KTET Psychology Previous Questions & Answers 2023 May | Category 2 PDF Mock Test
KTET Psychology Mocktest - 30 Mark Test Category 2
K TET 2023 ആദ്യത്തിൽ (May മാസത്തിൽ) നടന്ന category 2 പരീക്ഷയിലെ Psychology 30 Questions ൻ്റെ mock test ആണ് താഴെ നൽകിയിട്ടുള്ളത്.
Previous Questions പരീക്ഷയ്ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട psychology ചോദ്യങ്ങൾ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും
ചോദ്യങ്ങൾ വായിച്ച് Answer click ചെയ്യുമ്പോൾ ശെരിയുത്തരങ്ങൾ പച്ച colour ൽ കാണിക്കും.
1. 'bed' എന്നെഴുതുന്നതിന് പകരം 'deb' എന്നെഴുതുന്ന കുട്ടിയിലെ പഠന വൈകല്യം
(A) ഡിസ്ലെക്സിയ
(B)ഡിസ്ഗ്രാഫിയ
(C) ഡിസ്കാൽക്കുലിയ
(D) ഡിസ്പ്രാക്സിയ
› Answer
B
2.വൈകാരിക അസ്ഥിരതയുടെ കാലഘട്ടം എന്നറിയപ്പെടുന്നത് ?
(A) ശൈശവം
(B) ആദിബാല്യം
(C) കൗമാരം
(D) യൗവ്വനം
› Answer
C
3. പ്രഭാതത്തിൽ കണ്ട വെള്ള റോസാപ്പൂവിന്റെ ചിത്രം പെൺകുട്ടിയുടെ മനസ്സിലുണ്ട്. ഇതിന് കാരണം :
(A) സംവേദനം
(B) യുക്തിചിന്ത
(C) സർഗ്ഗാത്മകത
(D) അവബോധം
› Answer
D
4. മോറോൺ എന്നാൽ
(A) കേൾവി പ്രശ്നമുള്ള കുട്ടി
(B) കാഴ്ച വൈകല്യമുള്ള കുട്ടി
(C)ബുദ്ധിമാന്ദ്യമുള്ള കുട്ടി
(D) പഠന വൈകല്യമുള്ള കുട്ടി
› Answer
C
5. ബ്രിഡ്ജസ് ചാർട്ട് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) വൈജ്ഞാനിക വികസനം
(B) കായിക വികസനം
(C)വൈകാരിക വികസനം
(D) ഭാഷാ വികസനം
› Answer
C
6. 'പ്രൈവറ്റ് സ്പീച്ച് ' എന്ന പദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) ചോംസ്കി
(B) കോൾബെർഗ്
(C) വിഗോട്സ്കി
(D) പിയാഷെ
› Answer
C
7. "കിട്ടാത്ത മുന്തിരി പുളിക്കും' എന്ന അഡ്ജസ്റ്റ്മെന്റ് മെക്കാനിസം :
(A) പ്രക്ഷേപണം
(B) യുക്തീകരണം
(C) പ്രതിപൂർത്തി
(D) ദമനം
› Answer
B
8. എറിക് എറിക്സണിന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിയിൽ ഐഡന്റിറ്റി വേഴ്സസ് റോൾ കൺഫ്യൂഷൻ ഉണ്ടാകുന്ന പ്രായം
(A) 12 മുതൽ 18 വരെ
(B) 3 മുതൽ 5 വരെ
(C) 18 മുതൽ 40 വരെ
(D) 5 മുതൽ 12 വരെ
› Answer
A
9. എല്ലാ ജീവജാലങ്ങളും നിലവിലുള്ള സന്തുലിതാവസ്ഥയിൽ തുടരാൻ ഇഷ്ട്‌ടപ്പെടുന്നു. എന്ന ആശയം നിർദ്ദേശിച്ചത്
(A) പാവ്ലോവ്
(B) പിയാഷെ
(C) വിഗോട്സ്കി
(D) ബ്രൂണർ
› Answer
B
10. ചങ്കിങ് എന്നത് താഴേ കൊടുത്തിട്ടുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A)ശ്രദ്ധ
(B)ഓർമ്മ
(C) ചിന്ത
(D) വികാരം
› Answer
B
11. കോൾബെർഗിന്റെ അഭിപ്രായത്തിൽ സാമൂഹിക മാനദണ്ഡങ്ങൾക്കനുസരിച്ച് ധാർമ്മികതയെ ഒരു വ്യക്തിക്ക് വിലയിരുത്താൻ കഴിയുന്ന പ്രായം :
(A) 13 ന് മുകളിൽ
(B) 4 മുതൽ 10 വയസ്സ് വരെ
(C) 10 മുതൽ 13 വയസ്സ് വരെ
(D) 4 വയസ്സിൽ താഴെ
› Answer
A
12. പ്രോഗ്രാമ്‌ഡ് ലേണിങ് ആരുടെ പഠന സിദ്ധാന്തത്തെ ആസ്പദമാക്കിയുള്ളതാണ് ?
(A) പാലോവ്
(B) സ്കിന്നർ
(C) കോഫാലർ
(D) ബന്ദുര
› Answer
B
13.ബുദ്ധിമാപനത്തിനുള്ള കൾച്ചർ ഫെയർ ടെസ്റ്റ് നിർമ്മിച്ചത് :
(A) കാറ്റെൽ
(B) ഭാട്ടിയ
(C) വെച്ചലർ
(D) ബിനെ
› Answer
A
14. ഒരു പെൺകുട്ടി ഞാൻ ശോഭനയെപ്പോലെ നൃത്തം ചെയ്യുമെന്ന് പറയുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. ഇത് ആരുടെ 203 ബന്ധപ്പെട്ടിരിക്കുന്നു ? സിദ്ധാന്തവുമായി
(A)ബന്ധുര
(B)വിഗോട്സ്കി
(C)അസുബൽ
(D) ബ്രൂണർ
› Answer
A
15. പേഴ്സണൽ ഡിസ്പൊസിഷൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
(A) കാറ്റെൽ
(B) ആൾപോർട്ട്
(C) ഐസെൻക്
(D) ക്രെഷ്‌മർ
› Answer
B
16. "എം.കെ.ഓ.' എന്ന പദം നിർദ്ദേശിച്ചത് ?
(A) കോൾബെർഗ്
(B) വിഗോട്സ്കി
(C) ചോംസ്കി
(D) സച്‌മൻ
› Answer
B
17. അബ്രഹാം മാസ്ലോയുടെ ആവശ്യ ശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളവ :
(A) ശാരീരിക അടിസ്ഥാന ആവശ്യങ്ങൾ
(B) സുരക്ഷ ആവശ്യങ്ങൾ
(C) സ്നേഹവും സ്വന്തബോധവും
(D) ആത്മ സാക്ഷാത്കാര ആവശ്യങ്ങൾ
› Answer
D
18.ചിൽറൻസ് അപ്പർസെപ്ഷൻ ടെസ്റ്റ് നിർമ്മിച്ചതാരാണ് ?
(A) ബെല്ലക്ക്
(B) മോർഗൻ
(C) മുറൈ
(D) സി.ജി. യുങ്
› Answer
C
19. പിയാഷെയുടെ അഭിപ്രായത്തിൽ ബുദ്ധി വളർച്ചയുടെ ഘട്ടങ്ങളിൽ കുട്ടികൾ "പ്രതീകാത്മക കളികളിൽ' ഏർപ്പെടുന്ന ഘട്ടം !
A) സെൻസറി മോട്ടർ സ്റ്റേജ്
(B) പ്രീ കൺസെപ്ച്യുവൽ സ്റ്റേജ്
(C) കോൺക്രീറ്റ് ഓപ്പറേഷണൽ സ്റ്റേജ്
(D) ഫോർമൽ ഓപ്പറേഷണൽ സ്റ്റേജ്
› Answer
B
20. 'പ്രീ ഗാംങ് ഏജ് ' എന്നറിയപ്പെടുന്ന കാലഘട്ടം :
(A) ശൈശവം
(B) ആദി ബാല്യം
(C) ബാല്യാന്തം
(D) കൗമാരം
› Answer
B
21. ക്ലാസിൽ പരീക്ഷണം നടത്തുന്നതിനിടയിൽ അധ്യാപിക കുട്ടികളോട് ചോദ്യം ചോദിക്കുന്നു . ഈ മൂല്യ നിർണ്ണയം
(A) ആത്യന്തിക മൂല്യ നിർണ്ണയം
(B) സമഗ്ര മൂല്യ നിർണ്ണയം
(C)സംരചനാ മൂല്യ നിർണ്ണയം
(D) ഇവയൊന്നുമല്ല
› Answer
C
22. ഗിൽഫോർഡിൻ്റെ ബുദ്ധി സിദ്ധാന്ത മാതൃകയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് :
(A) യൂണിറ്റുകൾ
(B) ഉൽപ്പന്നങ്ങൾ
(C) പ്രവർത്തനങ്ങൾ
(D) ഉള്ളടക്കങ്ങൾ
› Answer
C
23. ബോണ്ട് തിയറി ഓഫ് ലേണിംഗ് നിർദ്ദേശിച്ചത് :
(A) പാവ്ലോവ്
(B) തോൺണ്ടയ്ക്
(C) സ്കിന്നർ
(D) ബന്ധുര
› Answer
B
24. വെർതെയ്മർ എന്ന പേര് ഏത് പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) കണ്ടീഷനിങ്
(B) ഉൾക്കാഴ്ചാ സിദ്ധാന്തം
(C) ട്രയൽ ആന്റ് എറർ ലേണിങ്
(D) കൺസ്ട്രക്ടിവിസം
› Answer
B
25. ജനറ്റിക് എപ്പിസ്റ്റമോളജി ആരുടെ സംഭാവനയാണ് ?
(A) പിയാഷെ
(B) വിഗോട്സ്കി
(C) ബ്രൂണർ
(D) അസുബെൽ
› Answer
A
26. 'ഫ്രെയിംസ് ഓഫ് മൈൻഡ് ' എന്ന പുസ്തകം എഴുതിയത്
(A) ഗാട്നെർ
(B) ഗിൽഫോർഡ്
(C) തേഴ്സ്റ്റൺ
(D) സ്പിയർമാൻ
› Answer
A
27. ZPD എന്നാൽ :
(A) 3 സോൺ ഓഫ് പാർഷ്യൽ ഡെവലപ്മെന്റ്
(B) ദ സോൺ ഓഫ് പെട്ടൻഷ്യൽ ഡെവലപ്മെന്റ്
(C) ദ സോൺ ഓഫ് പ്രോക്സിമൽ ഡെവലപ്മെന്റ്
(D) ദ സോൺ ഓഫ് പെർമെനന്റ് ഡെവലപ്മെന്റ്
› Answer
C
28. ഇൻക്ലൂസീവ് എഡ്യുക്കേഷൻ എന്ന പദം ആദ്യമായി നിർദ്ദേശിച്ചതാര് ?
(A) ഗിൽഫോർഡ്
(B) കർട്ട് ലെവിൻ
(C) ജോൺ ഡ്യൂയി
(D) മാർക്ക് ഗാസ്പേർഡ്
› Answer
D
29. താഴെ കൊടുത്തിരിക്കുന്നവരിൽ പരിസര വാദി ആരാണ് ?
(A) ഗോഡാഡ്
(B) ഫ്രാൻസിസ് ഗാർട്ടൻ
(C) ടേർമൻ
(D) വാട്ട്സൻ
› Answer
B
30. ഒരു വിദ്യാർത്ഥി അധ്യാപകനിൽ നിന്നുള്ള ശിക്ഷ ഭയന്ന് എല്ലാ ദിവസവും ഗൃഹ പാഠം ചെയ്യുന്നതിനു കാരണം
(A) ആന്തരിക അഭിപ്രരണ
(B) ബാഹ്യ അഭിപ്രേരണ
(C) അഭിരുചി
(D) പരാജയ ഭീതി
› Answer
B
Refer related KTET Category 1 question papers: Psychology (May 2023), Evs (May 2023), Mathematics (May 2023), Malayalam (May 2023) and the KTET Category 1 December 2023 full question paper .
Join the conversation