KTET EVS 2026 Category 2 Previous Questions | Latest Solved Papers & Practice
KTET EVS 2026 Category 2 Previous Questions and Answers
Preparing for KTET Category 2? This page provides a collection of previous year EVS questions with answers to help you understand the exam pattern, important topics, and question trends. Practice these questions to improve your accuracy and confidence for the upcoming KTET 2026 exam.
61. 3000 കിലോഗ്രാം മാസ്സ് ഉള്ള ഒരു ട്രക്കിന്റെ പ്രവേഗം 4 സെക്കൻഡിൽ 24 m/s ൽ നിന്നും 16 m/s ആയി കുറയുന്നു. മന്ദീകരണ ത്തിനായി ഇവിടെ പ്രയോഗിക്കുന്ന ബലം എത്ര ?
(A) 12000 N
(B) 6000 kgm/s
(C) 1500 N/m²
(D) 6000 N
Show Answer
(D) 6000 N
62. ഇൻഫ്രാസോണിക് ശബ്ദത്തിന്റെ ആവൃത്തി എന്ത് ?
(A) 20 Hz ൽ കൂടുതൽ
(B) 20 kHz ൽ കൂടുതൽ
(C) 20 Hz ൽ കുറവ്
(D) 2000 Hz കൂടുതൽ
Show Answer
(C) 20 Hz ൽ കുറവ്
63. P, Q, R, S എന്നീ നാല് മൂലകങ്ങളുടെ അറ്റോമിക നമ്പറുകൾ നൽകിയിരിക്കുന്നു. P- 8, Q-12, R-18, S - 20 ഇവയിൽ സാധാരണയായി രാസ പ്രവർത്തനത്തിൽ പങ്കെടുക്കാത്ത മൂലകം ഏത്?
(A) R
(B) Q
(C) P
(D) S
Show Answer
(A) R
64. X എന്ന സംയുക്തം നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഒരു വാതകം ഉണ്ടാകുന്നു. ഈ വാതകം തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്നു.. X എന്ന സംയുക്തം _____ ആണ്.
(A) ഒരു ഓക്സൈഡ്
(B) ഒരു ക്ലോറൈഡ്
(C) ഒരു കാർബണേറ്റ്
(D) ഒരു സൾഫേറ്റ്
Show Answer
(C) ഒരു കാർബണേറ്റ്
65. ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
ശനി : ജോവിയൻ ഗ്രഹം
ബുധൻ : _________
(A) ധ്രുവനക്ഷത്രം
(B) ഭൗമ ഗ്രഹം
(C) പോളാർ ഉപഗ്രഹം
(D) ഇക്വറ്റോറിയൽ ഉപഗ്രഹം
Show Answer
(B) ഭൗമ ഗ്രഹം
66) ചുവടെ നൽകിയിരിക്കുന്ന പ്രസ്‌താവനകൾ വായിച്ച് ശരിയായ തിരഞ്ഞെടുക്കുക. ഉത്തരം
(i) സ്ട്രോബറി ഒരു കപടഫലമാണ്.
(ii). വാഴപ്പഴം പാർത്തനോകാർപ്പിക് ഫലമാണ്.
(iii) ഈത്തപ്പഴം മാംസളഫലമാണ്.
(A) (i) ശരി, (ii) ശരി, (iii) ശരി
(B) (i) തെറ്റ്, (ii) ശരി, (iii) തെറ്റ്
(C) (i) ശെരി , (ii) തെറ്റ്, (iii) തെറ്റ്
(D) (1) ശരി. (ii) തെറ്റ്. (III) ശരി
Show Answer
(A) (i) ശരി, (ii) ശരി, (iii) ശരി
67. ചാർജ്ജ് ചെയ്തത എബണൈറ്റ് ദണ്ഡിനെ എർത്ത് ചെയ്യുമ്പോൾ ഇലക്ട്രോൺ പ്രവാഹം എപ്രകാരം ആയിരിക്കും ?
(A) എബണൈറ്റ് ഭൂമിയിലേക്ക് ദണ്ഡിൽ നിന്നും
B)ഭൂമിയിൽ നിന്നും എബണൈറ്റ് ദണ്ഡിലേക്ക്
(C) എബണൈറ്റ് ദണ്ഡിൽ നിന്നും അന്തരീക്ഷ വായുവിലേക്ക്
(D) ഇലക്ട്രോൺ പ്രവാഹം നടക്കുന്നില്ല
Show Answer
(A) എബണൈറ്റ് ഭൂമിയിലേക്ക് ദണ്ഡിൽ നിന്നും
68. ചുവടെ നൽകിയിരിക്കുന്നവയിൽ മ്യൂച്വൽ ഇൻഡക്ഷൻ എന്ന തത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണം ഏത് ?
(A) വൈദ്യുത ബൾബ്
(B) ട്രാൻസ്ഫോർമർ
(C) AC ജനറേറ്റർ
(D) DC ജനറേറ്റർ
Show Answer
(B) ട്രാൻസ്ഫോർമർ
69. ചുവടെ നൽകിയിരിക്കുന്നവയിൽ സംരക്ഷണ ധർമ്മം നിർവ്വഹിക്കാത്ത ഭാഗം ഏതാണ് ?
(A) പ്ലൂറ
(B) മെനിഞ്ചസ്
(C) പെരികാർഡിയം
(D) ഫണ്ടസ്
Show Answer
(D) ഫണ്ടസ്
70. ഒരു പ്രതിഭാസവുമായി ബന്ധപ്പെട്ട ഏതാനും നൽകിയിരിക്കുന്നു. പ്രസ്‌താവനകൾ
(i) ഈ പ്രതിഭാസം കണ്ടുപിടിച്ചത് ഹെൻറി ബക്ക്വറൽ എന്ന ശാസ്ത്രജ്ഞൻ ആണ്.
(ii) ഈ പ്രതിഭാസത്തിൽ ചില മൂലകങ്ങൾ സ്വയം വികിരണം പുറപ്പെടുവി ക്കുന്നു.
(iii) ആൽഫ, ബീറ്റ, പുറപ്പെടുവിക്കുന്നത്. ഗാമ എന്നീ വികിരണങ്ങളാണ് ഈ മൂലകങ്ങൾ
ഇവിടെ സൂചിപ്പിച്ച പ്രതിഭാസം ഏത് ?
(A) ഫോട്ടോ ഇലക്ട്രിക് പ്രഭാവം
(B) കോംപ്ടൺ ഇഫക്ട്
(C) റേഡിയോ ആക്റ്റിവിറ്റി
(D) റേഡിയോ കാർബൺ ഡേറ്റിംഗ്
Show Answer
(C) റേഡിയോ ആക്റ്റിവിറ്റി
71. സിട്രസ് കാങ്കർ രോഗം ഉണ്ടാക്കുന്നത് :
(A) ബാക്ടീരിയം
(B) നിമറ്റോഡ്
(C) വൈറസ്
(D) ഫംഗസ്
Show Answer
(A) ബാക്ടീരിയം
72. ദ്വിബീജപത്ര സസ്യത്തിൻ്റെ ഭ്രൂണത്തിന്റെ ഭാഗമല്ലാത്തത് ഏത് ?
(A) ബീജമൂലം
(B) ബീജശീർഷം
(C) സ്‌ക്യൂട്ടെല്ലാം
(D) ഹൈപ്പോകോട്ടേൽ
Show Answer
(C) സ്‌ക്യൂട്ടെല്ലം
73. അമോണിയം ക്ലോറൈഡും മണലും കലർന്ന മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്നതിനുള്ള മാർഗ്ഗമേത് ?
(A) സെൻട്രിഫ്യൂഗേഷൻ
(B) ക്രൊമറ്റോഗ്രഫി
(C) അംശിക സ്വേദനം
(D) ഉത്പദനം
Show Answer
(D) ഉത്പദനം
74. "വഞ്ചി തുഴയുമ്പോൾ വെള്ളത്തെ പിന്നിലേക്ക് തള്ളുന്നു, അതേസമയം വഞ്ചി മുന്നോട്ട് നീങ്ങുന്നു." - ഈ സന്ദർഭവുമായി ബന്ധപ്പെട്ട നിയമം ഏത് ?
(A) ന്യൂട്ടന്റെ സാർവിക ഗുരുത്വാകർഷണ നിയമം
(B) ന്യൂട്ടന്റെ രണ്ടാം ചലന നിയമം
(C) ന്യൂട്ടന്റെ ഒന്നാം ചലന നിയമം
(D) ന്യൂട്ടന്റെ മൂന്നാം ചലന നിയമം
Show Answer
(D) ന്യൂട്ടന്റെ മൂന്നാം ചലന നിയമം
75. ___________ വൈദ്യുതോർജ്ജം കാന്തികോർജ്ജമായി മാറുന്നു.
(A) ഇലക്ട്രിക് ബെൽ
(B) ഫിലമെന്റ് ലാമ്പ്
(C) ഇലക്ട്രിക് കെറ്റിൽ
D) ഇലക്ട്രിക് ഹീറ്റർ
Show Answer
(A) ഇലക്ട്രിക് ബെൽ
76. ചുവടെ നൽകിയിരിക്കുന്നവയിൽ ബേസിക് ഓക്സൈഡ് ഏത് ?
(A) CO2
(B) NO2
(C) SO2
(D) CaO
Show Answer
(D) CaO
77. ചുവടെ നൽകിയിരിക്കുന്നവയിൽ മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ഏത് ?
(A) സാധാരണ ത്രാസ്സ്
(B) ടോങ്സ്
(C) കത്രിക
(D) പാക്കുവെട്ടി
Show Answer
(B) ടോങ്സ്
78. ക്ലോറിന്റെ മാസ് നമ്പർ 35 ആണ്. അതിന്റെ ന്യൂക്ലിയസ്സിൽ 18 ന്യൂട്രോണുകൾ ഉണ്ട്. ക്ലോറിന്റെ സംയോജകത ______ ആണ്.
(A) 6
(B) 1
(C) 8
(D) 0
Show Answer
(B) 1
79. ഒരു കോശത്തിലെ റൈബോസോമുകൾ നശിച്ചാൽ എന്ത് സംഭവിക്കും ?
(A) കൊഴുപ്പ് സംഭരിക്കപ്പെടില്ല
(B) പ്രോട്ടീൻ നിർമ്മാണം നടക്കില്ല
(C) എ. റ്റി. പി നിർമ്മാണം നടക്കില്ല
(D) കാർബൺ സ്വാംശീകരണം നടക്കില്ല
Show Answer
(B) പ്രോട്ടീൻ നിർമ്മാണം നടക്കില്ല
80. ഒരു ശാസ്ത്ര ക്ലാസിൽ അധ്യാപകൻ സംഗീതം കേൾപ്പിച്ചാൽ സസ്യങ്ങൾ വേഗത്തിൽ വളരും എന്ന് അനൗപചാരികമായി പറഞ്ഞു. താഴെ നൽകിയിരിക്കുന്നവയിൽ ഏതാണ് ഏറ്റവും ശാസ്ത്രീയമായ പ്രതികരണം എന്ന് നിങ്ങൾക്ക് തോന്നുന്നത് ?
(A) അതു സത്യമാണോ എന്നു സുഹൃത്തുക്കളോട് ചോദിക്കുക.
(B) ആ ആശയം അതുപോലെ തന്നെ വിശ്വസിക്കുക.
(C) രണ്ടു സസ്യങ്ങൾ വളർത്തി, അവയിൽ ന്നിന് മതിയായ സംഗീതം കേൾപ്പിച്ച് വളർച്ച താരതമ്യം ചെയ്യുക.
(D) അതു അന്ധവിശ്വാസമാണെന്ന് പറഞ്ഞ് ആശയം തള്ളിക്കളയുക.
Show Answer
(C) രണ്ടു സസ്യങ്ങൾ വളർത്തി, അവയിൽ ന്നിന് മതിയായ സംഗീതം കേൾപ്പിച്ച് വളർച്ച താരതമ്യം ചെയ്യുക.
81. ദ്വിതീയ വായു മലിനീകരണകാരിയാണ്
(A) സൾഫർ ഡയോക്സൈഡ്
(B) പെറോക്സി അസറ്റൈൽ നൈട്രേറ്റ്
(C) കാർബൺ ഡയോക്സൈഡ്
(D) കാർബൺ മോണോക്സൈഡ്
Show Answer
(B) പെറോക്സി അസറ്റൈൽ നൈട്രേറ്റ്
82. ഒരു ലെൻസിന്റെ്റെ ഫോക്കസ് ദൂരം -25 cm ആണ്. ഇത് ഏതുതരം ലെൻസ് ആണ്, ഇതിൻ്റെ പവർ എത്ര എന്നതുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക. ചുവടെ
(A) കോൺവെക്സ് ലെൻസ്, +1/4D
(B) കോൺവെക്സ‌് ലെൻസ്, -4D
(C) കോൺകേവ് ലെൻസ്, -4D
(D) കോൺകേവ് ലെൻസ്, +0.25D
Show Answer
(C) കോൺകേവ് ലെൻസ്, -4D
83. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഐസോബാർ ജോഡി കണ്ടെത്തുക.
(A) 157N, 146C
(B) 2412Mg, 2411Na
(C) 188O, 168O
(D) 4020Ca,6027 Co
Show Answer
(B) 2412Mg, 2411Na
84. ലൈക്കൻ എന്ന ജീവിബന്ധത്തിൽ ഉൾപ്പെടുന്നത് :
(A) ഫംഗസും ബാക്ടീരിയയും
(B) ഫംഗസും ആൽഗയും
(C) ബാക്ടീരിയയും ആൽഗയും
(D) ഫംഗസും ഫേൺസും
Show Answer
(B) ഫംഗസും ആൽഗയും
85. പിത്തള (Brass), വെങ്കലം (Bronze) എന്നീ ലോഹ സങ്കരങ്ങളിൽ കാണപ്പെടുന്ന പൊതുവായ ഘടകമേത് ?
(A) സിങ്ക്
(B) ഇരുമ്പ്
(C) ബ്രോമിൻ
(D) ചെമ്പ്
Show Answer
(D) ചെമ്പ്
86. X, Y എന്നീ ലായനികൾ രണ്ട് വെവ്വേറെ ടെസ്റ്റ് ട്യൂബുകളിൽ എടുത്തിരിക്കുന്നു. ലായനി X ചുവന്ന ലിറ്റ്‌മസിനെ നീല നിറമാക്കുന്നു. ലായനി ല ചുവപ്പു നിറമാക്കുന്നു. ചുവടെ നൽകി-യിരിക്കുന്ന ജോഡികളിൽ യഥാക്രമം ലായനി X, ലായനി Y ഇവയുടെ സവിശേഷതകളു-മായി ബന്ധപ്പെട്ടത് ഏതാണ് ?
(A) അസിഡിക്, ബേസിക്
(B) ബേസിക്, ന്യൂട്രൽ
(C) ബേസിക്, അസിഡിക്
(D) ന്യൂട്രൽ, അസിഡിക്
Show Answer
(C) ബേസിക്, അസിഡിക്
87. തന്നിരിക്കുന്ന മൂലകങ്ങളിൽ ഏറ്റവും അവസാനമായി മൂലകമേത് ? കണ്ടുപിടിക്കപ്പെട്ട
(A) ഗാഡോലിനിയം
(B) ഫെർമിയം
(C) ടെന്നെസിൻ
(D) സീബോർഗിയം
Show Answer
(C) ടെന്നെസിൻ
88. ഏതാനും പ്രസ്‌താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?
(A) ഐസ് ഉരുകുമ്പോൾ അതിന്റെ വ്യാപ്തം കുറയുന്നു.
(B), കപ്പൽ ശുദ്ധജലതടാകത്തിൽ നിന്ന് കടലിലേക്ക് കടക്കുമ്പോൾ കൂടുതൽ ഉയരുന്നു.
(C) ജലത്തേക്കാൾ സാന്ദ്രത കൂടിയ പദാർത്ഥമാണ് തേൻ.
(D) പൂരിത ഉപ്പുലായനിയിൽ കോഴിമുട്ട താഴ്ന്നു പോകുന്നു.
Show Answer
(D) പൂരിത ഉപ്പുലായനിയിൽ കോഴിമുട്ട താഴ്ന്നു പോകുന്നു
89. ഫോർമേറ്റീവ് മൂല്യനിർണയത്തിന്റെ മുഖ്യ ഉദ്ദേശ്യമാണ് :
(A) വിദ്യാർത്ഥികളുടെ ഓർമ്മശേഷി പരിശോധിക്കുക.
(B) വിദ്യാർത്ഥികളെ താരതമ്യം ചെയ്യുക.
(C) പഠനത്തിലെ അഭാവങ്ങൾ തിരിച്ചറിയുകയും ഫീഡ്ബാക്ക് നൽകുകയും ചെയ്യുക.
(D) വിദ്യാർത്ഥികളെ ഉയർന്ന ക്ലാസിലേക്ക് പ്രമോട്ട് ചെയ്യുക
Show Answer
(C) പഠനത്തിലെ അഭാവങ്ങൾ തിരിച്ചറിയുകയും ഫീഡ്ബാക്ക് നൽകുകയും ചെയ്യുക
90. ഒരു പരീക്ഷയിൽ 'സൃഷ്ടിക്കൽ' (Creating) എന്ന വിദ്യാഭ്യാസ ലക്ഷ്യം പരിശോധിക്കാൻ ഒരു ചോദ്യം രൂപപ്പെടുത്താൻ ഒരു അധ്യാപകൻ ആഗ്രഹിക്കുന്നു. താഴെ നൽകിയിരിക്കുന്നവയിൽ ഏറ്റവും അനുയോജ്യമായ ചോദ്യം ഏതാണ് ?
(A) നിങ്ങളുടെ പ്രദേശത്തെ ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു തന്ത്രം രൂപകൽപ്പന ചെയ്യുക.
(B) ജൈവവൈവിധ്യം സംരക്ഷിക്കു-ന്നതിനുള്ള മാർഗങ്ങൾ വിവരിക്കുക.
(C) ജൈവവൈവിധ്യ നാശത്തിനുള്ള കാരണങ്ങളെ വിലയിരുത്തുക
Show Answer
(A) നിങ്ങളുടെ പ്രദേശത്തെ ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു തന്ത്രം രൂപകൽപ്പന ചെയ്യുക
Check all Previous year Questions
Join the conversation