Fourth semester DElEd science Short notes


4th semester ശാസ്ത്ര പാഠപുസ്തകം പേപ്പർ 406 ലെ പ്രധാനഭാഗങ്ങളാണ് താഴെ നൽകിയിട്ടുള്ളത്.



പഠന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ചില പോയിൻ്റ്‌സ് ആണിത്.




ശാസ്ത്ര പാഠപുസ്തക സവിശേഷതകൾ 



 




🔰ശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങൾ ഉറപ്പാക്കുന്നത്.


🔰മനഃശാസ്ത്ര തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളത്


🔰കുട്ടികളുടെ പ്രായത്തിനും താൽപ്പര്യത്തിനും കഴിവുകൾക്കും യോജിച്ചത്.


🔰ആശയങ്ങൾ വ്യക്തതയോടെയും ചിട്ടയോടെയും അവതരിപ്പിക്കുന്നത്.


🔰ക്ലാസ്‌മുറിയിലെ പഠനത്തിനും സ്വയം പഠനത്തിനും സഹായകമായത്.


🔰ക്യത്യവും പ്രസക്തവുമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചത്.


🔰ശാസ്ത്രപഠന ലക്ഷ്യങ്ങൾ സാക്ഷാത്‌കരിക്കുന്നതിനൊപ്പം ധാർമ്മിക മൂല്യങ്ങൾക്ക പ്രാധാന്യം നൽകുന്നത്.


🔰കുട്ടികളെ ശാസ്ത്രപഠനത്തിനായി പ്രചോദിപ്പിക്കുന്നത്.


🔰അനുയോജ്യമായ ചിത്രങ്ങൾ, ഗ്രാഫുകൾ, മാപ്പുകൾ, വിശദീകരണങ്ങൾ എന്നിവ ഉൾ


🔰അക്ഷരത്തെറ്റുകൾ, അച്ചടിപ്പിഴവുകൾ എന്നിവ ഇല്ലാത്തത്


🔰വ്യക്തവും വൃത്തിയുമുള്ള അച്ചടി, ഭംഗിയുള്ളതും അനുയോജ്യമായതുമായ കവർ പേ


🔰അവലംബം/റഫറൻസ് സൂചനകൾ ഉൾക്കൊള്ളിച്ചത്.


🔰സ്വയം പഠനത്തിനും സ്വയം വിലയിരുത്തലിനുമുള്ള സാധ്യതകൾ ഉറപ്പാക്കുന്നത്.


🔰ഐ.സി.ടി. സാധ്യതകൾ ഉൾച്ചേർന്നത്.


🔰പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളേയും പരിഗണിക്കുന്നത്.

 


🔰ഒരു TM പഠിക്കുക 

🔰Pedagogy coulems വരച്ചു ഒരു പടനേട്ടം എഴുതാൻ പഠിക്കുക



വിലയിരുത്തൽ സമീപനങ്ങൾ 


ഒരു പാഠഭാഗത്തിൻ്റെ /യൂണിറ്റിൻ്റെ വിനിമയത്തിനുശേഷം 'എന്തൊരമ്മ പഠിച്ചു' എന്ന് വിലയിരു ത്തുന്ന പ്രക്രിയയെ പഠനത്തെ വിലയിരുത്തൽ (Assessment of learning) എന്നു പറയാം. പാഠ ഭാഗങ്ങളുടെ പഠനത്തിനുശേഷമുള്ള പഠിതാവിൻ്റെ മികവി, പഠനനിലവാരം എന്നിവയാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ഇത് വിലയിരുത്തലിൻ്റെ ഒരു തലം മാത്രമേ ആകുന്നുള്ളു.


എന്നാൽ പഠനം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള വിലയി‌രുത്തലിനാണ് കൂടുതൽ പ്രാമുഖ്യം കൽപ്പി ക്കേണ്ടത്. പഠനം നടക്കുന്ന വേളയിൽ അതിൻ്റെ കാര്യക്ഷമതയ്ക്കുവേണ്ടി അധ്യാപകനോ സഹപാഠികളോ നടത്തുന്ന വിവിധങ്ങളായ ഇടപെടലുകൾ ഉണ്ടാകാം. പഠനത്തിനോടൊപ്പമു ഈ വിലയിരുത്തലും ഫീഡ്ബാക്ക് നൽകലും വിലയിരുത്തലിൻ്റെ മറ്റൊരു തലമാണ്. ഇതിനെ പഠനത്തിനായുള്ള വിലയിരുത്തൻ (Assessment for learning) എന്നു പറയാം. ഇത് പഠനപു രോഗതിക്കുവേണ്ടി നിരന്തരം നിർവഹിക്കേണ്ടതും പഠനപ്രവർത്തനത്തോട് ഇഴചേർന്ന് നിൽക്കു സതുമാണ്.


ഇതോടൊപ്പം പഠനത്തിലൂടെ നേടിയ ആശയങ്ങളെയും ധാരണകളെയും സ്വയം വിമർശനാത്മ കമായി പരിശോധിക്കുകയും മാറ്റങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു തിരുത്തൽ പ്രക്രിയയും ഉണ്ട്. ഇതിനെ സ്വയം വിലയിരുത്തലായി കരുതാം. ഇ.പകാരം സ്വയം നിർവഹിക്കുന്ന വിലയിരു ത്തലിലൂടെയും പഠനം സാധ്യമാകുന്നു. ഇതിനെ വിലയിരുത്തൽതന്നെ പഠനം (Assessment as learning) എന്നു പറയാം


നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ (CCE)


നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ രീതിയാണ് നാം സ്വീകരിച്ചിരിക്കുന്നത്. കുട്ടിയിത അനുസൃതമായി നടക്കുന്ന ഒരു പ്രക്രിയയാണ് പഠനം. അതുകൊണ്ടുതന്നെ ശേഷികളും ധാ ണകളും എത്രത്തോളം നേടി എന്ന് പരിശോധിക്കുന്ന വിലയിരുത്തൽ പ്രക്രിയയും നിരന്തരമ യിരിക്കണം. സമഗ്രമായ വിലയിരുത്തൽ എന്നതുകൊണ്ട് അർഥമാക്കുന്നത് കുട്ടിയുടെ വൈജ്ഞ നികവും സാമൂഹികവും വൈകാരികവുമായ മേഖലകളിലെ വിലയിരുത്തലാണ്.



ഗ്രേഡിങ് രീതി


നിരന്തരവും സമഗ്രവുമായ വിലയിരുത്തലിന് ഗ്രേഡിങ് രീതിയാണ് ഉപയോഗിക്കുന്നത്. പ്രൈ റിതലത്തിലെ ഗ്രേഡിങ്ങിന് പൊതുവായി അഞ്ച് പോയിൻ്റ് ഗ്രേഡിങ് ഉപയോഗിക്കുന്നു. അഞ പോയിന്റ് ഗ്രേഡിങ്ങിൻ്റെ ഗ്രേഡ് പോയിന്റ്റ് ശതമാനവും ഗ്രേഡും ചുവടെ നൽകുന്നു.


ഗ്രേഡ് പോയിന്റിംഗ് ശതമാനം ഗ്രേഡ്

75 - 100 A

60 - 74 B

45 - 59 C

33 - 44 D

33 ൽ താഴെ E




വിലയിരുത്തൽ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 


🔰പ്രശ്ന സന്ദർഭം മുന്നറിവുകൾ പരിശോധിക്കാൻ പര്യാപ്തിതമായിരുന്നോ!


🔰പഠന പ്രശ്ന‌ത്തിന്റെ അവതരണം എല്ലാ കുട്ടികളേയും Engage ചെയ്യാൻ പര്യാപ്ത‌തമായി രുന്നോ!


🔰പരികല്പന രൂപീകരിക്കാനും ന്യായീകരിക്കാനും അവസരം ഉണ്ടായിരുന്നോ!


🔰പ്രശ്ന‌ വിശകലനത്തിന് സഹായകമായ രീതിയിൽ ചർച്ച നടന്നോ?


🔰പഠനപ്രശ്നം കുട്ടികൾ ഏറ്റെടുക്കുന്നുണ്ടോ?


🔰Explore ഘട്ടത്തിൽ ഓരോ കുട്ടിയും വേണ്ടത്ര വിവരങ്ങൾ ശേഖരിച്ചോ?


🔰വിവരങ്ങൾ വിശകലനം ചെയ്യാനും ശരിയായ നിഗമനങ്ങൾ രൂപീകരിക്കാനും ആവശ്യമായ ഇടപെടലുകൾ ടീച്ചർ നടത്തിയോ?


🔰Explain ഘട്ടത്തിൽ നിഗമനങ്ങൾ ഫലപ്രദമായി ആശയവിനിമയം ചെയ്യുവാൻ കഴിയു ന്നുണ്ടോ?


🔰പുതിയ അറിവിനെ മുന്നറിവുമായി കുട്ടിച്ചേർത്ത് അറിവിൻ്റെ ഉയർന്ന തലത്തിലെത്തിച്ചോ?


🔰Extend ഘട്ടത്തിൽ പുതിയ സന്ദർഭങ്ങളിൽ ആർജിച്ച അറിവ് പ്രയോഗിക്കാനുള്ള അവസരം ലഭ്യമാക്കിയിരുന്നേmor


🔰Evaluation ഘട്ടത്തിൽ പ്രവർത്തനത്തിൻ്റെ വിലയിരുത്തൽ ഫലപ്രദമായി നടന്നോ?


🔰പുതിയ പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധിക്കുന്നുണ്ടോ!


ക്ലാസ് അന്തരീക്ഷം


🔰ശിശുകേന്ദ്രിതം ആയിരുന്നോ?


🔰സഹവർത്തിത പഠനം, സഹകരണാരമക പഠനം എന്നിവയ്ക്ക് അവസരമുണ്ടായിരുന്നോ?


🔰കുട്ടികളുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിച്ചിരുന്നോ?


🔰സംഘപ്രവർത്തനത്തിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടോ?


🔰ഉപകരണങ്ങളും വസ്‌തുക്കളും ആവശ്യത്തിന് ലഭ്യമാണോ?


🔰ശാസ്ത്രമൂല ക്രമീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടോ?


🔰കണ്ടെത്തലുകൾ നടത്താൻ ആവശ്യമായ സമയവും സ്ഥലവും നൽകുന്നുണ്ടോ?


🔰സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നുണ്ടോ?


പഠനോപകരണങ്ങൾ


🔰ആശയരൂപീകരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ടോ?


🔰ആവശ്യത്തിന് ലഭ്യമായിരുന്നോ?


വിലയിരുത്തൽ


🔰പരസ്പ‌രം, സ്വയം, സംഘങ്ങൾ, ടീച്ചർ വിലയിരുത്തൽ എന്നിവയ്ക്കുള്ള അവസരം നൽകു ന്നുണ്ടോ?





ക്രിയാഗവേഷണത്തിൻ്റെ (Action Research) ഘട്ടങ്ങൾ


പ്രശ്നം തിരിച്ചറിയുന്നു.


കുട്ടികളുടെ പഠനപുരോഗതിക്ക് തടസ്സമാകുന്ന പ്രശ്നത്തെ ശരിയായി തിരിച്ചറിയുന്നതാണ് ക്ലാസ്സ് മുറിയിലെ ക്രിയാഗ വേഷണത്തിന്റെ ആദ്യഘട്ടം.


പ്രശ്ന‌ം സൂക്ഷ്‌മതലത്തിൽ നിർവ്വചിക്കുന്നു.


ഒഴുക്കൻ മട്ടിൽ പ്രശ്‌നം പ്രസ്‌താവിക്കുന്നത് ഗവേഷണ ത്തിന്റെ കൃത്യതയെ ബാധിക്കും പ്രശ്നനത്തെ പൂർണമായ അർത്ഥത്തിൽ മനസ്സിലാക്കി സൂക്ഷ്‌മതലത്തിൽ നിർവചിക്കണം 


പ്രശ്നകാരണങ്ങൾ കണ്ടെത്തുന്നു 


പ്രശ്നത്തിന് ഉപോൽബലകമായ കാരണങ്ങൾ കണ്ടെത്തു കയും അവയ്ക്ക് മുൻഗണനാക്രമം നിശ്ചയിക്കുകയും വേണം


പ്രവർത്തനപരികൽപ്പന രൂപീകരിക്കുന്നു.


തിരിച്ചറിഞ്ഞ കാരണങ്ങൾ ഇല്ലാതാക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ പരികൽപ്പന ചെയ്യുകയാണ് അടുത്ത ഘട്ടം.


ഏറ്റവും അനുയോജ്യവും രസകരവും പുതുമയുള്ളതും സമ യബന്ധിതമായി ചെയ്യാൻ കഴിയുന്നതുമായ പ്രവർത്തനങ്ങൾ കണ്ടെത്തുകയുമാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. സ്യഷ്ട‌ി പരതയും സർഗാത്മകതയും ആസൂത്രണ വൈദഗ്ധ്യവും ആവശ്യമായ സന്ദർഭമാണിത്.



പ്രവർത്തന കലണ്ടർ

ഉണ്ടാക്കുന്നു.


ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിട്ടയായി ചെയ്‌ പൂർത്തീകരിക്കേണ്ടതിനാൽ ക്രിയാഗവേഷണവുമായി ബന്ധ പ്പെട്ട പ്രവർത്തനങ്ങൾക്ക് ഒരു കലണ്ടർ കൂടിയേ തീരു.


പ്രവർത്തനങ്ങൾ നടപ്പിലാക്കൽ




ആസൂത്രണം ചെയ്‌തപടി പ്രവർത്തനങ്ങൾ പൂർത്തീകരി ക്കുന്നതാണ് ക്രിയാഗവേഷണത്തിൻ്റെ അവസാനഘട്ടം.


ഫലപ്രാപ്തി വിലയിരുത്തൽ


പ്രീ ടെസ്റ്റ്, പോസ്റ്റ് ടെസ്റ്റ് ഫലങ്ങൾ വെച്ച് ചെയ്ത്‌ പ്രവർത്ത നങ്ങളുടെ ഫലപ്രാപ്ത‌ി വിലയിരുത്താം.




🔰 ഗവേഷണത്തിന്റെ ഉദാഹരണം എഴുതാൻ പഠിക്കണം.