KTET Previous Questions and Answers August 2026 | Malayalam Category 2| Questions 91–120
KTET Previous Questions and Answers 2026 – Questions 91 to 120
KTET Previous Questions and Answers 2026 – This page contains KTET questions from 91 to 120 with multiple-choice options and correct answers. These questions cover Malayalam language, language learning, psychology, education and general knowledge topics. Use this collection for quick KTET exam practice and revision.
Question 1
ഭാഷാപഠനത്തിൽ സാമൂഹിക സാംസ്കാരിക ഘടകങ്ങൾക്കുള്ള നിർണ്ണായക പങ്കിനെ അടിസ്ഥാനമാക്കുന്ന സിദ്ധാന്തം അവതരിപ്പിച്ചത് ?
- ജീൻ പിയാഷെ
- ബ്രൂണർ
- വിഗോട്സ്കി
- പാവ്ലോവ്
Show Answer
Correct Answer: C. വിഗോട്സ്കി
Question 2
പാദപദ്മം എന്ന പദം ഏതു സമാസത്തിനുദാഹരണമാണ് ?
- കാരക തൽപുരുഷൻ
- കർമ്മധാരയൻ
- മധ്യമപദലോപി
- രൂപക തൽപുരുഷൻ
Show Answer
Correct Answer: D. രൂപക തൽപുരുഷൻ
Question 3
താഴെപ്പറയുന്നവയിൽ ഭാഷാനൈപുണികളുടെ വികാസത്തിന് അനുയോജ്യമായ പ്രവർത്തനം ഏത് ?
- ഉരുവിട്ട് പഠിക്കൽ
- കേട്ടെഴുത്ത്
- പകർത്തിയെഴുത്ത്
- ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
Show Answer
Correct Answer: D. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
Question 4
താഴെപ്പറയുന്നവയിൽ ഡിഗ്രാഫിയ (Dysgraphia) യുമായി ബന്ധപ്പെട്ടതേത് ?
- അക്ഷരങ്ങൾ തെറ്റായി ഉച്ചരിക്കുന്നു.
- വാക്കുകൾ എഴുതുമ്പോൾ അക്ഷരങ്ങൾ തിരിഞ്ഞുപോകുന്നു
- ഹരണവും ഗുണനവുമായി ബന്ധപ്പെട്ട ക്രിയകൾ ചെയ്യാൻ ബുദ്ധിമുട്ടുന്നു.
- ഇല്ലാത്ത വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കുന്നു.
Show Answer
Correct Answer: B. വാക്കുകൾ എഴുതുമ്പോൾ അക്ഷരങ്ങൾ തിരിഞ്ഞുപോകുന്നു
Question 5
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
- എല്ലാ ബുധനാഴ്‌ച തോറും പ്രദർശനമുണ്ട്.
- ഏറെക്കുറെ അമ്പതിനകം ആളുകൾ ഉണ്ടായിരുന്നു.
- അവൻ ഒറ്റ അക്ഷരം പോലും ഉരിയാടിയില്ല.
- സുമാർ നാല്‌പതു പേർ വന്നു.
Show Answer
Correct Answer: C. അവൻ ഒറ്റ അക്ഷരം പോലും ഉരിയാടിയില്ല.
Question 6
താഴെപ്പറയുന്നവയിൽ ഭാഷാപഠനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സമീപനം ഏത് ?
- സമഗ്രതയിൽ നിന്ന് അംശങ്ങളിലേക്ക്
- വ്യാകരണ നിയമങ്ങളിൽ നിന്ന് പ്രയോഗത്തിലേക്ക്
- മാനകഭാഷയിൽ നിന്ന് പ്രാദേശിക ഭാഷയിലേക്ക്
- അംശങ്ങളിൽ നിന്ന് സമഗ്രതയിലേക്ക്
Show Answer
Correct Answer: A. സമഗ്രതയിൽ നിന്ന് അംശങ്ങളിലേക്ക്
Question 7
ചുവടെ കൊടുത്തിരിക്കുന്നവയിൽ സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തെ പ്രതിനിധീകരിക്കാത്തത് ?
- ഓർത്തുചൊല്ലൽ
- സഹവർത്തിത പഠനം
- സംഘച്ചർച്ച
- സംവാദാത്മക പഠനം
Show Answer
Correct Answer: A. ഓർത്തുചൊല്ലൽ
Question 8
സൈദ്ധാന്തികമായ അറിവ് പ്രായോഗിക ജീവിതത്തിൽ പ്രയോജനപ്പെടണമെന്നില്ല; എന്ന അർഥം വരുന്ന പഴഞ്ചൊല്ല് ഏത് ?
- തലവിധി തൈലം കൊണ്ട് മാറില്ല
- ഏട്ടിലെ പശു പുല്ലു തിന്നില്ല
- തീവട്ടിക്കാരന് കണ്ണു കണ്ടുകൂടാ
- എള്ളുണങ്ങുന്നതു കണ്ട് നെല്ലുണങ്ങണോ ?
Show Answer
Correct Answer: B. ഏട്ടിലെ പശു പുല്ലു തിന്നില്ല
Question 9
നൈസർഗികം എന്ന പദം ശരിയായി പ്രയോഗിച്ചിട്ടുള്ള വാക്യം ഏത് ?
- നൈസർഗികമായ കഴിവുണ്ടെങ്കിലേ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിക്കാൻ കഴിയൂ.
- ദാരിദ്ര്യം നൈസർഗികമായി ഉണ്ടാകുന്നതാണ്.
- നൈസർഗികമായി ലഭിച്ച കഴിവു കൊണ്ടാണ് എബ്രഹാം ലിങ്കൺ പ്രശസ്തനായത്.
- രാജാ രവിവർമ്മയ്ക്ക് ചിത്രകലയിൽ നൈസർഗികമായ വാസന ഉണ്ടായിരുന്നു.
Show Answer
Correct Answer: D. രാജാ രവിവർമ്മയ്ക്ക് ചിത്രകലയിൽ നൈസർഗികമായ വാസന ഉണ്ടായിരുന്നു.
Question 10
താഴെപ്പറയുന്നവയിൽ ഏതിന്റെ ഉപവിഭാഗമാണ് മേയനാമം ?
- സർവനാമം
- ക്രിയാനാമം
- ദ്രവ്യനാമം
- ഗുണനാമം
Show Answer
Correct Answer: C. ദ്രവ്യനാമം
Question 11
അനുരൂപീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് യോജിക്കുന്ന രീതിയിൽ പഠനപ്രക്രിയ മാറ്റിയെടുക്കൽ
- ക്ലാസിലെ അധ്യാപിക കുട്ടികളിലൊരാളായി നടിക്കൽ
- പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകൽ
- ഭിന്നശേഷികളുള്ള കുട്ടികളെ പ്രത്യേക പരിശീലനം നൽകി മുഖ്യധാരയിലെത്തിക്കൽ
Show Answer
Correct Answer: A. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് യോജിക്കുന്ന രീതിയിൽ പഠനപ്രക്രിയ മാറ്റിയെടുക്കൽ
Question 12
ചുവടെ കൊടുത്തിരിക്കുന്നവയിൽ പൂർണാനുപ്രയോഗത്തിനായി ചേർക്കാറുള്ള ധാതു ഏത് ?
- ഇരിക്കുക
- ആവുക
- കൊള്ളുക
- ഉണ്ട്
Show Answer
Correct Answer: D. ഉണ്ട്
Question 13
താഴെപ്പറയുന്നവയിൽ ആഗമസന്ധിക്കുദാഹരണം ഏത് ?
- വരുന്നവൻ
- വന്നല്ലോ
- ധനത്തെ
- നെന്മണി
Show Answer
Correct Answer: A. വരുന്നവൻ
Question 14
“മതിഭയമഥവാ മദുത്സകൻ നീ-യതിവിമലാശയ, നന്യഥാ ധരിക്കാ; ദ്യുതിയിലിരുളെഴില്ല, രാഗഭൂവാം മതിയിൽ മലീമസ ശങ്കയങ്കരിക്കാ” ഈ വരികളിലെ ചമൽക്കാരത്തിന്റെ സ്വഭാവമെന്ത് ?
- വർണ്ണ്യാവർണ്ണ്യങ്ങൾക്ക് അഭേദം കൽപിച്ചിരിക്കുന്നു
- വർണ്ണ്യം അവർണ്ണ്യം തന്നെയാണോ എന്ന് സംശയിക്കുന്നു
- വർണ്ണ്യത്തിന് അവർണ്ണ്യത്തോട് സാദൃശ്യം കൽപിച്ചിരിക്കുന്നു.
- വർണ്ണ്യാവർണ്ണ്യങ്ങൾക്ക് ബിംബ പ്രതിബിംബ ഭാവം കൽപ്പിച്ചിരിക്കുന്നു
Show Answer
Correct Answer: D. വർണ്ണ്യാവർണ്ണ്യങ്ങൾക്ക് ബിംബ പ്രതിബിംബ ഭാവം കൽപ്പിച്ചിരിക്കുന്നു
Question 15
ഭാഷാപഠനസാമഗ്രി എന്ന നിലയിൽ പാഠപുസ്തകത്തിനുണ്ടായിരിക്കേണ്ട മികച്ച സവിശേഷത ഏത് ?
- ഏകീകൃത സ്വഭാവത്തിനും ഉള്ളടക്കങ്ങൾക്കും മാറ്റം വരുത്താനാവാത്ത വിധം ദൃഢതയോടെ സംവിധാനം ചെയ്യപ്പെട്ടതായിരിക്കണം
- ഏകീകൃത സ്വഭാവമുള്ളപ്പോഴും ഉപയോഗിക്കുമ്പോൾ പ്രാദേശിക വഴക്കങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കുമുള്ള സാധ്യതകൾ തുറന്നു വയ്ക്കുന്നതായിരിക്കണം
- പാഠപുസ്തകമാണ് പഠനത്തിനുള്ള ഏക ഉപാധി എന്ന ബോധ്യത്തോടെ തയ്യാറാക്കപ്പെട്ടതാകണം.
- പാഠപുസ്തകമായി തുടരാനിടയുള്ള നീണ്ടകാലം മുൻകൂട്ടിക്കണ്ട് വിവരങ്ങൾ ഉൾപ്പെടുത്തണം
Show Answer
Correct Answer: B. ഏകീകൃത സ്വഭാവമുള്ളപ്പോഴും ഉപയോഗിക്കുമ്പോൾ പ്രാദേശിക വഴക്കങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കുമുള്ള സാധ്യതകൾ തുറന്നു വയ്ക്കുന്നതായിരിക്കണം
Question 16
താഴെപ്പറയുന്നവയിൽ ശരിയായ പദം ഏത് ?
- സ്വയിര്യം
- സ്വയിരം
- സ്വൈരം
- സ്വൈര്യം
Show Answer
Correct Answer: C. സ്വൈരം
Question 17
കൊടുത്തിരിക്കുന്നവയിൽ ഭാഷാപഠനത്തിന് അനുയോജ്യമല്ലാത്തത് ഏത് ?
- വ്യാകരണപരമായി ശരിയായും ശക്തിയായും ഭാഷ പ്രയോഗിക്കാനുള്ള അവബോധം കുട്ടിയിൽ ഉണ്ടാകണം.
- ഭാവിയിൽ വ്യാകരണ നിയമമായി ക്രോഡീകരിക്കപ്പെടാവുന്ന തരത്തിൽ സിദ്ധാന്ത രൂപവൽക്കരണത്തിൽ എത്തിച്ചേരാൻ കുട്ടിക്ക് അവസരം നൽകണം.
- സ്കൂൾ പഠനകാലത്തു തന്നെ വ്യാകരണ നിയമങ്ങളെല്ലാം കുട്ടികൾ സ്വായത്തമാക്കുന്നതിന് ഊന്നൽ നൽകണം.
- വിവിധ തലങ്ങളിൽ സ്വന്തം രചനകൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും സഹായവും കുട്ടികൾക്കു നൽകണം.
Show Answer
Correct Answer: C. സ്കൂൾ പഠനകാലത്തു തന്നെ വ്യാകരണ നിയമങ്ങളെല്ലാം കുട്ടികൾ സ്വായത്തമാക്കുന്നതിന് ഊന്നൽ നൽകണം.
Question 18
കാകളിയുടെ ഓരോ പദത്തിലും അവസാനം ഓരോ അക്ഷരം കുറഞ്ഞുവരുന്ന വൃത്തം ഏത് ?
- കളകാഞ്ചി
- ദ്രുതകാകളി
- മണികാഞ്ചി
- ഊനകാകളി
Show Answer
Correct Answer: D. ഊനകാകളി
Question 19
ക്ലാസ്റൂം പ്രവർത്തനങ്ങളിൽ ടീച്ചർ അനുവർത്തിക്കേണ്ട ശരിയായ സമീപനം ഏത് ?
- ക്ലാസ്സ് സമയത്തു തന്നെ പഠനപ്രവർത്തനങ്ങൾ പൂർത്തീകരിക്കൽ
- കുട്ടികളെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയും ടീച്ചർ തങ്ങളോടൊപ്പം ഉണ്ട് എന്ന ബോധ്യം അവരിൽ വളർത്തുകയും ചെയ്യൽ
- പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പ്രയാസമുള്ള കുട്ടികൾക്കു വേണ്ടി അവ ചെയ്തു കൊടുക്കൽ
- കുട്ടികളെ നിരീക്ഷിക്കുകയും പിഴവുകൾ അപ്പപ്പോൾ കണ്ടെത്തി തിരുത്തുകയും ചെയ്യൽ
Show Answer
Correct Answer: B. കുട്ടികളെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയും ടീച്ചർ തങ്ങളോടൊപ്പം ഉണ്ട് എന്ന ബോധ്യം അവരിൽ വളർത്തുകയും ചെയ്യൽ
Question 20
പരിമിതിയുള്ള കുട്ടികളെ പരിഗണിക്കുന്നതിന് ഏറ്റവും യോജിച്ച സമീപനം ഏത് ?
- പഠനത്തിൽ മറ്റ് ഇന്ദ്രിയങ്ങളുടെ സാധ്യത കൂടുതൽ പ്രയോജനപ്പെടുത്തുക.
- ആകർഷകമായ ചിത്രങ്ങൾ കൂടുതലായി ഉപയോഗിക്കുക.
- ആശയാവതരണത്തിന് മാഗ്നിഫെയറുകൾ ഉപയോഗിക്കുക.
- ഓരോ വാക്കും ആവർത്തിച്ച് എഴുതുക
Show Answer
Correct Answer: A. പഠനത്തിൽ മറ്റ് ഇന്ദ്രിയങ്ങളുടെ സാധ്യത കൂടുതൽ പ്രയോജനപ്പെടുത്തുക.
Question 21
ഭൗതിക സത്യങ്ങളെ മനസ്സിലാക്കാൻ കഴിയുമെന്ന ധാരണയെ ശക്തമാക്കിയ സവിശേഷ സാഹചര്യം ഏത് ?
- ഗുരുത്വാകർഷണ ബലത്തിന്റെ കണ്ടുപിടിത്തം
- ശാസ്ത്രത്തിന്റെ പുരോഗതി
- യുക്തിചിന്തയുടെ വളർച്ച
- സാമൂഹ്യപുരോഗതി
Show Answer
Correct Answer: A. ഗുരുത്വാകർഷണ ബലത്തിന്റെ കണ്ടുപിടിത്തം
Question 22
മധ്യകാല മാനവികതയുടെ സവിശേഷത എന്തായിരുന്നു?
- യുക്തിചിന്തയിൽ അധിഷ്ഠിതമായത്
- സാമൂഹ്യകരാറിൽ അധിഷ്ഠിതമായത്
- പാപത്തിൽ അധിഷ്ഠിതമായത്
- പ്രായോഗികവാദത്തിൽ അധിഷ്ഠിതമായത്
Show Answer
Correct Answer: C. പാപത്തിൽ അധിഷ്ഠിതമായത്
Question 23
ജ്ഞാനോദയ കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് :
- 17-ാം നൂറ്റാണ്ട്
- 19-ാം നൂറ്റാണ്ട്
- 11-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധവും 18-ാം നൂറ്റാണ്ടും
- 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം
Show Answer
Correct Answer: C. 11-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധവും 18-ാം നൂറ്റാണ്ടും
Question 24
ജ്ഞാനോദയ മനുഷ്യവികാസത്തിന് വഴിതെളിയിക്കുന്ന ഒന്നായി പരിപൂർണ്ണ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞത് ഏതിനാണ്?
- ചോദ്യം ചെയ്യുന്ന മനോഭാവത്തിന്
- ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക്
- മതനിരപേക്ഷതയ്ക്ക്
- യുക്തിചിന്തയ്ക്ക്
Show Answer
Correct Answer: D. യുക്തിചിന്തയ്ക്ക്
Question 25
ജ്ഞാനോദയ കാലത്തിന്റെ പ്രത്യേകതകളിൽ ഉൾപ്പെടാത്തതേത് ?
- യുക്തിചിന്ത
- സാമൂഹ്യ പുരോഗതി
- മാനവികത
- മതാത്മകത
Show Answer
Correct Answer: D. മതാത്മകത
Question 26
അമ്മയുടെ കണ്ണുകളായി വർണ്ണിക്കുന്നത് ?
- കൊന്നപ്പൂക്കളെ
- നിലാവിനെ
- നക്ഷത്രങ്ങളെ
- മയിൽപ്പീലികളെ
Show Answer
Correct Answer: C. നക്ഷത്രങ്ങളെ
Question 27
വെള്ളിപ്പമ്പരമായി വസന്തം വർണ്ണിക്കുന്നത് എന്തിനെയാവാം ?
- മുല്ലപ്പൂക്കളെ
- നക്ഷത്രത്തെ
- പൂർണ്ണചന്ദ്രനെ
- ആര്യനെ
Show Answer
Correct Answer: C. പൂർണ്ണചന്ദ്രനെ
Question 28
ജനയിത്രി കുഞ്ഞിനെ ചിരിപ്പിക്കാൻ കാട്ടുന്ന ഉപായങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
- മുല്ലപ്പൂക്കളിലൂടെ പുഞ്ചിരിക്കുന്നു
- കൊന്നക്കൊമ്പത്ത് പൊൻകിങ്ങിണിക്കൂട്ടം തൂക്കുന്നു
- പനിനീർപ്പൂക്കളിൽ മഞ്ഞുവീഴ്ത്തുന്നു
- ഇടിമുഴക്കം കേൾപ്പിക്കുന്നു
Show Answer
Correct Answer: D. ഇടിമുഴക്കം കേൾപ്പിക്കുന്നു
Question 29
കവിതാഭാഗത്തിൽ അംബരം എന്ന വാക്കിന് യോജിക്കുന്ന അർഥങ്ങൾ ഏവ ?
- വസ്ത്രം, ആകാശം
- വസ്ത്രം, മേഘം
- മേഘം, വസന്തം
- ആകാശം, സമുദ്രം
Show Answer
Correct Answer: A. വസ്ത്രം, ആകാശം
Question 30
മയിലിനെ കുത്താടിക്കുന്നതാര് ?
- ഇടിമുഴക്കമാകുന്ന മൃദംഗധ്വനി
- ജനയിത്രി
- മുല്ലപ്പൂക്കൾ
- നീലമേഘങ്ങൾ
Show Answer
Correct Answer: B. ജനയിത്രി

Join the conversation