KTET Malayalam 2024 questions - Ktet previous year question papers with Answer

KTET previous question papers with Answer key 2024 Malayalam - KTET previous year question papers category 1

Malayalam 2024

Question Numbers 91 to 120


2024 ൽ നടന്ന കേടെറ്റ് മലയാളം ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. 

ചുവടെ തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് 91 മുതൽ 95 വരെയുള്ള ചോദ്യങ്ങൾക്ക്

ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.

അറിവ് മനുഷ്യനെ വിമോചിപ്പിക്കുന്നു എന്ന ജ്ഞാനോദയ സങ്കല്‌പങ്ങളുടെ പരാജയ ഭൂമികയാണ് ആനന്ദിൻ്റെ നോവലുകൾ. മുതലാളിത്ത സമൂഹത്തിൽ അധ്വാനം മനുഷ്യന് അന്യമായിത്തീർന്ന സാഹചര്യം ധനതത്ത്വശാസ്ത്ര തത്ത്വശാസ്ത്രക്കുറിപ്പുകളിൽ മാർക്‌സ് ചിത്രീകരിക്കുന്നുണ്ട്. വിദ്യ മനുഷ്യന് അന്യമായിത്തീർന്ന് അവനെ നശിപ്പിക്കുന്നതിനെ കുറിച്ച് വ്യാസനും വിഘ്നനേശ്വരനും എന്ന നോവലിൽ ആനന്ദ് ചർച്ച ചെയ്യുന്നുണ്ട്. ഏകലവ്യനും അഭിമന്യുവും ഉദാഹരണ-ങ്ങളാകുന്നു. വെളിച്ചം ദുഃഖമായിത്തീരുന്ന


ഭീഷണമായ ചരിത്ര സന്ധികളെ ഇതര നോവലുകളിലും ആനന്ദ് അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ മെട്രോപ്പോളിറ്റൻ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമായി സമൂഹം ഒടുങ്ങുന്ന ഭീകരമായ അന്യവൽക്കരണം ചിത്രീകരിച്ചു കൊണ്ടാണ് ആദ്യ നോവലായ ആൾക്കൂട്ടം ആനന്ദ് അവസാനിപ്പിക്കുന്നത്. കൃത്യമായ ആ ചരിത്രഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ജോസഫ്, സുന്ദർ, പ്രേം, രാധ തുടങ്ങിയ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് അവിടെ ആഖ്യാനം മുന്നേറുന്നത്.

അഭയാർത്ഥികൾ, മരുഭൂമികൾ ഉണ്ടാകുന്നത്, വ്യാസനും വിസ്നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങൾ എന്നിവയിലും ചരിത്ര പശ്ചാത്തലമുണ്ടെങ്കിലും വിവിധ ദേശ - കാല അവസ്ഥകളിൽ നൈതികത, സ്വാതന്ത്ര്യം എന്നീ സങ്കല്പ‌ങ്ങൾ എങ്ങനെ മാറിമറിയുന്നു എന്നും മനുഷ്യാവസ്ഥ അവിടെയെല്ലാം എങ്ങനെ ഒരേപോലെ പീഡനത്തിൽ സ്ഥിതമാകുന്നു. എന്നുമാണ് അന്വേഷിക്കപ്പെടുന്നത്. ചരിത്രഘട്ടങ്ങളുടെ   ആപേക്ഷിത ഒരു മിഥ്യയാണെന്നും സ്വാതന്ത്ര്യം നിലനിറുത്തുന്ന തിനായുള്ള മനുഷ്യൻ്റെ അതിജീവന ശ്രമങ്ങൾ നിരർഥകമാണെന്നും ആവർത്തിക്കുന്ന സന്ദേശം ആനന്ദിന്റെ രചനകളിലുണ്ട്



91. വിദ്യ മനുഷ്യന് അന്യമായിത്തീർന്ന് അവനെ നശിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്ന ആനന്ദിന്റെ നോവൽ ഏത് ?
വ്യാസനും വിസ്നേശ്വരനും
അഭയാർത്ഥികൾ
ആൾക്കൂട്ടം
മരുഭൂമികൾ ഉണ്ടാകുന്നത്

Show Answer

വ്യാസനും വിസ്നേശ്വരനും

92. ആനന്ദിന്റെ രചനകളിൽ ആവർത്തിക്കുന്ന സന്ദേശം എന്താണ് ?
ചരിത്രഘട്ടങ്ങളുടെ ആപേക്ഷികത ഒരു യാഥാർത്ഥ്യമാണ്.
മനുഷ്യൻറെ അതിജീവന ശ്രമങ്ങൾ എല്ലായ്പ്പോഴും ലക്ഷ്യ പ്രാപ്തിയിലേക്ക് എത്തുന്നു.
സ്വാതന്ത്ര്യം നിലനിറുത്തുന്നതിനായുള്ള മനുഷ്യന്റെ അതിജീവന ശ്രമങ്ങൾ നിരർഥകമാണ്
ഇവയൊന്നുമല്ല.

Show Answer

സ്വാതന്ത്ര്യം നിലനിറുത്തുന്നതിനായുള്ള മനുഷ്യന്റെ അതിജീവന ശ്രമങ്ങൾ നിരർഥകമാണ്

93. "ആൾക്കൂട്ടം" എന്ന നോവലിന് യോജിക്കാത്ത പ്രസ്താവന ഏത് ?
സ്വതന്ത്യാനന്തര ഭാരതത്തിലെ ഒരു മെട്രോപ്പോളിറ്റൻ നഗരം പശ്ചാത്തലമാകുന്നു.
ഏകലവ്യനും അഭിമന്യുവും കഥാപാത്രങ്ങളായി വരുന്നു.
ആനന്ദിന്റെ ആദ്യ നോവൽ
മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമായി സമൂഹം ഒടുങ്ങുന്ന ഭീകരമായ അന്യവൽക്കരണം ചിത്രീകരിച്ചിരിക്കുന്നു.

Show Answer

ഏകലവ്യനും അഭിമന്യുവും കഥാപാത്രങ്ങളായി വരുന്നു.

94. ജോസഫ്, സുന്ദർ, പ്രേം, രാധ എന്നീ കഥാപാത്രങ്ങളുള്ള ആനന്ദിൻ്റെ കൃതി ഏത് ?
അപഹരിക്കപ്പെട്ട ദൈവങ്ങൾ
ആൾക്കൂട്ടം
മരുഭൂമികൾ ഉണ്ടാകുന്നത്
അഭയാർത്ഥികൾ

Show Answer

ആൾക്കൂട്ടം

95. ആനന്ദിന്റെ നോവലുകളുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?
വെളിച്ചം ദുഃഖമായി തീരുന്ന ഭീഷണമായ ചരിത്ര സന്ധികളെ ആവിഷ്കരിക്കുന്നു.
വിവിധ ദേശ-കാല അവസ്ഥകളിൽ നൈതികതയും സ്വാതന്ത്ര്യവും എങ്ങനെ മാറിമറിയുന്നുവെന്ന് അന്വേഷിക്കുന്നു.
മനുഷ്യാവസ്ഥ വിവിധ കാലങ്ങളിൽ എങ്ങനെ ഒരേപോലെ പീഡനത്തിൽ സ്ഥിതമാകുന്നുവെന്ന് അന്വേഷിക്കുന്നു.
മുതലാളിത്ത സമൂഹത്തിൽ അധ്വാനം മനുഷ്യനെ വളർച്ചയിലേക്ക് നയിക്കുന്നതിനെ ചിത്രീകരിക്കുന്നു.

Show Answer

മുതലാളിത്ത സമൂഹത്തിൽ അധ്വാനം മനുഷ്യനെ വളർച്ചയിലേക്ക് നയിക്കുന്നതിനെ ചിത്രീകരിക്കുന്നു.

ചുവടെ കൊടുത്തിരിക്കുന്ന കവിത വായിച്ച് 96 മുതൽ 100 വരെയുള്ള ചോദ്യങ്ങൾക്ക് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.

ഉഴുതുമറിക്കുന്നു വയലൊക്കെയും വേർപ്പിൽ മുഴുകി വലിക്കുന്നു ഞങ്ങൾ തൻ ഭാരങ്ങളെ സംസ്കാരപ്പെരും പിരിച്ചുരത്തിലൂടെ മഹാ-പ്രസ്ഥാനങ്ങളെ, നിങ്ങൾ നയിപ്പു കാലേ കാലേ പണ്ടേതോ തച്ചൻ വച്ചു കെട്ടിയ കൂനൻ തൊഴു-ത്തുണ്ടതിൻ നിലനിൽപ്പേ ഞങ്ങൾ തൻ സദാചാരം

നിങ്ങളെ മുളയ്ക്കേണ്ടതതിലാ, ണയ്യോ ദയം ഞങ്ങൾക്കോ നുരുമ്പിയോരലകും കോലും മാറ്റാൻ ലജ്ജയും, ണ്ടഗാധമാമഴലു, ണ്ടെന്നാൽപ്പോലു മിജ്ജനത്തിന്നക്കടും കൈയൊന്നേ ചെയ്യാനുള്ളു ഇന്നലെവരെ, യ്ക്കിനി നാളെയോ മറ്റെന്തുള്ളു ദുർന്നിവാര്യമേ സമൂഹത്തിനപ്ത്‌ാചാരം
തൊഴുത്തിലൊതുങ്ങാതെയാകുമ്പോൾ വൃഷഭത്തിൻ
കഴുത്തിൽക്കണ്ണീരൊപ്പം പതിപ്പു കഠാരാഗ്രം

96. എത്ര ശപിക്കപ്പെട്ടതായാലും സമൂഹത്തിന് നിവാരണം ചെയ്യാൻ ഞെരുക്കമുള്ളത് എന്താണ് ?
ഉഴുതുമറിച്ചിട്ട വയൽ
മഹാപ്രസ്ഥാനങ്ങൾ
ആചാരങ്ങൾ
കാളകൾ

Show Answer

ആചാരങ്ങൾ

97. കവി "ശപ്ത‌ം" എന്ന വാക്കുകൊണ്ടു വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?
തച്ചൻ കെട്ടിയ കൂനൻ തൊഴുത്തിനെ
കാളയുടെ കണ്ണീരിനെ
ആചാരങ്ങളെ
കൂനൻ തൊഴുത്തിലെ കാലികളെ

Show Answer

ആചാരങ്ങളെ

98. വലിയൊരു പിരിയൻ ചുരമായി കവി കണക്കാക്കുന്നത് എന്തിനെയാണ് ?
സംസ്കാരത്തെ
കാളകളെ
കൂനൻ തൊഴുത്തിനെ
ഉഴുതുമറിച്ചിട്ട വയലിനെ

Show Answer

സംസ്കാരത്തെ

99. തൊഴുത്തിൽ ഒതുങ്ങാതെയാവുമ്പോൾ കാളകളെ എന്താണ് ചെയ്യുന്നത് ?

തൊഴുത്തു മാറ്റിക്കെട്ടുക

ആഹാരം ക്രമീകരിക്കുക

പുതിയ തൊഴുത്തു നിർമ്മിച്ചു കൊടുക്കുക

കാളക്കഴുത്തിൽ കഠാര താഴ്ത്തുക

Show Answer

കാളക്കഴുത്തിൽ കഠാര താഴ്ത്തുക

100. "അഴൽ" എന്ന വാക്കിന്റെ അർത്ഥം എന്ത് ?
ഭയം
ദേഷ്യം
ദുഃഖം
കരുത്ത്

Show Answer

ദുഃഖം

101. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
ഇവിടെ ഒരു ചോദ്യച്ചിഹ്നം ഇടണം
മൺപാത്രം ചിഹ്നഭിന്നമായിപ്പോയി
സ്ഥാനാർത്ഥികൾക്ക് ചിഹ്നനം ലഭിച്ചു
ആന ചിന്നം വിളിക്കുന്നു

Show Answer

ആന ചിന്നം വിളിക്കുന്നു

102. ചുവടെ പിരിച്ചെഴുതിയവയിൽ ആഗമ സന്ധിക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
പോയില്ല - പോയി, ഇല്ല
ചെയ്യുന്നയാൾ - ചെയ്യുന്ന, ആൾ
മീതെയിരുന്നു - മീതെ, ഇരുന്നു
വലയിൽ - വല, ഇൽ

Show Answer

പോയില്ല - പോയി, ഇല്ല

103. ആനന്ദിന്റെ "ശവഘോഷയാത്ര" എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?
നോവൽ
ചെറുകഥ
നാടകം
നിരൂപണം

Show Answer

നാടകം

104. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന വിദ്യാഭ്യാസം ഏത് ?
അനൗപചാരിക വിദ്യാഭ്യാസം
സാങ്കേതിക വിദ്യാഭ്യാസം
ഔപചാരിക വിദ്യാഭ്യാസം
ഉൾക്കൊള്ളൽ വിദ്യാഭ്യാസം

Show Answer

ഉൾക്കൊള്ളൽ വിദ്യാഭ്യാസം


105. "ഏഷ ഞാൻ കുറ്റം പിഴച്ചുപോയാലെന്റെ ശേഷക്രിയയ്ക്കാരുമില്ലെന്നതായ് വരും." ഈ വരികളിലെ "കുറ്റം പിഴയ്ക്കുക" എന്ന ശൈലിയുടെ അർത്ഥം എന്ത് ?
പ്രതികാരം ചെയ്യുക
പിഴ അനുഭവിക്കുക
കുറ്റം ഏറ്റെടുക്കുക
മരിക്കുക

Show Answer

മരിക്കുക

106. സാക്ഷിയെക്കുറിക്കുന്ന വിഭക്തി ഏതാണ് ?
സംയോജിക
ആധാരിക
ഉദ്ദേശിക
പ്രതിഗ്രാഹിക

Show Answer

സംയോജിക

107. ചുവടെ തന്നിരിക്കുന്നവയിൽ ദൃശ്യ-സ്ഥലപരമായ ബുദ്ധി വികാസവുമായി ബന്ധപ്പെടുത്തി നൽകാവുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ചാർട്ടുകൾ വായിക്കുക
കൊളാഷ് നിർമ്മിക്കുക
ചിത്രങ്ങൾ തയ്യാറാക്കുക
റേഡിയോ പ്രഭാഷണം

Show Answer

റേഡിയോ പ്രഭാഷണം

108. ചുവടെ തന്നിരിക്കുന്നവയിൽ "കാലു മുതൽ ശിരസ്സു വരെ" എന്ന് അർത്ഥം വരുന്ന പദം ഏത് ?
ആപാദചൂഢം
ആപാദചൂഡം
ആപാതചൂഡം
ആപാദചൂടം

Show Answer

ആപാദചൂഡം

109. ലേഖന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പഠിതാക്കളെ സഹായിക്കാനുള്ള പഠന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ആശയങ്ങൾ കേട്ടെഴുത്തിലൂടെ നൽകുക
ആശങ്ങളുടെ നടത്തുക ദൃശ്യാവതരണം
സീറ്റിംഗ് ക്രമീകരണങ്ങൾ നടത്തുക
സഹകരണാത്മക പ്രോത്സാഹിപ്പിക്കുക ലേഖനം

Show Answer

ആശങ്ങളുടെ നടത്തുക ദൃശ്യാവതരണം

110. താഴെ തന്നിട്ടുള്ളവയിൽ "വിവേക ബുദ്ധിയില്ലാത്തവൻ" എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
തലതൊട്ടപ്പൻ
കൊമ്പില്ലാക്കാള
താക്കോൽക്കാരൻ
തിരുവരത്തിക്കൂറ്റൻ

Show Answer

കൊമ്പില്ലാക്കാള

111. "തളിർമേനി" എന്ന പദത്തിൻ്റെ വിഗ്രഹാർത്ഥം എന്ത് ?
തളിരാകുന്ന മേനി
തളിരുകൊണ്ടുള്ള മേനി
തളിരുപോലുള്ള മേനി
തളിരുള്ള മേനി

Show Answer

തളിരുപോലുള്ള മേനി

112. ചുവടെ കൊടുത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം ഏത് ?
പടിക്കൽ
നെൻമണി
തളിർത്തു
നെല്ലറ

Show Answer

നെൻമണി

113. ഭാഷ സ്വീകരണ ഉപകരണം എന്നത് ആരുടെ സിദ്ധാന്തം ?
ഫ്രാൻസിസ് ഗാർട്ടൻ
നോം ചോംസ്കി
ഗാർഡ്‌നർ
ജെറോം എസ്. ബ്രൂണർ

Show Answer

നോം ചോംസ്കി

114. "ഒരിക്കലീ ജഗത്തെയും ജഡത്തെയ.. പിരിഞ്ഞു നാം തിരിക്കണം. വിസമ്മതങ്ങ ളൊന്നുമെ ഫലപ്പെടാ." ഈ വരികളിൽ സമാന താളമുള്ള വരികൾ കണ്ടെത്തുക.
ഖഗങ്ങളേ, മൃഗങ്ങളേ, വിശാല ഭൂരുഹങ്ങളെ ദൃഗഞ്ചലേന മഞ്ജുനോക്കുമേണ ശാബകങ്ങളേ
നാളുകളങ്ങനെ പോകുമിതേ വിധമോർമ്മകളിൽ നാളമുണർത്തി വിളങ്ങുവതെത്രേ നിമേഷമഹോ
ഒരാണ്ടവൾ തിരഞ്ഞു കണ്ടാടവിലേകയായ് രാത്രിയിക് സ്ഥിരാശ്രുതയൊരാബ്ദികീ സുതിഥ് പോലെ പോന്നെത്തിനാൾ
കഥയനുയാതരോടവൾ പറഞ്ഞു കരഞ്ഞു പരം വ്യഥയോടഹോ മടങ്ങിയവർ, തങ്ങിയൊരേടമവൾ

Show Answer

ഖഗങ്ങളേ, മൃഗങ്ങളേ, വിശാല ഭൂരുഹങ്ങളെ ദൃഗഞ്ചലേന മഞ്ജുനോക്കുമേണ ശാബകങ്ങളേ

115. "കുളിക്കാതെ ഈറൻ ചുമക്കുക" എന്ന പഴഞ്ചൊല്ലിന്റെ ആശയം എന്ത് ?
ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുക
കുറ്റം ചെയ്യാതെ ആരോപണ വിധേയനാവുക
തുച്ഛമായ കൂലിയ്ക്ക് തലയിലേറ്റുക
വലിയ കുറ്റത്തിന് ചെറിയ ശിക്ഷ അനുഭവിക്കുക

Show Answer

കുറ്റം ചെയ്യാതെ ആരോപണ വിധേയനാവുക

116. കാൾ റോജേഴ്‌സിന്റെ അഭിപ്രായത്തിൽ മികച്ച പഠന സാഹചര്യം സൃഷ്‌ടിക്കാൻ ആവശ്യമായ മൂന്നു ഘടകങ്ങൾ ഏതു?
നിരീക്ഷണശക്തി, ബഹുമാനം, താദാത്മ്യം പ്രതിപക്ഷ
ആധികാരികത, നിരീക്ഷശക്തി, പ്രതിപക്ഷ ബഹുമാനം
താദാത്മ്യം, നിരീക്ഷണശക്തി, ആധികാരികത
പ്രതിപക്ഷ ബഹുമാനം, താദാത്മ്യം, ആധികാരികത

Show Answer

പ്രതിപക്ഷ ബഹുമാനം, താദാത്മ്യം, ആധികാരികത

117. നിയമത്തിൽ നിന്ന് ഉദാഹരണങ്ങളിലേയ്ക്ക് പോകുന്ന പഠന രീതി ഏത് ?
നിഗമന രീതി
ആഗമന രീതി
അപഗ്രഥന രീതി
ഉദ്ഗ്രഥന രീതി

Show Answer

നിഗമന രീതി

118. "നൂറു വർഷം" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ഏത് ?
ശതാബ്‌ധി
ശതാപ്തി
ശതാബ്ദി
ശതാപ്‌ധി

Show Answer

ശതാബ്ദി

119. ശരിയായ വാക്യം ഏതാണ് ?
താങ്കളുടെ ഈ വരവിന്റെ ഉദ്ദ്യേശം എന്താണ് ?
താങ്കളുടെ ഈ വരവിൻ്റെ ഉദ്ദേശം എന്താണ് ?
താങ്കളുടെ ഈ വരവിന്റെ ഉദ്ദേശ്യം എന്താണ് ?
താങ്കളുടെ ഈ വരവിൻ്റെ ഉദ്ധേശ്യം എന്താണ് ?

Show Answer

താങ്കളുടെ ഈ വരവിന്റെ ഉദ്ദേശ്യം എന്താണ് ?

120. "നിർവിഘ്നം തുടരുക നിങ്ങൾ തൻ പരിശ്രമം." ഇവിടെ "നിർവിഘ്നം" എന്ന പദം ഏത് സമാസത്തിൽ പെടുന്നു ?
പ്രായോജികാ തത്പുരുഷൻ
അവ്യയീഭാവൻ
മധ്യമപദലോപി
രൂപക തത്പുരുഷൻ

Show Answer

അവ്യയീഭാവൻ

നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.