KTET SS important questions |KTET previous questions and answers social science

KTET SS important questions |KTET previous questions and answers social science

KTET Social science study metrial

സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്


ചോദ്യത്തിന്റെ കൂടെ തന്നിട്ടുള്ള ബട്ടൺ ക്ലിക്ക് ചെയ്താൽ ഉത്തരം അറിയാനാകും..


1. ഭൂവൽക്കം പ്രധാനമായും ഉൾക്കൊള്ളുന്നത്?

(A) സിലിക്കേറ്റുകൾ
(B) ശിലാദ്രവം
(C) ലോഹങ്ങളും സിലിക്കേറ്റുകളും സമ്മിശ്രമായി
(D) ലോഹങ്ങൾ
2. കുറിഞ്ചി തിനൈയുടെ ഭൂമിശാസ്ത്ര സവിശേഷത എന്തായിരുന്നു?

(A) വരണ്ട പ്രദേശം
(B) കുന്നിൻ പ്രദേശം
(C) തീരപ്രദേശം
(D) പുൽമേട്
3. ധമ്മ നയം സ്വീകരിച്ച ഭരണാധികാരിയുടെ പേരെഴുതുക.

(A) ചന്ദ്രഗുപ്‌ത മൗര്യൻ
(B) കനിഷ്‌കൻ
(C) സമുദ്രഗുപ്‌തൻ
(D) അശോകൻ


4. മിസോസ്‌ഫിയർ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം എത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്?

(A) 0 മുതൽ 17 കി.മീ വരെ
(B) 17 മുതൽ 50 കി.മീ വരെ
(C) 50 മുതൽ 80 കി.മീ വരെ
(D) 80 മുതൽ 400 കി.മീ വരെ
5. നൽകിയിട്ടുള്ളവയിൽ ഏറ്റവും നീളമുള്ളത്?

(A) അന്താരാഷ്ട്ര ദിനാങ്കരേഖ
(B) ഭൂമധ്യരേഖ
(C) ഗ്രീനിച്ച് രേഖ
(D) ഉത്തരായന രേഖ
6. ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?

(A) എം. വിശ്വേശ്വരയ്യ
(B) ദാദാഭായ് നവറോജി
(C) ജവഹർലാൽ നെഹ്റു
(D) ആർ.സി ദേശായി
7. തീമാറ്റിക് ഭൂപടം അല്ലാത്തതേത്?

(A) ധരാതീയ ഭൂപടം
(B) ഭൂവിനിയോഗ ഭൂപടം
(C) മണ്ണ് ഭൂപടം
(D) നദീ ഭൂപടം
8. താഴെ തന്നിട്ടുള്ളവയിൽ ഗവൺമെന്റിന്റെ ബാങ്കർ എന്നറിയപ്പെടുന്നത് ഏത്?

(A) SBI
(B) NABARD
(C) RBI
(D) RRB
9. ഏറ്റവും നീളമുള്ള ഉപദ്വിപീയ നദിയേത്?

(A) മഹാനദി
(B) കൃഷ്‌ണ
(C) കാവേരി
(D) ഗോദാവരി
10. ഏതെല്ലാം ഭ്രമണപഥങ്ങൾക്കിടയിലാണ് ഭൂമിയുടെ ഭ്രമണപഥം?

(A) ബുധനും ശുക്രനും
(B) ശുക്രനും ചൊവ്വയ്ക്കും
(C) ചൊവ്വയ്ക്കും വ്യാഴത്തിനും
(D) വ്യാഴത്തിനും ശനിയ്ക്കും
11. നീതി ആയോഗിൻ്റെ ചെയർമാൻ ആരാണ്?

(A) പ്രസിഡൻ്റ്
(B) ധനകാര്യമന്ത്രി
(C) വൈസ് പ്രസിഡന്റ്
(D) പ്രധാനമന്ത്രി
12. മധ്യകാല കേരളത്തിൽ നിലനിന്ന കച്ചവട സംഘം ഏതായിരുന്നു?

(A) സ്വരൂപം
(B) നാട്
(C) അഞ്ചുവണ്ണം
(D) വട്ടെഴുത്ത്
13. ഹരിത ഗൃഹവാതകമേത്?

(A) കാർബൺ ഡയോക്സൈഡ്
(B) നൈട്രജൻ
(C) ഓക്‌സിജൻ
(D) ഹീലിയം
14. ഇന്ത്യയിൽ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ടിരി ക്കുന്നത് ഏതാണ്?

(A) മത്സ്യബന്ധനം
(B) കൃഷി
(C) വ്യവസായം
(D) നിർമ്മാണം
15. താഴെ തന്നിട്ടുള്ളവയിൽ പ്രത്യക്ഷ നികുതി ഏതാണ്?

(A) എക്സൈസ് ഡ്യൂട്ടി
(B) കസ്റ്റംസ് ഡ്യൂട്ടി
(C) വ്യക്തിഗത വരുമാന നികുതി
(D) സേവന നികുതി
16. ഇന്ത്യൻ നാഷണൽ ആർമിയിൽ ഉണ്ടായിരുന്ന മലയാളി വനിത?

(A) അക്കമ്മ ചെറിയാൻ
(B) ആനിമസ്ക്രീൻ
(C) ക്യാപ്റ്റൻ ലക്ഷ്മി
(D) അന്ന ചാണ്ടി
17. 1 സെന്റീമീറ്റർ 4 കിലോമീറ്ററിനെ കാണിക്കുന്നു എന്ന പ്രസ്‌താവന രീതിയിലുള്ള തോതിനെ പ്രദർശക ഭിന്നമാക്കുക (RF)?

(A) 1:40
(B) 1:4000
(C) 1:40000
(D) 1:400000
18. വ്യവസായ വിപ്ലവം ആരംഭിച്ചത് എവിടെയായിരുന്നു?

(A) ഇംഗ്ലണ്ട്
(B) ഇറ്റലി
(C) ഫ്രാൻസ്
(D) തുർക്കി
19. ഇന്ത്യയിൽ തീരദേശമുള്ള സംസ്ഥാനങ്ങൾ എത്ര?

(A) 8
(B) 9
(C) 7
(D) 11
20. ശരിയായ ജോടിയേത്?

(A) കാറ്റിൻ്റെ ദിശ - ബാരോമീറ്റർ
(B) അന്തരീക്ഷ മർദ്ദം - തെർമോമീറ്റർ
(C) കാറ്റിൻ്റെ വേഗം - അനിമോമീറ്റർ
(D) മഴ - ഹൈഗ്രോമീറർ
21. സിഗുറാത്തുമായി ബന്ധപ്പെട്ട സംസ്കാരത്തെ കണ്ടെത്തുക?

(A) മെസൊപ്പൊട്ടേമിയൻ
(B) ഈജിപ്ഷ്യൻ
(C) ചൈനീസ്
(D) ഹാരപ്പൻ
22. ചുവടെ തന്നിട്ടുള്ളതിൽ സിന്ധു നദീതട സംസ്കാരത്തിലെ നഗരത്തിൽ ഉൾപ്പെടാത്തതിനെ കണ്ടെത്തുക?

(A) ഹാരപ്പ
(B) കാലിബംഗൻ
(C) മഗധ
(D) ലോത്തൽ
23. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആഗോള സമ്പദ്‌വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്?

(A) ആഗോളവൽക്കരണം
(B) സ്വകാര്യവൽക്കരണം
(C) ഉദാരവൽക്കരണം
(D) ഇവയൊന്നുമല്ല
24. ലോകമാന്യ എന്നറിയപ്പെട്ടിരുന്നതാര്?

(A) ലാലാ ലജ്‌പത് റായ്
(B) ആനി ബസന്റ്
(C) ബാലഗംഗാധരതിലക്
(D) ബിപിൻ ചന്ദ്രപാൽ
25. ഛത്രപതി എന്ന പേര് സ്വീകരിച്ചതാര്?

(A) രാജരാജ ചോളൻ
(B) ശിവജി
(C) രാജേന്ദ്രചോളൻ
(D) ബീർബൽ
26. ചെറിയ ഉരുളൻ ഐസ് കഷണങ്ങളുടെ രൂപത്തിലുള്ള വർഷണമേത്?

(A) സ്റ്റീറ്റ്
(B) ആലിപ്പഴം വീഴ്ച്‌ച
(C) മഞ്ഞ് വീഴ്‌ച
(D) ഹിമം
27. കൊർദോവ സർവകലാശാല സ്ഥിതി ചെയ്യുന്ന രാജ്യം?

(A) ഇറ്റലി
(B) ഇംഗ്ലണ്ട്
(C) ഫ്രാൻസ്
(D) സ്പെയിൻ
28. കായാന്തരിത ശിലയേത്?

(A) മാർബിൾ
(B) ബസാൾട്ട്
(C) ചുണ്ണാമ്പ് കല്ല്
(D) ഗ്രാനൈറ്റ്

നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കൂ...😊

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.