D.El.Ed. Fourth SEM EXAM Question paper 2024 - Maths 405
(1 മുതൽ 5 വരെ ചോദ്യങ്ങൾക്ക് ഉചിതമായ ഉത്തരം തന്നിട്ടുള്ളവയിൽ നിന്നും
തിരഞ്ഞെടുത്ത് എഴുതുക. സ്കോർ 1 വീതം.)
(5x1=5)
1. ഒരു കയറിൻ്റെ 3/7 ഭാഗത്തിന് 15 മീറ്റർ നീളമുണ്ട്. ആ കയറിൻ്റെ 1/5 ഭാഗം എത്ര
(A) 5 മീറ്റർ
(B) 6 മീറ്റർ
(C) 7 മീറ്റർ
(D) 8 മീറ്റർ
2. ചിത്രത്തിൽ വശങ്ങൾ തുല്യമായ ആറ് ഷഡ്ഭുജങ്ങൾ ചേർത്തു വച്ചിരിക്കുന്നു. ഷഡ് ബുജത്തിൻ്റെ ഒരു വശത്തിൻ്റെ നീളം 6 സെൻറീമീറ്ററായാൽ ഈ രൂപത്തിൻ്റെ ചുള്ളവ് എത
(A) 18
(B) 180
(C) 9
(D) 108
3. ഒരു മികച്ച ഗണിതാധ്യാപകൻ്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?
(A) (ഗണിതവുമായി ബന്ധപ്പെട്ട ഉള്ളടക്കപരവും ബോധനശാസ്ത്രപരവുമായ തണ്ടാനം
(B) ഗണിതത്തിലെ പാഠഭാഗങ്ങൾ വളരെ വേഗത്തിൽ പഠിപ്പിച്ചുീർക്കാനുള്ള കഴിവി
(C) വിഷമമേറിയ പാഠഭാഗങ്ങൾ ലളിതമായും ഫലപ്രദമായ്യം അവതരിപ്പിക്കാനുള്ള കുസിവ്
(D) തന്റെ ക്ലാസിലെ കുട്ടികളുടെ പഠനനില മനസ്സിലാക്കുന്നതിനുള്ള കഴിവ്
4) 975 നെ ഏത് കൊണ്ട് ഗുണിച്ചാൽ 973975 കിട്ടും ?
(A) 10001
(B) 105
(C) 1001
(D) 1005
5. 0.07 ൽ നിന്ന് ഏതു സംഖ്യ കുറച്ചാൽ 0.0007 കിട്ടും ?
(A) 0.0693
(B) 0.693
(C) 0.00693
(D) 0.6093
(6 മുതൽ 10 വരെ ചോദ്യങ്ങൾക്ക് ഉത്തരം ഒരു വാക്കിലോ ഒരു വാക്യത്തിലോ എഴുതുക. സ്കോർ 1 m.)
(5x1-5)
6. (2½×25)-(25×1½) എത്ര?
7. ഗണിത പഠനത്തിലെ മനശ്ശീക്ഷണമൂല്യം (Disciplinary Value) എന്നാലെന്താണ് ?
8. ഗണിത പഠനത്തിൽ ഊഹിക്കൽ എന്ന പ്രക്രിയാശേഷി കൈവരിക്കാനുതകുന്ന ഒരു പ്രവർത്തനം എഴുതുക.
9. ഒരു കലണ്ടറിലെ 4x4 കളങ്ങളിലെ (16 സംഖ്യകളുടെ സമചതുരം) ഏറ്റവും വലിയ സംഖ്യ 30 അയൽ അതിലെ ചെറിയ സംഖ്യ ഏത്?
10) 1½ കിലോഗ്രാം ഉരുളക്കിഴങ്ങിന് 30 രൂപയാണ് വില എങ്കിൽ 4 ½കിലോഗ്രാം ഉരുളകിഴങ്ങ് എത്ര രൂപ ?
(11 മുതൽ 22 വരെ ചോദ്യങ്ങളിൽ എതെങ്കിലും 10 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി. ആവശ്യമായ വിശദാംശങ്ങൾ / ഉത്തരത്തിലെത്തിച്ചേർന്ന വഴികൾ എന്നിവ ഉൾപ്പെടണം. സ്കോർ 3 വിതം.)
(10x3-30)
11 ഗണിതചരിത്രം എന്ന വിഷയത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിലേയ്ക്ക് അനുയോജ്യമായ ആറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കുക
12.എന്താണ് തുറന്ന ചോദ്യങ്ങൾ (Open Ended Questions)ണ്ട് ഉദാഹരണങ്ങൾ എഴുതുക
13.പഠനത്തെ വിലയിരുത്തൽ (Assessment of Learning). പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for Learning), വിലയിരുത്തൽ തന്നെ പഠനം (Assessment as Learning) വിശദീകരിക്കുക
14. ജ്യാമിതിയുടെ പഠനത്തിൽ ജിയോജിബ്ര എങ്ങനെയൊക്കെ സഹായകരമാകുന്നു. 7
15.ലോവർ പ്രൈമറി ക്ലാസുകളിൽ വ്യവകലനക്രിയകൾ സംബന്ധിച്ച ധാരണ ഉറപ്പിക്കാൻ അയോജ്യമായ മൂന്ന് വർക്ക് ഷീറ്റുകൾ ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കുക
16. ശരാശരിയുമായി ബന്ധപ്പെട്ട ഒരു മുഖ്യനിർണയപ്രവർത്തനം തയ്യാറാക്കുക. അതിന്റെ ഗ്രേഡിംഗ് സൂചകങ്ങൾ എഴുതുക.
17. പ്രൈമറിവിദ്യാലയത്തിലെ ഗണിതലാബിൽ ഉണ്ടായിരിക്കേണ്ട സാമഗ്രികൾ ലിസ്റ്റ് ചെയ്യുക. ഫലപ്രദമായി ലാബ് ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ നാല് നിർദ്ദേശങ്ങൾ എഴുതുകി
18. ഗണിതപഠനത്തിലെ വാർഷികാസൂത്രണം (Year Plan), യൂണിറ്റാണം (Unit Plan). ദൈനംദിനാസൂത്രണം (Teaching Manual) ഇവയെന്തെന്ന് വിശദീകരിക്കുക ഇവ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.
19. താഴെ തന്നിരിക്കുന്നവയെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കുക. അവയ്ക്ക് ഗണിതപഠനത്തിലുള്ള പ്രാധാന്യം എന്നാണ്
(a) ഒറിഗാമി
(b) ടാൻഗ്രാം
20. AB 8 സെന്റിമീറ്റർ, AC = 5 സെൻ്റിമീറ്റർ, ZA-50° ഈ അളവുകൾ ഉപയോഗിച്ച് ഒരു ത്രികോണം നിർമ്മിക്കുക ത്രികോണം നിർമ്മിക്കാനായി കുട്ടി സ്വായത്തമാക്കിയിരിക്കേണ്ട അടിസ്ഥാന ആശയങ്ങൾ ശേഷികൾ ഏതൊക്കെയാണ് ?
(21) ഒരു കെട്ടിടം പണി നടക്കുന്ന സ്ഥലത്തേയ്ക്ക് അധ്യാപകരും കുട്ടികളും ചേർന്ന് ഒരു ഫീൽഡ് ട്രിപ്പിന് പോകുന്നു. സന്ദർശനത്തിൻ്റെ ഭാഗമായി കുട്ടികൾ നേടേണ്ട ഏതെങ്കിലും മൂന്ന് ഗണിതാശയങ്ങൾ വിശദീകരിക്കുക.
22. ലോവർ പ്രൈമറി ക്ലാസുകളിൽ സങ്കലനം പഠിപ്പിക്കുന്നതിനായി ഡൈസ് ഉപയോഗിച്ച് നടത്താവുന്ന മൂന്ന് പ്രവർത്തനങ്ങൾ / കളികൾ എഴുതുക,
(23 മുതൽ 30 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി. ഉത്തരം ഒരു പേജിൽ കവിയാതെ എഴുതണം ഓരോന്നിനും 5 സ്കോർ വീതം.)
(6x5-30)
23 .താഴെ തന്നിരിക്കുന്നവ ഉത്തരങ്ങളായി ലഭിക്കുന്ന ചോദ്യങ്ങൾ തയ്യാറാക്കുക
(a) 56 സെന്റിമീറ്റർ
(b) 750 ചതുരശ്രമീറ്റർ
(c) 360 ഘന സെൻ്റീമീറ്റർ
ഗണിനക്ലാസുകളിൽ ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വിശദീകരിക്കുക.
24. ദൃശ്യപരവും ശ്രാവ്യപരവും ചലനപരവുമായ സാധ്യതകൾ (VAK-Visual Auditory. Kinesthetic) പ്രയോജനപ്പെടുത്തുന്ന പാഠനോപകരണങ്ങളുടെ ഉപയോഗം നണിതപഠനത്തെ അർത്ഥപൂർണമാക്കുന്നു. വിശദീകരിക്കുക
25 ഒരു വീട്ടിലെ പശുക്കളുടെയും കോഴികളുടെയും ആകെ എണ്ണം 7 അവയുടെ കാസുകൾ എണ്ണിനോക്കിയപ്പോൾ ആകെ 20 എണ്ണമുണ്ട് എങ്കിൽ വീട്ടിലെ പശുക്കളുടെ എണ്ണമെത്ര ? കോഴികളുടെ എണ്ണമെത്ര ?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്ന ക്ലാസ്‌റൂം പ്രക്രിയ വിശദീകരിക്കുക ഗി പഠനത്തിൽ ഇത്തരം ചോദ്യങ്ങളുടെ പ്രസക്തി എഴുതുക.
26.ഗണിതപഠനത്തിലെ പ്രോജക്ട് രീതി വിശദീകരിക്കുക.
27.കുറിപ്പുകൾ തയ്യാറാക്കുക.
a) വിവ്രചിത
b) മണക്കണക്ക്
28. ആഗമനരീതി, നിഗമനരീതി ഇവ ഉദാഹരണ സഹിതം വിശദീകരിക്കുക
29 വ്യത്യസ്തങ്ങളായ നാല് അഭാജ്യസംഖ്യകളുടെ തുക 43 ആണ്. ഇതിൽ ഒരു സംഖ്യ 13 ആയാൽ മറ്റ് സംഖ്യകൾ ഏതെല്ലാം ?
ഈ ചോദ്യത്തെ അപഗ്രഥിക്കാനുള്ള / വിശകലനം ചെയ്യാനുള്ള ചോദ്യങ്ങൾ തയ്യാറാക്കുക. ഉത്തരം കണ്ടെത്തുക
30. കേരളത്തിലെ ഗണിതപാഠ്യപദ്ധതി പ്രവർത്തനാധിഷ്ഠിത പഠനത്തിന് ഊന്നൽ നൽകുന്നു. ഈ പ്രസ്താവനയോട് നിങ്ങൾ അനുകൂലിക്കുന്നുണ്ടോ ? സാധുകരിക്കുക.
(31, 32 എന്നീ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഉത്തരമെഴുതിയാൽ മതി. ഉത്തരം 2 പേജിൽ കവിയാതെ എഴുതുക. സ്കോർ 10 വീതം.)
(1x10-10)
31. ഗണിതപഠനം രസകരവും അർത്ഥപൂർണവുമാക്കാനായി വിദ്യാലയത്തിൽ പ്രാവർത്തികമാക്കാവുന്ന അഞ്ച് പ്രവർത്തനപദ്ധതികൾ വിശദീകരിക്കുക
32. അഴെ പറയുന്ന പഠനനേട്ടവുമായി ബന്ധപ്പെട്ട് ഒരു ടീച്ചിംഗ് മാന്വൽ തയ്യാറാക്കുക.
ക്ലാസ് : 6
യൂണിറ്റ്: ദശാംശരൂപങ്ങൾ
പഠനനേട്ടം: ദശാംശരൂപത്തിലുള്ള അളവുകളുടെ തുകയും വ്യത്യാസവും ഉൾപ്പെടുന്ന പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നു.
Join the conversation