KTET Exam Preparation Tips, Important Questions & Study Guide for High Score

KTET exam എങ്ങനെ?

ഒരു Teacher എന്ന നിലക്ക് elgible ആവാനുള്ള ഒരു official test ആണ് K TET exam. അത്യാവശ്യം ചില കാര്യങ്ങൾ പഠിച്ചെടുത്തൽ തന്നെ K TET നേടിയെടുക്കാം..150 മാർക്ക് ൽ നടത്തുന്ന ഈ പരീക്ഷയിൽ 82 mark ആണ് pass ആകാൻ വേണ്ടത്. Psychology, Maths, evs, english, Malayalam എന്ന ക്രമത്തിൽ എല്ലാ വിഷയത്തിൽ നിന്നും 30 മാർക്ക് വീതം ആകെ 150 മാർക്ക് ആയിട്ടാണ് പരീക്ഷ.

Maths, evs ഒഴിവാക്കി പകരം 60 mark ന് Social science ഉം തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.

KTET പരീക്ഷ ആദ്യമായി എഴുത്തുന്നവരാണ് നമ്മളിൽ അതിക പേരും. ഒന്ന് രണ്ട് തവണ എഴുതിയിട്ടും pass ആകാത്തവരും ഉണ്ടാകാം. Ktet പരീക്ഷക്കായി അവിശ്യമായ രീതിയിൽ ഒരു ചെറിയ preparation തീർച്ചയായും വേണ്ടി വരും അല്ലെങ്കിൽ fail ആകും. അടുത്തടുത്ത വർഷങ്ങളിലെ Previous Question papers, YouTube Class എന്നിവ മനസ്സിലാക്കിയാൽ തന്നെ ktet വിജയിക്കാൻ കഴിയും.  KTET പരീക്ഷക്ക് പഠിക്കുന്നത്തോട് കൂടി മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.


Ktet exam ന് എങ്ങനെ പഠിക്കണം 

KTET പരീക്ഷയിലെ 5 വിഷയങ്ങളിൽ നിങ്ങൾക്ക് കൂടുതൽ മാർക്കും അല്ലെങ്കിൽ 30/30 മാർക്കും നേടാൻ കഴിയുന്ന വിഷയങ്ങൾ ഏതൊക്കെ എന്ന് തിരിച്ചറിഞ്ഞ് ആ വിഷയങ്ങളിൽ ഒരു വിധം ചോദിക്കാവുന്ന എല്ലാ model questions ഉം പരിജയപ്പെടണം. Psychology പ്രധാനമായും പഠിച്ച് 30 ൽ 30 mark ഉം നേടേണ്ട ഒരു വിഷയമാണ്. DEled/bEd പഠനകാലത്ത് തന്നെ ktet എഴുതുമ്പോൾ അതൊരു പ്രയാസമായി വരില്ല. 


Psychology യിൽ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട മനശാസ്ത്ര ചിന്തകർ, അവരുടെ തിയറികൾ, കണ്ടെത്തലുകൾ , പരീക്ഷണങ്ങൾ എന്നിവയും ക്ലാസ് റൂം, പഠനം, പഠനബോധനം, ആശയം, രീതികൾ എന്നിങ്ങനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒട്ടനവധി ചോദ്യങ്ങളും വരാം. Previous Questions, Repeated Questions, important questions എന്നിവ വായിച്ചിരിക്കേണ്ടതുണ്ട്. ഇത് നിങ്ങൾ പഠിച്ച കാര്യങ്ങൾ എല്ലാം മറക്കാതിരിക്കാനും പരീക്ഷയ്ക്ക് ശരിയുത്തരം എഴുതാനും നിങ്ങൾക്ക് സഹായകമാകും.


പ്രധാനപ്പെട്ട കുറച്ച് psychology ചോദ്യങ്ങൾ താഴെ നൽകുന്നു.

Psychology important questions🔍

Top psychology popular questions 🔍

Psychology best questions🔍

Set of better psychology questions 🔍

ഗണിതം ആശയം ഗ്രഹിക്കാൻ കഴിയുന്നവർക്ക് 30 ൽ ഏകദേശം മുഴുവൻ മാർക്കും നേടാൻ കഴിയും. ഓരോ വർഷത്തിലും വരുന്ന ktet പരീക്ഷയിലെ ഗണിത ചോദ്യങ്ങളുടെ model same ആകാറുണ്ട്.

പ്രധാനപ്പെട്ട ചില math model questions വായിക്കാം....

Maths model questions with tips🔍



Environment science (Evs)ആണ് അടുത്ത വിഷയം . General science ചോദ്യങ്ങളാണ് ഇതിൽ വരുന്നത്. ചില topics മായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കു ന്നത്. കൂടുതൽ ആവർത്തന ചോദ്യങ്ങൾ evs ൽ കാണാറുണ്ട്.

പ്രധാനപ്പെട്ട evs ചോദ്യങ്ങൾ വായിക്കാം.....

Top repeated Evs Questions🔍

Evs important Questions 🔍


അടുത്ത രണ്ട് വിശയങ്ങളാണ് മലയാളവും ഇംഗ്ലീഷും. ആദ്യത്തെ 5 മാർക്ക് ഒരു വിവരണം തന്നിട്ട് അതിൽ നിന്ന് ചില ചോദ്യങ്ങൾ ചോദിക്കും അതിൻ്റെ ഉത്തരം വിവരണം വയിച്ച് കണ്ടെത്തുകയാണ് വേണ്ടത്. ബാക്കിയുള്ള ചോദ്യങ്ങൾ grammer മായി ബന്ധപ്പെട്ടതാണ്. ഈ രണ്ട് വിഷയങ്ങളിലും വരുന്ന grammer model questions മനസ്സിലാക്കിയാൽ k tet exam ന് അതിൻ്റെ mark എല്ലാം score ചെയ്യാം. 

പ്രധാന grammer type ചോദ്യങ്ങൾ പരിചയപ്പെടാം.....

English best model Questions 🔍

Malayalam model Questions 2025🔍

പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത്..!

K tet പരീക്ഷയിൽ സമയം പ്രധാനമാണ്. 150 Questions answer ചെയ്യാൻ 2½ മണിക്കൂറാണ് സമയം. അതിനാൽ ഒരു question ചെയ്യാൻ ഏകദേശം 1മിനിറ്റ് സമയം എന്ന് കണക്കാക്കാം. ഒരു ചോദ്യം ചെയ്യാൻ അൽപസമയം എടുത്തിട്ടും ഉത്തരം കിട്ടുന്നില്ലെങ്കിൽ സാധ്യതയുള്ള option അടയാളപ്പെടുത്താം. പിന്നീട് നോക്കാം എന്ന് വെക്കരുത്. KTET പരീക്ഷക്ക് negetive mark ഇല്ല. അതിനാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം attend ചെയ്യാം. 

 കഴിഞ്ഞ വർഷങ്ങളിലെ ചോദ്യങ്ങൾ വായിക്കാം.....

Keynote for important Questions🔍


Psychology 2025🔍

Evs 2025🔍

Maths 2025

Malayalam 2025🔍

English 2025🔍

നിർദ്ദേശങ്ങൾ :

› പരീക്ഷാ സമയം വെറുതെ കളയുന്നത് ഒഴിവാക്കുക ( സംസാരം, etc)

› ചോദ്യങ്ങൾ കൃത്യമായി വായിക്കുക ആലോചിക്കുക 

› bubble ചെയ്യുന്നത് മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക 

› എല്ലാ ചോദ്യങ്ങളും അറ്റൻഡ് ചെയ്യുക 

› ഒരു ചോദ്യം വായിച്ച് അവസാനം നോക്കാം എന്ന് വിചാരിച്ചു നീട്ടി വെക്കാതിരിക്കുക 

› Psychology - 25 , ( Maths , Evs കൂടി 30)  ( Malayalam, English കൂടി 30) ഇത് ഒരു average മാർക്കാണ് ഇത് total 85 മാർക്ക് വരുന്നു.  ചുരുക്കിപ്പറഞ്ഞാൽ psychology കൂടുതൽ മാർക്ക് ഫോക്കസ് ചെയ്യുക. ബാക്കിയുള്ള വിഷയങ്ങളിൽ ഒന്നിൽ പിന്നോക്കം ആണെങ്കിൽ അതിൻറെ മാർക്ക് താല്പര്യമുള്ള വിഷയങ്ങളിലെ ചോദ്യങ്ങളിലൂടെ നേടിയെടുക്കുക 

ചോദ്യങ്ങൾ മുഴുവൻ അറ്റൻഡ് ചെയ്താൽ പല ചോദ്യങ്ങളും ശരിയാവാം അതിനു മാർക്ക് കിട്ടും. ഏതെങ്കിലും ഒരു ചോദ്യം ഔദ്യോഗികമായി Cancel ചെയ്യപ്പെട്ടാൽ attend ചെയ്തിട്ടുണ്ടെങ്കിൽ മാത്രം അതിൻറെ മാർക്ക് കിട്ടും. 1 , 2 മാർക്ക് കൾ പോലും വളരെ പ്രധാനമാണ്. Pass Mark ൽ നിന്ന് 1 മർക്ക് കുറഞ്ഞാൽ പോലും fail ആകാം.

അതിക പേർക്കും ktet cool ആയി കിട്ടും..  മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ നിങ്ങൾക്കും കിട്ടും. 


Exam എഴുതുമ്പോൾ ഉപയോഗിക്കാവുന്ന ഒരു idea 💡 

ഒരു ചോദ്യം വായിച്ച് ഉത്തരം കിട്ടി അത് bubble ചെയ്ത് വീണ്ടും അടുത്ത ചോദ്യം വായിച്ച് bubble ചെയ്തുവയ്ക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടായി തോന്നും. 

ഇതിനായി ഉത്തരങ്ങൾ കിട്ടുമ്പോൾ bubble ആക്കാതെ ചെറിയ അടയാളം കുറിക്കുക. ഒരു വിഷയത്തിലെ 30 ചോദ്യം ഇതുപോലെ ചെറിയ dot പോലെ അടയാളം നൽകി  ചെയ്തു കഴിഞ്ഞ് അടയാളം നൽകിയത് ഒന്നിച്ച് വൃത്തിയോടെ വേഗത്തിൽ bubble ചെയ്യാം. ഇത് നിങ്ങളുടെ സമയം ലാഭിക്കാനും risk കുറയാനും കാരണമാകാം..