൽ നിന്ന് പൊതുവായ നിഗമനത്തിലേക്ക് എത്തുന്ന രീതി ആഗമന (Inductive) രീതിയാണ്.
ചോദ്യം നൽകിയതിൽ ഓപ്ഷൻ കീയിൽ പിശക് ഉണ്ടായിരിക്കാം.

ശരിയായ ആശയം: ആഗമന രീതി

56. തന്നിരിക്കുന്നവയിൽ 62 എന്ന ഉത്തരം കിട്ടുന്ന ക്രിയ ഏത്
(-70)+100-(-37)
(-60)-43+37
90-66-(-26)
73+(-18)-(-7)
Click here to see the Explanation

(A) -70 + 100 + 37 = 67 ❌
(B) -60 - 43 + 37 = -66 ❌
(C) 90 - 66 + 26 = 50 ❌
(D) 73 - 18 + 7 = 62 ✔️

ശരിയായ ഉത്തരം: 73 + (-18) - (-7)

57. സ്കൂളുകളിൽ ഗണിത ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം :
പാഠഭാഗങ്ങൾ നേരത്തെ പൂർത്തിയാക്കുക.
ഗണിതത്തിൽ താൽപ്പര്യവും ആസ്വാദനശേഷിയും വളർത്തുക
പരീക്ഷകൾ നടത്തുക ക്ലാസുകൾ
പതിവ് ഗണിത ഒഴിവാക്കുക
Click here to see the Explanation

ഗണിത ക്ലബ്ബുകൾ വിദ്യാർത്ഥികളിൽ ഗണിതത്തോടുള്ള താൽപ്പര്യവും ആസ്വാദനശേഷിയും വർധിപ്പിക്കാൻ രൂപീകരിക്കുന്നു.

ശരിയായ ഉത്തരം: ഗണിതത്തിൽ താൽപ്പര്യവും ആസ്വാദനശേഷിയും വളർത്തുക

58. ഒരു തവള 20 അടി ഉയരമുള്ള ഒരു മതിലിന് മുകളിലെത്താൻ ശ്രമിക്കുന്നു. ഓരോ മണിക്കൂറിലും 3 അടി മുകളിലേക്ക് ചാടിക്കയറുമെങ്കിലും 2 അടി താഴേക്ക് പോരും. എങ്കിൽ മതിലിന് മുകളിലെത്താൻ തവളക്ക് എത്ര സമയം വേണ്ടിവരും ?
20 മണിക്കൂർ
15 മണിക്കൂർ
18 മണിക്കൂർ
19 മണിക്കൂർ
Click here to see the Explanation

ഓരോ മണിക്കൂറിലും ശുദ്ധമായ മുന്നേറ്റം = 3 - 2 = 1 അടി

അവസാന ചാട്ടത്തിൽ താഴേക്ക് വീഴില്ലെന്ന് ശ്രദ്ധിക്കുക.

17 മണിക്കൂറിൽ തവള 17 അടി എത്തും.
18-ആം മണിക്കൂറിൽ 3 അടി കൂടി ചാടി 20 അടി കടക്കും.

അതിനാൽ സമയം = 18 മണിക്കൂർ

ശരിയായ ഉത്തരം: 18 മണിക്കൂർ

59. തന്നിരിക്കുന്നവയിൽ ഫലപ്രദമായ ഗണിതാധ്യാപനത്തിൻ്റെ പ്രധാന തത്വം ഏതാണ് ?
അറിയാത്തതിൽ നിന്ന് അറിയുന്നതിലേക്ക്
അറിയുന്നതിൽ നിന്ന് അറിയാത്തതിലേക്ക്
വിഷമകരമായതിൽ നിന്ന് എളുപ്പമായതിലേക്ക്
തത്വത്തിൽ നിന്ന് ഉദാഹരണങ്ങളിലേക്ക്
Click here to see the Explanation

ഫലപ്രദമായ പഠനത്തിൽ സാധാരണയായി "അറിയുന്നതിൽ നിന്ന് അറിയാത്തതിലേക്ക്" എന്ന തത്വം പിന്തുടരുന്നു.

ശരിയായ ഉത്തരം: അറിയുന്നതിൽ നിന്ന് അറിയാത്തതിലേക്ക്

60. രണ്ടു സൈക്കിൾ യാത്രക്കാർ 200 കിലോമീറ്റർ, 140 കിലോമീറ്റർ ദൂരം യഥാക്രമം 10 മണിക്കൂർ കൊണ്ടും 5 മണിക്കൂർ കൊണ്ടും പിന്നിടുന്നുവെങ്കിൽ അവരുടെ ശരാശരി വേഗതയുടെ അംശബന്ധം എത്ര?
5:7
4:3
5:4
6:7
Click here to see the Explanation

ആദ്യ യാത്രക്കാരൻ്റെ വേഗം = 200 ÷ 10 = 20 km/hr
രണ്ടാമത്തേത് = 140 ÷ 5 = 28 km/hr

അംശബന്ധം = 20 : 28 = 5 : 7

ശരിയായ ഉത്തരം: 5 : 7

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.