KTET Maths September 2025 Practice Test | Free Online Mock Questions

Boost KTET 2025 success with Maths practice test. Attempt mock questions, study problems and solutions & tips. Perfect for KTET Category 1,2&3

KTET Sep 2025 Maths Problems & Solutions

The answers and explanations of the mathematics questions from the KTET Category 1 exam held in September 2025 are given below.

When you select the options for each question, the correct answer will be displayed. The step-by-step solving method is also provided below.

31. റോമൻ സംഖ്യാസമ്പ്രദായത്തിൽ പുജ്യത്തെ സൂചിപ്പിക്കുന്ന ചിഹ്നം ഏത് ?
M
C
L
പൂജ്യത്തെ സൂചിപ്പിക്കുന്ന ചിഹ്നം ഇല്ല
Show Answer

പൂജ്യത്തെ സൂചിപ്പിക്കുന്ന സംഖ്യ ഇല്ല.
ഈ സംഖ്യകൾ തുടങ്ങുന്നത് I, II , III, IV , V , VI എന്ന ക്രമത്തിൽ ആണ്. '10', '100' എന്നിങ്ങനെയുള്ള സംഖ്യകൾ X , C പോലുള്ള letter ആയി ഉപയോഗിക്കുന്നു.

32. ചുവടെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
3.7 സെന്റീമീറ്റർ = 37 മില്ലീമീറ്റർ
5.03 മീറ്റർ = 503 സെന്റിമീറ്റർ
9 മീറ്റർ = 900 സെന്റിമീറ്റർ
7 കിലോമീറ്റർ = 70000 മില്ലീമീറ്റർ
Show Answer

1 സെൻ്റീ മീറ്റർ= 10 മില്ലി മീറ്റർ
100 സെൻ്റി മീറ്റർ= 1 മീറ്റർ
1000 മീറ്റർ= 1 കിലോമീറ്റർ
എന്നിവയാണ് നീളങ്ങളുടെ അളവുകൾ തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നത്.

Option 4 തെറ്റായി വരുന്നു.
7 കിലോമീറ്റർ എന്നാൽ 7×1000 അതായത് 7000 മീറ്റർ ആണ്.
അതായത് 7000×100
700000 സെൻ്റി മീറ്റർ ആണ്

33. ഇരുപതിന്റെ 40% വും അൻപതിന്റെ 30% വും കൂട്ടിയാൽ കിട്ടുന്ന സംഖ്യ ഏത് സംഖ്യയുടെ 50% ആണ് ?
23
46
100
92
Show Answer

20 ൻ്റെ 40% = 20×40/100 = 8
50 ൻ്റെ 30% = 50×30/100 = 15
ആകെ= 15+8 = 23.

23 എന്നത് 46 ൻ്റെ പകുതിയാണ്. അതിനാൽ 46 ൻ്റെ 50% ആണ് 23
ഉത്തരം: 46

34. തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
0.2 = 2/10 = 1/5
0.04 = 4/100 = 1/25
0.25 = 25/100 = 1/4
1.25 = 125/1000 = 1/8
Show Answer

പോയിൻ്റിന് ശേഷം 2 ദശാംശ സ്ഥാനം ഉണ്ടെങ്കിൽ തുല്യമായ ഭിന്ന സംഖ്യയിൽ ചേദം 100 ആവണം.
ഇവിടെ 1.25= 125/100 എന്നാണ് വേണ്ടത്
=5/4

35. 28467 എന്ന സംഖ്യയെ 100 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എത്ര ?
76
67
467
647
Show Answer

100 കൊണ്ട് ഹരിച്ചാൽ അവസാനത്തെ രണ്ട് സ്ഥാനങ്ങളിൽ വരുന്ന സംഖ്യയാണ് ശിഷ്ടം വരുക
അതായത് ശിഷ്ടം : 67

36. നിദാന ശോധകം (Diagnostic Test) പ്രധാനമായും ഉപയോഗിക്കുന്നത് :
അടുത്ത ക്ലാസിലേക്കുള്ള സ്ഥാന-'കയറ്റം തീരുമാനിക്കുന്നതിന്
മികവിനുള്ള സമ്മാനങ്ങൾ തീരുമാനിക്കുന്നതിന്
പഠന നേട്ടങ്ങൾക്കുള്ള സ്കോറുകൾ നിർണയിക്കുന്നതിന്
പഠനത്തിലുള്ള പ്രയാസങ്ങൾ കണ്ടെത്തുന്നതിന്
Show Answer

പാഠഭാഗം തുടങ്ങുന്നതിന് മുന്നേ തന്നെ കുട്ടികളുടെ കഴിവ്, അറിവ്, പിന്നോക്കാവസ്ഥ , പ്രാപ്തി എന്നിങ്ങനെ ഉള്ളവയെല്ലാം പരിശോധിക്കാനുള്ള ടെസ്റ്റ് ആണിത്

37. ഈ ക്രമത്തിൽ തുടർന്നാൽ അടുത്ത ചിത്രത്തിൽ എത്ര സമചതുരങ്ങൾ ഉണ്ടാകും ?
rectangle squares table image
25
35
30
55
Show Answer

1² = 1

2²= 4

3²= 9

4²= 16

5²=25

ഉത്തരം:25

38. ഗണിത പഠനത്തിൽ BALA എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
വിദ്യാലയത്തിലെ കെട്ടിടങ്ങൾ, ക്ലാസ് മുറി, ചുമരുകൾ, വാതിലുകൾ, ജനലുകൾ, ചുറ്റുപാടുകൾ, കോണിപ്പടി ഇവ ഗണിത പഠനത്തിന് അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുക.
ഗൃഹാന്തരീക്ഷത്തിലെ ഗണിത പഠനം മെച്ചപ്പെടുത്തുക.
ഗണിത പഠനത്തിൽ ഗൃഹപാഠങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുക.
ഗണിത പഠനത്തിനായി കൂടുതൽ റഫറൻസ് പുസ്തകങ്ങൾ ലഭ്യമാക്കുക
Show Answer

വിദ്യാലയത്തിലെ ഭൗതികമായ നിർമിതികൾ എല്ലാം പഠനത്തിന് യോജിച്ച രീതിയിൽ ആക്കുന്നതിനെ BALA ( Building as a learning aid) കൊണ്ട് ഉദ്ദേശിക്കുന്നു.

39. മൂർത്തമായ ഉദാഹരണങ്ങളിൽ നിന്ന് പൊതുവായ നിഗമനത്തിൽ എത്തിച്ചേരുന്ന ഗണിത പഠന രീതി ഏത് ?
ആഗമനരീതി (Inductive Method)
നിഗമന രീതി (Deductive Method)
പ്രോജക്ട് രീതി (Project Method)
പരീക്ഷണ രീതി (Experimental Method)
Show Answer

അറിയുന്നതിൽ നിന്ന് അറിയാത്തതിലേക്ക് എന്ന രീതിയാണ് ഇവിടെ നടക്കുന്നത്

40. അധ്യാപക സഹായികളുടെ പ്രധാന ലക്ഷ്യം അല്ലാത്തത് ഏത് ?
പഠന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനായി
പഠന നേട്ടങ്ങൾ നിർണയിക്കുന്നതിന്
കുട്ടികൾക്ക് ഗൃഹപാഠങ്ങൾ നൽകുന്നതിനായി
വിലയിരുത്തൽ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി
Show Answer

അദ്ധ്യാപക സഹായി അദ്ധ്യാപകൻ്റെ ബോധന പ്രക്രിയയെ സഹായിക്കുന്നവയാണ്.
എന്നാൽ ഗൃഹ പാഠങ്ങൾ കുട്ടികളുടെ പഠനം മെച്ചപ്പെടുത്താനുള്ളവയാണ്

41. ഒരു മില്യന് (Million) തുല്യമല്ലാത്തത് ഏത് ?
10⁶
1000x1000
പത്ത് ലക്ഷം
നൂറ് കോടി
Show Answer

1 Million എന്നാൽ 1 ദശലക്ഷം അഥവാ 10 ലക്ഷം ആണ്.
1000000( ആറ് പൂജ്യങ്ങൾ ഉണ്ട്)
അവസാനത്തെ ഓപ്ഷൻ തെറ്റായി പറയുന്നു

42. പഠനോപകരണങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള ഗണിത പഠനത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?
കണ്ടും കേട്ടും ചെയ്യും പഠിക്കുന്നതിനുള്ള അവസരങ്ങൾ ലഭിക്കുന്നു.
അമൂർത്തമായ ആശയങ്ങൾ വേഗത്തിൽ സ്വാംശീകരിക്കുന്നതിന് സഹായിക്കുന്നു.
ഗണിത പഠനത്തിൽ കുട്ടികളുടെ താൽപര്യം വർദ്ധിക്കുന്നു.
പഠനോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പാഠ വിനിമയത്തിന് കൂടുതൽ സമയം ആവശ്യമാണ്
Show Answer

പഠനോപകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെ പഠനം സുഗമമായി നടക്കുകയാണ് ചെയ്യുന്നത്. തെറ്റായ പ്രസ്താവന option 4

43. 36 - 2 × 8 ÷ 4 = ?
32
26
48
12
Show Answer

36 - 2 × 8 ÷ 4 എന്നതിൽ ആദ്യം ഹരണം, ഗുണനം, വ്യവകൽനം എന്ന ക്രമത്തിൽ ആണ്.
= 36 - 2 × 8 ÷ 4
= 36 - 2 × 2
= 36 - 4
= 32

44. പ്രൈമറി ക്ലാസുകളിലെ ഗണിത പഠനത്തിലെ വിലയിരുത്തൽ മേഖലകളിൽ ഉൾപ്പെടുന്നത് :
സാമാന്യവൽക്കരണം (Generalisation)
ദത്തങ്ങളുടെ ഉപയോഗം (Data Handling)
സംഖ്യാബോധം (Number sense)
മുകളിൽ പറഞ്ഞത് എല്ലാം (All the above)
Show Answer

മുകളിൽ പറഞ്ഞവയെല്ലാം പ്രൈമറി ക്ലാസുകളിലെ ഗണിത പഠനത്തിലെ വിലയിരുത്തൽ മേഖലയിൽ ഉൾപ്പെടുന്നവയാണ്

45. ⅐ × 60 × 70 = 90 × ? × 20
5/7
¾
¼
Show Answer

'=' ൻ്റെ ഒരു side ൽ ഉള്ളത് ഗുണിച്ചാൽ ⅐ ×60×70= 600 ആണ്.

'=' ൻ്റെ മറുവശം ഗുണിച്ചാൽ 600 കിട്ടണം

90 × 20 = 1800 ആണ്

ഇതിനെ 3 കൊണ്ട് ഹരിച്ചാൽ 600

അപ്പൊൾ ⅓ കൊണ്ട് ആണ് ഗുനികേണ്ടത് എന്നാണ് അർത്ഥം

46. രണ്ട് ലൈറ്റ് ഹൗസുകളിൽ ഘടിപ്പിച്ചിട്ടുള്ള ഫ്ളാഷ് ലൈറ്റുകൾ യഥാക്രമം ഓരോ 30 മിനിറ്റിലും ഓരോ 40 മിനിറ്റിലും പ്രകാശിക്കുന്നു. കൃത്യം എട്ടുമണിക്ക് അവ രണ്ടും ഒരുമിച്ചു പ്രകാശിച്ചു എങ്കിൽ അവ രണ്ടും ഒരുമിച്ച് പ്രകാശിക്കുന്ന അടുത്ത സമയം ഏത് ?
10 മണി
11 മണി
12 മണി
1 മണി
Show Answer

രണ്ട് ലൈറ്റ് ഹൗസുകളുടെ ഫ്ലാഷ് ഇടവേളകൾ യഥാക്രമം 30 മിനിറ്റും 40 മിനിറ്റുമാണ്. ഇവ രണ്ടും ഒരുമിച്ച് വീണ്ടും പ്രകാശിക്കുന്ന സമയം കണ്ടെത്താൻ LCM (കുറഞ്ഞ സാമാന്യ ഗുണകം) ഉപയോഗിക്കണം.

30 = 2 × 3 × 5
40 = 2³ × 5

LCM = 2³ × 3 × 5 = 120 മിനിറ്റ്

120 മിനിറ്റ് = 2 മണിക്കൂർ

ആദ്യമായി ഒരുമിച്ച് പ്രകാശിച്ചത് രാവിലെ 8 മണിക്ക് ആണ്. അതിനാൽ 2 മണിക്കൂർ കൂട്ടിയാൽ അടുത്ത സമയം:

10:00 AM

അതിനാൽ, രണ്ട് ലൈറ്റ് ഹൗസുകളും അടുത്തതായി ഒരുമിച്ച് പ്രകാശിക്കുന്ന സമയം 10:00 AM ആണ്.

47. ജനുവരി 5 ശനിയാഴ്ചയായാൽ ആ മാസം എത്ര തിങ്കളാഴ്ചകൾ ഉണ്ടാകും ?
3
4
5
6
Show Answer

ജനുവരി 5 ശനിയാഴ്ചയായാൽ, അതിന് മുമ്പുള്ള ദിവസങ്ങൾ കണ്ടെത്താം:

ജനുവരി 4 → വെള്ളിയാഴ്ച
ജനുവരി 3 → വ്യാഴാഴ്ച
ജനുവരി 2 → ബുധനാഴ്ച
ജനുവരി 1 → ചൊവ്വാഴ്ച

ഇപ്പോൾ തിങ്കളാഴ്ചകൾ കണ്ടെത്താം:

ജനുവരി 7 → തിങ്കളാഴ്ച
ജനുവരി 14 → തിങ്കളാഴ്ച
ജനുവരി 21 → തിങ്കളാഴ്ച
ജനുവരി 28 → തിങ്കളാഴ്ച

അതിനാൽ ആ മാസം ആകെ 4 തിങ്കളാഴ്ചകൾ ഉണ്ടാകും.

48. താഴെ പറയുന്നവരിൽ കേരളീയ ഗണിത ശാസ്ത്രജ്ഞൻ ആര് ?
ശ്രീനിവാസ രാമാനുജൻ
ബ്രഹ്മഗുപ്ത
നീലകണ്ഠ സോമയാജി
പൈഥാഗറസ്
Show Answer

ഉത്തരം ഓപ്ഷൻ C) നീലകണ്ഠ സോമയാജി

49. തുടർച്ചയായ 7 ഇരട്ടസംഖ്യകളുടെ ശരാശരി 36 ആയാൽ ചെറിയ സംഖ്യ ഏത് ?
42
36
30
24
Show Answer

അടുത്തടുത്ത ഏഴ് ഇരട്ട സംഖ്യകൾ മദ്യത്തിൽ 36 വരുന്ന രീതിയിൽ എഴുതിയാൽ

30, 32 ,34 , 36 , 38 , 40 , 42

ചെറിയ സംഖ്യ 30

50. ജ്യാമിതീയ പഠനത്തിനായി വാൻ ഹെയ്ലി (Van Hicle) നിർദ്ദേശിച്ച അഞ്ച് ഘട്ടങ്ങളിൽ പെടാത്തത് ഏത് ?
സൂത്രവാക്യങ്ങൾ രൂപീകരിക്കൽ (Formation of formulae)
ദൃശ്യവൽക്കരണം (Visualisation)
വേർതിരിച്ചെടുക്കൽ (Abstraction)
ചിന്തയുടെ കാഠിന്യം (Rigor)
Show Answer

ഉത്തരം:A) സൂത്ര വാക്യങ്ങൾ രൂപീകരിക്കൽ

51. രണ്ടു വരകൾ പരസ്പരം മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന നാലു കോണുകളിൽ ഒരു കോൺ മറ്റൊരു കോണിൻ്റെ പകുതിയാണ്. എങ്കിൽ ആ കോണുകളുടെ അളവുകൾ എത്ര വീതമാണ് ?
60°, 120°
70°, 140°
80°, 160°
90°, 180°
Show Answer

രണ്ട് വരകൾ പരസ്പരം മുറിച്ചു കടക്കുമ്പോൾ എതിർ കോണുകൾ തുല്യവും രേഖീയ കോണുകളുടെ തുക 180°യും ആവും.

ഒരു കോൺ = x എന്ന് കരുതുക.
മറ്റേ കോൺ അതിന്റെ പകുതി ആയതിനാൽ = x/2

രേഖീയ ജോഡികൾ ആയ കോണുകൾ ആയതിനാൽ:

x + x/2 = 180°

3x/2 = 180°

x = 120°

അപ്പോൾ മറ്റേ കോൺ = 120° / 2 = 60°

അതിനാൽ ആ കോണുകളുടെ അളവുകൾ 120°യും 60°യും ആണ്.

52. വശങ്ങളുടെ നീളം ഒന്നര മീറ്റർ ആയ സമചതുരത്തിന്റെ പരപ്പളവ് എത്രയാണ് ?
2¼ ചതുരശ്ര മീറ്റർ
1¼ ചതുരശ്ര മീറ്റർ
3 ചതുരശ്ര മീറ്റർ
6 ചതുരശ്ര മീറ്റർ
Show Answer

സമചതുരത്തിന്റെ ഓരോ വശത്തിന്റെ നീളം 1.5 മീറ്റർ ആണ്.

സമചതുരത്തിന്റെ പരപ്പളവ് കണ്ടെത്താനുള്ള സൂത്രം:

പരപ്പളവ് = വശം × വശം

അതിനാൽ,

പരപ്പളവ് = 1.5 × 1.5 = 2.25 ചതുരശ്ര മീറ്റർ

അതിനാൽ സമചതുരത്തിന്റെ പരപ്പളവ് 2.25 m² ആണ്.

53. 9 രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിൽ ടീമുകൾ പരസ്പരം ഒരു തവണ മാത്രം മത്സരിച്ചാൽ ആകെ എത്ര മത്സരങ്ങൾ ഉണ്ടാകും ?
45
36
18
9
Show Answer

ചിത്രത്തിൽ ഓരോ ടീമുകളെ ഒരു അടയാളങ്ങൾ നൽകി ചിത്രീകരിച്ചിട്ടുണ്ട്. ഇവയിൽ ഒരു ടീം മറ്റ് എട്ടു ടീമുകളും ആയി കളിക്കും. അത് ആദ്യത്തിൽ കാണിച്ചിരിക്കുന്നു. ഇനി രണ്ടാമത്തെ ടീം ബാക്കിയുള്ള ടീമുകളും ആയി കളിക്കുന്നു. പിന്നെ മൂന്നാമൻ ബാക്കിയുള്ള ആറടിമുകളുമായി കളിക്കുന്നു. ഇങ്ങനെ തുടർന്നാൽ ആകെ = 8+7+6+5+4+3+2+1= 36 കിട്ടും

square table
54. സമയം 5.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രിയാണ് ?
60
62½
67½
72½
Show Answer

സമയം 5:15 ആയപ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ കണ്ടെത്താം.

മിനിറ്റ്(M)= 15
മണിക്കൂർ (H) = 5

കോണളവ് കാണാനുള്ള സമവാക്യം
= 30H - 11/2 M
= 30× 5 - (11/2) × 15
= 150° - 165°/2
= 150 - 82½
= 67½

അതിനാൽ ആവശ്യമായ കോണം 67.5° ആണ്.

55. 12 ചതുരശ്ര സെൻ്റീമീറ്റർ പരപ്പളവും 14 സെന്റിമീറ്റർ ചുറ്റളവും ഉള്ള ഒരു ചതുരത്തിന്റെ നീളവും വീതിയും ആകാൻ സാധ്യതയുള്ളത് ഏത് ?
നീളം 4 സെന്റിമീറ്റർ, വീതി 3 സെന്റീമീറ്റർ
നീളം 6 സെൻ്റീമീറ്റർ, വീതി 2 സെന്റീമീറ്റർ
നീളം 12 സെന്റീമീറ്റർ, വീതി 1 സെന്റീമീറ്റർ
നീളം 9 സെന്റീമീറ്റർ, വീതി 4 സെന്റീമീറ്റർ
Show Answer

ഒരു ചതുരത്തിന്റെ പരപ്പളവ് = 12 ചതുരശ്ര സെ.മീയും
ചുറ്റളവ് = 14 സെ.മീയും ആണ്.

ചുറ്റളവ് = 2(നീളം + വീതി)

അതിനാൽ,

2(l + b) = 14 ⇒ l + b = 7

ഇപ്പോൾ പരപ്പളവ്:

l × b = 12

ഇത് ശരിയാക്കുന്ന സംഖ്യകൾ കണ്ടെത്താം:

3 × 4 = 12 കൂടാതെ 3 + 4 = 7

അതിനാൽ നീളം = 4 സെ.മീയും വീതി = 3 സെ.മീയും ആകാം (അല്ലെങ്കിൽ വിപരീതം).

അതിനാൽ ശരിയായ ഉത്തരമാണ് 4 സെ.മീയും 3 സെ.മീയും.

56. ഫിബോനാച്ചി ശ്രേണി (Fibonacci Sequence) എന്നറിയപ്പെടുന്ന സംഖ്യാശ്രേണി ഏത് ?
2, 4, 6, 8, 10,...
1, 1, 2, 3, 5, 8,...
1, 3, 5, 7, 9,...
1, 3, 6, 10, 15, 21,...
Show Answer

ശ്രേണിയിലെ തൊട്ടടുത്ത സംഖ്യകൾ തമ്മിൽ കൂട്ടുമ്പോൾ അടുത്ത പദം കിട്ടുന്നു.

57. ചുവടെ തന്നിരിക്കുന്ന ഗണിത പ്രശ്നത്തിന് ഉത്തരം കണ്ടെത്തുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ഏത് ?
കേരളത്തിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ 10 വർഷം ലഭിച്ച മഴയുടെ ശരാശരി കണ്ടെത്തി ഗ്രാഫിൽ ചിത്രീകരിക്കുക.
ആഗമന രീതി
നിഗമന രീതി
പ്രോജക്ട് രീതി
പരീക്ഷണ രീതി
Show Answer

ഒരു കൂട്ടം ഡാറ്റകൾ ശേഖരിച്ച് വിശകലനം ചെയ്യുന്നതിന് പ്രോജക്ട് രീതിയാണ് യോജിക്കുന്നത്.

58. ഒരു സംഖ്യയെ 9 കൊണ്ട് ഗുണിച്ചപ്പോൾ 145.71 എന്ന് കിട്ടി. സംഖ്യ ഏതാണ് ?
1619
1.615
16.19
161.9
Show Answer

ഒരു സംഖ്യയെ 9 കൊണ്ട് ഗുണിച്ചപ്പോൾ 145.71 ലഭിച്ചു.
ആ സംഖ്യ കണ്ടെത്താൻ 145.71 നെ 9 കൊണ്ട് ഹരിക്കണം.

സംഖ്യ = 145.71 ÷ 9

= 16.19

അതിനാൽ ആവശ്യമായ സംഖ്യ 16.19 ആണ്.

59. അച്ഛന്റെ വയസ്സ് 50 മകന്റെ വയസ്സ് 18 എങ്കിൽ എത്ര വർഷം കഴിയുമ്പോൾ അച്ഛന്റെ പ്രായം മകൻ്റെ പ്രായത്തിന്റെ ഇരട്ടിയാകും ?
21
18
12
14
Show Answer

അച്ഛന്റെ നിലവിലെ വയസ് = 50
മകന്റെ നിലവിലെ വയസ് = 18

x വർഷം കഴിഞ്ഞാൽ,

അച്ഛന്റെ വയസ് = 50 + x
മകന്റെ വയസ് = 18 + x

പ്രശ്നപ്രകാരം, അച്ഛന്റെ വയസ് മകന്റെ വയസിന്റെ ഇരട്ടിയാകണം:

50 + x = 2(18 + x)

50 + x = 36 + 2x

50 − 36 = 2x − x

x = 14

അതിനാൽ 14 വർഷം കഴിഞ്ഞാൽ അച്ഛന്റെ വയസ് മകന്റെ വയസിന്റെ ഇരട്ടിയാകും.

60. 24 കിലോഗ്രാം പഞ്ചസാര 7 പേർക്ക് തുല്യമായി വീതിച്ചാൽ ഓരോരുത്തർക്കും എത്ര കിലോഗ്രാം വീതം പഞ്ചസാര ലഭിക്കും ?
3 3/7 കിലോഗ്രാം
7 ¾ കിലോഗ്രാം
8 ⅐ കിലോഗ്രാം
2 4/7 കിലോഗ്രാം
Show Answer

ആകെ പഞ്ചസാര = 24 കിലോഗ്രാം
ആൾക്കാരുടെ എണ്ണം = 7

ഒരാൾക്ക് ലഭിക്കുന്ന പഞ്ചസാര = 24 ÷ 7

= 3.428 കിലോഗ്രാം (സമീപമായി)

അല്ലെങ്കിൽ കൃത്യമായി:

= 3 3/7 കിലോഗ്രാം

അതിനാൽ ഓരോരുത്തർക്കും 3 3/7 കിലോഗ്രാം പഞ്ചസാര ലഭിക്കും.

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.