KTET Psychology 2026 February Category 2 – Previous Questions & Answers
KTET Psychology Previous Questions 2026 February (Category 2) with Answers
Looking for KTET Psychology previous questions for February 2026 Category 2? This post provides a collection of important KTET Psychology questions with clear answers to help you understand key concepts and improve exam performance. Practice these questions to boost your confidence and increase your chances of scoring high in the KTET exam.
1. വളർച്ചയുമായി ബന്ധപ്പെടുത്തി 4 പ്രസ്താവനകൾ ചുവടെ കൊടുക്കുന്നു.
(i) വളർച്ച പലപ്പോഴും പഠനത്തെയും പരിപക്വനത്തെയും സ്വാധീനിക്കുന്നു
(ii) വളർച്ചയിലൂടെ വികാസം ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം.
(iii)വളർച്ച ജനനം മുതൽ മരണം വരെയുള്ള നിരന്തര പ്രക്രിയയാണ്.
(iv) വളർച്ച ഗുണാത്മകമായ മാറ്റമാണ് ഒരു
എങ്കിൽ, ചുവടെ കൊടുത്തിരിക്കുന്ന വയിൽ ശരിയേത് ?
(A) പ്രസ്താവന (i) മാത്രം
(B) പ്രസ്താവന (ii) മാത്രം
(C) പ്രസ്താവന (i) ഉം (ii) ഉം
(D) പ്രസ്താവന (iii) ഉം (iv) ഉം
Show Answer
(D) പ്രസ്താവന (iii) ഉം (iv) ഉം
2. സഹായത്താൽ ഒരു പഠിതാവിന്റെ നിലവിലെ പഠന നിലയും മറ്റുള്ളവരുടെ എത്തിച്ചേരുന്ന പഠന നിലയും തമ്മിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്ന 'സോൺ ഓഫ് പ്രോക്സിമൽ ഡവലപ്പ്മെൻ്റ് (ZPD)' എന്ന ആശയം മുന്നോട്ടു വച്ചത് :
(A) ലെവ് വൈഗോഡ്സ്കി
(B), ഇ.എൽ. തോൺഡൈക്ക്
(C) ബി.എഫ്. സ്കിന്നർ
(D) ജെ.എസ്. ബ്രൂണർ
Show Answer
(A) ലെവ് വൈഗോഡ്സ്കി
3. ഒരു നല്ല ശോധകത്തിനു വേണ്ട പൂർണ്ണ സവിശേഷതകൾ ഏതൊക്കെയാണ് ?
(A) വസ്തുനിഷ്‌ഠതയും വിശ്വാസ്യതയും
(B) സാധുതയും വിശ്വാസ്യതയും
(C) വിശ്വാസ്യതയും പ്രായോഗികതയും
(D) വസ്തുനിഷ്ഠത, വിശ്വാസ്യത, സാധുത, പ്രായോഗികത എന്നിവ
Show Answer
(D) വസ്തുനിഷ്ഠത, വിശ്വാസ്യത, സാധുത, പ്രായോഗികത എന്നിവ
4. അധ്യാപന പഠന പ്രകിയയിൽ ഉപയോഗിക്കുന്ന ചില രീതികൾ ചുവടെ കൊടുക്കുന്നു. കുട്ടികളിൽ വിമർശനാത്മക ചിന്ത പരിപോഷിപ്പിക്കുന്നതിന് തികച്ചും അനുയോജ്യമല്ലാത്ത രീതി ഏത് ?
(A) ഭാഷണ രീതി
(B) ബ്രെയിൻ സ്റ്റോമിങ്
(C) ചർച്ച
(D) സംവാദം
Show Answer
(A) ഭാഷണ രീതി
5. ഗോർഡൻ ഡബ്ല്യു. ആൽപോർട്ട് മുന്നോട്ടു വച്ച വ്യക്തിത്വ പഠനവുമായി ബന്ധപ്പെട്ട ട്രെയ്റ്റ് തിയറിയിൽ ഉൾപ്പെടാത്തത് ഏത് ?
(A) കാർഡിനൽ ട്രെയ്റ്റ്
(B) സെൻട്രൽ ട്രെയ്റ്റ്/
(C) സെക്കന്ററി ട്രെയ്റ്റ്
(D) പ്രൈമറി ട്രെയ്റ്റ്
Show Answer
(D) പ്രൈമറി ട്രെയ്റ്റ്
6. വൈകാരിക ബുദ്ധിയുമായി ബന്ധപ്പെട്ട 4 പ്രസ്താവനകൾ ചുവടെ കൊടുക്കുന്നു.
(i) നമ്മുടെ വികാരങ്ങളെ സ്വയം അറിയുകയും നിയന്ത്രിക്കുകയും ചെയ്യുക.
(ii) സ്വയം പ്രചോദിതമാകുക
(iii) മറ്റുള്ളവരുടെ വികാരങ്ങളെ അറിയുക.
(iv) ബന്ധങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ്
എങ്കിൽ, ഡാനിയൽ ഗോൾമാൻ വൈകാരിക ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെടുത്തി ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?
(A) പ്രസ്താവന (1), (ii), (iii) എന്നിവ
(B) പ്രസ്താവന (ii), (iii), (iv) എന്നിവ
(C) പ്രസ്താവന (i), (iii), (iv) എന്നിവ
(D) പ്രസ്താവന (i), (ii), (iii), (iv) എന്നിവ
Show Answer
(D) പ്രസ്താവന (i), (ii), (iii), (iv) എന്നിവ
7. ചുവടെ കൊടുത്തിരിക്കുന്നവയിൽ എക്‌സപ്ഷണൽ വിഭാഗത്തിൽ ഉൾപ്പെടാത്ത കുട്ടികൾ ഏത് ?
(A) ബുദ്ധിപരമായ പരിമിതി നേരിടുന്ന കുട്ടികൾ
(B) മന്ദപഠിതാക്കൾ
(C) പൊണ്ണത്തടിയുള്ള കുട്ടികൾ
(D) പ്രതിഭാധനരായ കുട്ടികൾ
Show Answer
(C) പൊണ്ണത്തടിയുള്ള കുട്ടികൾ
8. ചുവടെ നൽകിയിട്ടുള്ളവയിൽ നിന്ന് റോബർട്ട് എം. ഗാസ്നേ മുന്നോട്ട് വച്ച പഠന മേഖലകൾ ശരിയായത് കണ്ടെത്തി എഴുതുക.
(A) വാചികമായ അറിവ്, ശരീരിക നൈപുണി, മാനസിക നൈപുണി, വൈകാരിക നൈപുണി, മനോഭാവ നൈപുണി
(B) വാചികമായ വൈജ്ഞാനികമായ അറിവ്, തന്ത്രങ്ങൾ, ചാലക നൈപുണികൾ, മനോഭാവ രൂപീകരണം, ബൗദ്ധിക ശേഷി വികാസം
(C) ശാരീരിക നൈപുണി, വൈജ്ഞാനിക തന്ത്രങ്ങൾ, മനോഭാവ രൂപീകരണം, വൈകാരിക നൈപുണി, വാചികമായ അറിവ്
(D) ശാരീരിക നൈപുണി, മാനസിക നൈപുണി, മനോഭാവ രൂപീകരണം, വൈകാരിക നൈപുണി, വാചികമായ അറിവ്
Show Answer
(C) ശാരീരിക നൈപുണി, വൈജ്ഞാനിക തന്ത്രങ്ങൾ, മനോഭാവ രൂപീകരണം, വൈകാരിക നൈപുണി, വാചികമായ അറിവ്
9. ലൈസുമാൻ്റെ ബുദ്ധിമാനം (IQ) 100ൽ താഴെയാണ്. കൂടാതെ മാനസിക വയസ്സ് 14 ഉം ആണ്. ശാരീരിക വയസ്സുമായി ബന്ധപ്പെട്ട 4 പ്രസ്താവനകൾ ചുവടെ കൊടുക്കുന്നു.
(i) ശാരീരിക വയസ്സ് 13 ആണ്.
(ii) ശാരീരിക വയസ്സ് 14 ആണ്.
(iii) ശാരീരിക വയസ്സ് 15 ആണ്.
(iv) ശാരീരിക വയസ്സ് 16 ആണ്.
എങ്കിൽ, ലൈസുമാൻ്റെ ശാരീരിക വയസ്സിനെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?
(A) പ്രസ്‌താവന (i), (ii), (iii) എ
(B) പ്രസ്താവന (iii), (iv) എന്നിൽ
(C) പ്രസ്താവന (i) മാത്രം
(D) പ്രസ്താവന (ii), (iii), (iv) എന്നിവ
Show Answer
(B) പ്രസ്താവന (iii), (iv) എന്നിൽ
10. ക്ലാസിലെ കുട്ടികളുടെ സാമൂഹ്യബന്ധം വിലയിരുത്താൻ നിസുത ടീച്ചർ തീരുമാനിച്ചു ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് രീതിയാണ് ഇതിന് ഏറ്റവും അനുയോജ്യമായിട്ടുള്ളത് ?
(A) നിരീക്ഷണം
(B) അഭിമുഖം
(C) ചോദ്യാവലി
(D) സോഷ്യോമെട്രി
Show Answer
(D) സോഷ്യോമെട്രി
11. അഭി പ്രേരണയുമായി ബന്ധപ്പെട്ട ചില ആവശ്യ പ്രസ്താവനകൾ ചുവടെ കൊടുക്കുന്നു.
(i) സാമൂഹികമായ അംഗീകാരം
(ii) അധികാരത്തോടുള്ള ആഗ്രഹം
(iii) സുരക്ഷിതത്വത്തിനുള്ള ആഗ്രഹം
(iv) വിജയിക്കാനുള്ള ആഗ്രഹം
ഡേവിഡ് മെക്ലെലാൻ്റിൻ്റെ അഭിപ്രേരണ് സിദ്ധാന്തവുമായി ബന്ധപ്പെടുത്തി ചുവ കൊടുത്തിരിക്കുന്നവയിൽ ശരിയേത്
(A) (i), (ii), (iii) എന്നിവ
(B) (ii), (iii), (iv) എന്നിവ
(C) (i), (ii), (iv) എന്നിവ
(D) (i), (iii), (iv) എന്നിവ
Show Answer
(D) (i), (iii), (iv) എന്നിവ
12. മിഫെന ആറാം ക്ലാസിൽ പഠിക്കുന്നു. കമ്പ്യൂട്ടർ ഗ്രാഫിക്‌സിലും ചിത്ര രചനയിലും അവൾക്ക് അതീവ സാമർത്ഥ്യമുണ്ട്. ഇതിനെ ഏതു തരത്തിലുള്ള ബുദ്ധിയുമായി ബന്ധപ്പെടുത്താവുന്നതാണ് ?
(A) ശാരീരിക ചലനപര ബുദ്ധി
(B) ദൃശ്യ സ്ഥലപര ബുദ്ധി
(C) പ്രകൃതിപര ബുദ്ധി
(D) യുക്തി - ഗണിതപര ബുദ്ധി
Show Answer
(B) ദൃശ്യ സ്ഥലപര ബുദ്ധി
13. ചുവടെ കൊടുത്തിരിക്കുന്നവയിൽ സർഗാത്മകതയുടെ അല്ലാത്തത് ഏത് ? സവിശേഷത
(A) വഴക്കം
(B)മൗലികത
(C) വാചാലത
(D) അയവില്ലായ്മ
Show Answer
(D) അയവില്ലായ്മ
14. സ്വാംശീകരണം, സംസ്ഥാപനം എന്നിവയ്ക്കിടയിലുള്ള സംഘർഷങ്ങളാണ് വൈജ്ഞാനിക വികാസത്തിന് അടിസ്ഥാനം.
ഈ സിദ്ധാന്തം മുന്നോട്ടു വച്ചത് ആരാണ് ?
(A) ഇ.എൽ. തോൺഡൈക്ക്
(B) ബി.എഫ്. സ്കിന്നർ
(C) ഇവാൻ പാവ്ലോവ്
(D) ജീൻ പിയാഷെ
Show Answer
(D) ജീൻ പിയാഷെ
15. വായനാ വൈകല്യം നേരിടുന്ന ഒരു കുട്ടിക്ക് തിരുത്തലിനായി സ്വയം ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് ഉപയോഗിക്കാൻ സാധിക്കും ?
(A) ടേപ്പ് റെക്കാർഡർ
(B) ഫ്ലാഷ് കാർഡുകൾ
(C) മാച്ചിങ് കാർഡുകൾ
(D) പദപ്രശ്നം
Show Answer
(A) ടേപ്പ് റെക്കാർഡർ
16. ജ്ഞാന നിർമ്മിതി സമീപനം പിൻതുടരുന്ന ഒരു ടീച്ചർ എന്ന നിലയ്ക്ക് കുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും സുപ്രധാന ഗുണം ഏതാണ് ?
(A) അച്ചടക്കം
(B) അനുസരണ
(C) ക്രിയാത്മക വ്യക്തിഗത് ചിന്ത
(D) കഠിനാധ്വാനം
Show Answer
(C) ക്രിയാത്മക വ്യക്തിഗത് ചിന്ത
17. സ്റ്റേൺ ബർഗിൻ്റെ വിവര വിശകലന സിദ്ധാന്ത പ്രകാരം വിവര വിശകലനത്തിൻ്റെ ആന്തരിക ലോകം പ്രവർത്തിക്കുന്നത് പരസ്‌പര ബന്ധിതമായ മൂന്ന് വ്യത്യസ്‌ത ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
ശരിയായത് അവയിൽ ഏറ്റവും ചുവടെയുള്ളവയിൽ നിന്ന് തെരഞ്ഞെടുത്ത് എഴുതുക.
(A) അറിവു നേടൽ ഘടകം, പ്രകടന ഘടകം, അതീത ഘടകം
(B) അറിവു നേടൽ ഘടകം, പ്രകടന ഘടകം, സംവേദന വേഗ ഘടകം
(C) അറിവു നേടൽ ഘടകം, പ്രശ്‌ന നിർധാരണ ഘടകം, സംവേദന വേഗ ഘടകം
(D) അറിവു നേടൽ ഘടകം. പ്രകടന ഘടകം, വിലയിരുത്തൽ ഘടകം
Show Answer
(A) അറിവു നേടൽ ഘടകം, പ്രകടന ഘടകം, അതീത ഘടകം
18. ഒരു സ്‌കൂളിലെ ആറാം ക്ലാസിലെ ക്ലാസ് അധ്യാപികയായ അഞ്ജലി ടീച്ചർ പറഞ്ഞു. "ഈ വർഷം പെൺകുട്ടികൾക്കു മാത്രമേ ക്ലാസ്സ് ലീഡറാകാൻ അവസരമുള്ളു."
ഇത് എന്തിനെ സൂചിപ്പിക്കുന്നു ?
(A) ലിംഗ സമത്വം
(B) ലിംഗ പക്ഷപാതം
(C) ജനാധിപത്യ ലംഘനം
(D) ടീച്ചർക്ക് പെൺകുട്ടികളോടുള്ള സ്നേഹം
Show Answer
(A) അറിവു നേടൽ ഘടകം, പ്രകടന ഘടകം, അതീത ഘടകം
19. നേരിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ലുദയ എന്ന കുട്ടിയുടെ രക്ഷിതാവ് എല്ലാ റിക്കാർഡുകളുമായി കുട്ടിയോടൊപ്പം സ്‌കൂളിലെത്തി. എന്നാൽ, സ്‌കൂൾ പ്രധാന അധ്യാപകൻ കുട്ടിക്ക് പ്രവേശനം നിഷേധിച്ചു. ഏതെങ്കിലും സ്പെഷ്യൽ സ്‌കൂളിൽ പ്രവേശനം നേടാൻ അദ്ദേഹം പറഞ്ഞു.
പ്രധാന അധ്യാപകന്റെ നടപടികൾ സംബന്ധിച്ച് ശരിയായ തീരുമാനം ഏതാണ്?
(A) പ്രധാന അധ്യാപകൻ്റെ നടപടി ശരിയാണ്.
(B) ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ തത്ത്വങ്ങൾ അനുസരിച്ച് പ്രധാന അധ്യാപകൻ കുട്ടിക്ക് നിർബന്ധമായുംപ്രവേശനം നൽകണം.
Show Answer
(B) ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ തത്ത്വങ്ങൾ അനുസരിച്ച് പ്രധാന അധ്യാപകൻ കുട്ടിക്ക് നിർബന്ധമായുംപ്രവേശനം നൽകണം.
20. മറവിയുമായി ബന്ധപ്പെട്ട് സിഗ്‌മണ്ട് ഫ്രോയിഡ് ആവിഷ്ക്കരിച്ച സിദ്ധാന്തം:
(A) നിരുപയോഗ സിദ്ധാന്തം
(B) ദമന സിദ്ധാന്തം
(C) പ്രതിപ്രവർത്തിത സിദ്ധാന്തം
(D) സഹരത്യ സിദ്ധാന്തം
Show Answer
(B) ദമന സിദ്ധാന്തം
21. താഴെപ്പറയുന്നവയിൽ ഡേവിഡ് പോൾ അസുബലിന്റെയും ജെറോം എസ് ബ്രൂണറുടേയും പഠന സിദ്ധാന്തങ്ങളിൽ പൊതുവായുള്ളത്
(A) രണ്ടും അഞാനാർജനം ലക്ഷ്യമിടുന്നു
(B) രണ്ടും കണ്ടെത്തൽ പഠനം നിർദ്ദേശിക്കുന്നു.
(C) രണ്ടും സ്വീകരണ പഠനം നിർദ്ദേശിക്കുന്നു.
(D) രണ്ടും കാണാതെയുള്ള പഠനം പ്രോത്സാഹിപ്പിക്കുന്നു.
Show Answer
(C) രണ്ടും സ്വീകരണ പഠനം നിർദ്ദേശിക്കുന്നു.
22. രുവാൻ ഏഴാം ക്ലാസിൽ പഠിക്കുന്നു. ഇക്കഴിഞ്ഞ ഗണിത പരീക്ഷയിൽ രുവാന് വളരെ കുറഞ്ഞ സ്കോർ ആണ് ലഭിച്ചത്. ചോദ്യപേപ്പർ വളരെ കഠിനമാണെന്നും ഉള്ളടക്കം ക്ലാസിൽ ചർച്ച ചെയ്‌തില്ല എന്നും അവൻ കുറ്റപ്പെടുത്തുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?
(A) പുറകോട്ടുള്ള ഗതി
(B) ഉദാത്തീകരണം
(C) പ്രക്ഷേപണം
(D) അനുപൂരണം
Show Answer
(C) പ്രക്ഷേപണം
23. 'പ്രതികരണത്തെ തുടർന്ന് സുഖകരമായ അവസ്ഥയാണ് സംജാതമാകുന്നതെങ്കിൽ ആ പ്രതികരണം ആവർത്തിക്കപ്പെടാനുള്ള പ്രവണത ഉണ്ടാകും. നേരെ മറിച്ച്, പ്രതികരണത്തെ തുടർന്ന് അസുഖകരമായ അവസ്ഥയാണ് സംജാതമാകുന്നതെങ്കിൽ ആ പ്രതികരണം ആവർത്തിക്കാനുള്ള സാധ്യത വിരളമാണ്.'
ഇ.എൽ. തോൺഡൈക്കിൻ്റെ ഏത് പഠന സിദ്ധാന്തമാണ് ഈ പ്രതിഭാസം വിശദമാക്കുന്നത് ?
(A) സന്നദ്ധതാ നിയമം
(B) പരിശീലന നിയമം
(C) ഫല നിയമം
(D) സാമ്യപ്രതികരണ നിയമം
Show Answer
C
24. "എല്ലാ കുട്ടികൾക്കും സ്വാഭാവികമായി ഭാഷ മനസ്സിലാക്കുന്നതിനുള്ള കഴിവുണ്ട്. അത്തരത്തിലുള്ള ഒരു ഭാഷാ സമാർജ്ജന ഉപകരണം (എൽ, എ, ഡി) എല്ലാ കുട്ടികളിലും ഉണ്ട്. ഇതിനെ സാർവ്വ ലൗകിക ഭാഷാ വ്യാകരണമെന്ന് വിശദീകരിക്കാ-വുന്നതാണ്.''
ഈ ആശയം മുന്നോട്ടു വച്ചത് :
(A) ജറോം. എസ്. ബ്രൂണർ
(B) ജെ.ബി, വാട്സൺ
(C) നാം ചോംസ്കി
(D) എറിക് എറിക്‌സൺ
Show Answer
(C) നാം ചോംസ്കി
25. വിദ്യാർത്ഥികൾക്ക്
വ്യക്തമായ ആശയധാരണ കൈവരിക്കാനായി ടീച്ചർ ധാരാളം മാതൃകകൾ ഉപയോഗിക്കുന്നു. ഈ മാതൃകകളിലൂടെ നിരീക്ഷിക്കാനും തിരിച്ചറിയാനും ആശയരൂപീകരണത്തിനും അവസരം ഒരുങ്ങുന്നു. ഈ പഠന സിദ്ധാന്തം മുന്നോട്ടുവച്ചത് :
(A) ഇവാൻ പാവ്ലോവ്
(B) ലവ് വൈഗോഡ്സ്കി
(C) ആൽബർട്ട് ബന്ദൂര
(D) ഡേവിഡ് ആസുബൽ
Show Answer
(C) ആൽബർട്ട് ബന്ദൂര
26. നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ പ്രക്രിയയിൽ 'സമഗ്രത' വിലയിരുത്തൽ ഉറപ്പാക്കിയിരിക്കുന്നത് വികാസത്തിന്റെ/ഏത് വികാസങ്ങളുടെ വിലയിരുത്തലിലൂടെയാണ് ?
(A) ശാരീരിക വികാസം
(B) മാനസിക വികാസം
(C) സാമൂഹിക - വൈകാരിക വികാസം
(D) മുകളിൽ പറഞ്ഞവ എല്ലാം
Show Answer
(D) മുകളിൽ പറഞ്ഞവ എല്ലാം
27. ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള RPWD ആക്ട് ഇന്ത്യയിൽ ഏറ്റവും അവസാനമായി പരിഷ്ക്കരിച്ച് നടപ്പിലാക്കിയ വർഷം :
(A) 1995
(B) 2005
(C) 2009
(D) 2016
Show Answer
(D) 2016
28. കുട്ടികൾ രക്ഷിതാക്കളിൽ നിന്നുള്ള ശിക്ഷ ഒഴിവാക്കാൻ വേണ്ടി വളരെ നല്ല രീതിയിൽ പെരുമാറാറുണ്ട്. ലോറൻസ് കോൾബർഗ് നിർദ്ദേശിച്ചിട്ടുള്ള ഏത് ധാർമ്മിക വികാസ ഘട്ടത്തിലാണ് കുട്ടികൾ ഇപ്രകാരം പെരുമാറുന്നത് ?
(A) വ്യവസ്ഥാപിത തലം
(B) വ്യവസ്ഥാപിത പൂർവ തലം
(C) വ്യവസ്ഥാപിതാനന്തര തലം
(D) സദാചാര തലം
Show Answer
C
29. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ആത്യന്തിക വിലയിരുത്തലുമായി ബന്ധപ്പെട്ട് സ്‌കൂൾ തലത്തിൽ 2025 26 അധ്യയന വർഷം മുതൽ നടപ്പിലാക്കിയ പരിഷ്ക്കാരം :
(A) തൊട്ടടുത്ത ക്ലാസിലേക്കുള്ള ക്ലാസ് കയറ്റത്തിന് ഓരോ വിഷയത്തിലും പ്രത്യേകമായി ആത്യന്തിക വിലയിരുത്തലുമായി ബന്ധപ്പെട്ട പരീക്ഷയ്ക്ക് മിനിമം 30% സ്കോർ എങ്കിലും നേടിയിരിക്കണം.
(B) തൊട്ടടുത്ത ക്ലാസിലേക്കുള്ള ക്ലാസ് കയറ്റത്തിന് ഓരോ വിഷയത്തിലും പ്രത്യേകമായി ആത്യന്തിക വിലയിരുത്തലുമായി ബന്ധപ്പെട്ട പരീക്ഷയ്ക്ക് മിനിമം 33% സ്കോർ എങ്കിലും നേടിയിരിക്കണം.
(C) തൊട്ടടുത്ത ക്ലാസിലേക്കുള്ള ക്ലാസ് കയറ്റത്തിന് ഭാഷാ വിഷയങ്ങൾക്ക് ആത്യന്തിക വിലയിരുത്തലുമായി ബന്ധപ്പെട്ട പരീക്ഷയ്ക്ക് മിനിമം 30% സ്കോർ എങ്കിലും നേടിയിരിക്കണം.
(D) തൊട്ടടുത്ത ക്ലാസിലേക്കുള്ള ക്ലാസ് കയറ്റത്തിന് സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം തുടങ്ങിയ കോർ വിഷയങ്ങൾക്ക് ആത്യന്തിക വിലയിരുത്തലുമായി ബന്ധപ്പെട്ട പരീക്ഷയ്ക്ക് മിനിമം 30% സ്കോർ എങ്കിലും നേടിയിരിക്കണം.
Show Answer
blank
30. മറ്റുള്ളവരുമായി കൂട്ട് കൂടാനും സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കാനും അവരുടെ അംഗീകാരം നേടാനുമുള്ള ശ്രമം നടത്തുന്ന ഘട്ടം. ഇതിൽ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്ന ഒരു പ്രതിസന്ധി ഘട്ടം രൂപപ്പെടുന്നു.
എറിക് എച്ച്, എറിക്‌സൻ്റെ മനോ സാമൂഹ്യ വികാസ സിദ്ധാന്തം അനുസരിച്ച് ഈ പ്രതിസന്ധി ഘട്ടത്തിന്റെ പേര്
(A) മുൻകൈ എടുക്കൽ Vs കുറ്റബോധം
(B) ഊർജസ്വലത Vs അപകർഷത
(C) സ്വാവബോധം Vs റോൾ സംശയം
(D) അടുപ്പം Vs ഒറ്റപ്പെടൽ
Show Answer
(B) ഊർജസ്വലത Vs അപകർഷത
Join the conversation