KTET Malayalam Previous Questions 2023 May | 30 Important Questions & Answers for KTET Exam

Prepare for KTET 2025 with 30 Malayalam previous year questions from May 2023 exam. Boost your KTET exam score with solved answers & practice tips.
KTET Malayalam Previous Questions 2023 May | 30 Important Questions & Answers for KTET Exam

KTET Malayalam PYQ 30 Mark Mock test

K TET 2023 ആദ്യത്തിൽ (May മാസത്തിൽ) നടന്ന പരീക്ഷയിലെ Malayalam 30 Questions ഉം ഉത്തരങ്ങളും ആണ് താഴെ നൽകിയിട്ടുള്ളത്.


ചോദ്യങ്ങൾ വായിച്ച് Answer option click ചെയ്യുമ്പോൾ ശെരിയുത്തരങ്ങൾ പച്ച colour ൽ കാണിക്കും.


ചുവടെയുള്ള ഗദ്യഭാഗം വായിച്ച് 91 മുതൽ 95 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.


നമ്മുടെ സാഹിത്യത്തിൽ 'വെള്ളംപോലെ' കവിത എഴുതുന്നവരുടെ ഒരു കാലമുണ്ടായിരുന്നു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റേയും വെണ്മണി നമ്പൂതിർപ്പാടന്മാരുടേയും കാലം. മലയാളത്തിൽ ഇങ്ങനെയും സാധിക്കുമോ എന്ന് തോന്നിക്കുമാറ് അവർ എഴുതി ആ പ്രസ്ഥാനം കൊണ്ടുണ്ടായ നന്മകൾ എന്തെങ്കിലുമാകട്ടെ, അതിന്റെ നായകന്മാർ കവിയെ വഴിതെറ്റിച്ചു എന്ന് പറയാതിരിക്കാൻ വയ്യ. കവിതയും പദ്യവും തമ്മിൽ അവർക്കു മാറിപ്പോയി "എന്താണു തേങ്ങാക്കുലയാണെനിക്ക്'' എന്ന മട്ടിൽ വെൺമണി പ്രസ്ഥാനം പുരോഗമിച്ചപ്പോൾ കാലത്തോടെതിരിടാവുന്ന ഒരൊറ്റക്കുതി പോലും അതിൽ നിന്നുണ്ടായില്ല.


അവർ പോയി വള്ളത്തോളും ആശാനും വന്നു. മലയാളത്തിൽ പാലുപോലുള്ള കവിതയുടെ കാലഘട്ടമായി. ചിലരതിനെ കാല്പനിക കാലം എന്ന് വിളിച്ചു. നമ്മുടെ കവിയാകട്ടെ അതിനെ പാൽപായസമൂണിന്റെ കാലമാക്കി. കവിതയുടെ നീളത്തെക്കാളും


വീതിയെക്കാളും അതിന്റെ അഴകിന് ഗണനയുണ്ടായി. എത്ര മിനിറ്റു കൊണ്ടെഴുതി എന്നതല്ല, എങ്ങനെയെഴുതിയെന്നായി തീർന്നുപ്രധാനം. മലയാള കവിതയിലെ സൌന്ദര്യയുഗം ആയിരുന്നു അത്. ചെറുതല്ലാത്ത വൈജാത്യമുണ്ടെങ്കിലും ആശാനും വള്ളത്തോളും ചെറുതല്ലാത്ത സജാത്യമുള്ളവരുമാണ്. കാളിദാസന്റെ സൗന്ദര്യം എന്നോ മറ്റോ വിളിക്കാവുന്ന ഒരുതരം സൗന്ദര്യത്തോടു കൂറുള്ളവരായിരുന്നു രണ്ടുപേരും. ഒരാൾ ബുദ്ധനെപ്പറ്റിയും ഒരാൾ ക്രിസ്‌തുവിനെപ്പ എഴുതി എന്നതു കാവ്യ നിരൂപണത്തിൽ പ്ര അല്ല



91. ലേഖകന്റെ അഭിപ്രായത്തിൽ കാവ്യ നിരൂപണത്തിൽ പ്രധാനമായത് എന്ത് ?

(A) കവിതയുടെ ദൈർഘ്യം

(B) കാവ്യ രചനാ പാരമ്പര്യത്തോടുള്ള കുറ്

(C) കവിതയുടെ പ്രശസ്തമായ ഉള്ളടക്കം

(D) കവിതയുടെ സൗന്ദര്യതലം

› Answer

D




92. മലയാള കവിതയുടെ സൌന്ദര്യ യുഗം എന്ന് സൂചിപ്പിക്കുന്ന കാലം ഏത് ?

(A) വെള്ളംപോലെ കവിത എഴുതിയ കാലം

(B) വെൺമണി നമ്പൂതിരിമാരുടെ കാലം

(C) കാല്പനിക കാവ്യ പ്രസ്ഥാന കാലം

(D) കാളിദാസന്റെ കാലം

› Answer

C




93.കാലാതീതമായ ഒരൊറ്റക്കതി പോലും വെണ്മണി പ്രസ്ഥാന കാലത്ത് ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ് ?

(A) കാവ്യരചന കേവലം വിനോദമായി കണ്ടതുകൊണ്ട്

(B) പച്ചമലയാളത്തിൽ എഴുതിയതു കൊണ്ട്

(C) പാലുപോലുള്ള കവിതയായത് കൊണ്ട്

(D) കവിതയുടെ സൗന്ദര്യ തലത്തിൽ നിഷ്കർഷ പുലർത്തിയതു കൊണ്ട്

› Answer

A




94.ബുദ്ധനെപ്പറ്റി കവിത എഴുതിയ ആൾ എന്നതു കൊണ്ട് സൂചിപ്പിക്കുന്നത് ആരെയാണ് ?

(A) കാളിദാസനെ

(B) കുമാരനാശാനെ✓

(C) വള്ളത്തോളിനെ

(D) കുഞ്ഞിക്കുട്ടൻ തമ്പുരാനെ

› Answer

B




95. ലേഖകന്റെ അഭിപ്രായത്തിൽ കവിതയും പദ്യവും ആർക്കാണ് ? തമ്മിൽ മാറിപ്പോയത്

(A) വെൺമണി പ്രസ്ഥാനക്കാർക്ക്

(B) കാളിദാസന്

(C) ആധുനിക കവിത്രയത്തിന്

(D) കാല്പനിക പ്രസ്ഥാനക്കാർക്ക്

› Answer

A




96 മുതൽ 100 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.


സമസ്ത ലോകത്തേയും സുന്ദരപ്പുങ്കാവിലാക്കി-ച്ചമച്ചുവിരിയുന്നു ചിരിയാം മലരുകൾ.


ചിരിപ്പിൻ ഭ്രാതാക്കളേ ചിരിപ്പിൻ, സർവ്വേശന്റെ ചിരിയിൽ നിന്നല്ലയോ വെളിച്ചമുണ്ടായ് ‌വന്നു ?


താരിന്റെ ചിരിയിൽ നിന്നല്ലയോ പഴമുണ്ടായ്, പാരിന്റെ ചിരിയിൽ നിന്നല്ലയോ നാമമുണ്ടായി ?


പരിതാപത്താലുള്ളം പൊരിയും പാവങ്ങൾക്കു ചിരിയാം പാൽപകർന്നു കൊടുപ്പോൻ തത്വജ്ഞാനി;


രോഗത്തിൻ പരിഹാരം, മുഖത്തിന്നലങ്കാരം, ലോകത്തിന്നുപഹാരം, മധുരഹാസാങ്കുരം,


ചിരിപ്പിൻ ഭ്രാതാക്കളേ ചിരിപ്പിൻ, ചിൽകാതലിൻ ചിരിയിൽ നിന്നല്ലയോ വെളിച്ചമുണ്ടായ് വന്നു ?



96.കവിയുടെ അഭിപ്രായത്തിൽ ലോകത്ത 

മനോഹരമായ പുന്തോട്ടമാക്കി മാറ്റുന്നത് എന്താണ് ?

(A) പൂക്കൾ

(B) ചിരി 

(C)കവിത

(D) തത്വജ്ഞാനം

› Answer

B




97. കവി ഭ്രാതാക്കളോട് ചിരിക്കാൻ ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ടാണ് ?

(A) വായനക്കാർ പരിഹസിച്ചു ചിരിക്കു ന്നതായി തോന്നിയതു കൊണ്ട്,

(B) സർവ്വേശ്വരൻ കൽപ്പിച്ചത് ചിരിക്കാ-നാണ്.

(C) ലോക ജീവിതത്തെ പ്രകാശ പൂർണമാക്കുന്നത് ചിരിയാണ്.

(D) ദൈവ ദർശനം ലഭിക്കുന്നതിനു വേണ്ടി.

› Answer

C




98. ചുവടെ നൽകിയവയിൽ കല്പനയുള്ള പ്രയോഗം ഏതാണ് ? അഭേദ

(A) ചിൽക്കാതലിൻ ചിരി

(B) മുഖത്തിന്നലങ്കാരം

(C) ചിരിയാം പാൽ

(D) സുന്ദരപ്പൂങ്കാവ്

› Answer

A




99. തത്വജ്ഞാനി ചെയ്യേണ്ടത് എന്താണ് ?

(A) പാവങ്ങളെ ജീവിത ദുഃഖങ്ങളിൽ നിന്നും മോചിപ്പിക്കുക.

(B) നമ്മുടെ പിറവി ചിരിയിൽ നിന്നാണ് എന്ന തിരിച്ചറിവ് നൽകുക.

(C) ദാരിദ്ര്യ ദുഃഖത്തിന്റെ കാരണങ്ങളെ കുറിച്ച് തിരിച്ചറിവ് നൽകുക.

(D) ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് പാൽ പകർന്നു നൽകുക.

› Answer

A




100. ചിരിയെക്കുറിച്ചുള്ള കവിയുടെ നിരീക്ഷണ-ങ്ങളിൽ പെടാത്തതേത് ?

(A) പൂവിന്റെ ചിരിയിൽ നിന്നാണ് പഴം ഉണ്ടായത്.

(B) മുഖത്തിന് അലങ്കാരമാണ് ചിരി.

(C) ചിരി രോഗങ്ങൾക്ക് ഔഷധമാണ്.

(D) ചിരി ചിൽക്കാതലാണ്.

› Answer

D




101. ചുവടെ നൽകിയവയിൽ ശരിയായ പദം ഏത് ?

(A) യാദൃച്ഛികം

(B) യാദൃച്ചികം

(C) യാദൃശ്ചികം

(D) യാധ്യച്ഛികം

› Answer

A




102. കാവ്യാസ്വാദന പ്രവർത്തനത്തിൽ കേൾവി പരിമിതിയുള്ള കുട്ടികളെ സഹായിക്കുന്നതിന് ഏറ്റവും യോജിച്ച രീതി ഏത് ?

(A) മാഗ്നിഫയർ പോലെയുള്ള ഉപകരണങ്ങൾ ലഭ്യമാക്കുക.

(B) മെന്റ്റൽ ഇമേജ് സാധ്യമാവുന്ന തരത്തിലുള്ള ചിത്രങ്ങൾ. വീഡിയോകൾ ഉപയോഗിക്കുക.

(C) കവിതയുടെ ആസ്വാദനാംശങ്ങൾ ടീച്ചർ വിവരിച്ചു നൽകുക.

(D) ഇവയെല്ലാം.

› Answer

B




103. ചുവടെ പിരിച്ചെഴുതിയവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?

(A) പോയില്ല - പോയി, ഇല്ല

(B) തണുപ്പുണ്ട് - തണുപ്പ്, ഉണ്ട്

(C) മഴയില്ല. മഴ. ഇല്ല

(D) ഒരടി - ഒരു, അടി

› Answer

C



104.സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

ഇത് ആരുടെ ‌വരികൾ ആണ് ?

(A) കുമാരനാശാൻ

(B) വൈലോപ്പിള്ളി

(C) ജി. ശങ്കരക്കുറുപ്പ്

(D) വയലാർ

› Answer

D




105. ചുവടെ നിമ്മിയവയിൽ ഏറ്റവും ശരിയായ വാക്യം കണ്ടെത്തുക

(A) ഈ കാവ്യം ചമൽകാര പൂർണ്ണവും ആശയ ഗാംഭീര്യവും ആലോചനാ മൃതവുമാണ്.

(B) അങ്ങനെ പറഞ്ഞാൽ അർത്ഥത്തിൽ പിഴയില്ല. ആളുകൾക്ക് കാര്യം മനസ്സിലാവും.

(C) കാവ്യങ്ങൾ മാത്രമല്ല, നാടകങ്ങളും രചിക്കുന്നതിൽ അദ്ദേഹം സമർഥ നായിരുന്നു.

(D) കഷായം ആഹാരത്തിനു മുമ്പ് ആഹാരത്തിനു ശേഷം നെയ്യും പതിവായി കഴിക്കണം.

› Answer

A




106. 2022 ലെ വയലാർ അവാർഡ് ലഭിച്ച എഴുത്തുകാരൻ ആര് ?

(A) ബെന്യാമിൻ

(B) എസ്. ഹരീഷ്

(C) സേതു

(D) കെ ആർ മീര 

› Answer

B




107. പഠന പ്രവർത്തനങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം, മികവുകൾ, പരിമിതികൾ തുടങ്ങിയവ അധ്യാപിക രേഖപ്പെടുത്തുന്നത് എവിടെ ?

(A) ടീച്ചിങ് മാന്വലിലെ വിലയിരുത്തൽ പേജിൽ

(B) ടീച്ചിങ് മാന്വലിലെ പ്രക്രിയാ പേജിൽ

(C) പ്രോഗ്രസ് കാർഡിൽ

(D) ടീച്ചർ വേർഷനിൽ

› Answer

A




108.ചുവടെ പറയുന്നവയിൽ ഏതെല്ലാം വിഭാഗക്കാരെയാണ് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൽ പരിഗണിക്കേണ്ടത് ?

(A) സാമൂഹ്യ സാംസ്കാരിക പിന്നോക്കാ-വസ്ഥയിലുള്ള കുട്ടികൾ

(B) ഭിന്നശേഷിക്കാരായ കുട്ടികൾ

(C) പ്രതിഭാധനരായ കുട്ടികൾ

(D) ഇവരെയെല്ലാം

› Answer

D




109. ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്ന പഴഞ്ചൊല്ലിലൂടെ വ്യക്തമാകുന്ന ആശയം എന്ത് ?

(A) കഠിനാധ്വാനത്തിന് ഉറപ്പായും ഫലം ലഭിക്കും.

(B) ദുഷ്കർമ്മത്തിന് അതനുസരിച്ചുള്ള ഫലം ലഭിക്കും.

(C) കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെടുക.

(D) ആഗ്രഹിച്ചതിന് വിപരീതമായി കാര്യം നടക്കുക.

› Answer

B




110. ദൈവം എന്ന ദുരന്ത നായകൻ ഏത് വിഭാഗത്തിൽ പെടുന്ന കൃതിയാണ് ?

(A) ചെറുകഥ

(B) നോവൽ

(C) ആത്മകഥ

(D) നാടകം

› Answer

B




111. നീരറ്റുവറ്റിവരണ്ട കൈച്ചുള്ളികൾ നീരാതെ മാറോടു ചേർത്ത് വച്ചിട്ടുണ്ട്. കൈച്ചുള്ളികൾ എന്ന വിഗ്രഹാർത്ഥം എന്ത് ? പദത്തിന്റെ

(A) കൈയാകുന്ന ചുള്ളികൾ

(B) കൈയിലെ ചുള്ളികൾ

(C) കൈയും ചുള്ളികളും

(D) കൈപോലെയുള്ള ചുള്ളികൾ

› Answer

A




112. ചുവടെ പറയുന്നവയിൽ നിരന്തര മൂല്യ നിർണ്ണയ പ്രക്രിയയുടെ സവിശേഷതകളിൽ പെടുന്നത് ഏത് ?

(A) ഒരു ഘട്ടത്തിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് പഠിതാവിനെ

(B) നിശ്ചിത സമയത്തിനുള്ളിൽ ആർജ്ജിച്ച ശേഷികൾ പ്രയോഗിക്കുന്നതിന് അവസരം

(C) നിശ്ചിത കാലയളവിൽ കുട്ടികൾ നേടിയ 203 വിലയിരുത്താൻ നേട്ടങ്ങൾ

(D) പഠനവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങൾക്കും വിലയിരുത്തുന്നതിന് അവസരം 

› Answer

C




113. ചുവടെ നൽകിയവയിൽ വളംവച്ചു കൊടുക്കുക എന്ന ശൈലി ശരിയായി പ്രയോഗിച്ചത് ഏത് വാക്യത്തിലാണ് ]

(A) യഥാസമയം വളം വച്ചു കൊടുത്താൽ കർഷകർക്ക് നല്ല വിളവു കിട്ടും

(B) കതിരിൽ വളം വച്ചു കൊടുത്ത പോലെ അയാൾ തകർന്നു പോയി

(C) കുട്ടികളുടെ ദുശ്ശീലങ്ങൾക്ക്. വളം വച്ചു കൊടുക്കുന്നത് നല്ലതല്ല

(D) നെല്ലിന് വളം വച്ചു കൊടുക്കാൻ ആളില്ലാത്തതു കൊണ്ടാണ് കൂട്ടുകൃഷി പരാജയം 

› Answer

C




114.താഴെ പറയുന്നവയിൽ ബുദ്ധിപരമായ

വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പഠന പുരോഗതിക്ക് ഏറ്റവും അനുകൂലമായ സമീപനം ഏത്?

A) കുഞ്ഞുങ്ങളെ അവരുടെ പരിമിതിയെക്കുറിച്ച് ഓർമിപ്പിക്കുക

(B)കുട്ടികൾക്കായി എപ്പോഴും പ്രത്യേകം ക്ലാസ് നൽകുക 

(C) കുട്ടികൾക്ക് നേരനുഭവം ലഭിക്കുന്ന

രീതിയിൽ അനുരൂപീകരണം

D) അവരോട് സഹതാപത്തോടെ പെരുമാറുന്നു

› Answer

C




115. ഭാഷയും ചിന്തയും പരസ്പ്‌പരം സ്വാധീനിക്കുന്നുണ്ട് എന്ന നിലപാട് മുന്നോട്ടു വെച്ചത് ആരാണ് ?

(A) ജീൻ പിയാഷെ 

(B) വൈഗോസ്കി 

(C) ബി എഫ് സ്കിന്നർ

(D) ബി വോർഫ്

› Answer

B




117. ശാരീരിക ചലനപരമായ ബുദ്ധിയുടെ വികാസത്തിനായി നൽകുന്നതിന് ഭാഷാ ക്ലാസിൽ യോജിച്ച ഏറ്റവും പ്രവർത്തനം ഏത് ?

(A) സെമിനാർ

(B) അഭിമുഖം

(C) ജേർണലുകൾ തയ്യാറാക്കൽ

(D) നാടകാവിഷ്ക്കാരം

› Answer

D




ചുവടെ പറയുന്നവയിൽ ഡിഗ്രാഫിയു-മായി (Dysgraphia) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

(i) പദങ്ങൾ എഴുതുമ്പോൾ അക്ഷരം തിരിഞ്ഞു പോകുന്നു.

(ii) ചിഹ്‌നങ്ങൾ മാറിപ്പോവുന്നു.

(A) പ്രസ്താവന ഒന്ന് മാത്രം ശരിയാണ്.

(B) പ്രസ്‌താവന രണ്ട് മാത്രം ശരിയാണ്.

(C) പ്രസ്താവന ഒന്നും രണ്ടും തെറ്റാണ്.

(D) പ്രസ്താവന ഒന്നും രണ്ടും ശരിയാണ്.

› Answer

D




119. അധ്യാപകർ പഠനാസൂത്രണത്തിനായി പ്രയോജനപ്പെടുത്തണ്ട വിലയിരുത്തൽ തലം ഏത് ?

(A) ആത്യന്തിക മൂല്യ നിർണ്ണയം

(B) പഠനത്തിനായുള്ള വിലയിരുത്തൽ

(C) പഠനത്തോടൊപ്പമുള്ള വിലയിരുത്തൽ

(D) പഠനത്തെ വിലയിരുത്തൽ

› Answer

C




120. കുട്ടിയെ അറിയുക, ആസൂത്രണത്തോടെ പിന്തുണയ്ക്കുക, കുട്ടിയെ വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പോർട്ടൽ ഏത് ?

(A) സമന്വയ

(B) സമ്പൂർണ്ണ

(C) സഹിതം

(D) സമഗ്ര

› Answer

C

Refer related KTET Category 1 question papers: Psychology (May 2023),Evs (May 2023), Mathematics (May 2023), Malayalam (May 2023) and the KTET Category 1 December 2023 full question paper .

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.