KTET 2022 Psychology Category 2 | Child Development & Pedagogy Previous Questions with Answers

KTET 2022 Psychology Category 2 child development & pedagogy 30 previous questions with provisional answer key. Important for KTET exam preparation.

KTET Solve 30 Questions on 2022. This are Some important questions

KTET 2022 Psychology Category 2 | Child Development & Pedagogy Previous Questions with Answers

KTET 2022 Psychology ( Category 2)

Are you preparing for KTET Category 2? Here we share 30 important Child Development and Pedagogy (Psychology) questions from the 2022 exam.

These are high-value questions with a strong chance of being repeated in upcoming KTET exams. Practicing them will boost your preparation and exam confidence.

Go through each question carefully and test yourself just like a real KTET practice test.

1.ചുവടെ കൊടുത്തിരിക്കുന്ന പഠനവക്രം ( learning curve) സൂചിപ്പിക്കുന്നത് എന്ത് ?

learning curve

(A) പഠനത്തിന്റെ പുരോഗതി തുടർച്ചയായി കൂടിക്കൊണ്ടിരിക്കുന്നു

(B) പഠന പുരോഗതി കുറഞ്ഞു കൊണ്ടിരിക്കുന്നു

(C) പഠന പുരോഗതി സ്ഥിരമാണ്

(D) പഠന പുരോഗതി ആദ്യം കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്നു.

Answer

A

2.ഒരു വ്യക്തിയുടെ സവിശേഷതകൾ എത്രമാത്രമുണ്ടെന്നും തീവ്രതയിലുണ്ടെന്നും നന്നായി ലഭിക്കുന്നത് ഏതിൽ നിന്നാണ് ?

(A) ചെക്ക് ലിസ്റ്റ്

(B) റേറ്റിങ്ങ് സ്കെയിൽ

(C) അഭിപ്രായ സർവ്വേ

(D) അഭിമുഖം

Answer

B

3. 10 വയസ്സുള്ള ഒരു കുട്ടിയുടെ മാനസിക വയസ്സ് 8 ആയിരുന്നാൽ അയാളുടെ ബുദ്ധിമാനം (IQ) എത്രയായിരിക്കും ?

(A) 80

(B) 125

(C) 100

(D) 90

Answer

A

4. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമം (RPWD) Act-2016 പ്രകാരം എത വൈകല്യങ്ങളാണ് ലിസ്റ്റിലുള്ളത് ?

(A) 7

(B) 21

(C) 20

(D) 23

Answer

B

5. നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക', 'വികാരങ്ങളെ നിയന്ത്രിക്കുക', 'ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് '. ഇവ മൂന്നും എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) വ്യക്ത്യാന്തര ബുദ്ധി

(B) ആന്തരിക വൈയക്തിക ബുദ്ധി

(C) വൈകാരിക ബുദ്ധി

(D) പ്രകൃതിപരമായ ബുദ്ധി

Answer

C

6. വ്യക്തിത്വവുമായി ബന്ധപ്പെട്ട് ആത്മബോധം, ആദർശാത്മക അഹം, യാഥാർത്ഥ്യാധിഷ്‌ഠിത അഹം എന്നീ  ആശയങ്ങൾ മുന്നോട്ട് വച്ചതാര് ?

(A) കാൾ റോജേഴ്സ്

(B) സിഗ്മ‌ണ്ട് ഫ്രോയിഡ്

(C) വില്യം വുണ്ട്

(D) എറിക്സൻ

Answer

A

7. ബഹുമുഖ ബുദ്ധി (multiple intelligence) എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ആര് ?

(A)ഹൊവാർഡ് ഗാർഡ്നർ

(B) റെയ്മണ്ട് കാറ്റൽ

(C) സ്റ്റേൺബെർഗ്

(D)  ആൽഫ്രഡ് ബിനെ

Answer

A

8.ഗസ്റ്റാൾട്ട് നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

(A) സാദൃശ്യ നിയമം

(B) സാമീപ്യ നിയമം

(C) പരിപൂർത്തി നിയമം

(D) സന്നദ്ധതാ നിയമം

Answer

D

9.വിഗോട്സ്കി മുന്നോട്ട് വച്ച ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

(A) സമീപസ്ഥ വികാസ മണ്ഡലം

(B) സാമൂഹിക സാംസ്‌കാരിക പഠന സിദ്ധാന്തം

(C) സംഘ പഠനം

(D) അതീത ചിന്ത

Answer

D

10.പ്രക്രിയ ആവർത്തിക്കുന്നതിലൂടെ ചോദകവും പ്രതികരണവും തമ്മിലുള്ള ബന്ധം ദൃഢമാകും. ഇത് ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) സന്നദ്ധതാ നിയമം

(B) ഫല നിയമം

(C) അഭ്യാസ നിയമം

(D) പരിപൂർത്തി നിയമം

Answer

C

11.ഒരു പ്രദേശത്തിന്റെ തയ്യാറാക്കുന്നതിലും ഭൂപടം സംഗീതോ പകരണങ്ങൾ ഉപയോഗിക്കുന്നതിലും മിടുക്ക് കാണിക്കുന്ന കുട്ടി ഏതെല്ലാം ബഹുമുഖബുദ്ധിയാണ് ഇവിടെ പ്രകടമാ-ക്കുന്നത് ?

(A) ഭാഷാപരമായും സംഗീതപരമായുമുള്ള ബുദ്ധി

(B) ദൃശ്യസ്ഥലപരമായതും സംഗീതപരമായുമുള്ള ബുദ്ധി

(C) ശാരീരിക ചലനപര ബുദ്ധിയും വ്യക്താന്തര ബുദ്ധിയും

(D) അസ്തിത്വപരമായതും സംഗീതപ. രമായതുമായ ബുദ്ധി

Answer

B

12. അബ്രഹാം മാസ്ളോയുടെ ആവശ്യങ്ങളുടെ ശ്രേണിയിലെ വിവിധ തലങ്ങളാണ്

1. ജൈവികാവശ്യങ്ങൾ

2. സുരക്ഷിതത്വം

3. ആദരിക്കപ്പെടുക

4. സ്നേഹിക്കപ്പെടുക

ഇവയുടെ താഴ്ന്ന തലത്തിൽ നിന്നും ഉയർന്ന തലത്തിലേക്കുള്ള ക്രമമെന്ത് ?

(A) 1, 3, 4, 2

(B) 1, 4, 3, 2

(C) 1, 2, 4, 3

(D) 1, 3, 2, 4

Answer

C

13. വായനയുമായി ബന്ധപ്പെട്ട പഠന പരിമിതി ഏത് ?

(A) ഡിസ്ലെക്സിയ

(B) ഡിസ്ഗ്രാഫിയ

(C) ഡിസ്കാൽക്കുലിയ

(D) ഓട്ടിസം

Answer

A

14.വളർച്ചയുടെ തോത് ശൈശവത്തിൽ വളരെ കൂടുതലായും കൗമാര ഘട്ടത്തിൽ വളർച്ചയിൽ ചാട്ടവും കണ്ടുവരുന്നു. ഈ വസ്തുത ഏത് വികാസ തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) വികാസം അനസ്യൂതമാണ്

(B) വികാസം ഗതിനിയമം പാലിക്കുന്നു

(C) വികാസം രേഖീയമല്ല. മറിച്ച് ചാക്രികമാണ്

(D) വികാസം പാരമ്പര്യത്തെയും പരിസരത്തെയും ആശ്രയിച്ചിരിക്കുന്നു.

Answer

C

15. പ്രവർത്തന ഘട്ടം. ബിംബന ഘട്ടം, പ്രതീകാത്മക ഘട്ടം എന്നീ ഘട്ടങ്ങളിലൂടെയാണ് ആശയ രൂപീകരണം നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടതാര് ?

(A)ജെറോം എസ്. ബ്രൂണർ

(B) വിഗോട്സ്കി

(C) പിയാഷെ

(D) സിഗ്മണ്ട് ഫ്രോയിഡ്

Answer

A

16. വിളംബിത ചാലക വികാസത്തിന് കാരണമല്ലാത്തത് എത് ?

(A) ആരോഗ്യമില്ലാത്ത ശരീരം

(B) അമിത പോഷകാഹാരം

(C) അഭിപ്രേരണാ രാഹിത്യം

(D) ഭയം

Answer

B

17.ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിക്കുന്ന ജീവിത നൈപുണികളിൽ ഉൾപ്പെടാത്തത് ഏത് ?

(A) സ്വയം അറിയുക

(B) ക്രിയാത്മക ചിന്ത

(C) ദമനം

(D) അനുതാപം

Answer

C

18. ചുവടെ നൽകിയിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?

(A) വാക്യപുരണ പരീക്ഷ

(B) സോഷ്യോഗ്രാം

(C) ചെക്ക്ലിസ്റ്റ്

(D) ചോദ്യാവലി

Answer

A

19. സ്കീമകളുടെ ആന്തരിക പുനർവിന്യാസവും കൂട്ടിച്ചേർക്കലും വഴി ശക്തവും പരസ്പര ബന്ധിതവുമായ ഒരു ജ്ഞാതഘടന രൂപം കൊള്ളുന്ന പ്രകിയയാണ്

(A) പക്വതയാർജിക്കൽ

(B) സംയോജനം

(C) സ്വാംശീകരണം

(D) സന്തുലീകരണം

Answer

B

20. ഒരു കുട്ടിയുടെ ചില പ്രത്യേകതകളാണ് ചുവടെ നൽകിയിരിക്കുന്നത്

-ആകാംക്ഷാഭരിതനുമാണ് നിരവധി ചോദ്യങ്ങളും ചോദിക്കുന്നു.

-അവന് / അവൾക്ക് സ്വന്തമായ ആശയങ്ങളുണ്ട്

-വാക്സമ്പത്ത് കൂടുതലും മുതിർന്ന ആൾക്കാരെപ്പോലെ സംഭാഷണവും

ഏത് ഗണത്തിലാണ് ഈ കുട്ടിയെ ഉൾപ്പെടുത്താനാകുന്നത് ?

(A) ഹൈപ്പർ ആക്ടീവ്

(B) പ്രതിഭാശാലി

(C) മന്ദ പഠിതാവ്

(D) സാധാരണ കുട്ടി

Answer

B

21. ചുവടെ നൽകിയിരിക്കുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത് ?

(A) റോഷ മഷിയൊപ്പ് പരീക്ഷ

(B) തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ്(TAT)

(C) പദസഹചരത്വ പരീക്ഷ

(D) സഞ്ചിത രേഖ

Answer

D

22. 'വ്യക്തിത്വത്തിന്റെ ചലനാത്മകത, വ്യക്തിത്വ ഘടന. മനോലൈംഗിക വികാസ സങ്കൽപങ്ങൾ" എന്നിവ ഏത് മനശാസ്ത്ര സമീപനത്തിലുള്ളതാണ് ?

(A) സവിശേഷക സമീപനം

(B) മനോവിശ്ലേഷണ സമീപനം

(C)ഗസ്റ്റാൾട്ട് സമീപനം

(D) മാനവികതാ സമീപനം

Answer

B

23. ചക്രത്തിൽ ഓടുന്ന കളിപ്പാട്ട് വണ്ടികൾ തള്ളി ഓടിച്ച് ശീലമുള്ള കുട്ടി ചകമുള്ള മറ്റ് തരം കളിപ്പാട്ടങ്ങളും അതേ രീതിയിൽ ചലിപ്പിക്കുന്നു . അതായത്, നിലവിലുള്ള അറിവുകൾ ഉപയോഗിച്ച് പുതിയ സാഹചര്യത്തെ മനസിലാക്കാൻ ശ്രമിക്കുന്നു . ഈ പ്രക്രിയയെ എന്ന് വിളിക്കുന്നു.

(A) സ്വാംശീകരണം

(B) സന്തുലീകരണം

(C) സംയോജനം

(D) അനുതാപം

Answer

A

24. അംഗീകാരം. അധികാരം, എന്നിവയ്ക്കായുള്ള ആവശ്യകത മനുഷ്യന്റെ അഭിപ്രരണയുമായി ബന്ധപ്പെടുത്തിയ മനഃശാസ്ത്രജ്ഞന്റെ പേര് ?

(A)ബ്രൂണർ

(B)മക് ക്ലെലാന്റ്

(C) വിഗോട്സ്കി

(D) ഓസുബൽ

Answer

B

25. യൂണിറ്റ് ടെസ്റ്റിൽ നല്ല സ്കോർ നേടുന്ന കുട്ടിയെ നോട്ടുബുക്കിൽ പാഠഭാഗം പകർത്തിയെഴുതിക്കൊണ്ടു വരാനുള്ള അസൈൻമെന്റിൽ നിന്നും നിന്നും ടീച്ചർ ഒഴിവാക്കുന്നു. ഇത് ഏതിന് ഉദാഹ രണമാണ് ?

(A) ധന പ്രബലനം

(B) പ്രോത്സാഹനം

(C) ശിക്ഷ

(D) ബഹുമതി

Answer

A

26. ചുവടെ നൽകിയിരിക്കുന്നവയിൽ ശൈശവത്തിന്റെ സവിശേഷതയല്ലാത്തത് ഏത് ?

(A) കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണുമ്പോൾ ചിരിക്കുന്നു

(B) സ്വന്തം പേരിനോട് പ്രതികരിക്കുന്നു

(C) ഇഷ്ടവും പ്രകടിപ്പിക്കുന്നു അനിഷ്ടവും

(D) നീണ്ട കഥകൾ പറയുന്നു

Answer

D

27. ചുവടെ നൽകിയിരിക്കുന്നവയിൽ കേൾവിക്കുറവുള്ള കുട്ടിയുടെ സവിശേഷതകൾ എന്തെല്ലാമാണ് ?

(i) അശ്രദ്ധമായി ഇരിക്കുന്നു. .

(ii) മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നില്ല

(iii) സംസാരിക്കുന്ന ആൾക്കാരുടെ ചുണ്ടിന്റെ ചലനം നിരീക്ഷിക്കുന്നു.

(A) (i) ഉം (ii) ഉം മാത്രം

(B) (i) ഉം (iii) ഉം മാത്രം

(C) (i), (ii), (iii)

(D) (iii) മാത്രം

Answer

C

28.ക്രമവിരുദ്ധമായോ കുറഞ്ഞ അളവിലോ ഹീമോഗ്ലോബിൻ ഉണ്ടാവുന്നതുമൂലമുണ്ടാകുന്ന രോഗമാണ്

(A) ഹിമോഫീലിയ

(B) അരിവാൾ രോഗം

(C) പാർക്കിൻസൺസ് രോഗം

(D) തലാസീമിയ

Answer

D

29. ഭാഷ ഒരു വാചിക ചേഷ്‌ടയാണ് (verbal behaviour). മറ്റേതൊരു ചേഷ്‌ടയെയും പോലെ പ്രവർത്തനാനുബന്ധനം (operant conditioning) വഴി ഇത് സ്വായത്തമാക്കാം. ഈ ആശയത്തിന്റെ ഉപജ്ഞാതാവ് ആര് ?

(A) ആൽബർട്ട് ബന്ദുര

(B)ബി എഫ് സ്കിന്നർ

(C) ബ്രൂണർ

(D) വിഗോട്സ്കി

Answer

B

30. വൈജ്ഞാനിക വികാസത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഒരു ഘട്ടത്തിന്റെ സവിശേഷതകളാണ് നൽകിയിരിക്കുന്നത് : ചുവടെ

പരികൽപനകൾ രൂപീകരിക്കു ന്നതിനും അവ അപ്രഗഥിക്കുന്നതിനും കഴിയുന്നു

അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നു.

ഏതാണ് ഈ വൈജ്ഞാനിക വികാസ ഘട്ടം ?

(A) ഇന്ദ്രിയ ചാലക ഘട്ടം

(B) പ്രാഗ്- മനോവ്യാപാര ഘട്ടം

(C) മൂർത്ത മനോവ്യാപാര ഘട്ടം

(D) ഔപചാരിക മനോവ്യാപാര ഘട്ടം

Answer

D

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.