KTET Maths Previous Questions with Solutions | May 2023 Exam 30 Solved MCQs

Practice 30 KTET Maths solved questions from May 2023 exam with detailed explanations. Boost KTET preparation with previous year papers & solutions.
KTET Maths Previous Questions with Solutions | May 2023 Exam 30 Solved MCQs

KTET Maths Questions & Solutions 30 Mark Test

K TET 2023 ആദ്യത്തിൽ (May മാസത്തിൽ) നടന്ന പരീക്ഷയിലെ Maths 30 Questions ൻ്റെ ഉത്തരങ്ങളും വിശദീകരണങ്ങളും ആണ് താഴെ നൽകിയിട്ടുള്ളത്.

Solutions step by step ആയി മനസ്സിലാകുന്ന രീതിയിൽ എഴുതിയിട്ടുണ്ട്.

ചോദ്യങ്ങൾ വായിച്ച് ഉത്തരം Answer option click ചെയ്യുമ്പോൾ ശെരിയുത്തരങ്ങൾ പച്ച colour ൽ കാണിക്കും.


1.ഗണിത പഠനത്തിന് അനുയോജ്യമല്ലാത്ത സോഫ്റ്റ്വെയർ ഏതാണ് ?

(A) KBruch

(B) GeoGebra

(C) DrGeo

(D) Marble

Answer

D) Marble




2.ശിശുദിനം വ്യാഴാഴ്‌ച ആണെങ്കിൽ ആ വർഷത്തെ ക്രിസ്‌തുമസ് ഏതാഴ്ച ആയിരിക്കും ?

(A) തിങ്കളാഴ്ച

(B) വെള്ളിയാഴ്ച

(C) ബുധനാഴ്ച

(D) വ്യാഴാഴ്ച

Answer

C) ബുധനാഴ്ച

Solution:

ശിശുദിനം = നവംബർ 14 → വ്യാഴാഴ്‌ച.

നവംബർ 14 മുതൽ നവംബർ 30 വരെ ദിവസങ്ങൾ = 17 ദിവസം.

ഡിസംബർ 1 മുതൽ 25 വരെ = 25 ദിവസം

ആകെ 17+25 = 42 ദിവസം


42 ÷ 7 = 6 ആഴ്ച

നവംബർ 14 വ്യാഴം അപ്പൊൾ

ഡിസംബർ 25 ന് ആഴ്ച തീരും അപ്പൊൾ ബുധൻ.

ഡിസംബർ 25 ന് ബുധൻ

അതിനാൽ ക്രിസ്‌തുമസ് = ബുധനാഴ്ച.



3. മികച്ച ഒരു ഗണിത ക്ലാസിന് അനുയോജ്യമല്ലാത്തത് ഏത് ?

(A) അറിവ് നിർമ്മിക്കുവാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

(B) ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ചോദിക്കുക.

(C) പ്രശ്ന‌ങ്ങളുടെ കണ്ടെത്തുവാൻ സഹായിക്കുക. ഉത്തരം കുട്ടികളെ

(D) സൂത്രവാക്യങ്ങളും സിദ്ധാന്തങ്ങളും മനപ്പാഠമാക്കുവാൻ

Answer

D) സൂത്രവാക്യങ്ങളും സിദ്ധാന്തങ്ങളും മനപ്പാഠമാക്കുവാൻ



4. "ലീലാവതി" എന്ന ഗണിത ശാസ്ത്ര ഗ്രന്ഥം എഴുതിയത് ആര് ?

(A) ശ്രീനിവാസ രാമാനുജൻ

(B) ഭാസ്കരാചാര്യ

(C) ആര്യഭട്ട

(D) ബ്രഹ്മഗുപ്ത

Answer

B) ഭാസ്കരാചാര്യ


5. 12000 രൂപയ്ക്ക് 10% നിരക്കിൽ ഒരു മാസത്തെ സാധാരണ പലിശ എത്രയാണ് ?

(A) 120

(B) 1200

(C) 100

(D) 600

Answer

C)100

Solution:

Principal = 12000

Rate = 10%

Time = 1 മാസം = 1/12 വർഷം

സാധാരണ പലിശ = (Principal × Rate × Time) / 100

= (12000 × 10 × 1/12) / 100

= 120000 / 1200

= 100


6.പ്രൈമറി തലത്തിലെ ഗണിത പഠനത്തിന്റെ വിലയിരുത്തലിൽ മുഖ്യമായും ഊന്നൽ നൽകേണ്ടതില്ലാത്തത് :

(A) അടിസ്ഥാന ഗണിതാശയങ്ങൾ രൂപപ്പെടുത്തുന്നതിന്

(B) ഗണിത ഭാഷ പരിചയപ്പെടുത്തു-ന്നതിന്

(C) ഏതു ഗണിത പ്രശ്നങ്ങളുടെയും ഉത്തരം കണ്ടെത്തുന്നതിൽ വേഗത ഉറപ്പു വരുത്തുന്നതിന്

(D) യുക്തി ബോധം രൂപപ്പെടുത്തുന്നതിന്

Answer

C) ഏതു ഗണിത പ്രശ്നങ്ങളുടെയും ഉത്തരം കണ്ടെത്തുന്നതിൽ വേഗത ഉറപ്പു വരുത്തുന്നതിന്


7. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് ആശയം ചർച്ച ചെയ്യുന്ന അവസരത്തിലാണ് നിഗമന രീതി ഏറ്റവും അനുയോജ്യമാകുന്നത് ?

(A) ആന്തര സഹകോണുകൾ തുല്യം

(B) ഗോളത്തിന്റെ വ്യാപ്തം

(C) ആദ്യത്തെ n എണ്ണൽ സംഖ്യകളുടെ തുക

(D) കൃത്യാങ്ക നിയമങ്ങൾ

Answer

B) ഗോളത്തിന്റെ വ്യാപ്തം


8. 100 മീറ്റർ/സെക്കന്റ്റ് =______________ കിലോമീറ്റർ / മണിക്കൂർ

(A) 300

(B) 360

(C) 180

(D) 150

Answer

B)360

Solution:

1 m/s = 18/5 km/hr

100 m/s = 100 × 18/5 = 1800/5 = 360 km/hr


9. രാവിലെ 9.40 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ഒരു ട്രെയിൻ അന്നേ ദിവസം വൈകിട്ട് 5.20 ന് കണ്ണൂരിൽ എത്തുന്നു. യാത്രയ്ക്ക് എടുത്ത സമയം എത്ര ?

(A) 7 മണിക്കൂർ 40 മിനിറ്റ്

(B) 7 മണിക്കൂർ 20 മിനിറ്റ്

(C) 7 മണിക്കൂർ 30 മിനിറ്റ്

(D) 4 മണിക്കൂർ 20 മിനിറ്റ്

Answer

A)7 മണിക്കൂർ 40 മിനിറ്റ്

Solution :

9:40 AM = 09:40

5:20 PM = 17:20

17:20 − 09:40 ചെയ്യണം;


17 hour :20 minit --

09 hour :40 minit

--------------------------


20 -- 40 കുറക്കാൻ കഴിയാത്തതിനാൽ 1 hour ( 60min) കടം എടുക്കുക.


16 hour :80 minit --

09 hour :40 minit

--------------------------

07 hour : 40min


അങ്ങനെ മൊത്തം = 7 മണിക്കൂർ 40 മിനിറ്റ് — ശരിയായ ഉത്തരം (A)



10. മൂന്ന് അഭാജ്യ സംഖ്യകളുടെ ഗുണനഫലം 154 ആകുന്നു. ഇവയുടെ തുക എത്” എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ സഹായകമായ അടിസ്ഥാന ഗണിത അറിവ് ചുവടെ കൊടുത്തവയിൽ ഏതാണ് ?

(A) മൂന്ന് അഭാജ്യ സംഖ്യകളും ഒറ്റ സംഖ്യകളാണ്.

(B)ഇവയിൽ ഒരെണ്ണം ഉറപ്പായും 2 ആണ്.

(C) തുക ഉറപ്പായും ഒരു അഭാജ്യ സംഖ്യ ആയിരിക്കും.

(D) തുക മൂന്നിന്റെ ഗുണിതം ആയിരിക്കും.

Answer

B) ഇവയിൽ ഒരെണ്ണം ഉറപ്പായും 2 ആണ്.


11. ചുവടെ കൊടുത്തിരിക്കുന്ന പാറ്റേ പരിഗണിക്കൂ, 

1² + (4 ×2) = 3 ²

2 ²+ (4 ×3) = 4 ²

3 ² + (4 × 4) = 5²

ആണ്. ഇതുപോലെ

10 ² + (4 ×11) = ?

(A) 12 ²

(B) 10 ²

(C) 11 ²

(D) 9 ²

Answer

A) 12


12. ഒരാൾ നിൽക്കുന്ന സ്ഥലത്ത് നിന്ന് നേരെ കിഴക്കോട്ട് 12 മീറ്ററും അവിടെ നിന്ന് നേനെ വടക്കോട്ട് 9 മീറ്ററും നടന്നു. യാത്ര തുടങ്ങിയ ഇടത്തിൽ നിന്നും ഇപ്പോൾ അയാൾ എന്ത് അകലത്തിലാണ് ?

(A) 13 മീറ്റർ

(B) 15 മീറ്റർ

(C) 21 മീറ്റർ

(D) 16.5 മീറ്റർ

Answer

B) 15 മീറ്റർ


13. 4x +3 = 2x +11 ആയാൽ x എത്ര ?

(A) 8

(B) 4

(C) 2

(D) 0

Answer

B) 4

solution

4x +3 = 2x +11 ആയാൽ

X ഉള്ളത് ഒരുഭാഗം x ഇല്ലാത്തത് ഒരു ഭാഗം ആക്കുക

4x - 2x = 11എൻ- 3

2x= 8

x = 8/2 = 4



14. 5½ ൽ എത്ര ¼ കളുണ്ട് ?

(A) 22

(B) 10

(C) 24

(D) 20

Answer

A)22

Solution:

5½ ÷ ¼ ചെയ്യണം

11/2 ÷ ¼ ( 5½ യേ just സദാരണ ഭിന്നം ആകി)

11/2 × 4/1 ( ചിഹ്നം മാറ്റിയപ്പോൾ 1/4 എന്നത് 4/1 ആയി)

11× 4 / 2

11× 2

22




15. തുടർച്ചയായ രണ്ട് എണ്ണൽ സംഖ്യകളുടെ തുക 81 ആണ്. എങ്കിൽ അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്രയായിരിക്കും ?

(A) 161

(B) 80

(C) 81

(D) 160

Answer

C)81

Solution:

തുടർച്ചയായ രണ്ട് സംഖ്യകൾ = x, x+1

x + (x+1) = 81

2x + 1 = 81

2x = 80

x = 40, x+1 = 41

വർഗ്ഗങ്ങളുടെ വ്യത്യാസം = (41)² − (40)²

(41 − 40)(41 + 40)
(a²−b² = (a−b)(a+b))

1 × 81

81

Answer = (C) 81



16. "ഒരു ഗെയിമിൽ രാജുവിന് ആദ്യ റൗണ്ടിൽ 7 മുത്തുകളും രണ്ടാം റൗണ്ടിൽ 5 മുത്തുകളും നഷ്ടപ്പെട്ടു. അവന്റെ പക്കൽ 8 മുത്തുകൾ അവശേഷിച്ചു. എത്ര മുത്തുകൾ കൊണ്ടാണ് അവൻ ഗെയിം ആരംഭിച്ചത് ?''-ഈ ചോദ്യം ഏതു തരം ചോദ്യമാണ് ?

(A) തുറന്ന ചോദ്യം

(B) ബഹുവികല്പ ചോദ്യം

(C) വ്യവകലനത്തെ സംബന്ധിക്കുന്ന സന്ദർഭോചിതമായ ചോദ്യം

(D) സങ്കലനത്തെ സംബന്ധിക്കുന്ന സന്ദർഭോചിതമായ ചോദ്യം

Answer

B) ബഹുവികല്പ ചോദ്യം



17. '50 പശുക്കളെ 9 കുറ്റികളിലായി കെട്ടണം. ഓരോ കുറ്റിയിലും കെട്ടേണ്ട പശുക്കളുടെ എണ്ണം ഒറ്റ സംഖ്യയുമാകണം. ഇത് എങ്ങനെ സാധ്യമാകും?'

എന്ന ചോദ്യത്തിന് ഇത് ഒരിക്കലും സാധ്യമാകില്ല എന്ന് പറയുവാൻ തക്കവണ്ണം കുട്ടിയിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗണിത ചിന്ത എന്തായിരിക്കണം ?

(A) 9 ഒറ്റ സംഖ്യകളുടെ തുക 50 ൽ കുറവായിരിക്കും

(B) 9 ഒറ്റ സംഖ്യകളുടെ തുക 50 ൽ കൂടുതലായിരിക്കും

(C) 68 സംഖ്യകളുടെ എല്ലായ്പ്പോഴും തന്നെയായിരിക്കും തുക സംഖ്യ

(D) 9 ഒറ്റ സംഖ്യകളുടെ തുക ഒരിക്കലും ഒരു ഇരട്ട സംഖ്യ ആകില്ല.

Answer

D) 9 ഒറ്റ സംഖ്യകളുടെ തുക ഒരിക്കലും ഒരു ഇരട്ട സംഖ്യ ആകില്ല.



18. 4000 ന്റെ 20% ശതമാനം എത്ര ?

(A) 200

(B) 100

(C) 800

(D) 80

Answer

C)800

Solution:

20% of 4000 = (4000 × 20) / 100

80000 / 100

800

Answer = (C) 800



19. പ്രൈമറി തലത്തിലെ ഗണിത പഠനത്തിന്റെ ഉള്ളടക്ക മേഖലയിൽ ഉൾപ്പെടാത്തത് ഏത് ?

(A) ജ്യാമിതി

(B) നിർദ്ദേശാങ്ക ജ്യാമിതി

(C) സംഖ്യാ ബോധം

(D) ഭിന്നസംഖ്യ

Answer

B)നിർദ്ദേശാങ്ക ജ്യാമിതി


20.നിരന്തര വിലയിരുത്തലിന്റെ ഭാഗമല്ലാത്തത് ഏത് ?

(A) പ്രോജക്‌ട്

(B) സെമിനാർ

(C) ക്ലാസ് ടെസ്റ്റ്

(D) ടേം വിലയിരുത്തൽ

Answer

D) ടേം വിലയിരുത്തൽ


21. ഒരു റാങ്ക് പട്ടികയിൽ അനു മുകളിൽ നിന്നും പത്താമതും ചുവട്ടിൽ നിന്നും പതിനെട്ടാമതും ആണ്. ഈ റാങ്ക് പട്ടികയിൽ ആകെ എത്ര പേരുണ്ട് ?

(A) 20

(B) 27

(C) 19

(D) 11

Answer

B)27



22. തുടർച്ചയായ മൂന്ന് എണ്ണൽ സംഖ്യകളുടെ തുക 54. അവയിൽ ഏറ്റവും വലിയ സംഖ്യ ഏത് ?

(A) 17

(B) 18

(C) 19

(D) 20

Answer

C)19

Solution:

തുടർച്ചയായ മൂന്ന് സംഖ്യകൾ = x, x+1, x+2

x + (x+1) + (x+2) = 54

3x + 3 = 54

3x = 51

x = 17

ഏറ്റവും വലിയ സംഖ്യ = x+2 = 19

Answer = (C) 19




23. 7, 3, 0, 5 എന്നീ നാലക്കങ്ങളും ഉപയോഗിച്ച് എഴുതാവുന്ന 5 ന്റെ ഗുണിതമായ ഏറ്റവും ചെറിയ നാലക്ക സംഖ്യ ഏത് ?

(A) 3057

(B) 3570

(C) 3075

(D) 7530

Answer

C)3075



24. 1 - (1/2 + 1/4 + 1/8) എത്രയാണ് ?

(A) 1/16

(B) 15/16

(C) 7/8

(D) 1/8

Answer

D)1/8

Solution:

1 − (1/2 + 1/4 + 1/8)

1 − (4/8 + 2/8 + 1/8)  ( ചേദം 8 ആക്കി)

1 − 7/8

8/8 − 7/8

1/8

Answer = (D) 1/8


25. ഒരു വൃത്തത്തെ 8 തുല്യ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ചിത്രത്തിൽ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത് ?

fraction disk problem

(A) 3 /8

(B) 2/ 3

(C) 1/4

(D) 3/5

Answer

A)3/8


26. ത്രികോണം ABC ഒരു സമപാർശ ത്രികോണം ആണ്. <ABC = 120° ആയാൽ <A യുടെ അളവ്രത ?

math angle problem

(A) 60°

(B) 30°

(C) 45°

(D) 90°

Answer

B)30°

Solution:

∆ABC സമപാർശ ത്രികോണം

AB = BC, അതായത് ∠A = ∠C 

∠B = 120°

∆ABC-യുടെ കോണുകളുടെ തുക = 180°

∠A + ∠B + ∠C = 180°

∠A + 120° + ∠C = 180°

∠A = ∠C = ( 180 - 120 ) /2

∠A = ∠C = 60/2 = 30°



27. ചിത്രത്തിൽ AB, CD എന്നിവ രണ്ട് സമാന്തര വരകളാണ്. ∠OPD=50°, ∠OQB = 60° ആണ്. ∠POQ ന്റെ അളവ് എത്ര ?

Maths angle problem

(A) 100°

(B) 120°

(C) 110°

(D) 130°

Answer

C)110°

Solution:

∠POQ കാണാൻ മറ്റു രണ്ടു കോണുകൾ കൂട്ടിയാൽ മതി

∠POQ= 50°+60° = 110°


28. രണ്ട് സമചതുരങ്ങൾ ചേർത്തുവച്ച് ഒരു ചതുരം നിർമ്മിച്ചിരിക്കുന്നു. ഓരോ സമചതുരത്തിന്റെയും പരപ്പളവ് 64 ചതുരശ്ര സെന്റീ മീറ്റർ വീതമാണ്. എങ്കിൽ, ചതുരത്തിന്റെ ചുറ്റളവ് എത്രയാണ് ?

squere count problem

(A) 48 സെന്റീ മീറ്റർ

(B) 128 സെന്റീ മീറ്റർ

(C)80 സെന്റീ മീറ്റർ

(D)64 സെന്റീ മീറ്റർ

Answer

A) 48 സെന്റീ മീറ്റർ

Solution:

സമചതുരത്തിന്റെ ഒരു വശം = √64= 8

ചുറ്റളവ് = 8+8+8+8+8+8 = 48 cm;


29. ചിത്രത്തിൽ AB എന്ന വരയിലെ ഒരു ബിന്ദുവാണ് O. ∠AOP യുടെ അളവിന്റെ നാലു മടങ്ങാണ് . ∠BOP യുടെ അളവ്. ∠BOP അളവ് എത്ര ?

math angle problem

(A) 144 °

(B) 120 °

(C) 36 °

(D) 72°

Answer

A)144°

Solution:

വരയിലെ രണ്ട് കോണുകളുടെ തുക = 180°

ചെറു കോൺ = x, വലിയ കോൺ = 4x

x + 4x = 180

5x = 180

x = 36°

വലിയ കോൺ = 4x = 144°

Answer = 144° ✅


30. ഒരു കലണ്ടറിൽ നിന്നുള്ള 9 സംഖ്യകൾ ഉൾപ്പെടുന്ന ഒരു സമചതുരമാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. x സൂചിപ്പിക്കുന്ന സംഖ്യ ഏത് ?

celender math algebra problem

(A) 16

(B)17

(C) 18

(D) 19

Answer

C) 18

Solution:

2 തൊട്ടു താഴെയുള്ള സംഖ്യ 7 കൂടുതലായിരിക്കും

2+7 = 9 ആണ്.

അതിനു താഴെയുള്ള സംഖ്യ വീണ്ടും ഏഴ് കൂടുതലായിരിക്കും

9 +7 = 16

16 ൻ്റെ വലതുവശത്തെ സംഖ്യ 17

അതിൻറെ വലതുവശത്തെ സംഖ്യ 18

അതിനാൽ ഉത്തരം 18

Refer related KTET Category 1 question papers: Psychology (May 2023), Evs (May 2023), Mathematics (May 2023), Malayalam (May 2023) and the KTET Category 1 December 2023 full question paper .

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.