Classroom Management & Effective Teaching Tips | Constructive Learning Ideas for Students

Discover classroom management strategies, child learning tips, creative teaching methods, study interest ideas & effective learning techniques.

Classroom Management and Effective Teaching Ideas

ഒരു അദ്ധ്യാപകൻ കുട്ടികളെ പഠിപ്പിക്കുമ്പോൾ കൃത്യമായി manage ചെയ്തു കൊണ്ട് നിലനിർത്താനും effective ആയി പാഠഭാഗങ്ങൾ മനസിലാക്കാനും class room ൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇതിൽ പറയുന്നത്.

Classroom Management & Effective Teaching Tips | Constructive Learning Ideas for Students

ഒരു അധ്യാപകൻ ക്ലാസിൽ പഠിപ്പിക്കാൻ തയ്യാറാകുമ്പോൾ ക്ലാസിൽ ഇരിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും താൻ പഠിപ്പിക്കുന്ന ആശയങ്ങൾ വ്യക്തമായും കൃത്യമായും മനസ്സിലാക്കാൻ കഴിയണം എന്ന ഉദ്ദേശമുണ്ടാകും. ഇത് അടിസ്ഥാനമാക്കിയാണ് ഒരു അധ്യാപകൻ്റെ അധ്യാപന മികവ് തിരിച്ചറിയുന്നത്. ഇതിൻറെ പ്രധാന ഘടകം അധ്യാപനം നൽകുന്ന ടീച്ചറുടെ പ്രകടനം, പ്രവർത്തനം, ജ്ഞാനം , ആസൂത്രണം, ബോധനരീതി എന്നിവയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. നാം ഓരോരുത്തരും അധ്യാപനം മികച്ചതാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും പല കാരണങ്ങൾ കൊണ്ടും എല്ലാവരെയും ഉൾപ്പെടുത്തി സമഗ്രമായി ഫലപ്രദമായ രീതിയിൽ പഠനം നടത്താൻ സാധിച്ചു എന്ന് വരാത്ത അവസ്ഥ ഉണ്ടാകാം. ഇതിനായി ചില പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് 

അധ്യാപകന്റെ ശബ്ദം(Sound of Teacher)

ഒരു ക്ലാസ് റൂമിൽ അധ്യാപകന്റെ ശബ്ദം എല്ലായിടത്തും എത്തിയിരിക്കണം. ഓരോ കുട്ടിയും അധ്യാപകൻ പറയുന്നത് ശ്രദ്ധിക്കണമെങ്കിൽ ശബ്ദം എല്ലാവരുടെ കാതിലും എത്തേണ്ടതുണ്ട്. പല ക്ലാസ് മുറികളും മറ്റുള്ള അടുത്ത ക്ലാസ്റൂമുകളുമായി തുറന്ന രീതിയിലാണ്. അവിടെ അധ്യാപകന് കൂടുതൽ ശബ്ദം വേണ്ടിവരും അത്തരം ഘട്ടങ്ങളിൽ മൈക്ക് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്കിലും ശബ്ദം നിലനിർത്തണം.

Teaching style (tune):

അധ്യാപനം ഓരോ വലുപ്പ ക്രമത്തിലുള്ള കുട്ടികളിൽ മാറ്റമുണ്ട്. LP,UP,HS എന്നിങ്ങനെ ഓരോ Level ൽ നിൽക്കുന്ന കുട്ടികളുടെയും ചിന്താവികാസവും പ്രവർത്തനങ്ങളും താല്പര്യങ്ങളും വ്യത്യസ്ത രീതിയിലാണ്. ചെറിയ കുട്ടികളോട് സംസാരിക്കുന്ന Tone വ്യത്യസ്തമാണ്. വലിയ മുതിർന്ന കുട്ടികളുടെ സംസാരിക്കുന്ന Tone വ്യത്യസ്തമാണ്

Teaching speed

ഒരു ക്ലാസിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ചിന്തകൾക്ക് കഴിവ് വേഗത വ്യത്യസ്തമാണ് . അതിനാൽ ചെറിയ ക്ലാസുകളിൽ ആശയങ്ങൾ പതിയെ പതിയെ നൽകുകയാണ് മുന്നോട്ടുപോകേണ്ടത്. എന്നാൽ മുതിർന്ന ക്ലാസുകളിൽ വേഗത്തിൽ പറഞ്ഞു കൊടുക്കാൻ സാധിക്കും

അച്ചടക്കം(Discipline)

ഒരു അധ്യാപകൻ എല്ലാവിധ teaching strategies ആസൂത്രണം ചെയ്തു വന്നാലും വളരെ കൃത്യമായി നടന്നു പോകണമെങ്കിൽ അച്ചടക്കമുള്ള പഠിക്കാനിരിക്കുകയാണ് എന്നും ബോധ്യമുള്ള കുട്ടികൾ ആയിരിക്കണം മുന്നിലിരിക്കേണ്ടത്. ചെറിയ രീതിയിൽ കുട്ടികളിലേക്ക് ഈ ബോധം എത്തിക്കാൻ ശ്രമിക്കണം.

The beginning of teaching (തുടക്കം)

കുട്ടികളുടെ പഠനത്തിന് അടിസ്ഥാനം അവരുടെ ചിന്തയാണ്. ഒരു ദിവസം ക്ലാസ് തുടങ്ങുന്നത് അതുമായി ബന്ധപ്പെട്ട നല്ല തുടക്കം കൊണ്ടായിരിക്കണം. നല്ല രീതിയിലുള്ള തുടക്കം കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റാനും അധ്യാപകനിലേക്ക് കേന്ദ്രീകരിക്കാനും കഴിയും. മറിച്ച് " എല്ലാവരും ബുക്ക് എടുക്കൂ എന്താണ് ഹെഡ്ഡിംഗ് അത് വായിക്കൂ" എന്ന ശൈലിയിൽ നേരിട്ട് ബുക്കിലേക്ക് വേഗത്തിൽ കടന്നു ചെല്ലുന്ന രീതിയിൽ ആയാൽ പല കുട്ടികളും ക്ലാസ്സുകളും അടിസ്ഥാനമാക്കിയുള്ള ചിന്തയിലേക്ക് എത്തില്ല.

Management skill

ക്ലാസിലെ കുട്ടികളെ മൊത്തത്തിൽ മാനേജ് ചെയ്യാനുള്ള ഒരു കഴിവ് അധ്യാപകന് വേണം പഠിതാവ് വരുന്നത് പഠിപ്പിക്കാനാണ്, കുട്ടികൾക്ക് താൻ ഇരിക്കുന്നത് പഠിക്കാനാണ് എന്ന് സ്വമേധയാ ചിന്ത വരുന്നതോടുകൂടി ക്ലാസിലിരിക്കണമെന്ന് ബോധ്യം കുട്ടിയിൽ ഉണ്ടാകും. എങ്കിലും അധ്യാപകന്റെ കഴിവും ഉന്മേഷവും ഊർജ്ജസ്വലതയും ഇതിനെ ബാധിക്കും.

Teaching method

എല്ലാ ഘടകങ്ങളും നേടിക്കഴിഞ്ഞാലും കുട്ടികൾ പഠനത്തിൽ മുന്നേറും. എന്നാലും ഒരു ക്ലാസ് മുഴുവനായും പഠന ആശയങ്ങളുടെ ചിന്തയിലൂടെ കടന്നു പോകണമെങ്കിൽ ഓരോ വിഷയങ്ങളും പഠിപ്പിക്കാനുള്ള ശാസ്ത്രീയ രീതികൾ കൂടി ഉപയോഗപ്പെടുത്തണം. ഉദാ: സയൻസ് പരിസര പഠനം പഠിപ്പിക്കാനായി ,5E level നിർദ്ദേശിക്കുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ അധ്യാപനം ക്രമീകരിച്ചാൽ കൂടുതൽ മെച്ചം നേടാനാവും. ഭാഷാ വിഷയങ്ങൾക്ക് അതിൻറെ തായ സ്റ്റെപ്പ്സ് ഉണ്ട്. അത് ഫോളോ ചെയ്യുന്നത് കുട്ടികളുടെ പഠനം മെച്ചപ്പെട്ടതാകുന്നു. ഇത്തരം ഭാഷാ വിഷയങ്ങളിൽ ആംഗ്യം കാണിക്കുന്നതും ഭാവം കാണിക്കുന്നതും ഭാഷാ സംസാരത്തിനും കൂടുതൽ പ്രാധാന്യം വരുന്നുണ്ട്.

നിലവിൽ കുട്ടികളുടെ പഠനം മികച്ചതാവണമെങ്കിൽ ശിശു കേന്ദ്രീകൃത രീതി മുന്നോട്ടു കൊണ്ടുപോകണം എന്നാണ് നിർദ്ദേശിക്കുന്നത്. കുട്ടികൾ എന്തു ചിന്തിക്കുന്നു എങ്ങനെ ആലോചിക്കുന്നു എന്ന് ടീച്ചർ മനസ്സിലാക്കേണ്ടതുണ്ട്. ഒരു പാഠഭാഗം ടീച്ചർ വായിച്ച് എന്നതിൽ പാഠഭാഗം ടീച്ചർക്ക് മനസ്സിലായി എന്നതിൽ അർത്ഥമില്ല. കുട്ടിക്ക് എന്തെല്ലാം തിരിച്ചറിവുണ്ടായി എന്തെല്ലാം മനസ്സിലായിട്ടുണ്ട് കുട്ടി എന്തെല്ലാം ചിന്തിച്ചിട്ടുണ്ട് എന്ന് അറിയണം. ചിന്തയുടെ ഗണിതവൽക്കരണമാണ് കണക്ക് പഠിപ്പിക്കുമ്പോൾ വേണ്ടത്. ചുരുക്കത്തിൽ കുട്ടിയുടെ ചിന്തയ്ക്ക് കൂടുതൽ പ്രാചനം നൽകണം കുട്ടികളെ പാഠഭാഗവുമായി ചിന്തിപ്പിക്കുക എന്നതാണ് പ്രധാനം.

പഠനോപകരണങ്ങളുടെ ഉപയോഗം (Use of TLM)

നിലവിൽ ഓരോ പാഠഭാഗം പഠിക്കുന്നതിലും ഓരോ ആശയം ഗ്രഹിക്കാൻ ഉണ്ടാകും അല്ലെങ്കിൽ ഒരു പാഠഭാഗം മുഴുവനും ഒരൊറ്റ പ്രധാന ആശയം കേന്ദ്രീകരിച്ച് ആയിരിക്കും ഇത്തരം ഘട്ടങ്ങളിൽ ആശയം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക എന്നതിലുപരി കുട്ടികൾക്ക് സ്വയം യുക്തിയും ചിന്തയും ഉപയോഗിച്ച് കണ്ടു മനസ്സിലാക്കി തിരിച്ചറിവ് ലഭിക്കുന്ന രൂപത്തിൽ ആശയത്തെ ഗ്രഹിക്കാൻ ഉതകുന്ന രൂപത്തിൽ തയ്യാറാക്കുന്ന ഉപകരണങ്ങൾ ( വസ്തുക്കൾ) ആണ് TLM കൊണ്ട് ഉദ്ദേശിക്കുന്നത്. ആശയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുന്ന ഒരു പ്രധാന ഘടകമാണ് ഇത്. എത്രത്തോളം നിർമ്മിച്ച് തയ്യാറാക്കുന്നുണ്ട് അത്രത്തോളം ഗുണം ചെയ്യും. പക്ഷേ ഇത്തരം TLM കുട്ടികൾക്ക് തിരിച്ചറിയാനും വ്യക്തമാക്കാനും കഴിയാത്തത് ആവരുത്. ലളിതമായതും ആശയം കൃത്യമായി അടങ്ങുന്നതും ആകണം. ഇവിടെയെല്ലാം കുട്ടിയുടെ സ്വയം ചിന്തയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു. TLM ൻ്റെ ഉപയോഗിക്കുന്നത് കുട്ടികളുടെ മുഴുവൻ ശ്രദ്ധ കൃത്യമായി കേന്ദ്രീകരിക്കാൻ ഏറ്റവും ഗുണകരമാണ്. Concept clarity നൽകൽ TLM സഹായിക്കുന്നു എന്നതിനാൽ ഇത് ക്ലാസ്സ്റൂമിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കണക്കാക്കുന്നുണ്ട്.

Body language:

ഒരു ക്ലാസ്സ്റൂമിൽ അധ്യാപകൻ്റെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. അധ്യാപകന്റെ ചലനം പോലും ക്ലാസ് റൂമിന്റെ സ്ഥിതിഗതിയെ സ്വാധീനിക്കുന്നുണ്ട്. പറയുന്ന കാര്യങ്ങൾക്ക് അനുസരിച്ച് കൈകൾ കൊണ്ട് ആംഗ്യം കാണിക്കുക, facial expressions, നടത്തം എന്നിവയെല്ലാം പ്രധാനമാണ്. അധ്യാപകൻ എല്ലാവരിലും എത്തിപ്പെടാം എന്ന രീതിയിൽ ഒരു ക്ലാസിൽ വേണ്ടതുണ്ട്. പാഠഭാഗത്തിനനുസൃതമായി ആംഗ്യങ്ങൾ കാണിക്കേണ്ടി വരും. ചിരി, ദേഷ്യം എന്നിവയിലും അതിൻ്റേതായ body language വേണ്ടതുണ്ട്. ഒരു അധ്യാപകൻ്റെ overall look neat അവേണ്ടതുണ്ട്. ഇതിന് അധ്യാപകന് യോജിച്ച വസ്ത്രം ധരിക്കുകയും വൃത്തിയായി നടക്കുകയും വേണം. ഒരു Good Personality കാണിക്കുന്ന ആളാകണം എന്നതാണ് ഉദ്ദേശിക്കുന്നത്. കുട്ടികൾ അധ്യാപകനെ അനുകരിക്കും അതിനാൽ അധ്യാപകൻ എത്രത്തോളം മികച്ചതാണോ അതുപോലെ കുട്ടികളും അത് പ്രകടമാക്കാം. അതിനാൽ സ്വഭാവവും പെരുമാറ്റവും ഇടപെടലും നന്നായിരിക്കുക എന്നതും പ്രധാനമാണ്

അധ്യാപകന്റെ അറിവ് (Knowledge)

പഠനം മികച്ചതാവാനും ആശയം കുട്ടികൾക്ക് കൃത്യമായി ഗ്രഹിക്കാനും പഠിപ്പിക്കുന്ന അധ്യാപകന് മികച്ച അറിവ് വേണ്ടതുണ്ട് അധ്യാപകനിൽ എത്രത്തോളം അറിവുണ്ടോ അതിനനുസരിച്ചാണ് അത് പകർന്നു നൽകാൻ കഴിയുക. ക്ലാസിലിരുന്ന് മുഴുവൻ കുട്ടികൾക്കും അറിവിൻറെ കവാടവും തുറന്ന് അത് പ്രസരിപ്പിക്കാൻ കഴിയണമെങ്കിൽ അധ്യാപകൻ പഠിപ്പിക്കുന്ന ആശയത്തിൽ കൂടുതൽ അറിവ് വേണം, തിരിച്ചും മറിച്ചും പറയാനും സംശയങ്ങൾ തിരുത്താനും കഴിയണം പഠിപ്പിക്കാനുള്ള പാഠഭാഗം അറിയുക എന്നതിലുപരി അത് transact ചെയ്യാനുള്ള രീതികളും തന്ത്രങ്ങളും കൂടി അറിയണം. എങ്ങനെ ബോധനക്രിയ നടത്തും എന്നത് തലേന്ന് തന്നെ തയ്യാറാക്കിയോ മറ്റോ ബോധനരീതിയും അറിഞ്ഞിരിക്കണം.

Teacher's strength and self confidence

അധ്യാപകൻ പഠിപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പും നേടിക്കഴിഞ്ഞാലും അധ്യാപകനെ കൃത്യമായി തൻറെ റോൾ നിയന്ത്രിച്ചു കൊണ്ട് പോകണമെങ്കിൽ ഉന്മേഷവും ഊർജ്ജവും ആവശ്യമാണ് അധ്യാപകന്റെ ആരോഗ്യപരമായ ശേഷിയും ഉന്മേഷവും കുട്ടികളുടെ പഠനത്തെ സ്വാധീനിച്ചേക്കാം വളരെ perfect ആയി ഉഷാറായി അധ്യാപനം നടത്തുമ്പോൾ കുട്ടികളിലും അത് കാണാനാകും ശ്രദ്ധയും പഠനവും ക്ലാസ് സമയം മുഴുവൻ നിയന്ത്രിക്കാനും ഇത് സഹായകമാകും. അതായത് നല്ല ഭക്ഷണം കഴിക്കുക മാനസികവും ശാരീരികവുമായി ആരോഗ്യവാനാവുക എന്നത് അധ്യാപകന് വേണം. ക്ഷീണവും അസുഖവുമായി നടത്തിക്കൊണ്ടു പോവുകയാണെങ്കിൽ ഇത് ക്ലാസ് റൂം മുഴുവൻ മന്ദഗതിയിലാക്കും.

Conclution

അധ്യാപനം മികച്ചത് ആക്കുവാനും effective ആയ ബോധനം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത് ഇതിലെ മുഴുവൻ കാര്യങ്ങളും ഉണ്ടായാൽ അധ്യാപനം ഏറ്റവും മികച്ചതാക്കാൻ കഴിയും. നല്ല കഴിവും അറിവും മികവുമുള്ള കുട്ടികളെ വാർത്തെടുക്കുക എന്നതാണ് ഓരോ അധ്യാപകന്റെയും ലക്ഷ്യം ഇതിനായി അധ്യാപകരായ നാം ഓരോ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട് കൂടുതൽ മികച്ചതാക്കാൻ ഈ ആർട്ടിക്കിൾ നിങ്ങളെ സഹായിക്കും.

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.