KTET Psychology September 2025 Practice Test | Mock Questions & Answers

Boost KTET 2025 success with Psychology practice test. Attempt mock questions, study notes & exam tips. Perfect for KTET Category 2 & 3 aspirants.

Latest ktet exam questions are shown below

KTET Psychology Q&A September 2025 answers

"Looking for KTET Psychology September 2025 solved questions? Here you’ll find 30 important questions with answers, a perfect practice test and study material to boost your KTET exam preparation

let's read

1. കുട്ടികൾക്ക് വായനാ പരിശീലനം നൽകുന്നതിനായി ലെവ് വിഗോട്‌സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ ആവിഷ്കരിച്ച രീതിയാണ്?
മൈക്രോ അധ്യാപനം
അനുഭവാധിഷ്‌ഠിത രീതി
സംവാദാത്മക പഠനം
പ്രതിക്രിയാ അധ്യാപനം
2. ആർറ്റിഇ അക്ട് 2009 ഇന്ത്യാ ഗവൺമെന്റ് ബാധകമാക്കിയിരിക്കുന്നത്:
ഇന്ത്യയിലാകമാനം
ജമ്മു കാശ്മീർ ഒഴികെയുള്ള ഇന്ത്യ മുഴുവൻ
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും മാത്രം
ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശങ്ങൾ ഒഴികെയുള്ള ഇന്ത്യ മുഴുവൻ
3. ചുവടെ കൊടുത്തിരിക്കുന്ന ക്ലാസ് റൂം പ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പാക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രവർത്തനം ഏത്?
കഥ പറയൽ
പാട്ടുപാടൽ
കളിയിൽ പങ്കെടുക്കൽ
ചിത്രരചന
4. കുട്ടികളുടെ വികാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
വികാരങ്ങൾ തീവ്രമാണ്
വികാര പ്രകടനം കൂടെക്കൂടെ ഉണ്ടാകുന്നു
വികാരങ്ങൾ അല്പായുസ്സുള്ളവയാണ്
വികാരങ്ങൾ സ്ഥിരമാണ്
5. വീട്ടിലെ മാലിന്യങ്ങൾ അയലത്തെ പുരയിടത്തിലേക്ക് വലിച്ചെറിയുന്ന സഹോദരിയോട് അമൻ പറഞ്ഞു: "ഇത് ശരിയല്ല, നമ്മുടെ വേസ്റ്റുകൾ നമ്മൾ തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യണം." അമന്റെ ഈ നീതിബോധം കോൾബർഗിന്റെ ഏത് നൈതിക വികാസ ഘട്ടമായി ബന്ധപ്പെട്ടിരിക്കുന്നു?
യാഥാസ്ഥിതികാനന്തര സദാചാര ഘട്ടം
യാഥാസ്ഥിതിക സദാചാരം
പൂർവ യാഥാസ്ഥിതിക സദാചാര ഘട്ടം
മുകളിൽ പറയുന്നവയെല്ലാം
6. മനുഷ്യൻ എല്ലായപ്പോഴും സാമൂഹിക ഊന്നൽ നൽകിയിരുന്നു മറ്റുള്ളവരുമായി ഇടപഴകുന്നതിനും അവരെ മനസ്സിലാക്കുന്നതിനും അവരുടെ പെരുമാറ്റങ്ങൾ വ്യാഖ്യാനിക്കുന്നതിനും ഉള്ള കഴിവ് ആർജ്ജിച്ചത് ഏതു തരത്തിലുള്ള ബുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആന്തരിക വൈയക്തിക ബുദ്ധി
വ്യക്ത്യന്തര ബുദ്ധി
അസ്തിത്വപരമായ ബുദ്ധി
പ്രകൃതിപരമായ ബുദ്ധി
7. ടീച്ചർ ലൂക്കിനെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്തു. ടീച്ചറുടെ മുന്നിൽ തന്റെ ഭാഗം ന്യായീകരിക്കുവാൻ കഴിഞ്ഞില്ല. പകരം വീട്ടിൽ ചെന്നു കോപം അമ്മയോടും സഹോദരിയോടും കാണിച്ചു. ഇവിടെ ലൂക്ക് ഉപയോഗിച്ച സമന്വയന തന്ത്രം ഏത്?
പശ്ചാത് ഗമനം
യുക്തീകരണം
പ്രക്ഷേപണം
ആദേശനം
8. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ടീച്ചർമാർ ക്ലാസിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് ഗ്രൂപ്പ് രൂപീകരണമാണ് ഫലപ്രദമായ പഠനത്തിന് അനുയോജ്യമല്ലാത്തത്?
രണ്ടു പേരുടെ ഗ്രൂപ്പ്
മൂന്ന് പേരുടെ ഗ്രൂപ്പ്
അഞ്ച് പേരുടെ ഗ്രൂപ്പ്
ക്ലാസിലെ എല്ലാ കുട്ടികളും ചേർന്ന ഗ്രൂപ്പ്
9. വികാസവുമായി ബന്ധപ്പെടുത്തി ചുവടെയുള്ള പ്രസ്താവനകളിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
വികാസം അനുസ്യൂതമാണ്
വികാസം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
വികാസം പ്രവചനീയമാണ്
വികാസം രേഖീയമാണ്
10. പഠിതാവിൻ്റെ വിലയിരുത്തലിന് നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനാണ് അവസരം ഒരുക്കിയിട്ടുള്ളത്. ഇതിന് ഏറ്റവും അനുയോജ്യമായ വിലയിരുത്തൽ രീതി ഏതാണ്?
ഒരു ടേമിന്റെയോ വർഷത്തിന്റെയോ അന്ത്യത്തിൽ നടത്തുന്ന വിലയിരുത്തൽ
പഠനത്തോടൊപ്പം നിരന്തരം നടത്തുന്ന വിലയിരുത്തൽ
കുട്ടിയുടെ പഠന സന്നദ്ധതയുടെ വിലയിരുത്തൽ
മുകളിൽ സൂചിപ്പിച്ചവ എല്ലാം
11. മിലി ടീച്ചർ പരിസര പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ അവതരിപ്പിക്കുന്ന വേളയിൽ ബ്ലാക്ക് ബോർഡിൽ എഴുതിയ ആശയത്തിലെ പ്രധാന വാക്കിന് അടിവരയിടുന്നു, ചാർട്ടിൽ എഴുതുമ്പോൾ പ്രത്യേക നിറം ഉപയോഗിച്ചു സൂചിപ്പിക്കുന്നു. പഠനത്തിലെ ഏത് സമഗ്രതാ നിയമമാണ് ടീച്ചർ ഇവിടെ പ്രാവർത്തികമാക്കിയത്?
രൂപ പശ്ചാത്തല നിയമം
തുടർച്ചാ നിയമം
സാമിപ്യ നിയമം
സാമ്യതാ നിയമം
12. കുട്ടികളിൽ ഭാഷാനൈപുണികൾ ഉറപ്പാക്കുന്നതിനായി ഉപയോഗിക്കാവുന്ന ഏറ്റവും ശരിയായ പ്രവർത്തന ക്രമം ഏത്?
ശ്രവണം → ഭാഷണം → ലേഖനം → വായന
ശ്രവണം → ലേഖനം → ഭാഷണം → വായന
ശ്രവണം → ഭാഷണം → വായന → ലേഖനം
ശ്രവണം → വായന → ലേഖനം → ഭാഷണം
13. പന്ത്രണ്ട് വയസ്സുള്ള അഹന്റേ ബുദ്ധിമാനം (IQ) 125 ആണ് എങ്കിൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയേത്?
അഹന്റേ മാനസിക വയസ്സ് 10 ആണ്
അഹന്റേ മാനസിക വയസ്സ് 12 ആണ്
അഹന്റേ മാനസിക വയസ്സ് 15 ആണ്
അഹന്റേ മാനസിക വയസ്സ് 16 ആണ്
14. കുട്ടി നേടിയ അറിവിൻമേൽ നിരന്തരം പുതിയ അറിവുകൾ ചേർത്ത് കൂടുതൽ ആഴത്തിലേയ്ക്കും വ്യാപ്തിയിലേയ്ക്കും പോവുക എന്നത് പാഠ്യപദ്ധതി ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന രീതിയാണ്. ഇത് അറിയപ്പെടുന്നത്:
ചാക്രികാരോഹണ രീതി
പ്രതിക്രിയാ രീതി
പ്രതിഫലനാത്മക രീതി
രേഖീയ രീതി
15. മാനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ സുപ്രധാന ഘട്ടങ്ങളിൽ യാഥാർത്ഥ്യബോധ തരുവുമായി ബന്ധപ്പെട്ട ഘടകം ഏതാണ്?
അഹം
ഇദ്ദ്
അത്യഹം
ഇവയൊന്നുമല്ല
16. മാഗി ക്ലാസിൽ ടീച്ചർ നൽകുന്ന എല്ലാ പ്രവർത്തനങ്ങളും സമയത്തു തന്നെ ചെയ്തു തീർക്കുന്നതിൽ എപ്പോഴും ആനന്ദം കണ്ടെത്തുന്നു. പഠനത്തോടുള്ള കുട്ടിയുടെ ഇഷ്ടം സൂചിപ്പിക്കുന്നത് ഏത്?
ബാഹ്യ അഭിപ്രേരണ
ആന്തരിക അഭിപ്രേരണ
നീതിബോധം
മാത്സര്യബുദ്ധി
17. ബുദ്ധിയുമായി ബന്ധപ്പെട്ട ചാൾസ് സ്പിയർമാൻ്റെ ദ്വിഘടക സിദ്ധാന്തത്തിലെ രണ്ട് ഘടകങ്ങൾ ഏതെല്ലാം?
'g' ഘടകവും 's' ഘടകവും
'V' ഘടകവും 'm' ഘടകവും
'g' ഘടകവും 'i' ഘടകവും
'a' ഘടകവും 'c' ഘടകവും
18. ഒരു അധ്യായത്തിൽ പഠിക്കേണ്ട ആശയങ്ങൾ (പ്രസ്താവനകൾ) എന്നിവയുടെ ചുരുക്ക രൂപത്തെ ചിത്രീകരിക്കുന്നതിന് പറയുന്നത്:
പഠന ഘടന
അഡ്വാൻസ്ഡ് ഓർഗനൈസർ
ആശയ ചിത്രം
ചിന്താ ചിത്രം
19. സ്കൂളിലേയ്ക്ക് വരുന്ന വഴിയിൽ തെരുവ് നായ്ക്കളെ സൂക്ഷിക്കണമെന്ന് ഫെമിന ടീച്ചർ എപ്പോഴും കുട്ടികളെ ഓർമ്മിപ്പിച്ചു. ഇപ്പോൾ ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികൾക്കും എല്ലാ നായ്ക്കളെയും പേടിയാണ്. പഠന സമീപനവുമായി ബന്ധപ്പെടുത്തി ഇത് എന്തിന് ഉദാഹരണമാണ്?
ചോദക വിവേചനം
ചോദക സാമാന്യവൽക്കരണം
ചോദക നിയന്ത്രണം
വിലോഭം
20. ക്ലാസിൽ ഗണിതം പഠിപ്പിക്കുന്ന അസി ടീച്ചർ കുട്ടികളോട് ഒരേപോലുള്ള 4 വസ്തുക്കളും 3 വസ്തുക്കളും ചേർത്തുവച്ച് ആകെ എത്ര വസ്തുക്കളുണ്ടെന്ന് കണ്ടെത്താൻ പറഞ്ഞു. തുടർന്ന് 4 വസ്തുക്കളും 3 വസ്തുക്കളും വച്ച് ആകെ വസ്തുക്കൾ രൂപപ്പെടുത്തിയിരിക്കുന്ന ചിത്രം കണ്ടത്താൻ പറഞ്ഞു. പിന്നീട് ഇതിനെ ഗണിതപരമായി അക്കങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കാൻ പറഞ്ഞു. ഇപ്രകാരം പഠനത്തിലൂടെ ആശയ സ്വാംശീകരണം സാധ്യമാക്കുന്ന രീതി മുന്നോട്ട് വച്ചത് ആര്?
ജറോം എസ്. ബ്രൂണർ
ലെവ് വിഗോട്സ്കി
നോം ചോംസ്കി
ഇ. എൽ. തോൺഡൈക്ക്
21. സർഗാത്മകതയുടെ അടിസ്ഥാന ഘടകങ്ങളുമായി ബന്ധപ്പെടുത്തി ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയേത്?
ഉൽകണ്ഠ, സാമൂഹികത, അടുപ്പം, ഉൾക്കാഴ്ച, അപകർഷത
കായിക ശേഷി, അപകർഷത, അടുപ്പം, മൗലികത, സാമൂഹികത
വാചാലത, വിവ്രജനചിന്ത, പ്രശ്നപരിഹരണ ശേഷി, ഉൾക്കാഴ്ച, മൗലികത
വാചാലത, ഉൾക്കാഴ്ച, മൗലികത, അപകർഷത, ഉൽകണ്ഠ
22. കുട്ടിക്കാലത്തിലെ ഏതു കാലഘട്ടത്തെയാണ് 'കളിപ്പാട്ടങ്ങളുടെ കാലം' എന്ന് മനശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്?
ശൈശവം
ആദ്യ ബാല്യകാലം
പിൽക്കാല ബാല്യം
മധ്യ ബാല്യകാലം
23. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ പഠനത്തിനായി സാധാരണ സ്കൂളിലെ കുട്ടികൾ ഉപയോഗിക്കുന്ന പാഠപുസ്തകത്തിനു പകരമായി ഉപയോഗിക്കുന്നത്:
പഠന പോഷക ഉല്പന്നങ്ങൾ
പിന്തുണാ പാഠങ്ങൾ
അനുപുരക പാഠപുസ്തകങ്ങൾ
അധിക പുസ്തകങ്ങൾ
24. ലിംഗ സമത്വം, സ്ത്രീശാക്തീകരണം എന്നിവ ഉറപ്പാക്കുന്നതിനുവേണ്ടി ദേശീയ തലത്തിൽ ആവിഷ്കരിച്ച നടപ്പാക്കുന്നത് പദ്ധതി കേരളത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ്. ഈ പദ്ധതിയുടെ പേര് എന്ത് ?
നയി നാരി 3.0
നയി ചേതന 3.0
നയി അഭിയാൻ 3.0
നയി രാസ്മ 3.0
25. പ്രൈമറി തലത്തിൽ പഠനം പാൽ പായമാക്കുന്നതിന് ഏറ്റവും അനുയോജ്യമായ പഠന മാധ്യമം ഏതാണ് ?
കൂട്ടിയുടെ മാതൃഭാഷ
ഇംഗ്ലീഷ് പഠന മാധ്യമം
ഹിന്ദി പഠന മാധ്യമം
മുകളിൽ സൂചിപ്പിച്ചവ എല്ലാം
26. ബ്ലാക്ക് ബോർഡ്‌/വൈറ്റ് ബോർഡ് അധ്യാപകർ ക്ലാസിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു പഠനോപകരണമാണ്. "ഇത്തരത്തിലുള്ള ഒരു ഫലപ്രദമായി ബോർഡ് ക്ലാസിൽ - എങ്ങനെ ഉപയോഗിക്കാം ?'' -എന്ന വിഷയത്തിൽ അനിത ടീച്ചർ ഒരു പഠനം നടത്താൻ തീരുമാനിച്ചു. ഏറ്റവും അനുയോജ്യമായ മനശാസ്ത്ര ഗവേഷണ രീതി ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
കേസ് സ്റ്റഡീ
ക്ലിനിക്കൽ രീതി
ക്രിയാ ഗവേഷണം
സോഷ്യോമെടി
27. നാലാം ക്ലാസിൽ പഠിക്കുന്ന ലിജി മൂന്നാം ക്ലാസു മുതൽ സൈക്കിൾ ഓടിക്കാൻ പഠിക്കുന്നു. ഇപ്പോഴും ഒറ്റയ്ക്ക് റോഡിലൂടെ സൈക്കിൾ ഓടിക്കാൻ ഭയമാണ്. ഏത് തരം പഠന വൈകല്യമാണ് ലിജി നേരിടുന്നത് ?
വായനാ വൈകല്യം
ഗണന വൈകല്യം
നാമ വൈകല്യം
പ്രയോഗ വൈകല്യം
28. സന്തോഷകരവും പ്രബലനങ്ങളുടെ സന്താപകരവുമായ ഉപയോഗത്തിലൂടെ വ്യവഹാര പരിവർത്തനം സാധ്യമാകുമെന്ന് സൂചിപ്പിക്കുന്ന സിദ്ധാന്തമാണ്_____
പഠന നിയമത്രയം
അനുബന്ധന സിദ്ധാന്തം
പ്രവർത്തനാനു ബന്ധന സിദ്ധാന്തം
ഗസ്റ്റാൾട്ട് സിദ്ധാന്തം
29. ജീൻ പിയശേയുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളിൽ ഏതിലാണ് സ്വയ കേന്ദ്രീകൃത അവസ്ഥ കുട്ടികളിൽ രൂഢമൂലമായിരിക്കുന്നത് ?
ഇന്ദ്രിയ ചാലക ഘട്ടം
പ്രാഗ് മനോവ്യാപാര ഘട്ടം
മൂർത്ത മനോവ്യാപാര ഘട്ടം
ഔപചാരിക മനോവ്യാപാര ഘട്ടം
30. എബ്രഹാം മാസിലോയുടെ ശ്രേണിയിൽ ചുവടെയുള്ള ചിത്രത്തിൽ ലെവൽ - 5 ൽ (ഏറ്റവും ഉയർന്ന) ആവശ്യമായി വരുന്നതേത് ?
ശാരീരികാവശ്യങ്ങൾ
സുരക്ഷിതത്വം
ആദരിക്കാനുള്ള ആഗ്രഹം
ആത്മ സാക്ഷാത്കാരം

നിങ്ങൾക്ക് എത്ര മാർക്ക് കിട്ടി comment ചെയ്യൂ

Friends നും share ചെയ്തോളൂ

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.