KTET MOCK TEST Psychology - KTET Questions and answers - KTET ZONE

KTET MOCK TEST Psychology - KTET Questions and answers - KTET previous year question papers with Answer key

ktet psychology mock test-ktet psychology questions pdf

മുൻവർഷ കേടെറ്റ് പരീക്ഷയിലെ വളരെ പ്രധാനപ്പെട്ട മനശാസ്ത്രം ( psychology) ചോദ്യങ്ങളുടെ മോക്ക് ടെസ്റ്റാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്

മുൻവർഷ ചോദ്യങ്ങൾ വായിക്കുന്നത് നിങ്ങളുടെ പരീക്ഷയിൽ മാർക്ക് നടൻ സഹായിക്കും...

ഒരു പ്രത്യേക കേസിൻ്റെ ആഴത്തിലുള്ള പഠനത്തിനാണ് ---- ൽ ഊന്നൽ നൽകുന്നത്

A. കേസ് സ്റ്റഡി 

B. ക്രിയാഗവേഷണം (Action Research)

C. (Cumulative Record)

D. ചെക്ക് ലിസ്റ്റ്

Show Answer

A

കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങളും സവിശേഷ സംഭവങ്ങളും രേഖപ്പെടുത്തി വയ്ക്കുന്ന റിക്കാർഡ് ആണ്

A. ഉപാഖ്യാന രേഖ ( Anecdotal Record)

B.  (Cumulative Record)

C. ചെക്ക് ലിസ്റ്റ്

D. റേറ്റിങ് സ്കെയിൽ

Show Answer

A. ഉപാഖ്യാന രേഖ (Anecdotal Record)

താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രക്ഷേപണ രീതിക്ക് ഉദാഹരണം ഏത് ?

A. തീമാറ്റിക് അപ്പർസപ്ഷെൻ ടെസ്റ്റ് (TAT)

B. റോഷാക് മഷിയൊപ്പ് പരീക്ഷ ( Rorschach Ink Blot Test)

C. ചിൽഡ്രൻസ് അപ്പർസെപ്ഷൻടെസ്റ്റ് (CAT)

D. ഇവയെല്ലാം

Show Answer

D) ഇവയെല്ലാം



ക്ലാസ്സിലെ സാമൂഹ്യ ബന്ധങ്ങൾ വിലയിരുത്തിന്നതിനിടയിൽ, ഒരുകുട്ടിയെ മറ്റെല്ലാവരും അംഗീകരിക്കുന്നതായി കണ്ടു. അവനെ എന്തുപറയാം?

A. മാറ്റി നിർത്തപ്പെട്ടവൻ

B. തിരസ്കരിക്കപ്പെട്ടവൻ

C. ക്ലിക്ക്

D. സ്റ്റാർ

Show Answer

D) സ്റ്റാർ



മുഖ്യധാരാ വിദ്യാഭ്യാസ മേഖലയിൽ ചെറിയ സമായോജനങ്ങളിലൂടെയും വിഭവങ്ങൾ നൽകിയും ഉൾക്കൊള്ളിക്കുന്ന രീതിയാണ്

A. മാറ്റി നിർത്തൽ

B. ഉൾക്കൊള്ളിക്കൽ

C. പ്രാപ്യമാക്കൽ

D. ഇന്റ്റഗ്രേഷൻ

Show Answer

D) ഇൻ്റഗ്രേഷൻ



കുട്ടികൾക്ക് അവരുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും നല്ല പൗരന്മാരായി വളരാനും ഉതകുന്ന രീതിയിൽ നൽകപ്പെടുന്ന മാർഗ്ഗ നിർദ്ദേശമാണ്

A. വ്യക്തിപരമായ മാർഗ്ഗനിർദ്ദേശം

B. വിദ്യാഭ്യാസപരമായ മാർഗ്ഗനിർദ്ദേശം

C. തൊഴിൽപരമായ മാർഗ്ഗനിർദ്ദേശം

D. സംഘ മാർഗ്ഗനിർദ്ദേശം

Show Answer

A)വ്യക്തിപരമായ മാർഗ്ഗനിർദ്ദേശം



നിങ്ങളുടെ സ്കൂളിലെ ഒരു കുട്ടി ലൈംഗികപീഡനത്തിനിരായയാൽ ഒരു പ്രൈമറി സ്കൂൾ അധ്യാപകനെന്ന നിലയിൽ നിങ്ങൾ എന്തു ചെയ്യും?

A. സ്കൂളധികൃതരെയും രക്ഷിതാക്കളെയും വിവരമറിയിക്കും

B. ചൈൽഡ് ലൈൻ കേന്ദ്രങ്ങളിൽ വിവരമറിയിക്കും

C. പ്രശ്നം യഥാർത്ഥമാണോയെന്ന് ഉറപ്പുവരുത്തും

D. മേൽപ്പറഞ്ഞതെല്ലാം

Show Answer

D) മേൽ പറഞ്ഞവയെല്ലാം


താഴെ പറയുന്ന പ്രബലനരീതികളിൽ ഏതാണ് ഏറ്റവും കുറവ് പ്രതികരണ നാശത്തിനു കാരണമാകുന്നത്?

A. കൃത്യമായ ഇടവേളകളിൽ പ്രബലനം നൽകൽ

B. കൃത്യമായ എണ്ണം പ്രതികരണങ്ങൾക്ക് പ്രബലനം നൽകൽ

C. തുടർച്ചയായി പ്രബലനം നൽകൽ

D. വ്യത്യസ്ത ഇടവേളകളിലുള്ള പ്രബലനം //

Show Answer

D) വ്യത്യസ്ത ഇടവേളകളിൽ ഉള്ള പ്രബലനം



താഴെ തന്നിരിക്കുന്നതിൽ ഏത് മനശാസ ഉപാധിയാണ് J.L മൊറീനോ അവതരിപ്പിച്ചത്

A. ക്ലിനിക്കൽ രീതി

B. അഭിമുഖം

C. സർവെ രീതി

D. സാമൂഹികബന്ധ പരിശോധനകൾ (Sociometric Techniques) 

Show Answer

D) സാമൂഹികബന്ധ പരിശോധനകൾ



താഴെ പറയുന്നവയിൽ വ്യക്തിത്വം അളക്കാനുപയോഗിക്കാവുന്ന ഒരു പ്രൊജക്ടീവ് ടെസ്റ്റാണ്.

A. കേസ് പഠനം

B. എം.എം.പി.ഐ (Minnesota Multiphasic Personality Inventory)

c. T.I.T

D. ചോദ്യാവലി

Show Answer

C) T.I.T



ആത്മനിഷ്ഠരീതി ( Introspection) ആദ്യം ഉപയോഗിച്ചത്

A. വില്യം വുണ്ട്

B. എഡ്വേർഡ് റ്റിച്ച്നർ

C. മാക്സ് വെർതീമർ

D. കുർട്ട് കോഫ്ക 

Show Answer

Answer



പരീക്ഷണ മനശാസ്ത്രത്തിൻ്റെ പിതാവ്

A. വില്യം വുണ്ട്

B. വില്യം ജെയിംസ്

C. മാക്സ് വെർതീമർ,

D. കുർട്ട് കാഫ്ത

Show Answer

A വില്യം വുണ്ട്



ചോദ്യങ്ങൾ നേരത്തെ തയ്യാറാക്കി വേണ്ട മുന്നൊരുക്കത്തോടെ നടത്തുന്ന അഭിമുഖമാണ്

A. ആസൂത്രിതമായ അഭിമുഖം 

B. ആസൂത്രിതമല്ലാത്ത അഭിമുഖം

C. അർദ്ധാസൂത്രിതമായ അഭിമുഖം

D. ഇവയൊന്നും അല്ല

Show Answer

A) ആസൂത്രിതമായ അഭിമുഖം



മനോവിശ്ലേഷണ മനശ്ശാസ്ത്രം(Psycho analysis) തുടക്കം ഇട്ടത്

A. എബ്രഹാം മാസ്ലോ

B. ജീൻ പിയാഷെ

C. സ്ഗ്മണ്ട് ഫ്രോയിഡ് 

D. കുർട്ട് കാഫ്ത

Show Answer

C. സിഗമണ്ട് ഫ്രോയിഡ്



ഒരധ്യാപിക തൻ്റെ സ്കൂളിൽ സംഘമാർഗ്ഗ നിർദ്ദേശം കൊടുക്കാൻ താല്പര്യപ്പെടുന്നു. ഈ രീതി ഫലവത്താകണമെങ്കിൽ, താഴെ പറയുന്ന ഏതു സാഹചര്യമാണ് അഭികാമ്യമായിട്ടുള്ളത്?

A. സംഘാംഗങ്ങൾക്ക് വളരെയധികം പ്രശ്നങ്ങളുള്ളപ്പോൾ

B. സംഘം ഒരേ തരത്തിൽപ്പെടുന്ന അംഗങ്ങളാൽ രൂപീകൃതമാകുമ്പോൾ 

C. സംഘാംഗങ്ങൾ അധ്യാപികയുമായി സഹകരിക്കുമ്പോൾ

D. വ്യത്യസ്തതരത്തിൽപ്പെട്ട അംഗങ്ങളാൽ രൂപീകൃതമായ സംഘങ്ങളാകുമ്പോൾ

Show Answer

B) സംഘം ഒരേ തരത്തിൽ പെടുന്ന അംഗങ്ങളാൽ രൂപീകൃതമാകുമ്പോൾ




ചോദക പ്രതികരണങ്ങളുടെ ബന്ധത്തിലൂടെയുള്ള പഠനത്തിന് ഊന്നൽ നൽകുന്നത്.

A. ചേഷ്ടാവാദം 

B. ജ്ഞാതവാദം

C. ജ്ഞാനനിർമ്മിതിവാദം

D. മാനവികവാദം.

Show Answer

A) ചോഷ്ടവാദം



ഒരു കുടുംബത്തിൽ ആൺകുട്ടിക്ക് അവന്റെ നേട്ടങ്ങൾക്ക് എല്ലാ വിധത്തിലുമുള്ള പ്രോത്സാഹനം നൽകുന്നു. എന്നാൽ, പെൺകുട്ടിക്ക് ഇവ നിഷേധിക്കപ്പെടു കയും ചെയ്യുന്നു. ഇത് താഴെ പറയുന്നവയിൽ ഏതാണ്?

A. ജെൻഡർ സ്റ്റീരിയോടൈപ്പ്

B. ജെൻഡർ ബയാസ്

C. ജെൻഡർ ഡിസ്കിമിനേഷൻ 

D. ജെൻഡർ ഇക്വാലിറ്റി

Show Answer

C) ജെൻഡർ ഡിസ്ക്രിമിനേഷൻ



താഴെപ്പറയുന്നവയിൽ സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തൽ പരിഗണിക്കാത്ത നൈപുണി

A. പരീക്ഷണ നൈപുണി 

B. തീരുമാനമെടുക്കൽ

C. വ്യക്ത്യാന്തര നൈപുണി

D. ആശയവിനിമയ നൈപുണി

Show Answer

A) പരീക്ഷണ നൈപുണി



വൈഗോഡ്കി വൈജ്ഞാനിക വികാസത്തെ എങ്ങനെ നോക്കിക്കാണുന്നു.

A. ചോദന - പ്രതികരണ ബന്ധങ്ങളുടെ പഠനപ്രക്രിയയാണ് വികാസം

B. കുട്ടികൾക്ക് ലഭിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ അനുഭവങ്ങളുടെ ഫലമാണ് വൈജ്ഞാനിക വികാസം

C. വികാസം പാരമ്പര്യമായി മുൻപേ നിർണിയക്കപ്പെട്ടതാണ്

D. ശാരീരിക പക്വത ആർജിക്കുന്നതിന്റെ ഫലമാണ് വികാസം

Show Answer

B) കുട്ടികൾക്ക് ലഭിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ അനുഭവങ്ങളുടെ ഫലമാണ് വൈജ്ഞാനിക വികാസം



താഴെപ്പറയുന്നവയിൽ സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തൽ പരിഗണിക്കാത്ത നൈപുണി

A. പരീക്ഷണ നൈപുണി

B. തീരുമാനമെടുക്കൽ

C. വ്യക്ത്യാന്തര നൈപുണി

D. ആശയവിനിമയ നൈപുണി

Show Answer

A) പരീക്ഷണ നൈപുണി



താഴെപ്പറയുന്നവയിൽ ഏതാണ് നിഗമന വിചിന്തനം (Deductive reasoning) സംബന്ധിച്ച് ശരിയല്ലാത്തത്

A. ഇത് ഒരു കൂട്ടം പൂർവസംഗതികളിൽ നിന്ന് ആരംഭിക്കുകയും അവ എങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു എന്ന് നിർണയിക്കുക

B. ഇത് പൊതു പ്രസ്താവനകളിൽ നിന്ന് ആരംഭിക്കുകയും ഒരു പ്രത്യേക സാഹചര്യത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നുഎന്ന് നിർണയിക്കുക.

C. ഇത് ഏറ്റവും ഉറപ്പുള്ളതും മൂല്യവത്തായതുമായ വിചിന്തന പ്രക്രിയയാണ്. കാരണം, ഇവിടെ പൂർവസംഗതികൾ ശരിയാണെങ്കിൽ നിഗമനം ഒരിക്കലും തെറ്റാകാൻ സാധ്യതയില്ല.

D. ഇത് ചില പ്രത്യേക വസ്തുതകളിൽ നിന്ന് ആരംഭിക്കുകയും ഒരു പൊതു തത്ത്വം ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു

Show Answer

D) ഇത് ചില പ്രത്യേക വസ്തുക്കളിൽ നിന്ന് ആരംഭിക്കുകയും ഒരു പൊതു തത്വം ആവിഷ്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു



കുട്ടികളുടെ കാര്യത്തിൽ ഒന്നിലും ഇടപെടാതെയും വേണ്ടത്ര ശ്രദ്ധയും താല്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്ന രക്ഷാകർതൃത്വ രീതി ഏതു പേരിലറിയപ്പെ ടുന്നു.

A. സ്വേച്ഛാധിപത്യ രക്ഷാകർതൃത്വം

B. നിസ്സംഗ രക്ഷാകർതൃത്വം 

C. ജനാധിപത്യ രക്ഷാകർതൃത്വം

D. ഉദാര രക്ഷാകർതൃത്വം

Show Answer

B) നിസ്സംഗ രക്ഷാകർതൃത്വം



താഴെ പറയുന്നവയിൽ ജെറോം എസ് ബ്രൂണറുടെ ആശയം ഏതാണ്?

A. നിയതമായ വികാസ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനനുസരിച്ച് ജ്ഞാത ഘടന സങ്കീർണമാകുന്നു

B. വൈജ്ഞാനിക വികാസം നടക്കുന്നത് അനുരൂപീകരണം സംയോജനം എന്നീ പ്രക്രിയകൾ വഴിയാണ്

C. പരിഹരിക്കപ്പെടേണ്ട വൈജ്ഞാനിക അസന്തുലിതാവസ്ഥ പഠനത്തിലേക്ക് നയി ക്കുന്നു.

D. എങ്ങനെ പഠിക്കാം എന്നു പഠിക്കു ന്നതുതന്നെയാണ് പഠനം 

Show Answer

D) എങ്ങനെ പഠിക്കാം എന്ന് പഠിക്കുന്നത് തന്നെയാണ് പഠനം



ഒരു രൂപത്തിലോ ചിത്രത്തിലോ ഉള്ള വിട വുകൾ പൂർത്തിയാക്കാനുള്ള പ്രവണത മനുഷ്യർ പ്രകടിപ്പിക്കുന്നു. - സാമഗ്യവാ ദത്തിൽ (Gestaltism) ഈ നിയമം ഏതു പേരിലറിയപ്പെടുന്നു?

A. പരിപൂർത്തിനിയമം (Law of closure) B. തുടർച്ചാനിയമം (Law of continuity) 

C. സാമീപ്യനിയമം(Law of proximity)

D. സാമ്യതാ നിയമം(Law of similarity)

Show Answer

B) തുടർച്ചാനിയമം



ക്രമാനുബന്ധ പഠനത്തിൽ(Programmed learning) പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ആരുടെ മനശാസ് ആശയങ്ങളാണ്?

A. ഐ.പി. പാവ്ലോവ്

B. ജെ.ബി.വാക്സൻ

c. ബി.എഫ് സ്കിന്നർ 

D. ഇ.എൽ തോൺ

Show Answer

ബി.എഫ്.സ്‌കിന്നർ



ഓരോ വ്യക്തിയെയും വേർതിരിക്കുന്ന സവിശേഷമായ ഘടകങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന സവിശേഷകത്തിന് ആൽപോർട്ട് നൽകുന്ന പേര്?

A. കേന്ദ്ര സവിശേഷതകൾ

B. മുഖ്യസവിശേഷതകൾ 

C. ദ്വതീയ സവിശേഷതകൾ

D. ബാഹ്യസവിശേഷതകൾ

Show Answer

B) മുഖ്യസവിശേഷതകൾ



ഫ്രോയിഡിൻറെ അഭിപ്രായത്തിൽ ഇദ് പ്രവർത്തിക്കുന്നത്

A. സുഖതത്വം 

B. യാഥാർത്ഥ്യബോധതത്വം

C. സാൻമാർഗ തത്വം

D. അസ്വാഭാവിക തത്വം

Show Answer

Answer

A) സുഖതത്വം



വിലയിരുത്തൽതന്നെ പഠനം (ASSESSMENT AS LEARNING) ആകുന്നതിന് കൂടുതൽ സാധ്യതയുളള പ്രവർത്തനം ഏതാണ് ?

A. അധ്യാപിക പഠനോല്പന്നങ്ങൾ വായിച്ച് തെറ്റു തിരുത്തി നൽകുമ്പോൾ

B. പഠനത്തിനിടയിൽ ക്ലാസ് ടെസ്റ്റുകൾ നടത്തുമ്പോൾ

C. ഓരോ യൂണിറ്റിൻ്റെയും ഒടുവിൽ എഴുത്തുപരീക്ഷ നടത്തുമ്പോൾ

D. കുട്ടികൾ സ്വയം വിലയിരുത്തി മെച്ചപ്പെട്ട സാധ്യതകൾ കണ്ടെത്തുമ്പോൾ

Show Answer

D) കുട്ടികൾ സ്വയം വിലയിരുത്തി മെച്ചപ്പെട്ട സാധ്യതകൾ കണ്ടെത്തുമ്പോൾ




കുട്ടികളുടെ പഠനനേട്ടം ഉറപ്പാക്കാനായി അധ്യാപിക നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താം

A. പഠനത്തെ വിലയിരുത്തൽ

B. വിലയിരുത്തൽതന്നെ പഠനം

C. പഠനത്തിനായുള്ള വിലയിരുത്തൽ

D. ടേം മൂല്യനിർണയം

Show Answer

C)



താഴെ പറയുന്നവയിൽ ഫലവത്തായ അധ്യാപകൻ അല്ലാത്തത്.

A. വളരെ താല്പര്യത്തോടെ അധ്യാപനം ചെയ്യുന്ന അധ്യാപകൻ

B. നൂതന ബോധനരീതികൾ അവലംബിക്കുന്ന അധ്യാപകൻ

C. ക്ലാസ്സിനെ നിയന്ത്രിക്കാതെ അധ്യാ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അധ്യാപകൻ 

D. പാഠഭാഗം പഠിപ്പിച്ചു തീർക്കുന്നതിനേക്കാൾ അവ മനസ്സിലാക്കുന്നതിൽ ഊന്നൽ നൽകുന്ന അധ്യാപകൻ

Show Answer

C) ക്ലാസിനെ നിയന്ത്രിക്കാതെ അധ്യാപകന് പനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അധ്യാപകൻ



കുട്ടി 52 നെ 25 ആയും b യെ d ആയും സംശയിക്കുന്നു. ഈ കുട്ടി താഴെ കൊടുത്തവയിൽ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?

A കാഴ്‌ച വൈകല്യം

B ബുദ്ധിമാന്ദ്യം

C പഠന വൈകല്യം 

D മാനസിക വൈകല്യം

Show Answer

C) പഠന വൈകല്യം




വൈഗോഡ്‌സ്‌കിയുടെ ZPD എന്ന ആശയവുമായി യോജിക്കുന്ന പ്രസ്ത‌ാവന ഏത്?

Aപഠിതാവിൻ്റെ നിലവിലുള്ള പഠനാവസ്ഥ. Ed Spark

B പഠിതാവിനെ മറ്റൊരാളുടെ കൈത്താങ്ങ് മൂലം എത്തിച്ചേരാവുന്ന തലം 

C പഠിതാവിന് ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത തലം

D പഠിതാവിന് സ്വപ്രയത്നം കൊണ്ട് എത്തിച്ചേരാവുന്ന തലം

Show Answer

B) പഠിതാവിന് മറ്റൊരാളുടെ കൈത്താങ്ങ് മൂലം എത്തിച്ചേരാവുന്ന തലം




താഴെപ്പറയുന്നവയിൽ കോൾ ബർഗിന്റെ നൈതികവികാസ സിദ്ധാന്തത്തിൽ ഉൾപ്പെടാത്ത ഘട്ടം ഏത്?

A Conventional Level ( യാഥാസ്ഥിതി സദാചാര ഘട്ടം ) K

B Iconic stage( ബിംബനഘട്ടം ) 

C Pre conventional Level( പ്രാഗ് യാഥാസ്ഥിതി സദാചാരഘട്ടം )

D Post conventional Level( യാഥാസ്ഥിതി കാനന്തര സദാചാരഘട്ടം

Show Answer

B) Iconic stage ( ബിംബന ഘട്ടം)





സുരേഷ് ടീച്ചറിൽ നിന്നുള്ള ശിക്ഷയെ ഭയന്നു spark കൊണ്ട് ക്ലാസിലെ നിയമങ്ങൾ അനുസരിക്കുന്നു. കോൾ ബെർഗിൻറെ അഭിപ്രായത്തിൽ നൈതികവി കാസത്തിന്റെ ഏത് ഘട്ടത്തിലാണ് സുരേഷ് ഉള്ളത്?

A ) Conventional Level ( യാഥാസ്ഥിതി സദാചാര ഘട്ടം ) 

B )Iconic stage( ബിംബനഘട്ടം )

C) Pre conventional Level( പ്രാഗ് യാഥാസ്ഥിതി സദാചാരഘട്ടം ) 

D)Post conventional Level( യാഥാസ്ഥിതി കാനന്തര സദാചാരഘട്ടം )

Show Answer

C) Pre conventional Level പ്രാഗ് യാഥാസ്ഥിതി സദാചാരഘട്ടം



ഒരു നല്ല കുട്ടി എന്ന് പറയിപ്പിക്കുവാനുള്ള ശ്രമം കോൺവർഗ്ഗിന്റെ നൈതിക വികാസ സിദ്ധാന്തത്തിലെ ഏത് ഘട്ടത്തിൽ ആണുള്ളത്?

A Conventional Level ( യാഥാസ്ഥിതി സദാചാര ഘട്ടം 

B) Pre conventional Level( പ്രാഗ് യാഥാസ്ഥിതി സദാചാരഘട്ടം )

C) Iconic stage( ബിംബനഘട്ടം )

D) Post conventional Level( യാഥാസ്ഥിതി കാനന്തര സദാചാരഘട്ടം )

Show Answer

A) Conventional Level ( യഥാസ്ഥിതി സദാചാര ഘട്ടം



താഴെ പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

1- Pavlo- R Type connection 

2- Bruner - Iconic stage

3- Kholberg - Moral development

4- Piaget - Genetic Epistemology


A ഒന്നും രണ്ടും ശരി.

B രണ്ടും മൂന്നും നാലും ശരി.

C രണ്ടും നാലും ശരി

D എല്ലാം ശരി

Show Answer

B) രണ്ടും മൂന്നും നാലും ശരി

ktet mock test category 1ktet psychology questions
ktet psychology notes pdf
ktet psychology notes in

ktet psychology mock test
ktet psychology syllabus pdf
ktet psychology questions pdf
ktet child development and
ktet previous question papers
ktet provisional answer key
ktet pass marks for sc
ktet pyq
ktet previous question papers
ktet psychology questions
ktet psychology notes pdf
ktet physical science syllabus
ktet previous year question

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.