D.El.Ed (TTC) Art & Work Second Semester Previous Question Papers 2019, 2020, 2021

Download D.El.Ed (TTC) Art & Work 2nd Semester previous year question papers 2019–2021. Useful for exam preparation and practice.

DEled Art Previous question paper


2021

(1 മുതൽ 3 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തെരെഞ്ഞെടുത്ത് എഴുതുക) (1 സ്കോർ വീതം) 3x1


1. താഴെ കൊടുത്തിരിക്കുന്നവയിൽ തന്ത്രി വാദ്യം ഏത് ?

(A) വീണ

(B) ഇലത്താളം

(C) ചെണ്ട

(D) ഓടക്കുഴൽ


2. ദ്വിതീയ വർണ്ണം ഏത് ?

(A) ചുമപ്പ്

(B) മഞ്ഞ

(C) നീല

(D) ഓറഞ്ച്


3. താഴെ പറയുന്നവയിൽ പ്രസിദ്ധനായ സംഗീതജ്ഞൻ ആര് ?

(A) അടൂർ ഗോപാലകൃഷ്ണൻ

(B) ദക്ഷിണ മൂർത്തി

(C) സന്തോഷ് ശിവൻ

(D) ഷാജി എൻ. കരുൺ


(4 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് ഒറ്റവാചകത്തിൽ ഉത്തരം എഴുതുക) (സ്കോർ 1 വീതം) 2x1=2


4. ചിഹ്നശാസ്ത്രം എന്തെന്ന് വ്യക്തമാക്കുക ?

5. സിനിമാ നിർമ്മാണത്തിൽ വെളിച്ചത്തിന്റെ പ്രാഥമിക ഘടകമായ “ഫിൽ ലൈറ്റ്'' എന്തെന്ന് വ്യക്തമാക്കുക ?

(6 മുതൽ 11 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക) (സ്കോർ 3 വീതം)


6. നാടോടി സംഗീതത്തെക്കുറിച്ച് ചുരുക്കി വിവരിക്കുക?


5x3=1


7. ശിശുകല (CHILD ART) വിശദമാക്കുക?


8. ചിത്രരചനാതന്ത്രങ്ങളിലെ “സ്പാറ്ററിംഗ്" എന്തെന്ന് വ്യക്തമാക്കുക?


9. കുട്ടികളുടെ സിനിമകൾക്ക് ഉണ്ടാകേണ്ട പ്രത്യേകതകൾ എന്തെല്ലാം?


10. ശ്രവണ വൈകല്യം ഉള്ള കുട്ടികളുടെ പഠനത്തിൽ, കലാപഠന സാധ്യതകൾ എന്തെല്ലാം?


11. കാർട്ടൂൺ, കാരിക്കേച്ചർ ഇവ എന്തെന്ന് പ്രസ്താവിക്കുക.


(12 മുതൽ 13 വരെയുള്ള ചോദ്യങ്ങൾക്ക് വിശദമായി ഉത്തരം എഴുതുക)

(സ്കോർ 5 വീതം) 2x5=1

12. വിദ്യാലയത്തിലെ കലാപഠന പ്രവർത്തനങ്ങളുടെ ലക്ഷ്യങ്ങളും മേന്മകളും വിശദമാക്കുക?

13. ഹ്രസ്വ സിനിമ - നിർമ്മാണ ഘട്ടങ്ങളും പ്രത്യേകതകളും വിവരിക്കുക?


ഭാഗം - II

(14 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തെരെഞ്ഞെടുത്ത് എഴുതുക.)

(1 സ്കോർ വീതം)2x1


14. താഴെ കൊടുത്തിരിക്കുന്നതിൽ സാമൂഹ്യ പ്രതിബദ്ധത എന്ന മനോഭാവത്തിൽ പെടാത്തത് ഏത്?

(A) മാലിന്യ സംസ്കരണത്തിൽ ആധുനിക മാർഗ്ഗം സ്വീകരിക്കൽ

(B) ജൈവ മാലിന്യങ്ങളിൽ നിന്ന് വളമുണ്ടാക്കൽ

(C) പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചുകളയൽ

(D) ചപ്പുചവറുകൾ വേസ്റ്റ് ബാസ്ക്കറ്റിൽ മാത്രം നിക്ഷേപിക്കൽ


15. കൃഷി, പൂന്തോട്ട നിർമ്മാണം എന്നിവയിൽ തായ്പര്യമുള്ള കുട്ടിയിൽ ബഹുമുഖ ബുദ്ധിയുടെ ഏതുതലമാണ് മുന്നിട്ടുനിൽക്കുന്നത്?

(A) പ്രകൃതിപരം (Naturalistic)

(B) വ്യക്ത്യാന്തരം (Interpersonal)

(C) ശാരീരിക ചലനപരം (Bodily - Kinesthetic)

(D) ദൃശ്യ - സ്ഥലപരം (Visual Spatial)


16 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് ഒറ്റവാക്കിലോ വാക്യത്തിലോ ഉത്തരമെഴുതുക) (1 സ്കോർ വീതം)


3x1=3


16. SUPW വിൻ്റെ പൂർണ്ണ രൂപം എന്ത്?


2021


17. പ്രവൃത്തി പഠന ക്ലാസുകള കൂടുതൽ ഫലപ്രദവും ആകർഷകവുമാക്കുന്നതിനുള്ള ഒരു പ്രധാന നിർദ്ദേശമെഴുതുക.


18. അടിസ്ഥാന വിദ്യാഭ്യാസത്തിൻ്റെ (Basic Education) പ്രധാന ആശയം എന്ത്?


(19 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് മുന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. ഏതെങ്കിലും 5 എണ്ണം) (3 സ്കോർ വീതം) 5x3-15

19. ബുദ്ധിയുടെ ബഹുമുഖതലം വികസിപ്പിക്കുന്നതിന് പ്രവൃത്തി പഠനം കുട്ടികളെ സഹായിക്കുന്നു. ഒരു പ്രവർത്തനം എഴുതി വിശദീകരിക്കുക.

20. 'ഫേബ്രിക് പെയിൻ്റിംഗിന്' ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഏവ? ഇതിന്റെ ഭാഗമായി ഉണ്ടാക്കുന്ന ഉല്പന്നം വിലയിരുത്തുമ്പോൾ സ്വീകരിക്കുന്ന ഗ്രേഡിംഗ് സൂചകങ്ങൾ ഏവ?

21. 'ആരോഗ്യവും ആരോഗ്യ പരിപാലനവും' എന്ന മേഖലയിൽ 6-ാം ക്ലാസിലെ കുട്ടികൾക്ക് നൽകാവുന്ന ഒരു പ്രവർത്തനം എഴുതി വിശദീകരിക്കുക.

22. 'വൃത്തിയുള്ള സ്കൂൾ പരിസരം' എന്ന പദ്ധതിയുടെ സംഘാടകൻ താങ്കളാണ്. ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുവാൻ എന്തൊക്കെ കാര്യങ്ങൾ ആസൂത്രണം ചെയ്യും?

23. പ്രവൃത്തി പഠനത്തിന്റെ ദേശീയ ലക്ഷ്യങ്ങൾ ഏവ? (മൂന്നെണ്ണം)

24. സാമൂഹ്യശാസ്ത്രവുമായി ഉദ്ഗ്രഥിച്ചുകൊണ്ട് 7-ാം ക്ലാസ്സിലെ പ്രവൃത്തി പഠനക്ലാസിൽ നൽകാവുന്ന ഒരു പ്രവർത്തനം ഉദാഹരണത്തിലൂടെ വിശദമാക്കുക?


(25 മുതൽ 26 വരെ ചോദ്യങ്ങൾക്ക് ഒരു പേജിൽ കുറയാതെ ഉത്തരം എഴുതുക) (5 സ്കോർ വീതം) 2x5=10


25. പ്രവൃത്തി പരിചയ മേളകൾ അവസാനിക്കുന്നതോടെ മിക്ക സ്കൂളുകളിലും പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. പ്രവൃത്തിപരിചയ പഠനലക്ഷ്യങ്ങൾ മുൻനിർത്തി ഈ പ്രസ്താവന വിലയിരുത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.

26. 'വിവിധ തരം അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നു'. എന്ന അഞ്ചാം ക്ലാസിലെ L.O. വിനിമയം ചെയ്യുന്നതിന് ഒരു പിരിയഡിനാവശ്യമായ ടീച്ചിംഗ് മാന്വൽ തയ്യാറാക്കുക.


2020

DIPLOMA IN ELEMENTA RY EDUCATION (D.El.Ed.)

Second Semester Model. Examination 2020

S2 208

കലാവിദ്യാഭ്യാസവും പ്രവൃത്തിവിദ്യാഭ്യാസം: സമീപനവും പ്രയോഗവും

ആകെ സമയം : 2 മണിക്കൂർ




ഭാഗം 1 കലാവിദ്യാഭ്യാസം (ആകെ മാർക്ക് : 30)


(1 മുതൽ 5 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തെരഞ്ഞെടുക്കുക)

(5 x 1 = 5)


1. കേരളത്തിന്റെ തനത് സംഗീതശാഖയാണ്?

a) ലളിതസംഗീതം

b) മാപ്പിളപ്പാട്ട്

c) സോപാനസംഗീതം


2. താഴെ പറയുന്നവയിൽ ശാസ്ത്രീയ നൃത്തരൂപമല്ലാത്തത്

a) മോഹിനിയാട്ടം

b) തിരുവാതിര

c) ഭരതനാട്യം


1. ആംഗിക പ്രാധാന്യമുള്ള നാടക രൂപമേത് ?

a) മോണോ ആക്ട‌്

b) മൈം 

c) മിമിക്രി


നിറങ്ങളെ ധൂളികളായി തെറിപ്പിച്ച് വർണലേപനം നടത്തുന്ന രീതി ഏത്

a) മാർബ്ലിംഗ്

b) മടക്കു ചിത്രം

c) ‌സ്പ്രേയിഗ്


5. സാരംഗി ഏത് വിഭാഗത്തിൽപെടുന്ന വാദ്യോപകരണമാണ് ?

a) സുഷിരവാദ്യം

b) തന്ത്രിവാദ്യം

c) ഘനവാദ്യം


(6 മുതൽ 10 വരെ ചോദ്യങ്ങൾക്ക് ഒറ്റവാക്യത്തിൽ ഉത്തരം തയ്യാറാക്കുക)


6. നിഴൽ കൂടുതലായി വീഴുന്ന ഭാഗങ്ങളിൽ പ്രകാശം നിറയ്ക്കുവാനായി ഉപയോഗിക്കുന്ന ലൈറ്റിനെ എന്ത് വിളിക്കുന്നു?


7. ബഹുമുഖ ബുദ്ധിയിലെ ഏത് ബുദ്ധിയുടെ വികാസമാണ് ചിത്രരചനയിലൂടെ സാധ്യമാകു ന്നത്?


8. ഒരു സന്ദർഭത്തെ അടിസ്ഥാനമാക്കി പൊടുന്നനെ ഉണ്ടാകുന്ന നാടകത്തിൻ്റെ പേരെന്ത്?


9.ഖടാൽ എന്ന മനോഹരമായ സംഗീത രൂപത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന് അടി ത്തറ പാകിയ പേർഷ്യൻ കവി ആർ?


10.ചതുർവിധാഭിനയത്തിലെ ഏത് വിഭാഗമാണ് വേഷവിധാനങ്ങൾക്കും ആടയാഭരണങ്ങൾക്കും പ്രാധാന്യം നൽകുന്നത്?


(11 മുതൽ 15 വരെ ചോദ്യങ്ങൾക്ക് ലഘുകുറിപ്പ് തയ്യാറാക്കുക)(5 x 3 = 15)


11. ഔപയോഗിക കലകൾ, സുകുമാര കലകൾ എന്നിവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഉദാഹരണ സഹിതം വ്യക്തമാക്കുക.


12. കുട്ടികളുടെ സിനിമയ നിർമ്മിക്കുമ്പോൾ സ്വീകരിക്കേണ്ട മനശാസ്ത്രപരമായ സമീപന ങ്ങൾ വിശദമാക്കുക.


13.കാർട്ടൂണും കാരിക്കേച്ചറും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക. ഒരു കാർട്ടൂണിസ്റ്റിന്റെ പേരെഴുതുക.


14.ഡോക്യുമെന്ററി സിനിമയുടെ സവിശേഷതകൾ വിശദീകരിക്കുക.


15.പാവനാടകം അവതരിപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ വിശദമാക്കുക.


(16, 17 ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഉപന്യാസം തയ്യാറാക്കുക) (1x5=5)


16.വിദ്യാഭ്യാസത്തിൽ സർഗാത്മക നാടകത്തിൻ്റെ പ്രസക്തി എന്ത്? പ്രവർത്തനഘട്ടങ്ങൾ വിശദീകരിക്കുക.


17. വാദ്യങ്ങളുടെ തരംതിരിവ് ഉദാഹരണ സഹിതം വ്യക്തമാക്കുക.



ഭാഗം 2 പ്രവൃത്തി വിദ്യാഭ്യാസം (ആകെ മാർക്ക് : 30)

1 വിദ്യാഭ്യാസ അവകാശനിയമം നിലവിൽ വന്നത് എന്ന്? (5 x 1 = 5)

a) 2007

b) 2009

C) 2001


2. SUPW (Socially Useful Productive Work) എന്ന ആശയം മുന്നോട്ട് വച്ചത്?

a) ഗാന്ധിജി

b) ഡോ.എസ്.രാധാകൃഷ്ണൻ

c) ഈശ്വർ ഭായി പട്ടേൽ


3. പ്രവൃത്തി വിദ്യാഭ്യാസത്തിൻ്റെ ദേശീയ ലക്ഷ്യം ഏതാണ്?

a) മാനവശേഷി വികസനം

b) ഉൽപന്ന നിർമ്മാണം

c) വിദ്യാഭ്യാസം


4. ഗാന്ധിജിയുടെ അടിസ്ഥാന പാഠ്യപദ്ധതി താഴെ പറയുന്നവയിൽ ഏത് മേഖലയുമായി ബന്ധ പ്പെട്ട പഠനത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നത്?

a) അടിസ്ഥാനശാസ്ത്രം

b) അടിസ്ഥാനഗണിതം

c) തൊഴിൽ


5. ശില്പനിർമ്മാണം കുട്ടിയുടെ ഏത് തലത്തേയാണ് കൂടുതൽ പരിപോഷിപ്പിക്കുന്നത്?

a) ദൃശ്യസ്ഥലപരം

b) ശാരീരിക കായികപരം

c) ഗണിത യുക്തിപരം


ഒരു വാക്കിലോ ഒരു വാക്യത്തിലോ ഉത്തരം എഴുതുക (5 x 1 = 5)

6. കൃഷി ഒരു സംസ്ക്കാരമായി വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ 5-ാം ക്ലാസിൽ നൽകാവുന്ന ഒരു പ്രവർത്തനം എഴുതുക.


7. പേപ്പർ ക്യാരിബാഗ് നിർമ്മാണത്തിൽ ഏർപ്പെടുമ്പോൾ ഏത് പ്രവൃത്തി പഠന സമീപനത്തി നാണ് ഊന്നൽ നൽകുന്നത്?


8. അധ്യാപക വിദ്യാർത്ഥികൾ തൊഴിൽ ശാല സന്ദർശിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം എന്ത്?


9. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണമെന്ന പ്രവർത്തനത്തിലൂടെ വികസിക്കാൻ സാധ്യതയുള്ള ഒരു നൈപുണി എഴുതുക


10. പ്രവൃത്തി പഠനം ജീവിത വിജയത്തിന് ആവശ്യമാണ് എന്ന് പറയുന്നതിന്റെ യുക്തി എന്ത്?


ഒരു ഖണ്‌ഡികയിൽ ഉത്തരമെഴുതുക (5 x 3 = 15)


11. പ്രവൃത്തി പഠനത്തിൻ്റെ ആറു മേഖലകൾ ഏതെല്ലാം? ഓരോന്നിനും ഒരു ഉദാഹരണം വീതം എഴുതുക.


12. പച്ചക്കറിത്തോട്ട നിർമ്മാണം ഒരു ഭാഷാ പ്രവർത്തനം കൂടിയാണ്. എങ്ങനെയാണ് ഇത് ഭാഷാ പ്രവർത്തനമാക്കുന്നത്?


13. ഭക്ഷ്യോത്പാദനം തുടങ്ങിയതോടെ മനുഷ്യൻ്റെ തൊഴിൽ മേഖലയിലും സാമൂഹ്യ ജിവിത ത്തിലും ഉണ്ടായ പ്രധാന മാറ്റങ്ങൾ എന്തെല്ലാം?


14. ഫയൽ ബോർഡ് നിർമ്മാണം എന്ന പ്രവർത്തനത്തിൻ്റെ വർക്ക് ഡയറിയിൽ എന്തൊക്കെ യാണ് രേഖപ്പെടുത്തേണ്ടത്?


15. ബഡ്ഡിംഗ് എന്ന പ്രവർത്തനത്തിലേർപ്പെടുന്ന 7-ാം ക്ലാസ്സിലെ കുട്ടി എന്തൊക്കെ നൈപുണി കളും ആശയങ്ങളുമാണ് കൈവരിക്കുന്നത്?


16, 17 ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ഉപന്യാസം തയ്യാറാക്കുക (1 x 5 = 5)


16. തൊഴിൽശാല സന്ദർശനത്തിന് തയ്യാറാക്കേണ്ട ചോദ്യാവലിയിൽ ഉൾപ്പെടുത്തേണ്ട പ്രസ ക്തമായ ചോദ്യങ്ങൾ തയ്യാറാക്കുക.


17. ഒരു സ്റ്റേഷനറി വസ്‌തുവിൻ്റെ നിർമ്മാണ ഘട്ടങ്ങൾ വിശദീകരിക്കുക.