New 2026 Psychology Mock Test 13 | KTET Psychology MCQs & Practice Questions

Attempt the latest Psychology Mock Test 13 on 2026 with KTET-oriented MCQs on child development, learning and educational psychology.

KTET Psychology Mock Test 2026

The following KTET Psychology mock test includes newly updated questions to practice the most important and latest questions and answers for the exam

New 2026 Psychology Mock Test | KTET Psychology MCQs & Practice Questions

1. താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത്?
1- ആന്തരിക അഭിപ്രേരണയ്ക്ക് (Intrinsic Motivation ) അനുമോദനങ്ങൾ നിർബന്ധമാണ്.
2- ബാഹ്യ അഭിപ്രേരണ (Extrinsic Motivation ) അനുമോദനങ്ങൾ കൊണ്ട് നിലനിർത്താം.

ഒന്നു മാത്രം ശരി
രണ്ടു മാത്രം ശരി
ഒന്നും രണ്ടും ശരി
ഒന്നും രണ്ടും തെറ്റാകുന്നു
2. വൈകാരിക ബുദ്ധിയെ പ്രചരിപ്പിച്ചത് ___ ആണ്
ഡാനിയൽ ഗോൾമാൻ
ഹോവാർഡ് ഗാർഡനർ
ആൽഫ്രഡ് ബിനെ
ചാൾസ് സ്പിയർമാൻ
3. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
  1. വ്യക്തിത്വം സ്ഥിരതയുള്ളതാണ്
  2. വ്യക്തിത്വം അളക്കാൻ സാധിക്കുന്നു
  3. പഠനത്തിലൂടെ വ്യക്തിത്വം വികസിപ്പിക്കാൻ കഴിയുന്നു
ഒന്നും രണ്ടും ശരിയാണ്
രണ്ടും മൂന്നും ശരിയാണ്
മൂന്നു മാത്രം ശരി
എല്ലാം ശരി
4. സാന്മാർഗിക വികസന തത്വത്തിലെ പ്രീ-കൺവെൻഷനൽ ___ കാലയളവിലാണ്
0-2 വയസ്
2 - 8 വയസ്
8 - 12 വയസ്
4 - 10 വയസ്
5. ടീച്ചർ ക്ലാസ്സിൽ ഒരു പ്രശ്നം നൽകി. അമൽ അതിന്റെ ഉത്തരം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പുതിയ രീതിയിലാണ് ചെയ്തത്. അമലിന്റെ ഈ സ്വഭാവം വെളിവാക്കുന്നത് അവന്റെ
അഭിഭാവം
അഭിപ്രേരണ
ക്രീയാത്മക ചിന്ത
താൽപ്പര്യം
6. കുട്ടികളുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട ചില പ്രത്യേകതകൾ ചുവടെ കൊടുക്കുന്നു.
  • ശാരീരിക വളർച്ച ക്രമീകൃതമാകുന്നു
  • കാരണങ്ങൾ കണ്ടെത്താനുള്ള കരുത്ത് ആർജിക്കുന്നു
  • വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നു
ഇവ കുട്ടിയുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ടത് ഏത് ഘട്ടത്തിന്റെ പ്രത്യേകതകളാണ്?
ശൈശവം
ആദ്യബാല്യം
അന്ത്യബാല്യം
കൗമാരം
7. ശിക്ഷയിൽ നിന്ന് രക്ഷപ്പെടുവാനായി മാത്രം ഒരു കുട്ടി തന്റെ രക്ഷിതാക്കളെ അനുസരിക്കുന്നു. കോൾബർഗിന്റെ അഭിപ്രായത്തിൽ ഇത് സംഭവിക്കുന്നത് ഏത് പ്രായത്തിലാണ്?
9 വയസിന് മുമ്പ്
10 മുതൽ 13 വയസ്സുവരെ
13 മുതൽ 14 വയസ്സുവരെ
14 വയസ്സിന് ശേഷം
8. ചുവടെ കൊടുത്തിരിക്കുന്നവയിൽ തീർച്ചയായും ഒരു പാരമ്പര്യ ഘടകം ആകുന്നതേത്?
പരിസരബന്ധിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്
സ്കൂളിനോടുള്ള മനോഭാവം
തലമുടിയുടെ നിറം
പഠന സ്വഭാവം

9. താഴെപ്പറയുന്നവയിൽ (Inductive Method) രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1- വിദ്യാർത്ഥി കേന്ദ്രീക്യത (Learner Centered) പഠനം
2- അറിയുന്നതിൽ നിന്നും അറിയാത്തതിലേക്ക്
3- അറിയാത്തതിൽ നിന്നും അറിയുന്നതിലേക്ക്
4- അധ്യാപക കേന്ദ്രീകൃതമാണ് Teacher Centered )

ഒന്നും മൂന്നും ശരിയാണ്
ഒന്നും രണ്ടും ശരിയാണ്
മൂന്നും നാലും ശരിയാണ്
രണ്ടും നാലും ശരിയാണ്
10. കോൾബർഗിന്റെ കാഴ്ചപ്പാടിൽ, ഒരു കുട്ടി മാതാപിതാക്കളോടും മുതിർന്നവരോടും ശിക്ഷയോ വെറുപ്പോ ഭയന്ന് അനുസരണം പ്രകടിപ്പിക്കുന്നു. ആ ഘട്ടം പ്രതിനിധാനം ചെയ്യുന്നത്:
ദണ്ഡനാനുസരണഘട്ടം – ഘട്ടം 1
പ്രായോഗിക ആപേക്ഷികത്വം – ഘട്ടം 2
അന്തർ വൈയക്തിക സമന്വയം – ഘട്ടം 3
സാമൂഹിക സുസ്ഥിതി പാലനം – ഘട്ടം 4
11. സ്പിയർമാൻ മുന്നോട്ട് വച്ച ബുദ്ധിയുമായി ബന്ധപ്പെട്ട സിദ്ധാന്തം:
ബഹുഘടക സിദ്ധാന്തം
ദ്വിഘടക സിദ്ധാന്തം
ത്രിമാന മാതൃകാ സിദ്ധാന്തം
ട്രയാർക്കിക് സിദ്ധാന്തം

12. താഴെക്കൊടുത്ത ബ്രൂണറുടെ ആശയങ്ങൾ പരിഗണിക്കുക.
1- Concept attainment model
2- Reciprocal teaching
3- Dialogical teaching
4- Discovery learning

ഒന്നും രണ്ടും ശരിയാണ്
രണ്ടും മൂന്നും ശരിയാണ്
ഒന്നും നാലും ശരിയാണ്
എല്ലാം ശരിയാണ്
13. സാർവലൗകിക ഭാഷാവ്യാകരണത്തിലൂടെ ഭാഷാ ഘടകങ്ങളും വ്യാകരണവും കുട്ടിയുടെ മനസ്സിൽ വളരുന്നു എന്ന് സൂചിപ്പിച്ചത് ആര്?
നോം ചോംസ്കി
ലെവ് വൈഗോഡ്കി
ബി. എഫ്. സ്കിന്നർ
ജീൻ പിയാഷെ
14. വീട്ടിലെ മാലിന്യങ്ങൾ അയലത്തെ പുരയിടത്തിലേക്ക് വലിച്ചെറിയുന്നത് തെറ്റാണെന്ന് അമൻ പറഞ്ഞു. അമന്റെ ഈ നീതിബോധം കോൾബർഗിന്റെ ഏത് നൈതിക വികാസ ഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു?
യാഥാസ്ഥിതികാനന്തര സദാചാര ഘട്ടം
യാഥാസ്ഥിതിക സദാചാര ഘട്ടം
പൂർവ യാഥാസ്ഥിതിക സദാചാര ഘട്ടം
മുകളിൽ സൂചിപ്പിച്ചവ എല്ലാം

15. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1- Creativity Convergent Thinking
2-Achievement Motivation - Need for Affiliation
3- Inductive Method - Know to unknown

ഒന്നും രണ്ടും ശരിയാണ്
ഒന്നും മൂന്നും ശരിയാണ്
രണ്ടും മൂന്നും ശരിയാണ്
മൂന്നു മാത്രം ശരിയാണ്

16. താഴെപ്പറയുന്നവയിൽ നോം ചോംസ്‌കുമായി ബന്ധമുള്ള ശരിയായ പ്രസ്താവന ഏത്?
1-ആധുനിക മനശാസ്ത്രത്തിൻ്റെ പിതാവ്
2- ഒരു ഭാഷശാസ്ത്രജ്ഞൻ
3- കുട്ടികളിൽ ജന്മസിദ്ധമായി ഭാഷാർജനത്തിനുള്ള കഴിവുണ്ട് (LAD) എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒന്നും രണ്ടും ശരി
രണ്ടും മൂന്നും ശരി
രണ്ടു മാത്രം ശരി
മൂന്നു മാത്രം ശരി
17. ഉൾച്ചേർന്ന വിദ്യാഭ്യാസം എന്നത്?
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ സ്കൂളുകളിലൂടെ വിദ്യാഭ്യാസം നൽകുന്ന സമീപനം
പെൺകുട്ടികൾക്ക് പ്രത്യേകമായി വിദ്യാഭ്യാസം നൽകുന്ന സമീപനം
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മറ്റു കുട്ടികളോടൊപ്പം റെഗുലർ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന സമീപനം
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം വിദ്യാഭ്യാസം നൽകുന്ന സമീപനം
18. പഠനവും ഓർമിക്കാനുള്ള കഴിവും വർദ്ധിപ്പിക്കാനുള്ള തന്ത്രമാണ്
നിമോണിക്സ്
വായന
കൂടിയിരുന്നുള്ള പഠനം
എഴുത്ത്
19. പഠനത്തെ കുറിച്ചുള്ള ഉൾക്കാഴ്ച സിദ്ധാന്തം പ്രചരിപ്പിച്ചത്:
ഇവാൻ പാവ്‌ലോവ്
കോഹ്ളർ
ലെവ് വൈഗോഡ്കി
ജറോം എസ്. ബ്രൂണർ
20. കോൾബർഗിന്റെ നൈതിക വികാസ സിദ്ധാന്തമനുസരിച്ച് നിയമം ലംഘിച്ചാൽ ഉണ്ടാകുന്ന പരിണിതഫലങ്ങളെ ഭയന്ന് ഒരു കുട്ടി നിയമം അനുസരിക്കുന്നുണ്ടെങ്കിൽ അവൻ ഉൾപ്പെടുന്നത്
പൂർവ്വ സദാചാരഘട്ടം
പൂർവ്വ യാഥാസ്ഥിതിക സദാചാര ഘട്ടം
യാഥാസ്ഥിതിക സദാചാര ഘട്ടം
യാഥാസ്ഥിതികാനന്തര സദാചാര ഘട്ടം

21. വൈകാരിക ബുദ്ധിയുമായി (Emotional Intelligence) യോജിക്കുന്ന ശരിയായ പ്രസ്താവന ഏത്?
1-മറ്റുള്ളവരുടെ വികാരത്തെ നിയന്ത്രിക്കുക
2- മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയുക.
3- സ്വന്തം വികാരങ്ങളെ തിരിച്ചറിയുക.

ഒന്നും രണ്ടും ശരി
രണ്ടും മൂന്നും ശരി
ഒന്നും മൂന്നും ശരി
എല്ലാം ശരി

22. താഴെപ്പറയുന്നവയിൽ വളർച്ചയുമായി (Growth) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1- വളർച്ച അനുസൃത പ്രക്രിയ ആകുന്നു (Continues Process )
2- വളർച്ച പാരിമാണികമാണ്(Quantitative)

ഒന്നു മാത്രം ശരി
രണ്ടു മാത്രം ശരി
ഒന്നും രണ്ടും ശരി
ഒന്നും രണ്ടും തെറ്റ്

23. താഴെപ്പറഞ്ഞതിൽ ലെവ് വൈഗോഡ്കിയുമായി യോജിക്കുന്ന ശരിയായ പ്രസ്താവന ഏത്?
1- പരിസ്ഥിതിയിൽ നിന്നും സാമൂഹിക ഇടപെടലിൽ നിന്നും കുട്ടിയിൽ പഠനം നേടുന്നു
2- ഭാഷാർജനത്തിനുള്ള LAD കുട്ടികളിലുണ്ട്.
3- കൈത്താങ്ങ് നൽകൽ കുട്ടിയുടെ പഠനം മെച്ചപ്പെടുത്തുന്നു.

ഒന്നും രണ്ടും ശരി
രണ്ടും മൂന്നും ശരി
ഒന്നും മൂന്നും ശരി
മൂന്ന് മാത്രം ശരി
24. ശ്രമ–പരാജയ (Trial and Error Theory) സിദ്ധാന്തത്തോട് യോജിക്കുന്ന പ്രസ്താവന ഏത്?
പഠനം ആകസ്മികമായി (Unexpected) സംഭവിക്കുന്നതാണ്
ധാരാളം പ്രതികരണങ്ങളിൽ നിന്നും ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് ഒടുവിൽ ശരിയായ പ്രതികരണം തിരഞ്ഞെടുക്കുന്നു
വ്യക്തി ജീവിത വിജയത്തിൽ എത്തുന്നത് സാവധാനമാണ്
മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്
Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.