KTET Psychology Short Notes in Malayalam – Important Topics for Exam Preparation

KTET Psychology short notes in Malayalam covering important concepts and topics based on previous question papers for effective exam preparation.

KTET Psychology Short Notes in Malayalam – Important Study Topics

The first 30 questions in the KTET exam are based on Psychology. One-third of the marks required to pass the exam can be obtained from this section. Scoring full marks in this part is of utmost importance for qualifying for the KTET exam.

This blog covers key topics related to psychology. The KTET study materials are presented in Malayalam and are designed to be concise and easy to grasp quickly. The content includes a wide range of subjects, such as learning theories, theories of intelligence, approaches to learning, social relationship analysis, evaluation, various psychologists, factors influencing learning, learning disabilities, assessment methods, personality tests, developmental factors, and the process of growth and development.

KTET Psychology Short Notes in Malayalam – Important Topics for Exam Preparation

These notes cover topics derived from an analysis of the most recent question papers. Reviewing them allows you to grasp all key study areas related to Psychology at a glance. The content is presented concisely and in simple language, following a clear, structured pattern. This will be highly beneficial for retaining these topics as a coherent conceptual framework.

ചാൾസ് സ്പിയർമാൻ

ബുദ്ധിക്ക് പ്രധാനമായും രണ്ട് ഘടകങ്ങൾ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ജി ഘടകവും, എസ് ഘടകവും.

ജി ഘടകം (g-factor)
ഇത് മനുഷ്യൻറെ ജന്മനായുള്ള ഒരു പൊതുവായ ബുദ്ധിയാണ്. നല്ല ചിന്താശേഷി, പ്രത്യേക കഴിവ് , പ്രത്യേക ശീലങ്ങൾ ഇവയെല്ലാം ജന്മനായുള്ള ഒരു പൊതു ഘടകവുമായി ബന്ധപ്പെട്ടതാണ്. 
എസ് ഘടകം (s-factor)
ഇതൊരു പ്രത്യേക മേഖലയിലെ മാത്രം കഴിവാണ്. പരിശീലനങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും മറ്റും ആർജിക്കുന്ന ഇത് ബുദ്ധിയുടെ എസ് ഫാക്ടറുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ സിദ്ധാന്തത്തിന് ദ്വിഘടക സിദ്ധാന്തം ( Two factor theory) എന്നും വിളിക്കുന്നു.

ജെ പി ഗിൽഫോഡ്

ബുദ്ധിയെക്കുറിച്ച് അതിൻറെ ഘടനയെ ത്രിമാന മാതൃക രൂപത്തിൽ അവതരിപ്പിച്ച മനഃശാസ്ത്രജ്ഞനാണ് J P ഗിൽഫോഡ്. സ്ട്രക്ചർ ഓഫ് ഇൻഡലക്റ്റ് മോഡൽ (Structure of Intellect model) എന്നാണ് ഇത് അറിയപ്പെടുന്നത്. 3D രൂപത്തിൽ മൂന്ന് മുഖങ്ങൾ (faces) ആയി അദ്ദേഹം നിർവചിക്കുന്നു. ത്രിമുഖ സിദ്ധാന്തം എന്നും ഇത് അറിയപ്പെടുന്നുണ്ട്. Divergent thinking എന്ന ആശയം ആദ്യമായി ഉപയോഗിച്ചത് ഗിൽഫോഡ് ആണ്. കുട്ടികളിലെ സർഗാത്മക നടക്കാനുള്ള വിവിധ ടെസ്റ്റുകൾ തുടങ്ങിവച്ചതും അദ്ദേഹമാണ്.

ബഹുമുഖ ബുദ്ധി

പല ബുദ്ധി സിദ്ധാന്തങ്ങളും വന്നതിന് ശേഷം ഹാർവാർഡ് ഗാർഡ്നർ ബുദ്ധിക്ക് പല മുഖങ്ങൾ ഉണ്ട് എന്ന് വാദിച്ചു. ബുദ്ധിയുടെ വ്യത്യസ്ത മുഖങ്ങൾ താഴെ നൽകുന്നു.

1. ഭാഷാ പരമായ ബുദ്ധി (Verbal /Linguistic Intelligence)

2. യുക്തി ചിന്താപരവും ഗണിതപരവുമായ ബുദ്ധി (Logical and Mathematical Int

3. ദൃശ്യസ്ഥലപര ബുദ്ധി (Visual and Spatial Intelligence)

4. ശാരീരിക ചലന പര ബുദ്ധി (Bodily Kinesthetic Intelligence)

5. സംഗീതപരമായ ബുദ്ധി (Musical Intelligence)

6. വ്യക്ത്യാന്തരബുദ്ധി (Inter personal intelligence)

7. ആന്തരിക വൈയക്തിക ബുദ്ധി (Intra personal Intelligence)

8. പ്രകൃതിപരമായ ബുദ്ധി (Naturalistic Intelligence)

9. അസ്ത‌ിത്വപരമായ ബുദ്ധി (Existen-tial Intelligence)

ബുദ്ധി സിദ്ധാന്തങ്ങൾ( Theory of intelligence) Short Note

1. ഏകഘടക സിദ്ധാന്തം (Unitary Theory or Monarchic Theory) - ഡോ ജോൺസൺ

2. മനോഘടക സിദ്ധാന്തം (Mental faculty Theory)

3. ദ്വിഘടക സിദ്ധാന്തം (Two factor Theory) -  ചാൾസ് ‌പിയർമാൻ

4. ബഹുഘടക സിദ്ധാന്തം (Multi factor Theory) - തോൺഡൈക്ക്

5. സംഘഘടക സിദ്ധാന്തം (Group Factor Theory) - തേസ്റ്റൻ

6. ത്രിമുഖ സിദ്ധാന്തം (Three faces Theory) -  ജെ.പി. ഗിൽഫോർഡ്

അദ്ധ്യാപന സമീപനങ്ങൾ

അദ്ധ്യാപക കേന്ദ്രീകൃതം

പ്രഭാഷണ രീതിയിൽ ഇതിൽപ്പെടുന്നു. അധ്യാപകൻ വിശദീകരിക്കുകയും കുട്ടികൾ കേട്ടിരിക്കുകയും ചെയ്യുക എന്നതാണ് ഈ രീതി. പ്രകടനരീതിയും അദ്ധ്യാപക കേന്ദ്രീകൃതമാണ് പരീക്ഷണമോ മറ്റോ കാണിക്കുന്നതാണ് ഈ രീതി.

ശിശു കേന്ദ്രീകൃത രീതി

പ്രവർത്തന അധിഷ്ഠിത പഠന രീതി ഇതിൽപ്പെടുന്നു (പ്രവർത്തനങ്ങൾ നൽകുകയും അതിലൂടെ കുട്ടികൾ സ്വയം പഠനത്തിലേർപ്പെടുകയും ആശയങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്). പ്രശ്നപരിഹരണരീതിയും ഇതിൽ പെടുന്നുണ്ട്. (കുട്ടിക്ക് പ്രശ്നങ്ങൾ നൽകി അവർ അത് സ്വയം പരിഹരിച്ച് കണ്ടെത്തുന്ന രീതിയാണിത്) 

നിർമ്മിതവാദ സമീപനം

അധ്യാപകൻ മാർഗദർശനം നടത്തുകയും കുട്ടികൾ വിവിധ ജ്ഞാനനിർമ്മിതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് അറിവ് നേടുകയും ചെയ്യുന്നു. ഗ്രൂപ്പ് ചർച്ച പ്രൊജക്റ്റ് ഫീൽഡ് ട്രിപ്പ് എന്നിവ ഇതിൽ പെടുന്നവയാണ്.

ഉദ്ഗ്രഥിത പഠന സമീപനം

വ്യത്യസ്ത വിഷയങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് പഠിപ്പിക്കുന്ന രീതിയാണിത് ഒരുപാട് പുസ്തകത്തിൽ തന്നെ പലതരം വിഷയങ്ങൾ ബന്ധപ്പെടുത്തി വരുന്നു വിഷയങ്ങൾ പരസ്പരം ഒന്നിച്ച് പാഠഭാഗം മുന്നോട്ടുപോകുന്നു.

പങ്കാളിത്ത സമീപനം

കൂട്ടമായിരുന്നു പരസ്പരം സഹായിച്ചും ആശയങ്ങൾ പങ്കുവച്ചും പഠിക്കുന്ന രീതിയാണ് ഇതുകൊണ്ട് ദുഷിക്കുന്നത്.

വ്യവഹാരവാദം

മനശാസ്ത്രത്തിന്റെ ഒരു പ്രധാന സമീപനമാണ് ഇത്. മനുഷ്യൻറെ പെരുമാറ്റങ്ങൾ ക്കാണ് ഇതിൽ ചിന്തയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.

പ്രധാന ഉപജ്ഞാതാക്കൾ

ജെ ബി വാട്സൺ :
വ്യവഹാരവാദത്തിന്റെ പിതാവാണ് അദ്ദേഹം. ചോതക പ്രതികരണ ബന്ധത്തിന് ( Stimulas respons) പ്രാധാന്യം നൽകി. ലിറ്റിൽ ആൽബർട്ട് എന്ന പരീക്ഷണം അദ്ദേഹത്തിൻറെതാണ്. മനുഷ്യരിൽ ഭയം എങ്ങനെ സ്വാഹത്തം ആക്കാം എന്ന് ആശയത്തിൽ ചെറിയ കുട്ടിയിൽ ശബ്ദം കേൾപ്പിച്ച് മുയൽ മുതലായ ജീവികളെ കാണിക്കുന്നു കാണിക്കുന്നു. പിന്നീട് ശബ്ദം ഇല്ലാതെ തന്നെ കുട്ടിയിൽ പേടി വരുന്നു.
ഇ പി പാവ്ലോവ്:
പൗരാണികനുബന്ധന സിദ്ധാന്തം (Classical Conditioning) ആവിഷ്കരിച്ചു. പട്ടികൾ പരീക്ഷണം നടത്തി. വിശക്കുമ്പോൾ വരുന്ന പട്ടിയിൽ മണിവെച്ച് കേൾപ്പിച്ച് conditioning response ആയി  മണിയച്ചുകേട്ടാൽ തന്നെ ഉമിനീർ വരാൻ തുടങ്ങി.
ഇ എൽ തൊണ്ടയ്ക്ക് :
വിശപ്പുള്ള പൂച്ചയെ ഒരു puzzle കൂട്ടിലടച്ച് പുറത്ത് ഭക്ഷണം വെച്ച് പരീക്ഷണം നടത്തി. 'ശ്രമ പരാജയ സിദ്ധാന്തം' അദ്ദേഹം മുന്നോട്ടുവച്ചു. ഇതിലൂടെ മൂന്ന് പഠന നിയമങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു.
  • ഫല നിയമം: ഒരു പ്രവർത്തിയുടെ ഫലം സന്തോഷമാണെങ്കിൽ ആ പഠനം ശക്തമാകും.
  • പരിശീലന നിയമം: ഒരു കാര്യം വീണ്ടും വീണ്ടും പരിശീലിക്കുന്നത് വഴി അറിവ് ദൃഢപ്പെടും.
  • സന്നദ്ധത നിയമം : ശാരീരികമായ മാനസികമായും പഠിക്കാൻ തയ്യാറായിരിക്കുന്ന ഒരാൾക്ക് മാത്രമേ വേഗത്തിൽ പഠിച്ചെടുക്കാൻ കഴിയൂ.
ബി എഫ് സ്കിന്നർ:
പ്രവർത്തന അനുബന്ധന സിദ്ധാന്തം ( operante conditioning) എന്ന ആശയം അവതരിപ്പിച്ചു. സ്കിന്നർ ബോക്സ് എന്ന പരീക്ഷണത്തിൽ പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങൾ ഉൾപ്പെടുത്തി എലിയെ വെച്ച് നിരീക്ഷിച്ചു. ഈ പരീക്ഷണത്തിൽ പ്രവർത്തനം നടന്ന ശേഷമാണ് അനുബന്ധനം നടക്കുന്നത്. പ്രപരണ സിദ്ധാന്തം (reinforcement theory) എന്ന ആശയം കൊണ്ടുവന്നത് അദ്ദേഹമാണ്. Positive reinforcement, negative reinforcement എന്നീ ആശയങ്ങൾ ഇതിൻറെ ഭാഗമാണ്.

വൈജ്ഞാനിക പഠന സിദ്ധാന്തം (Coginitivsm)

മനുഷ്യൻറെ മനസ്സ് എങ്ങനെ ചിന്തിക്കുന്നു, ഓർത്തുവയ്ക്കുന്നു ,ആവശ്യത്തിന് വീണ്ടെടുക്കുന്നു എന്നതുമായി ബന്ധപ്പെട്ടുകൊണ്ടാണ് കുട്ടിയിൽ പഠനം നടക്കുന്നത് എന്ന് ഇവർ വാദിക്കുന്നു. മനസ്സിൻറെ കഴിവ് ചിന്ത ഓർമ്മ എന്നിവയെല്ലാമാണ് ഇതിന്റെ അടിസ്ഥാനം.

1. ജീൻ പിയാഷെ :

കുട്ടികൾ പ്രായത്തിനനുസരിച്ച് എങ്ങനെ ചിന്തിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. വിവരങ്ങൾ അടിസ്ഥാനപരമായി സൂക്ഷിക്കുന്നതിന് സ്കീമ (Schema) എന്നും പുതിയ വിവരങ്ങളെ ഇതിലേക്ക് ചേർക്കുന്നതിന് സ്വാംശീകരണം ( Assimilation) എന്നും പുതിയ വിവരങ്ങൾക്കനുസരിച്ച് അറിവിനെ മാറ്റിമറിക്കുന്നതിന് സംസ്ഥാപനം ( Accomodation) എന്നും ആയി വിവരിച്ചു.

  • സെൻസറിമോട്ടോർ ഘട്ടം (Sensory-motor: 0-2 വയസ്സ്)
  • പ്രീ-ഓപ്പറേഷണൽ ഘട്ടം (Pre-operational: 2-7 വയസ്സ്)
  • കോൺക്രീറ്റ് ഓപ്പറേഷണൽ ഘട്ടം (Concrete operational: 7-11 വയസ്സ്)
  • ഫോർമൽ ഓപ്പറേഷണൽ ഘട്ടം (Formal operational: 11 വയസ്സിന് മുകളിൽ)

2. ജെറോം എസ് ബ്രൂണർ:

കുട്ടികൾ സ്വയം കണ്ടെത്തി പഠിക്കണം എന്നാണ് അദ്ദേഹം വാദിക്കുന്നത്. അറിവ് നിർമ്മിക്കുന്നതിന് 3 ഘട്ടങ്ങളുണ്ട് എന്ന് അദ്ദേഹം പറയുന്നു.

  • ഇനാക്ടീവ് (Enactive) - പ്രവർത്തികളിലൂടെ പഠിക്കുക.
  • ഐക്കോണിക് (Iconic) - ചിത്രങ്ങളിലൂടെയും കാഴ്ചകളിലൂടെയും പഠിക്കുക.
  • സിംബോളിക് (Symbolic) - ഭാഷയിലൂടെയും ചിഹ്നങ്ങളിലൂടെയും പഠിക്കുക.

(പ്രവർത്തനഘട്ടം, ബിംബനഘട്ടം, പ്രതിരൂപാത്മകഘട്ടം എന്നും പറയുന്നു)

സ്പൈറൽ കരിക്കുലം എന്നത് ഭ്രൂണരുടെ ആശയമാണ് ഒരേ വിഷയം തന്നെ പ്രായം കൂടുന്നതിനനുസരിച്ച് ആഴത്തിൽ വീണ്ടും വീണ്ടും പഠിക്കുന്ന രീതിയാണിത്.

3.ഡേവിഡ് ഔസുബൽ (David Ausubel)

മനപ്പാഠമാക്കാതെ ആർത്തവത്തായ പഠനം പഠിക്കണം എനണ് അദ്ദേഹം പറയുന്നത്. ഒരു ആശയം പഠിപ്പിക്കുമ്പോൾ പഠിച്ച കാര്യങ്ങളുമായി ബന്ധിപ്പിക്കണം എന്ന് അദ്ദേഹം പറയുന്നു.

4.റോബർട്ട് ഗാഗ്നെ (Robert Hagne):

പഠനപ്രക്രിയ നടക്കുന്നതിനായി 9 പഠന സംഭവങ്ങൾ അദ്ദേഹം മുന്നോട്ട് വെച്ചു. പ്രശ്നപരിഹാരം നടത്തുന്നതിനുള്ള പഠന ശ്രേണി (hierarchy of learning) അവതരിപ്പിച്ചു.

ജ്ഞാനനിർമ്മിതിവാദം (Constructivism)

ഒരു കുട്ടി തൻറെ അനുഭവങ്ങളിലൂടെയും മുന്നറികളിലൂടെയും സ്വന്തമായി അറിവ് നിർമ്മിക്കുന്നു എന്നാണ് ഈ കൂട്ടരൊരായപ്പെടുന്നത്. ഏതൊരു സമയവും സജീവമായി സ്വന്തമായി അറിവ് നിർമ്മിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നാണ് പറയുന്നത്. പ്രമുഖ മനശാസ്ത്രജ്ഞനായ ജീൻ പിയാഷെ (Jean Piaget) ആണ്  ജ്ഞാനനിർമ്മിതിവാദത്തിന്റെ പിതാവ് (ഉപജ്ഞാതാവ്) ആയി അറിയപ്പെടുന്നത്.

പ്രധാന വക്താക്കൾ:

  • ജീൻ പിയാഷെ: വൈജ്ഞാനിക ജ്ഞാനനിർമ്മിതിവാദം (Cognitive Constructivism)
  • ലെവ് വൈഗോഡ്സ്കി: സാമൂഹ്യജ്ഞാന നിർമ്മിതിവാദം (Social Constructivism)
  • മറ്റ് പ്രമുഖർ: ജോൺ ഡ്യൂയി, ജെറോം ബ്രൂണർ, മരിയ മോണ്ടിസോറി. 

പഠിതാവ് സ്വന്തം ചുറ്റുപാടുകളും ആയി ഇടപഴകി വ്യക്തിപരമായി അറിവ് നിർമ്മിക്കുന്നുണ്ട് എന്നാണ് ജ്ഞാനനിർമ്മിതിവാദം അടിസ്ഥാനമാക്കി പിയാഷെ പറയുന്നത്. അറിവ് നിർമ്മിക്കുന്നത് ചില മാനസിക പ്രക്രിയകളിലൂടെയാണ് എന്നും അദ്ദേഹം വാദിക്കുന്നു.

എന്നാൽ കുട്ടിയുടെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകളിലൂടെയും കൂട്ടായ ചർച്ചകളിലൂടെയുമാണ് അറിവ് നിർമ്മിക്കുന്നത് എന്ന് സാമൂഹിക ജ്ഞാന നിർമ്മിതിവാദം അടിസ്ഥാനത്തിൽ വൈഗോസ്കി അഭിപ്രായപ്പെടുന്നു.

ശിശുകേന്ദ്രീകൃത രീതി , പ്രക്രിയാധിഷ്ഠിത പഠനം എന്നിവക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

സാമൂഹിക പഠന സിദ്ധാന്തം (Social Learning Theory)

മനുഷ്യർ ഒരു സാമൂഹിക പശ്ചാത്തലത്തിൽ മറ്റുള്ളവരെ നിരീക്ഷിക്കുന്നതിലൂടെയും അനുകരിക്കുന്നതിലൂടെയുമാണ് പുതിയ പെരുമാറ്റങ്ങളും അറിവുകളും നേടിയെടുക്കുന്നത് എന്നാണ് സാമൂഹിക പഠന സിദ്ധാന്തം (Social Learning Theory) പ്രകാരം ആൽബർട്ട് ബന്ദുറ (Albert Bandura) വ്യക്തമാക്കുന്നത്.

ഇതിനെ നിരീക്ഷണ പഠനം (Observational Learning) എന്നും വിളിക്കാറുണ്ട്.

ഈ സിദ്ധാന്തം തെളിയിക്കുന്നതിനു വേണ്ടി അദ്ദേഹം ബോബോ ഡോൾ പരീക്ഷണം (Bobo Doll Experiment) ആണ് നടത്തിയത്.

സർഗാത്മകതയുടെ ഘടകങ്ങൾ

മനുഷ്യൻറെ ചിന്താശേഷിക്കപ്പുറം ആയി ആലോചിക്കാനും വ്യത്യസ്തവും ഉപകാരപ്രദവുമായ നല്ല ആശയങ്ങൾ രൂപീകരിക്കാനും ഉള്ള ഒരു പ്രത്യേക കഴിവാണ് സർഗാത്മകത. പ്രശസ്തമായ ശാസ്ത്രജ്ഞൻ ടോറൻസ് (Torrance) ഇതിനെ നാല് ഘടകങ്ങൾ ആക്കി തിരിച്ചു.

വാചാലത (Fluency): നിരവധി ആശയങ്ങൾ അതിവേഗം രൂപീകരിക്കാനുള്ള ഒരുകഴിവാണിത്.

വഴക്കം (Flexibility): വിവിധ വീക്ഷണ മേഖലയിൽ നിന്നും ചിന്തിക്കാനുള്ള ഒരു കഴിവാണിത്.

മൗലികത ( originality) : അപൂർവവും സവിശേഷവും ആയി പുതിയ ആശയങ്ങൾ കണ്ടെത്താനുള്ള ഒരു കഴിവാണിത്.

വിശദീകരണം ( Elaboration) : ഒരു ആശയത്തിൽ കൂടുതൽ വികസിപ്പിക്കാനും അതിനു അനുയോജ്യമായി കൂട്ടിച്ചേർക്കാനും ഉള്ള കഴിവാണിത്.

മൂല്യനിർണയം

കുട്ടിയുടെ വൈജ്ഞാനിക ശേഷികൾ, ബുദ്ധിശക്തി, പെരുമാറ്റം എന്നിങ്ങനെയുള്ളവയെല്ലാം അളക്കാനും വിലയിരുത്താനുമുള്ള ഒരു ഉപാധിയാണ് മൂല്യനിർണയം. പടന്ന നിലവാരവും വളർച്ചയും അളക്കുന്നതിന് രണ്ടുതരം മൂല്യനിർണയങ്ങൾ ഉണ്ട്.

രൂപീകരണാത്മക മൂല്യനിർണയം (formative evaluation):

പഠനപ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ കുട്ടികളുടെ നിലവാരം തിരിച്ചറിയാനും വേണ്ടി തിരുത്തലുകൾ നൽകാനും ഇതിലൂടെ സാധിക്കുന്നു. ക്ലാസ് ടെസ്റ്റുകൾ ,ക്വിസ് എന്നിവ ഉദാഹരണങ്ങളാണ്.

സഞ്ചിതാത്മക മൂല്യനിർണയം (summative evolution) :

ഒരു കോഴ്സിന്റെയോ അധ്യായ വർഷത്തിന്റെയോ അവസാനത്തിലോ മറ്റോ നിശ്ചിത പഠനകാലയളവിനു ശേഷം നേട്ടങ്ങൾ വിലയിരുത്തുന്ന രീതിയാണ് ഇത്. (വാർഷിക പരീക്ഷകൾ ഇതിൽപ്പെടുന്നു)

പഠന വൈകല്യം (Learning Disability)

ഡിസ്‌ലെക്സിയ (Dyslexia):
വായനയിലുണ്ടാകുന്ന വൈകല്യമാണിത്. വായിക്കുന്നതിലും അക്ഷരങ്ങൾ തിരിച്ചറിയുന്നതിലും കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
ഡിസ്‌ഗ്രാഫിയ (Dysgraphia):
എഴുതുമ്പോൾ കുട്ടി അനുഭവപ്പെടുന്ന ബുദ്ധിമുട്ടാണ് ഇത്. അക്ഷരങ്ങൾ എഴുതാൻ കഴിയാതിരിക്കുക, തലതിരിഞ്ഞ അക്ഷരങ്ങൾ എഴുതുക, അക്ഷരങ്ങൾ മാറിപ്പോവുക ( ഉദാഹരണം : p ക്ക് പകരം q ), കയ്യക്ഷരം മോശമാവുക, വലിപ്പത്തിൽ എഴുതാൻ കഴിയാതിരിക്കുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ഡിസ്‌കാൽകുലിയ (Dyscalculia):
ഗണിത പഠനവുമായി ബന്ധപ്പെട്ട് വരുന്ന ഒരു വൈകല്യമാണിത്. സംഖ്യകൾ തിരിച്ചറിയാനും കൂട്ടാനും കുറയ്ക്കാനും കണക്കുമായി ബന്ധപ്പെട്ട ആശയങ്ങൾ മനസ്സിലാക്കാനും പ്രയാസം അനുഭവപ്പെടുന്നു.
ഡിസ്‌പ്രാക്സിയ (Dyspraxia):
ശരീരത്തിന്റെ ചലനങ്ങളെ ഏകോപിപ്പിക്കുന്നതിലെ ബുദ്ധിമുട്ടാണിത്. പേന കൃത്യമായി പിടിക്കുക, ബട്ടൺ ഇടുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടി പ്രയാസം നേരിടുന്നത് ഇതിന് ഉദാഹരണം ആണ്.
ശ്രദ്ധാവൈകല്യം (ADHD/ADD):
ഒരു കാര്യത്തിൽ കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയാണിത്. കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാനും അമിതമായി ആക്ടിവിറ്റിക്ക് താല്പര്യം കാണിക്കുന്നവരും ആകും.

സമായോജനം (Adjustment)

ഒരു വ്യക്തി തൻറെ ആവശ്യങ്ങളും ചുറ്റുപാടുള്ള ജീവിത സാഹചര്യങ്ങളും സന്തുലിതമായി പൊരുത്തപ്പെട്ട് പോകുന്ന അവസ്ഥയിൽ സാമൂഹികവും മാനസികവുമായ ഇടപെടലിലൂടെ ഇതിലുണ്ടാകുന്ന മാറ്റം വീണ്ടും സന്തുലിതം ആക്കുന്നതിന് സമയോജനം എന്ന് പറയുന്നു.

വ്യക്തികൾ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും സ്വയം രക്ഷനേടാനും സമായോജനം സാധ്യമാക്കാനും ഉപയോഗിക്കുന്ന തന്ത്രങ്ങളെ പ്രതിരോധ തന്ത്രങ്ങൾ (Defense Mechanisms) അല്ലെങ്കിൽ സമായോജന തന്ത്രങ്ങൾ എന്ന് വിളിക്കുന്നു. പ്രധാനപ്പെട്ട തന്ത്രങ്ങൾ താഴെ പറയുന്നവയാണ്:

യുക്തീകരണം (Rationalization):
പരാജയങ്ങളോ തെറ്റുകളോ നേരിടേണ്ടി വരുമ്പോൾ അതിനെ യുക്തിപൂർവ്വം ചിന്തിച്ച് ന്യായമാകും വിധത്തിൽ പറഞ്ഞു ഒഴിഞ്ഞുമാറുന്നതാണിത്. രീതിയാണിത്
വിക്ഷേപണം (Projection):
സ്വന്തം തെറ്റുകളോ കുറ്റബോധമോ നേരിടേണ്ടി വരുമ്പോൾ അത് മറ്റൊരു വ്യക്തിയുടെ മേലോ എന്തെങ്കിലും സാഹചര്യങ്ങളെയോ പ്രശ്നം കൊണ്ടാണ് എന്ന് പറയുന്നു. പ്രശ്നത്തെ മറ്റൊന്നിലേക്ക് മാറ്റുന്നു. (ഉദാഹരണത്തിന്: പരീക്ഷ തോറ്റ വിദ്യാർത്ഥി ചോദ്യപേപ്പർ കഠിനമായിരുന്നു എന്ന് പറയുന്നത്).
ദമനം (Repression):
മനസ്സിൽ ഉണ്ടാകുന്ന വേദനാത്മകമായ സംഭവങ്ങൾ ഓർമ്മകൾ എന്നിവ ബോധമനസ്സിൽ നിന്നും നിന്നും അബോധമനസ്സിലേക്ക് മനഃപൂർവമല്ലാതെ തള്ളിവിടുന്ന പ്രക്രിയ ആണിത്.
നിരോധം (Suppression):
സങ്കടകരമായ ചിന്തകളെ ബോധപൂർവ്വം മറക്കാൻ ശ്രമിക്കുന്നത്.
പ്രതിഗമനം (Regression):
പ്രതിസന്ധികളുണ്ടാകുമ്പോൾ മുതിർന്ന വ്യക്തികൾ കൊച്ചുകുട്ടികളെപ്പോലെ പെരുമാറുന്ന അവസ്ഥ. (ഉദാഹരണത്തിന്: സങ്കടം വരുമ്പോൾ പൊട്ടിക്കരയുകയോ വിരൽ കുടിക്കുകയോ ചെയ്യുക).
ഉദാത്തീകരണം (Sublimation):
സമൂഹത്തിന് സ്വീകാര്യമല്ലാത്ത ആഗ്രഹങ്ങളെ സ്വീകാര്യമായ നല്ല കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നത്. (ഉദാഹരണത്തിന്: അക്രമവാസനയുള്ള ഒരാൾ ബോക്സിംഗ് താരം ആകുന്നത്).
പകരം വെക്കൽ / വിdisplacement (Displacement):
ഒരാളോടുള്ള ദേഷ്യം അല്ലെങ്കിൽ വികാരം അതിനേക്കാൾ സുരക്ഷിതമായ മറ്റൊരു വ്യക്തിയോടോ വസ്തുവിനോടോ തീർക്കുന്നത്. (ഉദാഹരണത്തിന്: ഓഫീസിലെ ദേഷ്യം വീട്ടിൽ വന്ന് ഭാര്യയോടോ മക്കളോടോ കാണിക്കുന്നത്).
പരിഹാരം ചെയ്യൽ (Compensation):
ഒരു മേഖലയിലുണ്ടായ പരാജയം അല്ലെങ്കിൽ കുറവ് മറ്റൊരു മേഖലയിൽ മികച്ച വിജയം നേടി പരിഹരിക്കുന്ന രീതി. (ഉദാഹരണത്തിന്: പഠനത്തിൽ പിന്നോക്കമായ കുട്ടി കായികരംഗത്ത് മികവ് തെളിയിക്കുന്നത്).

സാമൂഹ്യ ബന്ധപരിശോധനകൾ (Sociometric Techniques / Sociometry)

ഒരു ക്ലാസ് റൂമിലെ അല്ലെങ്കിൽ ഒരു കൂട്ടം വിദ്യാർത്ഥികൾക്കിടയിലെ പരസ്പര ബന്ധങ്ങൾ, ആകർഷണങ്ങൾ, വികർഷണങ്ങൾ എന്നിവ അളക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഉപയോഗിക്കുന്ന രീതികളെയാണ് സാമൂഹ്യ ബന്ധപരിശോധനകൾ (Sociometric Techniques / Sociometry) എന്ന് വിളിക്കുന്നത്.

J L മൊറേനോ (Jacob Levy Moreno) എന്ന മനോശാസ്ത്രജ്ഞനാണ് ഇതിന് തുടക്കം കുറിച്ചത്.

വികാസത്തിന്റെ പ്രധാന ഘട്ടങ്ങൾ (Stages of Development)

  • ഗർഭാവസ്ഥ (Prenatal Period): ജനനത്തിന് മുൻപുള്ള ഘട്ടം.
  • ശൈശവാവസ്ഥ (Infancy): ജനനം മുതൽ 2 വയസ്സ് വരെ.
  • ബാല്യകാലം (Childhood): 2 വയസ്സ് മുതൽ 12 വയസ്സ് വരെ (ഇതിനെ ആദ്യകാല ബാല്യമെന്നും പിൽക്കാല ബാല്യമെന്നും തിരിക്കാറുണ്ട്).
  • കൗമാരപ്രായം (Adolescence): 12 വയസ്സ് മുതൽ 19 വയസ്സ് വരെ (മാറ്റങ്ങളുടെയും വെല്ലുവിളികളുടെയും കാലം).
  • യൗവനം (Adulthood): 20 വയസ്സ് മുതൽ പ്രായമേറുന്നത് വരെ.
  • വാർദ്ധക്യം (Old Age): ജീവിതത്തിന്റെ അവസാന ഘട്ടം.

വികാസത്തിൻ്റെ സവിശേഷതകൾ

1. വികാസം അനുസ്യൂതമാണ് (Development is continuous)

വികാസം ഒരു അനുസ്യൂതപ്രക്രിയയാണ്. ഗർഭധാരണം മുതൽ മരണം വരെ ഒരു വ്യക്തിയിൽ തുടർച്ചയായി പരിവർത്തനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

2. വികാസം ഗതിനിയമം പാലിക്കുന്നു (Development is Directional)

വികാസം സമയം എടുത്ത് ഒരു ദിശ അടിസ്ഥാനത്തിൽ കൃത്യമായി വളരുന്നു.
A. ശാരീരികവികാസത്തിൽ തല മുതൽ പാദം വരെ എന്ന ക്രമം (cephalo - caudal sequence) പാലിക്കപ്പെടുന്നു.
B. വികാസത്തിൽ ശരീരമധ്യത്തിൽ നിന്ന് വശങ്ങളിലേക്ക് (സാമീപ്യ ദൂരസ്ഥ ദിശാക്രമം proximo - distal direction) എന്ന ക്രമം പാലിക്കപ്പെടുന്നു.

3. വികാസം സഞ്ചിതസ്വഭാവത്തോടുകൂടിയതാണ് (Development is Cumulative)

ആദ്യമാദ്യമുണ്ടാകുന്ന വികാസങ്ങൾ ഒന്നുചേർന്നു സഞ്ചിത രൂപമാകുന്നതുകൊണ്ടാണ് തുടർന്നുള്ള വികാസം സാധ്യമാകുന്നത്.

4. വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു. (Development proceeds from Gen-eral to Specific)

ചെറിയ ഒരു കുട്ടിക്ക് ഒരു വസ്തു എടുക്കാൻ കൈകൊണ്ട് സാധിക്കുകയില്ല ശരീരം മുഴുവൻ ചലിക്കണം. അതിനാലാണ് സാമാന്യ വിശേഷത്തിലേക്ക് എന്ന് പറയുന്നത്.

5. വികാസം പാരമ്പര്യത്തെയും പരിസരത്തെയും ആശ്രയിച്ചിരിക്കുന്നു. (Development is the product of Heredity and Environment)

മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന പാരമ്പര്യമായ ഘടകങ്ങളും വികാസത്തെ സ്വാധീനിക്കുന്നുണ്ട്.

6. വികാസം പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു. (Development is the sum of Maturation and Learning)

സ്വമേധയാ ഒരു കുട്ടിയിലുണ്ടാകുന്ന വികാസമാണ് പരിപക്വനം , ഇതുകൂടാതെ പുതിയ കാര്യങ്ങൾ പരിശീലിച്ച് പഠിക്കുന്നതിലൂടെയും വികാസം ഉണ്ടാകുന്നു.

7. വികാസക്രമം രേഖീയമല്ല മറിച്ച് ചാക്രികമാണ്. (Development is not Linear but Spiral)

ശൈശവത്തിൽ വളർച്ചയുടെ തോത് കൂടുതലാണ്. ഒരു വയസ്സാകുമ്പോൾ, ജനിക്കുമ്പോഴുള്ള ഭാരത്തിൻ്റെ മൂന്നുമടങ്ങ് ഭാരം ഉണ്ടാകുന്നു. പിന്നീടുള്ള വളർച്ചയിൽ വളർച്ചയുടെ ഗതി വീണ്ടും മാറുന്നു.

8. വികാസം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. (Development is Interrelated)

ബൗദ്ധികം (intellectual) ശാരീരികം (physical) വൈകാരികം (emotional) സാമൂഹികം (social) എന്നീ മേഖലകളിലെ വികാസങ്ങളെല്ലാം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു (Principle of interrelation).

9. വികാസം പ്രവചനീയമാണ്. (Development is Predictable)

ഒരു നിശ്ചിതപ്രായത്തിൽ ഒരുകുട്ടിക്ക് എത്ര വളർച്ചയും വികാസവുമുണ്ടായിരിക്കുമെന്ന് കണക്കുണ്ട്. കുട്ടിയുടെ വളർച്ചയുടെ തോതനുസരിച്ച് അവൻ്റെ പൂർണ്ണത എങ്ങനെയാകും എന്ന് പ്രവചിക്കാവുന്ന താണ് (Principle of Prediction).

10. വികാസത്തിന്റെ ഗതിയിൽ വ്യക്തിവ്യത്യാസമുണ്ടായിരിക്കും. (Principle of Individual Differences)

ഓരോ വ്യക്തിയും വിഭിന്നനാണ്. ശാരീരിക ചാലക, വൈജ്ഞാനിക, വൈകാരിക, സാമൂഹിക മേഖലകളിൽ ഓരോ കുട്ടിയും വ്യത്യസ്തരാണല്ലോ. ഈ വ്യത്യാസം വികാസത്തിന്റെ ഗതി വേഗത്തിലും പ്രതിഫലിക്കുന്നു.

11. വികാസത്തിൽ ചില നിർണായകഘട്ടങ്ങൾ ഉണ്ട്. (Development has some Determinant Stages)

ഗർഭാവസ്ഥയുടെ ആദ്യത്തെ 3 മാസങ്ങൾ തലച്ചോറിൻ്റെയും കണ്ണിൻറെയും ചെവിയുടെയും വികാസ ത്തിൽ നിർണായകമാണ്. ഈ ഘട്ടത്തിൽ അമ്മയ്ക്കുണ്ടാകുന്ന രോഗങ്ങൾ ഗർഭസ്ഥശിശുവിനെ പലതരത്തിൽ ബാധിക്കും.

ചാലകവികാസ തത്ത്വങ്ങൾ

സ്ഥലചലനങ്ങളിൽ നിന്ന് സൂക്ഷ്‌മചലനങ്ങളിലേക്ക് :

ചാലകവികാസം സ്ഥൂലചലനങ്ങളിൽ നിന്ന് സൂക്ഷ്‌മചലനത്തിലേക്ക് എന്ന ക്രമം പാലിക്കുന്നു.

സ്ഥലപേശികളിൽ നിന്ന് സൂക്ഷ്‌മപേശികളിലേക്ക് :

സ്ഥലപേശികളിൽ നിന്ന് സൂക്ഷ്‌മപേശികളിലേക്കു വൈദഗ്ധ്യം കൈവരുന്നു.

ശിരോഭാഗത്തു നിന്ന് പാദങ്ങളിലേക്ക് :

ഗർഭസ്ഥശിശുവിന്റെയും നവജാതശിശുവിന്റെയും വികാസം ശിരോഭാഗത്തുനിന്ന് പാദങ്ങളിലേക്ക് എന്ന ക്രമത്തിലാണ് നടക്കുന്നത്. തല, കഴുത്ത്, ഉടൽ, പാദം എന്ന ക്രമത്തിലുള്ള വികാസം

അധികോർജവിനിമയത്തിൽ നിന്ന് ലഘു പ്രയ്‌തനത്തിലേക്ക് :

ഒരു ശിശു ഏർപ്പെടുന്ന പല പ്രവർത്തനങ്ങളിലും വർദ്ധിതമായ രീതിയിൽ ഊർജം പ്രയോജന പ്പെടുത്തുന്നു. കുട്ടി വളർന്നു വരുന്നതോടു കുടി പല ശാരീരിക പ്രവർത്തനങ്ങളിലും ലഘുവായ രീതിയിൽ മാത്രമേ ഊർജവിനിയോഗവും പ്രയത്നവും നടക്കുന്നുള്ളൂ.

ദ്വിപാർശ്വത്വത്തിൽ നിന്ന് ഏകപാർശ്വത്വത്തിലേക്ക് :

കുട്ടിക്കാലത്ത് ശരീരത്തിൻ്റെ ഇരുഭാഗവും ഒരുപോലെ ഉപയോഗിച്ചിരുന്ന കുട്ടിയുടെ ചാലകവൈദഗ്ധ്യം ക്രമേണ ഏതെങ്കിലും ഒരു ഭാഗത്തു കൂടുതലായി കേന്ദ്രീകരിക്കുന്ന ഈ സവിശേഷതയാണ് ദ്വിപാർശ്വത്വത്തിൽ നിന്ന് ഏകപാർശ്വത്വത്തിലേക്ക് എന്ന ചാലകതത്ത്വമായി അറിയപ്പെടുന്നത്. അതായത് വേഗം, ദാർഢ്യം, സ്ഥിതി, സൂക്ഷ്‌മത എന്നീ കാര്യങ്ങളിൽ പ്രകടമാ കുന്ന ദ്വിപാർശ്വത്വം (bilaterality) ക്രമേണ ഏകപാർശ്വത്വ പ്രവർത്തന ശേഷിയായി മാറുന്നു.

Related Study Note for KTET Maths

Check KTET Study Notes for All Subjects

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.