KTET Maths 2026 August Questions and Answers Category one - Service teachers examination Answer key
KTET Maths August 2026 Question Paper
2026 ൽ ആഗസ്റ്റ് മാസം നടന്ന സർവീസ് ടീച്ചേഴ്സ് KTET പരീക്ഷയിലെ കണക്കിലെ ചോദ്യങ്ങളും അതിൻ്റെ ഉത്തങ്ങളും ആണ് താഴെ നൽകിയിട്ടുള്ളത്. ആവർത്തിച്ച് വരുന്ന രീതിയിലുള്ള ചോദ്യങ്ങൾ കൂടുതലായും കാണുന്നുണ്ട്. പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണ്. ഓരോന്നും വായിച്ച് നോക്കൂ.
31. സിദ്ധാന്ത ശിരോമണി എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ?
(A) ആര്യഭട്ടൻ
(B) ഭാസ്കരാചാര്യ
(C) ബ്രഹ്മഗുപ്‌തൻ
(D) മാധവ
Answer:B
32. 3, 2, 8,0 എന്നീ നാലക്കങ്ങളും ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
(A) 2308
(B) 2083
(C) 2380
(D) 2038
Answer: D
33. 2/5 ന്റെ ദശാംശ രൂപം ആണ്.
(A) 2.5
(B) 0.25
(C) 0.4
(D) 0.004
Answer:C
34. ഒരു ദിവസം ഉച്ച സമയത്ത് മൂന്നാറിലെ താപനില 15°C ഉം അന്നേ ദിവസം അർദ്ധരാത്രിയിലെ താപനില -5°C ഉം ആയിരുന്നു. താപനിലയിൽ വന്ന കുറവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ് ?
(A) 25° C
(B)10° C
(C) 15° C
(D) 20° C
Answer: D
35. 40 സെന്റിമീറ്റർ നീളമുള്ള ഒരു കമ്പി ഉപയോഗിച്ച് ഒരു ചതുരം നിർമ്മിച്ചിരിക്കുന്നു. ഈ ചതുരത്തിൻ്റെ നീളം 11 സെന്റിമീറ്റർ ആണെങ്കിൽ ചതുരത്തിന്റെ വീതി എത്ര സെന്റിമീറ്റർ ആണ് ?
(A) 11 സെന്റിമീറ്റർ
(B) 9 സെൻ്റീ മീറ്റർ
(C) 20 സെന്റിമീറ്റർ
(D) 10 സെന്റിമീറ്റർ
Answer: D
36. നിരന്തര വിലയിരുത്തലിന്റെ ഭാഗമല്ലാത്തത് ഏത് ?
(A) സ്വയം വിലയിരുത്തൽ
(B) ക്ലാസ്സ്, ടെസ്റ്റ്
(C) വാർഷിക മൂല്യനിർണ്ണയം
(D) പരസ്പര വിലയിരുത്തൽ
Answer:C
37. 90 കിലോമീറ്റർ/ മണിക്കൂർ = മീറ്റർ/ സെക്കന്റ്
A) 24
B) 30
C) 25
D) 20
Answer:D
38. 4000 രൂപയ്ക്ക് 10% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എന്ത് ?
(A) ₹800
(B) ₹1200
(C) ₹400
(D) ₹1000
Answer:A
39. ഗണിതക്ലാസ്സിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം :
(A) ക്ലാസ്സ് നിയന്ത്രിക്കുക
(B) കുട്ടികളിൽ ഭയം സൃഷ്ടിക്കുക
(C) കുട്ടികൾ പരസ്‌പരമുള്ള സംസാരം ഒഴിവാക്കുക
(D) ഗണിതചിന്ത ഉദ്ദീപിപ്പിക്കുക
Answer:D
43² + 52² നെക്കാൾ എത്ര കൂടുതലാണ് (43 + 52) ²?
(A) 2 × 43 × 52
(B) 43+52
(C) 43 * 52
(D) 2(43+52)
Answer:A
41. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗണിത പഠനത്തിന് ഏറ്റവും അനുയോജ്യമായ സോഫ്റ്റ്വെയർ ഏതാണ് ?
(A) കെസ്റ്റാർസ്
(B) ജിയോജിബ്ര
(C) സൺക്ലോക്ക്
(D) ഇങ്ക്സ്കേപ്പ്
Answer:B
42. 1+1.1+1.11+1.111 എത്രയാണ് ?
(A) 1.234
(B) 4.321
(C) 3.421
(D) 4.312
Answer:B
43. തുടർച്ചയായ മൂന്ന് എണ്ണൽസംഖ്യകളുടെ തുക 36. അവയിൽ ഏറ്റവും വലിയ സംഖ്യ ഏത് ?
(A) 11
(B) 12
(C) 13
(D) 14
Answer:C
44. 11 സംഖ്യകളുടെ ശരാശരി 10 ആണ്. പന്ത്രണ്ടാമത് ഒരു സംഖ്യ കൂടി കൂട്ടിയപ്പോഴും ശരാശരി 10 തന്നെയാണെങ്കിൽ കൂട്ടിയ സംഖ്യ ഏത് ?
(A) 9
(B) 10.5
(C) 11
(D) 10
Answer:D
45. ഒരു വർഷം ഫെബ്രുവരി 1 തിങ്കളാഴ്‌ചയാണെങ്കിൽ ആ വർഷം ഫെബ്രുവരി 28 ഏത് ദിവസം ആയിരിക്കും ?
(A) ഞായർ
(B) തിങ്കൾ
(C) ശനി
(D) ചൊവ്വ
Answer:A
46. 7x - 2 = 4x + 7 ആയാൽ x എത്രയാണ് ?
(A) 2
(B) 4
(C) 7
(D) 3
Answer: D
47. മൂന്ന് അഭാജ്യ സംഖ്യകളുടെ ഗുണനഫലം 12 ആണ്. അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ?
(A) 3
(B) 5
(C) 2
(D) 7
Answer:C
ചിത്രത്തിൽ AB എന്ന വരയിലെ ഒരു O ബിന്ദുവാണ് . AOP യുടെ ഇരട്ടിയാണ് BOP യുടെ അളവ്. BOP യുടെ അളവ് എന്ത് ?
(A) 150°
(B) 120°
(C) 60°
(D) 90°
Answer:B
49. പ്രൈമറി തലത്തിലെ ഗണിത പഠനത്തിന്റെ ഉള്ളടക്ക മേഖലയിൽ ഉൾപ്പെടുന്നത് കൊടുത്തിരിക്കുന്നവയിൽ ചുവടെ ഏതാണ് ?
(A) ജ്യാമിതി
(B) നിർദ്ദേശാങ്കജ്യാമിതി
(C) അഭിന്നകങ്ങൾ
(D) ത്രികോണമിതി
Answer:A
50. 57× 76 + 43 × 76 ?
(A) 4300
(B) 7600
(C) 5700
(D) 5743
Answer:B
51. 'ഹരണം' എന്ന ആശയത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
(A) തുല്യമായി വീതം വയ്ക്കലാണ്
(B) തുടർച്ചയായ സങ്കലനമാണ്
(C) ഗുണനത്തിന്റെ വിപരീതമാണ്
(D) തുടർച്ചയായ വ്യവകലനമാണ്
Answer;B
52. ¾ എന്ന ഭിന്നസംഖ്യ അവതരിപ്പിക്കുമ്പോൾ താഴെ പറയുന്നവയിൽ ഏത് ആശയമാണ് ശരിയല്ലാത്തത് ?
(A) മൂന്നിനെ നാലു തുല്യഭാഗങ്ങളാ-ക്കുമ്പോൾ കിട്ടുന്നത്
(B) മൂന്ന്, നാലിലൊന്നുകൾ ചേർന്നത്
(C) നാല്, മൂന്നിലൊന്നുകൾ ചേർന്നത്
(D) ഒന്നിനെ നാല് തുല്യഭാഗങ്ങളാക്കി യതിൽ മൂന്നുഭാഗം
Answer:C
53. ഒരു ഡസൻ പേനയുടെ വില 48 രൂപയാണെങ്കിൽ ഒരു പേനയുടെ വില എന്തായിരിക്കും ?
(A) ₹4
(B) ₹5
(C) ₹6
(D) ₹8
Answer:A
54. 23A5 എന്ന സംഖ്യയെ 3 കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കിൽ A യുടെ സ്ഥാനത്തെ അക്കം ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
A) 1
B) 3
C) 0
D) 2
Answer: D
55. 4 പേർ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീർക്കും. എങ്കിൽ ഇതേ ജോലി 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നതിന് എത്ര പേർ വേണ്ടിവരും ?
(A) 18
(B) 16
(C) 14
(D)6
Answer: D
56. ഗണിത പഠന സമീപനവുമായി ബന്ധപ്പെട്ട് NCF 2023 മുന്നോട്ട് വെക്കുന്ന ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
(A) ഗണിതത്തിന്റെ ദൃശ്യവൽക്കരണം
(B) ഗണനചിന്ത പരിപോഷിപ്പിക്കൽ
(C) 'പ്രൈമറി ക്ലാസ്സുകളിലെ ഉള്ളടക്കം വർദ്ധിപ്പിക്കൽ
(D) പ്രശ്നാപഗ്രഥനത്തിന് പ്രാധാന്യം നൽകൽ
Answer:C
57. സ്കൂളിൽ ഗണിതക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഏറ്റവും പ്രധാന ഉദ്ദേശ്യം :
(A) പഠിതാവിനെ ആകർഷിക്കുന്നതിന്
(B) ബോധനത്തിലെ പുതുമയ്ക്കുവേണ്ടി
(C) പാഠഭാഗങ്ങൾ സമയബന്ധിതമായി പഠിപ്പിച്ച് തീർക്കുന്നതിന്
(D) അമൂർത്തത കുറക്കുന്നതിന്
Answer:D
58. ഒരു കാറിന്റെ ശരാശരി വേഗത 60 കിലോമീറ്റർ/മണിക്കൂർ ആണ്. ഇതേ വേഗതയിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കുവാൻ കാർ എത്ര സമയം എടുക്കും ?
(A) 4 മണിക്കൂർ
(B) 5 മണിക്കൂർ
(C) 6 മണിക്കൂർ
(D) 3 മണിക്കൂർ
Answer: B
59. രാവിലെ 4.50 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന ഒരു ബസ് അന്നേ ദിവസം രാവിലെ 10.30 ന് തിരുവനന്തപുരത്ത് എത്തുന്നു. യാത്രയ്ക്ക് എടുത്ത സമയം എത്ര ?
(A) 5 മണിക്കൂർ 20 മിനിറ്റ്
(B) 5 മണിക്കൂർ 30 മിനിറ്റ്
(C) 5 മണിക്കൂർ 40 മിനിറ്റ്
(D) 5 മണിക്കൂർ 50 മിനിറ്റ്
Answer:C
60. അജയനും വിജയനും ഒരു തുക യഥാക്രമം 3 : 2 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. വിജയന് 400 രൂപ കിട്ടി. അജയന് കിട്ടിയ തുക എത്ര ?
(A) ₹600
(B) ₹500
(C) ₹300
(D) ₹450
Answer:A
Related Posts:
Join the conversation