KTET Social Science 2025 Category 2 Questions with Answers | Kerala Teacher Eligibility Test Practice

Boost KTET 2025 success! Social Science Category 2 practice questions with answers for Kerala Teacher Eligibility Test preparation

KTET S.S Questions 2025

2025 ൽ നടന്ന K TET exam ലെ കാറ്റഗറി 2 ൽ വന്ന സോഷ്യൽ സയൻസ് ചോദ്യങ്ങൾ ആണ് താഴെ നൽകിയിട്ടുള്ളത്

ഒരു mock test ആയി നിങ്ങൾക്ക് ഇത് practise ചെയ്യാം. 31 മുതൽ 90 വരെ ആകെ 60 ചോദ്യങ്ങളുണ്ട്

ചോദ്യങ്ങൾ വായിച്ച് option ലുളള round click ചെയ്താൽ Answer കാണാം

31. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
ആനമുടി
മീശപ്പുലിമല
മ്ലാക്കാര് കുന്ന്
പൈതൽമല
32. 'കേസരി' എന്ന പ്രതം ആരംഭിച്ചതാര് ?
ആനിബസന്റ്
ബിപിൻ ചന്ദ്ര പാൽ
ബാല ഗംഗാധര തിലക്
ലാലാ ലജ്പത് റായ്
33. ഒരു ട്രോപ്പോഷീറ്റിലെ വെളുത്ത നിറം പ്രതിനിധീകരിക്കുന്നത് :
ജലാശയം
തരിശ് ഭൂമി
വനം
കൃഷിഭൂമി
34. ലോക പരിസ്ഥിതി വികസന കമ്മീഷന്റെ റിപ്പോർട്ടായ ‘നമ്മുടെ പൊതു ഭാവി' എന്ന റിപ്പോർട്ടിന്റെ മറ്റൊരു പേര് :
കോപ്ലാൻഡ് റിപ്പോർട്ട്
ബ്രൺഡറ്റ്ലാൻഡ് റിപ്പോർട്ട്
കോപ്പൻഹേഗൻ റിപ്പോർട്ട്
ഗ്രീൻ ആനുവൽ റിപ്പോർട്ട്
35. തുർക്കികൾ കോൺസ്റ്റാൻഡിനോപ്പിൾ പിടിച്ചടക്കിയ വർഷം :
1452
1465
1453
1552
36. ഭൂമിയിലെ ഏറ്റവും ചൂടേറിയ തപീയ മേഖല?
ശൈത്യമേഖല
സമശീതോഷ്ണമേഖല
ഉഷ്ണമേഖല
ഉപോഷ്ണമേഖല
37. ലോക വ്യാപാര സംഘടന രൂപീകരിച്ച വർഷം :
1990
1992
1995
2000
38. ഇബ്നുബത്തൂത്തയുടെ സ്വദേശമായ രാജ്യം ഏതായിരുന്നു ?
സിറിയ
ഈജിപ്ത്
ഇറാൻ
മൊറോക്കൊ
39. 2011 സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുളള സംസ്ഥാനം ഏതാണ് ?
ബീഹാർ
മധ്യപ്രദേശ്
മഹാരാഷ്ട്ര
ഉത്തർപ്രദേശ്
40. 'രാമകൃഷ്ണ മിഷന്റെ' സ്ഥാപകന്റെ പേരെഴുതുക.
സ്വാമി വിവേകാനന്ദൻ
സ്വാമി ദയാനന്ദ സരസ്വതി
ജ്യോതിറാവു ഫുലെ
രാജാറാം മോഹൻ റോയ്
41. “അഷ്ടാംഗഹൃദയം' മായി ബന്ധപ്പെട്ടത്:
ഗണിതശാസ്ത്രം
ആയുർവേദം
ജ്യോതിശാസ്ത്രം
കഥകളി
42. സുവർണ്ണ വിപ്ലവവുമായി ബന്ധപ്പെട്ടത് ഏതാണ് ?
പെട്രോളിയം ഉത്പാദനം
ഹോർട്ടികൾച്ചർ
ജൂട്ട് ഉത്പാദനം
മത്സ്യ ഉത്പാദനം
43. 'സൈനിക സഹായ വ്യവസ്ഥ' നടപ്പിലാക്കിയതാര് ?
ഡൽഹൗസി പ്രഭു
വേവൽ പ്രഭു
കോൺവാലിസ് പ്രഭു
വെല്ലസ്ലി പ്രഭു
44. ഈജിപ്ഷ്യൻ സംസ്കാരം ആവിർഭവിച്ച നദീതടം :
ടൈബർ
നൈൽ
യൂഫ്രട്ടീസ്
റൈൻ
45. പശ്ചിമഘട്ടത്തിന്റെ വാതാഭിമുഖ വശത്ത് ലഭിക്കുന്ന സർവസാധാരണമായ മഴ :
അതിർത്തി മഴ
സംവഹന വൃഷ്ടി
ശൈല വൃഷ്ടി
വാതമുഖ വൃഷ്ടി
46. ആദ്യത്തെ വേദത്തെ കണ്ടെത്തുക.
യജുർവേദം
സാമവേദം
ഋഗ്വേദം
അഥർവ്വവേദം
47. 2022-23 ലെ മാനവ വികസന റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
131
132
133
134
48. വിജയനഗര രാജ്യത്തിലെ ഭരണാധികാരി ആരായിരുന്നു ?
ശിവജി
കൃഷ്ണ ദേവരായർ
അശോകൻ
രാജേന്ദ്രചോളൻ
49. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
തമിഴ്നാട്
ഹരിയാന
ഗുജറാത്ത്
കേരളം
50. മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനാര് ?
കൗടില്യൻ
ചന്ദ്രഗുപ്ത മൗര്യൻ
അശോകൻ
ചന്ദ്രഗുപ്തൻ II
51. ഭൂമി സൂര്യനിൽ നിന്നും ഏറെ അകലെ യായിരിക്കുന്ന അവസ്ഥ :
പെരിഹീലിയൻ
അഫീലിയൻ
വിഷുവം
അയനാന്തദിനം
52. ഖജുരാഹോ ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
മഹാരാഷ്ട്ര
രാജസ്ഥാൻ
മധ്യപ്രദേശ്
തമിഴ്നാട്
53. തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ആകർഷിക്കപ്പെടുന്നത് :
വേനൽക്കാലത്ത് ഉത്തരേന്ത്യൻ സമതലങ്ങളീൽ രൂപം കൊള്ളുന്ന ഉച്ചമർദ്ദ മേഖല മൂലം
വേനൽക്കാലത്ത് ഉത്തരേന്ത്യൻ സമതലങ്ങളിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദ മേഖല മൂലം
ശൈത്യകാലത്ത് ഉത്തരേന്ത്യൻ സമതലങ്ങളിൽ രൂപം കൊള്ളുന്ന ഉച്ചമർദ്ദ മേഖല മൂലം
ശൈത്യകാലത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദ മേഖല മൂലം
54. മെഹ്റൂളി ഇരുമ്പ് സ്തൂപം സ്ഥിതിചെയ്യുന്ന സ്ഥലം :
ഡൽഹി
ലഖ്നൗ
ചെന്നൈ
ആഗ്ര
55. ഭൂമിയിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള രേഖാംശ വ്യത്യാസം 30 ഡിഗ്രിയാണെങ്കിൽ, ഈ രണ്ട് സ്ഥലങ്ങളും തമ്മിലുള്ള പ്രാദേശിക സമയവ്യത്യാസം എത്രയായിരിക്കും ?
1 മണിക്കൂർ
2 മണിക്കൂർ
3 മണിക്കൂർ
4 മണിക്കൂർ
56. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം : *
തെലങ്കാന
തമിഴ്‌നാട്
കർണാടകം
ആന്ധ്രാ പ്രദേശ്
57. ചുവടെ നൽകിയിട്ടുള്ളവയിൽ പ്രസ്താവനയേത് ?
സ്ട്രാറ്റോസ്ഫിയറിൽ ഉയരത്തിന് അനുസരിച്ച് താപനില വർദ്ധിക്കുന്നതിനെ ക്രമമായ താപനഷ്ട നിരക്ക് എന്ന് വിളിക്കുന്നു.
ട്രോപോസ്‌ഫിയറിൽ ഉയരത്തിന് അനുസരിച്ച് താപനില കുറയുന്നതിനെ ക്രമമായ താപനഷ്ട നിരക്ക് എന്ന് വിളിക്കുന്നു.
ട്രോപോസ്ഫിയറിൽ ഉയരത്തിന് അനുസരിച്ച് താപനില കുറയുന്നതിനെ ക്രമമായ താപ വിപര്യയം എന്ന് വിളിക്കുന്നു.
സ്ട്രാറ്റോസ്ഫിയറിൽ ഉയരത്തിന് അനുസരിച്ച് താപനില വർദ്ധിക്കുന്നതിനെ ക്രമമല്ലാത്ത താപ വിപര്യയം എന്ന് വിളിക്കുന്നു.
58. ശിലാമണ്ഡലം സ്ഥിതിചെയ്യുന്ന ഭാഗം :
അസ്തെനോസ്ഫിയറിന് മുകളിൽ
അയണോസ്ഫിയറിന് മുകളിൽ
ജൈവമണ്ഡലത്തിന് മുകളിൽ
ജലമണ്ഡലത്തിന് മുകളിൽ
59. താഴെ നൽകിയിരിക്കുന്നവയിൽ ഇന്ത്യയിലെ പ്രാഥമിക മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത് ഏത് ?
മൃഗപരിപാലനം
ഗതാഗതം
ബാങ്കിംഗ്
നിർമ്മാണ പ്രവർത്തനങ്ങൾ
60. ഇന്ത്യയിലെ ഭൂപ്രകൃതി വിഭാഗങ്ങളിൽ ഏറ്റവും പഴക്കം ചെന്നത് :
ഉത്തരപർവ്വത മേഖല
ഉപദ്വീപീയ പീഠഭൂമി
ഉത്തരേന്ത്യൻ സമതലം
തീര സമതലങ്ങൾ
61. “പദസൂര്യൻ നിർമ്മിക്കാം' എന്ന സാമൂഹ്യ-ശാസ്ത്ര പ്രവർത്തനം ക്ലാസിലെ കുട്ടികളെ സഹായിക്കുന്നതെങ്ങനെ ?
അടിക്കുറിപ്പ് എഴുതാൻ
ആശയവുമായി ബന്ധപ്പെട്ട പദങ്ങൾ കൃത്യമാക്കാൻ
പോർട്ട്ഫോളിയോ നിർമ്മിക്കുന്നതിന്
മനോഹരമായി വരയ്ക്കുന്നതിന്
62. താഴെ പറയുന്നതിൽ ശരീരം ഹാജരാക്കുക എന്നർത്ഥം വരുന്ന റിട്ട് ഏത് ?
മാൻഡാമസ്
പ്രൊഹിബിഷൻ
ക്വോവാറന്റോ
ഹേബിയസ് കോർപ്പസ്
63. താഴെ പറയുന്നവയിൽ പ്രാദേശിക സ്വയം ഭരണത്തെ കുറിച്ച് പഠിക്കുന്നതിനായി നിയമിച്ച കമ്മീഷൻ :
സർക്കാരിയ കമ്മീഷൻ
അശോക മേത്ത കമ്മിറ്റി
ഷാ കമ്മീഷൻ
മണ്ഡൽ കമ്മീഷൻ
64. സ്വാഭാവികമായ സാമൂഹ്യശാസ്ത്ര ക്ലാസ്സിൽ ഒരു പ്രശ്നം പരിഹരിക്കുന്നതിന് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച പ്രവർത്തന രീതിയാണ് :
സെമിനാർ
വർക്ക്ഷോപ്പ്
പ്രോജക്ട്
അസൈൻമെന്റ്
65. ഇന്ത്യൻ രാഷ്ട്രപതി ആകുന്നതിനുള്ള കുറഞ്ഞ പ്രായപരിധി :
35
30
40
45
66. ചുവടെ പറയുന്നവയിൽ ഗ്രാഫിക് ഉപകരണങ്ങളിൽ പെടാത്തത് :
ചാർട്ട്
ബുള്ളറ്റിൻ ബോർഡ്
കാർട്ടൂൺ
ഭൂപടം
67. യഥാർത്ഥവും ആധികാരികവുമായ പഠന പ്രവർത്തനമാണ് :
പരീക്ഷയ്ക്കായുള്ള ചോദ്യപേപ്പർ
പാഠപുസ്തക വായന ചർച്ച
പാഠപുസ്തകത്തിലെ ഭാഗങ്ങൾ എഴുത്ത്
റഫറൻസ് പുസ്തകങ്ങൾ പരിശോധിച്ച് പ്രബന്ധ രചന
68. സംഘം ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഏറ്റവും പ്രോത്സാഹിക്കപ്പെടുന്നത് :
സാമൂഹിക വികസനം
ശാരീരിക വികസനം
മാനസിക വികസനം
വൈകാരിക വികസനം
69. സാമൂഹ്യശാസ്ത്ര ക്ലാസ് മുറിയിലെ പ്രക്രിയശേഷിയായി പരിഗണിക്കാത്തത് ഏത് ?
നിരീക്ഷിക്കൽ
പരീക്ഷിക്കൽ
ഓർമ്മശക്തി
വിവരശേഖരണം
70. ______ കാരണം ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി നീട്ടി കൊടുക്കുവാൻ കഴിയും.
അടിയന്തിരാവസ്ഥ
ക്ഷാമം
വരൾച്ച
പ്രളയം
71. "അടുത്ത ക്ലാസ്സിൽ കാഴ്ചക്കുറവുള്ള കുട്ടിക്ക് പ്രത്യേക പഠനോപകരണം നിർമ്മിക്കണം.' സാമൂഹ്യശാസ്ത്ര അധ്യാപികയുടെ ടീച്ചിംഗ് മാന്വലിലെ ഈ സൂചിപ്പിക്കുന്നു ? എന്തിനെ
പ്രതിഫലനാത്മക കുറിപ്പ്
വിലയിരുത്തൽ പേജ്
പ്രക്രിയ പേജ്
പ്രാഥമിക വിവരങ്ങൾ
72. സാമൂഹ്യശാസ്ത്ര ക്ലാസ് മുറിയിൽ പഠിക്കാനും പ്രവർത്തനങ്ങളിലേർപ്പെടാനും മടി കാണിക്കുന്ന കുട്ടിയെ പഠിക്കാൻ ഏറ്റവും അനുയോജ്യമായ പഠനരീതി :
പരീക്ഷണം
വ്യക്തി പഠനം
സർവ്വേ
നിരീക്ഷണം
73. കുട്ടിയുടെ സമൂഹശാസ്ത്ര മനോഭാവം വ്യക്തമായി മനസ്സിലാക്കുന്നതിന് ഏറ്റവും ഉപയോഗപ്രദമായത് ഏത് ?
എഴുത്തു പരീക്ഷ
ഗൃഹപാഠം
അഭിമുഖം
നിരീക്ഷണം
74. താഴെ തന്നിട്ടുള്ളവയിൽ കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഉൾപെടുന്നത് ഏതാണ് ?
മരുന്ന് ഉൽപാദന വ്യവസായം
പെട്രോളിയം ഉൽപാദന വ്യവസായം
കയർ വ്യവസായം
കപ്പൽ നിർമ്മാണ വ്യവസായം
75. ചുവടെ നൽകിയവയിൽ വസ്തു നിഷ്ഠ ചോദ്യം ഏത് ?
ഉപന്യാസം
തുറന്ന ചോദ്യം
ഹ്രസ്വോത്തര ചോദ്യം
ശരിയോ തെറ്റോ ചോദ്യം
76. സർഗാത്മകതയുടെ മാനദണ്ഡമായി പരിഗണിക്കാറുള്ളത് :
മൗലികത
വഴക്കം
ഒഴുക്ക്
ഇവയെല്ലാം
77. സ്കൂൾ പാർലമെന്റുകൾ കൊണ്ടുണ്ടാകുന്ന നേട്ടം എന്ത് ?
ചരിത്രജ്ഞാനം
ഭൂമിശാസ്ത്ര അറിവ്
അച്ചടക്കം
ജനാധിപത്യ രീതി പരിചയപ്പെടൽ
78. വർഷാന്ത്യ പരീക്ഷകൾ എന്തിന്റെ ഭാഗമാണ്?
ആത്യന്തിക വിലയിരുത്തൽ
സംരചന വിലയിരുത്തൽ
തുടർച്ചയായ വിലയിരുത്തൽ
പരിഹാര വിലയിരുത്തൽ
79. വ്യക്തി വ്യത്യാസം പരിഗണിക്കുന്ന ടീച്ചറുടെ ക്ലാസ്സ് റൂം പ്രകിയ എങ്ങനെയായിരിക്കും ?
പരീക്ഷക്ക് മാർക്ക് ഉറപ്പു വരുത്തുന്നു.
വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ നൽകുന്നു.
കുട്ടിയുടെ ഇഷ്ടം പരിഗണിക്കുന്നു
എല്ലാ കുട്ടികൾക്കും തുല്യ പരിഗണന
80. ഇന്ത്യൻ ഭരണ ക്രമമനുസരിച്ച് മന്ത്രിസഭക്ക് ആരോടാണ് ഉത്തരവാദിത്വം ?
സുപ്രീം കോടതിയോട്
രാഷ്ട്രപതിയോട്
തെരഞ്ഞെടുപ്പ് കമ്മീഷനോട്
ലോക്സഭയോട്
81. കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ടത് ഏത് ?
സ്നെല്ലൻ ചാർട്ട്
ബ്രിഡ്ജസ് ചാർട്ട്
ഫ്ലോ ചാർട്ട്
റേബസ് പിക്ചർ
82. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ ___ ആണ്
238
250
200
225
83. താഴെ തന്നിട്ടുള്ളവയിൽ ഇന്ത്യയിലെ റിപ്പോ നിരക്ക് തീരുമാനിക്കുന്നത് ആരാണ് ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
നബാർഡ്
ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്
84. ജ്ഞാന നിർമ്മിതിയുടെ സാമൂഹ്യശാസ്ത്ര ക്ലാസ്സിൽ നടക്കേണ്ടത് :
പ്രശംസ
അംഗീകാരം
മാനസികമായ അസന്തുലിതാവസ്ഥ
സമ്മാനം
85. ചുവടെ നൽകിയിട്ടുള്ളതിൽ വൈഗോഡ്സ്കിയൻ പഠന ആശയങ്ങളുമായി പൊരുത്തപ്പെടാത്തത് ഏത് ?
സഹവർത്തിത പഠനം
കൈത്താങ്ങ് നൽകൽ
ആശയ സമ്പാദന മാതൃക
സഹകരണാത്മക പഠനം
86. സാമൂഹിക മിതി വികസിപ്പിച്ചത് ;
മൊറീനോ
മാസ്ലോ
പിയാഷെ
ഗാഗ്നെ
87. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് :
ജസ്റ്റിസ് യു.യു. ലളിത്
ജസ്റ്റിസ് എസ്.എ. ബോബ് ഡേ
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ജസ്റ്റിസ് എം.വി. രമണ
88. ബെഞ്ചമിൻ ബ്ലൂം വിശദീകരിച്ച ബുദ്ധി മണ്ഡലത്തിലെ വികാസഘട്ടങ്ങളിൽ പെടാത്തത് ?
അറിവ്
ധാരണ
പ്രയോഗം
സർഗാത്മകത
89. താഴെ പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
സമത്വത്തിനുള്ള അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
സ്വത്തവകാശം
വിദ്യാഭ്യാസത്തിനുള്ള അവകാശം
90. ആനുകാലിക സംഭവങ്ങൾ കുട്ടികൾക്ക് നൽകുന്നതിന് അനുയോജ്യമല്ലാത്ത പ്രവർത്തണമേത് ?
മോഡൽ നിർമ്മാണം
റേഡിയോ പരിപാടികൾ
ക്വിസ് മത്സരങ്ങൾ
പത്രപാരായണം
Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.