KTET Psychology Mock Tests & Expert Questions with Answers for Top Scores
KTET psychology model questions
ബോബി എന്ന കുട്ടിയുടെ കാഴ്ചയിൽ നിന്ന് പാവയെ മാറ്റിയപ്പോഴേക്കും ബോബി പാവയെ പൂർണമായും മറന്നുപോയി; പിയാഷേയുടെ അഭിപ്രായത്തിൽ അവൾ ഏത് ഘട്ടത്തിലാണ് ?
a) ഔപചാരിക മനോവ്യാപാര ഘട്ടം
b) മൂർത്ത മനോവ്യാപാര ഘട്ടം
c) ഇന്ദ്രിയ-ചാലക ഘട്ടം
d) പ്രാഗ് മനോവ്യാപാര ഘട്ടം
👉Answer
C
വിവിധ പാഠഭാഗങ്ങൾ പഠിക്കുവാനായി, അക്ഷയ് ആശയ മാപ് ഉപയോഗിക്കുന്നു. അവനെ വിശേഷിപ്പിക്കാവുന്നത് :
a) ഹൈനസ്തെറ്റിക് പഠിതാവ്
b) ശ്രവണ പഠിതാവ്
c) ദൃശ്യ പഠിതാവ്
d) റിഫ്ലക്ടീവ് പഠിതാവ്
Answer
C
ഗണിതപരമായ കഴിവുകളുള്ളതിനാൽ ശാസ്ത്ര വിഷയങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്‌ചവയ്ക്കുന്ന ഒരു കുട്ടിയുമായി ബന്ധപ്പെടുത്താവുന്നത് :
A) നിമോണിക്സ്
b) പോസിറ്റീവ് ട്രാൻസ്ഫർ
c) റീസണിംഗ്
d) യുക്തിഗണിത ബുദ്ധി
Answer
B
ഏറ്റവും ദൃഢബന്ധമുള്ള ഗ്രൂപ്പ് താഴെപ്പറയുന്നവയിൽ ഏതാണ് ?
a) സമൂഹം
b) ക്ലാസ്സ്‌മുറി
c) കുടുംബം
d) സംഘടന
Answer
C
കുട്ടികളുടെ ഭാഷാ വികസനത്തിന്റെ ശരിയായ ഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക.
(i) ബാബ്ളിംഗ്
(ii) പൂർവ്വസംഭാഷണം
(iii) ഹോളോഫ്രേസിക്
(iv) ടെലിഗ്രാഫിക്
a) (i) (ii) (iii) (iv)
b) (ii) (iii), (iv), (i)
c) (ii) (i) (iii) (iv
d) (iv) (ii) (iii), (i)
Answer
C
ഒരു വ്യക്തിയുടെ സ്വത്വവും അവന്റെ മാനസിക പരിസരവും ചേർന്നതിനെ അറിയപ്പെടുന്നത്
a) ലൈഫ് സ്പേസ്
b) സ്വത്വബോധം
c) വ്യക്തിത്വം
d) വൈജ്ഞാനിക മണ്ഡലം
Answer
A
ഒരു അധ്യാപകൻ ഒരു അധ്യാപന സാമഗ്രിയുടെ ഫലപ്രാപതി കുട്ടികളുടെ ശ്രദ്ധാശേഷി വർദ്ധിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കാനായി അവലംബിക്കാവുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം താഴെ പറയുന്നവയിൽ ഏതാണ് ?
a) സർവ്വേ
b) കേസ് പഠനം
c) പരീക്ഷണം
d) പരസ്പരബന്ധ ഗവേഷണം
Answer
C
ഒരു കുട്ടിയുടെ പ്രത്യേക സാഹചര്യത്തിലുള്ള പെരുമാറ്റവും അധ്യാപകനുമായുള്ള ഇടപെടലുകളെയും നിരീക്ഷിച്ച് ഉണ്ടാക്കിയ ഒരു രേഖ, അവൻറെ സ്വഭാവങ്ങളെ തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നതിനെ അറിയപ്പെടുന്നത് :
a) ക്യുമുലേറ്റീവ് രേഖ
b) അനെക്ഡോട്ടൽ രേഖ
c) പ്രകടന രേഖ
d) കേസ് ഷീറ്റ്
Answer
B
താഴെപ്പറയുന്നവരിൽ ജെസ്റ്റാൾ ട്ട്സൈക്കോളജിയുമായി ബന്ധപ്പെട്ട മനശാസ്ത്ര വിചക്ഷണനാര് ?
a) കർട്ട് കോഫ്മ
b) വുൾഫ്ഗാങ് കോളർ
c) താക്‌സ് വൈർടിമർ
d).മുകളിലെ പറഞ്ഞവരെല്ലാം
Answer
D
സർഗാത്മകതയെ സംബന്ധിച്ച രണ്ട് പ്രസ്‌താവനകളാണ് കൊടുത്തിരിയ്ക്കുന്നത്.
- സർഗാത്മകത പഠനത്തിൽ നിന്നും ലഭിക്കുന്ന ഒരു പെരുമാറ്റ രീതി മാത്രമാണ്.
- സർഗാത്മകതയും ബുദ്ധിയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ചുവടെ കൊടുത്തിട്ടുള്ളവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
a) പ്രസ്താവന (1) മാത്രമാണ് ശരിയായത്
b) പ്രസ്താവന (2) മാത്രമാണ് ശരിയായത്
c) രണ്ടു പ്രസ്‌താവനകളും ശരിയാണ്
d) രണ്ടു പ്രസ്‌താവനകളും തെറ്റാണ്
Answer
D
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായി ചേരുന്നത് ഏതൊക്കെയാണ് ?
a) ഡിസ്ലൈക്സിയ - വായിക്കുവാനുള്ള ബുദ്ധിമുട്ട്
b) ഡിസ്കാലകൂലിയ -ചലിക്കുവാനുള്ള ബുദ്ധിമുട്ട്
c) ഡിഗ്രാഫിയ - ഗണിത ആശയങ്ങളും നമ്പറുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്
d) ഡിഫേസിയ - എഴുതുവാനുള്ള ബുദ്ധിമുട്ട്
Answer
A
8-ാം ക്ലാസ്സിലെ ഗണിത പരീക്ഷയിൽ തോൽവി സംഭവിച്ച ബിനു തൻറെ പരാജയ കാരണം അധ്യാപകൻ നന്നായി പാഠഭാഗങ്ങൾ പഠിപ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടുന്നു. ബിനു ഇവിടെ പ്രയോജനപ്പെടുത്തുന്ന സമായോജന തന്ത്രം ഏത് ?
a) യുക്തീകരണം
b) പ്രക്ഷേപണം
c) ഉദാത്തീകരണം
d) താദാത്മീകരണം
Answer
B
ഒറ്റയ്ക്ക് പഠിക്കുന്നതിനേക്കാൾ തന്റെ കൂട്ടുകാരോട് ചർച്ച ചെയ്ത് പഠനം രസകരമാക്കാനും നിലവാരം മെച്ചപ്പെടുത്താനും 9-)0 വിദ്യാർത്ഥിനിയായ അനുവിന് സാധിക്കുന്നു. അവൾക്ക് ഏറ്റവും അനുയോജ്യമായ ബോധന രീതി ഏത് ?
a) റിഫ്ലക്ടീവ് പഠനം
b) ആർചേർഡ് ബോധനം
c) ഗൈഡഡ് അന്വേഷണം
d) സഹവർത്തിത പഠനം
Answer
D
ഹൊവാർഡ് ഗാർഡനറുടെ ബഹുമുഖ ബുദ്ധി സിദ്ധാന്ത പ്രകാരം താഴെ കൊടുത്തിരിക്കുന്നതിൽ ഏറ്റവും അനുയോജ്യമായി ബന്ധപ്പെട്ടിരിക്കുന്നത് ഏത് ?
a) ശില്ലി-ഭാഷാപരമായ ബുദ്ധി
b) തത്വചിന്തകൻ - ശരീര-ചാലകബുദ്ധി
C) ഡാൻസർ -അന്തർ-വൈയക്തിക ബുദ്ധി
d) കർഷകൻ - പ്രകൃതിപര ബുദ്ധി
Answer
D
ചേരുംപടി ചേർക്കുക :
a) സ്കീമ -- (1) എറിക്‌സൺ
b) എൽ.എ.ഡി. -- (2) വൈഗോട്സ്കി
c) ഐഡൻറിറ്റി ക്രൈസിസ് -- (3) പിയാഷേ
d) സെഡ്.പി.ഡി. -- (4) ചോംസ്കി
A) (a) - (3) (b) - (4) (c) - (1) (d)-(2)
B) (a) - (3) (c) - (2) (b) - (4) (d) - (1)
C) (a) - (1) (b) - (4) (c) - (3) (d) - (2)
D) (a) - (4) (b) - (1) (c)-(2), (d)-(3)
Answer
A
താഴെപ്പറയുന്നവയിൽ ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ടത് അല്ലാത്തത് ഏത് ?
a) ആർ. ടി. ഇ. ആക്ട്
b) പി. ഡബ്ല്യു. ഡി. ആക്
c) ആർ.ടി.ഐ ആക്ട്
d) ആർ. സി. ഐ. ആക്ട്
Answer
C
വ്യക്തിവികാസത്തിൽ സൈക്കോഡയനാമിക്
ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിദ്ധാന്തം അറിയപ്പെടുന്നത് :
a) എറിക്സന്റെറെ മനോസാമൂഹ്യ വികാസ സിദ്ധാന്തം
b) ഫ്രോയിഡിൻറെ സൈക്കോ അനലിറ്റിക് സിദ്ധാന്തം
c) പിയാഷെയുടെ വികാസ സിദ്ധാന്തം വൈജ്ഞാനിക
d) ടാൾബർഗിൻറെ സന്മാർഗിക വികാസ സിദ്ധാന്തം
Answer
B
മുൻകൂട്ടി നിശ്ചയിച്ച പ്രകടനമാനദണ്ഡം അടിസ്ഥാനമാക്കിയുള്ള 0 വിദ്യാർത്ഥികളുടെ ഗ്രേഡിംഗ് സമ്പ്രദായം അറിയപ്പെടുന്നത് :
a) റിലേറ്റീവ് ഗ്രേഡിംഗ്
b) അബ്സൊലൂട്ട് ഗ്രേഡിംഗ്
c) അസ്സ്ട്രാക്ട് ഗ്രേഡിംഗ്
d) പ്രകടന നിദാനം
Answer
B
കുട്ടികളിലെ പഠന വിഷമതകളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന പരിശോധകം താഴെ പറയുന്നവയിൽ ഏത് ?
a) അച്ചീവ്മെന്റ് ടെസ്റ്റ്
b) നിദാന ശോധകം
c) പ്രോഗണോസ്റ്റിക് ടെസ്റ്റ്
d) ബുദ്ധി ശോധകം
Answer
B
ശാരീരികമായ അനാരോഗ്യ കാരണങ്ങളാൽ 8am ക്ലാസ്സിൽ പഠിക്കുന്ന പൂർണ്ണിമ തന്റെ സഹപാഠികളേക്കാൾ പഠന കാര്യങ്ങളിലും സാമൂഹികപരമായ പ്രവർത്തനങ്ങളിലും മോശം പ്രകടനം കാഴ്‌ചവയ്ക്കുന്നു. ഇവിടെ അവലംബിക്കാവുന്ന വികസന തത്വം ഏത് ?
a) വ്യക്തിവ്യത്യാസ തത്വം
b) തുടർച്ചാ തത്വം
c) പരസ്പര ബന്ധ തത്വം
d) ഉദ്ഗ്രഥന തത്വം
Answer
C
രോഹന് തന്റെ ശക്തിയേയും പരിമിതികളേയും മനസ്സിലാക്കാൻ നല്ല കഴിവുണ്ട്. അവനിൽ പ്രകടമായിട്ടുള്ളത് :
A) വൈകാരിക ബുദ്ധി
B) വൈയക്താന്തരിക ബുദ്ധി
C) യുക്തിഗണിത ബുദ്ധി
D) വ്യക്ത്യാന്തരിത ബുദ്ധി
Answer
B
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ഒരു പഠനവൈകല്യമായി കണക്കാക്കാവുന്നത് ?
a) എളുപ്പത്തിൽ ക്ഷീണിതനാകുകയും ഏൽപ്പിച്ച കാര്യങ്ങൾ പാതിവഴിയിൽ നിർത്തുകയും ചെയ്യുന്നത്.
b) IQ 110 കിട്ടിയിട്ടും വായനയ്ക്ക് ബുദ്ധിമുട്ടനുഭവിക്കുന്നത്.
c) തന്നേക്കാൾ താഴ്ന്ന് പ്രായക്കാരുമായി കളിക്കാൻ താൽപര്യപ്പെടുകയും സ്കൂൾ പാഠ്യപദ്ധതിയുടെ എല്ലാ മേഖലകളിലും താഴ്ന്ന നിലവാരം വെളിപ്പെടുത്തുന്നത്.
d) ക്ലാസ്സിൽ എന്തിനെങ്കിലും വിളിക്കുമ്പോൾ വിക്ക് അനുഭവപ്പെടുന്നത്.
Answer
B
10-ാം ക്ലാസ്സിൽ പഠിക്കുന്ന പ്രതീഷ് പഠന കാര്യങ്ങളിൽ അസാമാന്യ വൈഭവം പ്രകടമാക്കുന്നു. താഴെപ്പറയുന്നവയിൽ അവന്റെ ഉന്നതമായ വികാസത്തിന് ഏറ്റവും അനുയോജ്യമായ മാർഗ്ഗമേത് ?
A) നേരിട്ടുള്ള ബോധനം
B) സ്വയം പഠനം
C) ശാക്തീകരണ പ്രവർത്തനങ്ങൾ
D) സഹപാഠി പരിശീലനം
Answer
C

1 comment