KTET EVS Mock Test 2023 | 30 General Science Previous Questions & Answers

Practice 30 KTET EVS (General Science) questions from May 2023 exam. Free mock test with answers for KTET preparation, B.Ed & DEl.Ed students.

KTET Evs Mock tests 2023

പ്രിയപ്പെട്ടവരേ...2023 മെയ് മാസത്തിൽ നടന്ന K TET പരീക്ഷയിലെ environmental science (evs) 30 Questions ആണ് ഈ blog ൽ എഴുതിയിട്ടുള്ളത്.

ചോദ്യങ്ങളുടെ നാല് option ൽ ഏതെങ്കിലും ഒന്ന് select ചെയ്താൽ ശരിയുത്തരം ഉത്തരം കാണിക്കും

നല്ല ചോദ്യങ്ങൾ ആണ്. മുൻവർഷ ചോദ്യങ്ങൾ വായിച്ച് ktet നേടാം

Let's Read...

61. നാം കഴിക്കുന്ന ആഹാരത്തിലെ പോഷക ഘടകങ്ങളിൽ പ്രധാനമായും ഊർജ്ജം ലഭിക്കുന്നത് ഏതിൽ നിന്നെല്ലാം ആണ് ?
ധാന്യകം, ജീവകം, ധാതുക്കൾ
ധാന്യകം, കൊഴുപ്പ്, മാംസ്യങ്ങൾ
ധാന്യകം, ജലം, മാംസ്യം
ധാന്യകം, ജലം, ധാതുക്കൾ
62. ഹെർബേറിയം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?
ജീവനുള്ള സസ്യങ്ങളുടെ ശേഖരണം
സസ്യങ്ങളുടെ വിത്തുകൾ സംഭരിച്ച് സൂക്ഷിക്കുന്ന രീതി
സസ്യങ്ങളുടെ വന്യ ജാതികളെ സംരക്ഷിക്കുന്ന ഇടം
സസ്യങ്ങളെ ഭാഗങ്ങളായോ മുഴുവനായോ, ഉണക്കി ഒട്ടിച്ച് സൂക്ഷിക്കുന്ന രീതി
63. പരിസരത്തെ കുറിച്ചുള്ള പഠനമാണ് പരിസരവിജ്ഞാനം. ഇതിന് ഏറ്റവും അനുയോജ്യമായ പഠനയിടം ഏതാണ് ?
പരിസര പഠന മൂല
ശാസ്ത്രലാബ്
ജൈവ വൈവിധ്യ ഉദ്യാനം
ടെറേറിയം
64. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം :
മംഗൾയാൻ
ചന്ദ്രയാൻ
ശാസ്ത്രയാൻ
ഗഗൻയാൻ
65. ഒരു പ്രദേശത്തെ ജൈവ വൈവിധ്യത്തിൽ ഉൾപ്പെടുന്നത് :
ഒരു വർഗ്ഗത്തിന്റെ തന്നെ ജനിതക വൈവിധ്യം
ഒരു സമൂഹത്തിലെ വർഗ്ഗങ്ങളിലുള്ള വൈവിധ്യം
പ്രദേശത്തെ ആവാസ വ്യവസ്ഥയിലെ വൈവിധ്യം
മുകളിൽ നൽകിയിരിക്കുന്നതെല്ലാം
66. മണ്ണ് വെള്ളത്തിൽ കലക്കി അതിലേക്ക് ഒരു രാസ വസ്തു ചേർത്താൽ കുമിളകൾ ഉണ്ടാകുന്നതിന്റെ അളവ് നിരീക്ഷിച്ച് മണ്ണിലെ ജൈവാംശം കണ്ടുപിടിക്കാം. ഈ പരീക്ഷണത്തിൽ ഉപയോഗിക്കുന്ന രാസ വസ്തു ഏത് ?
ഓസോൺ
ഹൈഡ്രജൻ പെറോക്സൈഡ്
അയഡിൻ
ബോർഡോ മിശ്രിതം
67. വാഹനങ്ങളുടെ അടയാള വിളക്കുകളിൽ കാണപ്പെടുന്ന നിറങ്ങൾ :
മഞ്ഞ, ചുവപ്പ്, പച്ച
മഞ്ഞ, ഓറഞ്ച്, ചുവപ്പ്
നീല, ചുവപ്പ്, പച്ച
വയലറ്റ്, ഓറഞ്ച്, ചുവപ്പ്
68. വൈജ്ഞാനികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിലൂടെ കുട്ടികളെ പഠനത്തിന് സജ്ജരാക്കാം. ഇതിനായുള്ള ഏറ്റവും ഉചിതമായ പ്രവർത്തനം ഏത് ?
ആശയ രൂപീകരണത്തിനു വേണ്ടി പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു.
തുടർ പ്രവർത്തനങ്ങൾ നൽകുക.
പഠന സന്ദർഭം ഒരുക്കി പഠന പ്രശ്നം ഉന്നയിക്കുക.
മോഡലുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുക.
69. ഭരതനാട്യം ഏതു സംസ്ഥാനത്തെ തനതു നൃത്തരൂപമാണ് ?
ഉത്തർ പ്രദേശ്
ഒഡീസ
ഗുജറാത്ത്
തമിഴ്‌നാട്
70. ബാക്ടീരിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

(1) മോണിറ എന്ന കിങ്‌ഡത്തിൽ ഉൾപ്പെടുന്നു.

(2) പ്രോകാരിയോട്ടുകളാണ്.

(3) സസ്യങ്ങൾക്കും ജന്തുക്കൾക്കും രോഗം ഉണ്ടാക്കുന്നു.

(4) എല്ലാം രോഗകാരികളാണ്.

(1), (4)
(2), (4)
(1), (2), (3)
(2), (3), (4)
71. സസ്യങ്ങളിൽ ശ്വസന പ്രക്രിയ നടക്കുമ്പോൾ സ്വീകരിക്കുന്ന വാതകം :
കാർബൺ ഡൈ ഓക്സൈഡ്
ഓസോൺ
ഹൈഡ്രജൻ
ഓക്സിജൻ
72. താഴെ കൊടുത്തിരിക്കുന്നവയിൽ പകരുന്ന രോഗങ്ങൾ ഏതെല്ലാം ?

1) കാൻസർ,

2) ഇൻഫ്ലുവൻസ,

3)അലർജി,

4) വസൂരി

(2), (4)
(1), (2)
(3), (4)
(2), (3)
73. താഴെ പറയുന്നവയിൽ നിരീക്ഷണം എന്ന പ്രക്രിയാ ശേഷിയുടെ സൂചകങ്ങളിൽപ്പെടാത്തത് ?
വസ്തുക്കൾ തിരിച്ചറിയുന്നു
വിവിധ ഇന്ദ്രിയങ്ങൾ ഉപയോഗിക്കുന്നു
സവിശേഷതകൾ വിവരിക്കുന്നു കൃത്യമായി
അനുയോജ്യമായ യൂണിറ്റുകൾ ഉപയോഗിച്ച് അളക്കുന്നു
74. വെള്ളെഴുത്തുള്ളവർക്ക് നിർദ്ദേശിക്കുന്ന ലെൻസ് :
കോൺകേവ് ലെൻസ്
കോൺവെക്സ് ലെൻസ്
കോൺടാക്റ്റ് ലെൻസ്
ബൈ കോൺകേവ് ലെൻസ്
75. ഒരു മോഡ്യൂളിന്റെ വിനിമയത്തിനു ശേഷം പഠന പ്രവർത്തനങ്ങളുടെ വിലയിരുത്തലിലൂടെ രൂപീകരിക്കപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കി ടീച്ചർ തയ്യാറാക്കുന്ന രേഖ :
സഞ്ചിത രേഖ
പ്രതിഫലനാത്മക കുറിപ്പ്
പഠന പുരോഗതി രേഖ
യൂണിറ്റ് പ്ലാൻ
76. മീൻ വർഗ്ഗത്തിൽ ഉൾപ്പെട്ട ജീവി :
കടൽ കുതിര
കടൽ ഫാൻ
കടൽ പശു
ഡോൾഫിൻ
77. കേരളത്തിന്റെ സംസ്ഥാന ഫലം :
തേങ്ങ
മാങ്ങ
ചക്ക
വാഴപ്പഴം
78. ചിത്രശലഭങ്ങളുടെ ജീവിതം പഠിക്കാൻ ഏറ്റവും അനുയോജ്യമായ പഠനതന്ത്രം :
പരീക്ഷണം
പ്രോജക്ട്
സെമിനാർ
സംവാദം
79. താഴെ പറയുന്നവയിൽ പരിസ്ഥിതിയിലെ ഭൗതിക ഘടകത്തിൽ ഉൾപ്പെടുന്നത് :
സസ്യങ്ങൾ
ജന്തുക്കൾ
സൂക്ഷ്മ ജീവികൾ
മണ്ണ്
80. താഴെ തന്നിരിക്കുന്നവയിൽ താരതമ്യേന വിറ്റാമിൻ സി ഏറ്റവും കൂടുതലുള്ള ഭക്ഷ്യ വിഭവം :
ഉണക്കമീൻ
ഉണക്ക മുന്തിരി
കോഴി ഇറച്ചി
തക്കാളി
81. പ്രഥമ ശുശ്രൂഷാ പെട്ടിയിൽ സാധാരണ കാണാത്ത ഉപകരണം :
തെർമോമീറ്റർ
സേഫ്റ്റിപിൻ
സ്റ്റെതസ്കോപ്പ്
കത്രിക
82. ശരിയായ ക്രമം ഏത് ?
ഗാലക്സി → സൗരയൂഥം → സൂര്യൻ → ഗ്രഹങ്ങൾ → ഉപഗ്രഹങ്ങൾ
ഗ്രഹങ്ങൾ → ഉപഗ്രഹങ്ങൾ → സൂര്യൻ → സൗരയൂഥം → ഗാലക്സി
സൗരയൂഥം → ഗാലക്സി → സൂര്യൻ → ഗ്രഹങ്ങൾ → ഉപഗ്രഹങ്ങൾ
ഉപഗ്രഹങ്ങൾ → ഗ്രഹങ്ങൾ → സൗരയൂഥം → സൂര്യൻ → ഗാലക്സി
83. ടീച്ചർ ക്ലാസ് മുറിയിൽ പഠന പ്രക്രിയയ്ക്ക ശേഷം വർക്ക് ഷീറ്റുകൾ നൽകി വ്യക്തിഗതമായി പൂർത്തിയാക്കുവാൻ കുട്ടികളോട് പറയുന്നു. വിലയിരുത്തലിന്റെ ഏത് തലമാണ് ഇത് ?
വിലയിരുത്തൽ തന്നെ പഠനം
പഠനത്തെ വിലയിരുത്തൽ
പഠനത്തിനായുള്ള വിലയിരുത്തൽ
യൂണിറ്റ് തല വിലയിരുത്തൽ
84. ജീവാണു വളങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?
സസ്യാവശിഷ്ടങ്ങൾ അടങ്ങിയ വളം
കന്നുകാലി വളം
ജീവനുള്ള ബാക്ടീരിയ കുമിളുകൾ എന്നിവ അടങ്ങിയ വളം
മൃഗാവശിഷ്ടങ്ങൾ അടങ്ങിയ വളം
85. കില (KILA) എന്ന സ്ഥാപനം രൂപീകരിച്ചതിന്റെ ഉദ്ദേശ്യം :
പരിസ്ഥിതി സംരക്ഷണം
സാമ്പത്തികാസൂത്രണം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണം
ആരോഗ്യം പരിപാലനം
86. താഴെ പറയുന്നവയിൽ അടിസ്ഥാന പ്രക്രിയാ ശേഷികളിൽ ഉൾപ്പെടാത്തത് ഏത് ?
നിരീക്ഷണം
വർഗ്ഗീകരണം
അളക്കൽ
പരീക്ഷണത്തിലേർപ്പെടൽ
87. 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുകയാണല്ലോ, താഴെ പറയുന്നവയിൽ ചെറുധാന്യങ്ങളുടെ കൂട്ടം ഏത് ?
മണിച്ചോളം, റാഗി, തിന
റാഗി, നെല്ല്, തിന
ഗോതമ്പ്, മണിച്ചോളം, നെല്ല്
നെല്ല്, ഗോതമ്പ്, ചോളം
88. ബയോഗ്യാസ് മിശ്രിതമാണ് എന്തിന്റെയെല്ലാം ?
കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ, കാർബൺ ഡൈ ഓക്സൈഡ്
ഈഥൈൻ, കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്
മീഥൈൻ, കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ്
കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ്
89. ശാസ്ത്ര പഠനത്തിന്റെ മുഖ്യ ലക്ഷ്യം വിജ്ഞാന മേഖല, പ്രക്രിയാ ശേഷി മേഖല, പ്രയോഗ മേഖല, മനോഭാവ മേഖല, സർഗാത്മക മേഖല എന്നിവയുടെ വികാസം ആണല്ലോ. താഴെ പറയുന്നവയിൽ പ്രയോഗ മേഖലയിൽ ഉൾപ്പെടുന്ന പ്രസ്താവന ഏത് ?
താൽക്കാലിക രൂപവൽക്കരിക്കലും നിഗമനങ്ങൾ അതു പരിശോദിക്കലും
പരീക്ഷണങ്ങൾ രൂപകല്പന ചെയ്യൽ
മനോചിത്രങ്ങൾ രൂപീകരിക്കൽ
ആഹാരം, ആരോഗ്യം, ജീവിതശൈലി തുടങ്ങിയവയിൽ ശാസ്ത്രീയ ശീലങ്ങൾ പിന്തുടരൽ
90. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം 1857 മുതൽ 1947 വരെ ക്രമത്തിൽ രേഖപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ ഗ്രാഫിക് ഓർഗനൈസർ ഏത് ?
വെൻ ഡയഗ്രം
ബാർ ഡയഗ്രം
ഫ്ലോ ചാർട്ട്
പൈ ഡയഗ്രം

Refer related KTET Category 1 question papers: Psychology (May 2023), Mathematics (May 2023), Evs (May 2023), Malayalam (May 2023) and the KTET Category 1 December 2023 full question paper .

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.